Featured Good News

140 പേര്‍ക്ക് നല്‍കിയ ബോണസ് 14.5 കോടി …! ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്

ടാര്‍ജറ്റ് തികയ്ക്കല്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രകടനം തുടങ്ങിയ പലഘടകങ്ങളാണ് മിക്കവാറും കോര്‍പ്പറേറ്റ് ലോകത്തിലെ ബോണസ്‌വ്യവസ്ഥകള്‍ തീരുമാനിക്കുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള കോവൈ ഡോട്ട് കോയ്ക്ക് വേണ്ടത് ജീവനക്കാരുടെ വിശ്വസ്തതയായിരുന്നു. പകരം സ്ഥാപകന്‍ ശരവണ കുമാര്‍ തന്റെ ജീവനക്കാര്‍ക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റി. 140 ലധികം ടീം അംഗങ്ങള്‍ക്ക് 14.5 കോടി രൂപ ബോണസായി വിതരണം ചെയ്തു. ‘ടുഗെദര്‍ വി ഗ്രോ’ എന്ന സംരംഭം 2022-ല്‍ തുടങ്ങിയത്ത് ലളിതമായ നിലയിലാണ്. മൂന്ന് വര്‍ഷം കമ്പനിയില്‍ തുടരുക, നിങ്ങള്‍ക്ക് പ്രതിഫലം Read More…

Featured Lifestyle

മൂന്ന് പ്രസവത്തിലായി ആറ് കുട്ടികളെ ലഭിച്ച ഒരമ്മ, നൂറു ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം, ഇത് അപൂര്‍വ ഭാഗ്യം!

ലോകത്ത് പ്രതിവര്‍ഷം 130- 140 ദശലക്ഷത്തിനിടയിൽ കുഞ്ഞുങ്ങള്‍ ജനിക്കുന്നുവെന്നാണ് ലഭ്യമായ കണക്കുകള്‍. എന്നാല്‍ അപൂര്‍വ്വം ചില ദമ്പതികള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തങ്ങളെ തേടിയെത്തിയതിന്റെ അളവറ്റ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയിലെ മുപ്പതുകാരിയായ ക്ലോഡിയ എന്ന യുവതി. ഇവര്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളുടെ അമ്മയാണ്, അതും മൂന്ന് പ്രസവത്തിലായി. ആദ്യത്തേതില്‍ ഒരു കുഞ്ഞ് , രണ്ടാമത്തേതില്‍ രണ്ട് , മൂന്നാമത്തേതില്‍ മൂന്ന് എന്ന ക്രമത്തിലാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്. ആഡമിനും ക്ലോഡിയയും വിവാഹം ചെയ്തത് 2016ലായിരുന്നു. Read More…

Featured Oddly News

ജോലിക്കിടെ മദ്യപിക്കാം, ബോസ് തന്നെ മദ്യം കൊണ്ടുവന്ന് ജീവനക്കാര്‍ക്കൊപ്പം കുടിക്കും; ‘ഹാംഗ് ഓവര്‍’ മാറാന്‍ ലീവ് ! കാരണമുണ്ട്

ജോലിസ്ഥലത്ത് മദ്യപിക്കാന്‍ അവസരം. പിന്നീട് അതിന്റെ ഹാംഗ് ഓവര്‍ മാറാന്‍ ലീവും. ഒരു ജാപ്പനീസ് ടെക് കമ്പനിയുടേതാണ് ഓഫര്‍. ഒസാക്കയിലെ ഒരു ചെറിയ ടെക്നോളജി കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകര്‍ഷകമായ വേതനം വാഗ്ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമര്‍ത്ഥമായ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പുതിയ പ്രതിഭകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഈയിടെ തങ്ങളുടെ ജീവനക്കാര്‍ക്ക് ജോലി സമയത്ത് സൗജന്യ മദ്യപാനവും അവരുടെ ക്ഷീണം മാറ്റാന്‍ ഹാംഗ് ഓവര്‍ ലീവുകളും വാഗ്ദാനം ചെയ്തുകൊണ്ട് ‘ട്രസ്റ്റ് റിംഗ് കോ. ലിമിറ്റഡ്’ എന്ന Read More…

Featured The Origin Story

ഷാംപൂ തലയില്‍ ഇടുമ്പോള്‍ ഓര്‍ക്കണം, അമേരിക്കയിലെ ആദ്യ വനിതാ മില്യണെയറെ

അമേരിക്കയെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ സമ്പന്നരുടെ നാട് എന്നതാണ്. എന്നാല്‍ അവിടുത്തെ അതിസമ്പന്നരില്‍ ആദ്യമായി മില്യണെയര്‍ പദവിയിലേക്ക് ഉയര്‍ന്ന കോടീശ്വരിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകയും മനുഷ്യാവകാശവാദിയുമൊക്കെയായ മാഡം സി.ജെ. വാക്കറാണ് അമേരിക്കയിലെ ആദ്യത്തെ വനിതാ മില്യണെയര്‍ എന്ന പദവി വഹിക്കുന്നത്. എളിയ ജീവിതത്തില്‍ നിന്ന് ഒരു സൗന്ദര്യവസ്തുക്കളുടെ വ്യവസായമേഖലയിലെ പയനീയര്‍ ആയി അവര്‍ അമേരിക്കന്‍ ചരിത്രത്തില്‍ നില കൊള്ളുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ക്ക് മുടി സംരക്ഷണത്തില്‍ വിപ്ലവം സൃഷ്ടിച്ചച്ച അവര്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചാണ് ഉയര്‍ച്ചയിലേക്ക് കുതിച്ചത്. തന്റെ Read More…

Featured Lifestyle

വേനൽക്കാലത്ത് ചെരുപ്പോ ഷൂസോ നല്ലത്? പാദസംരക്ഷണത്തിന് ഇവ ശ്രദ്ധിക്കുക

വേനല്‍ക്കാലമായി. ചര്‍മ രോഗങ്ങളുമായി ആളുകള്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. എന്നാല്‍ ഈ സമയത്ത് പലരും കാലുകളുടെ സംരക്ഷണത്തെപ്പറ്റി മറന്നുപോകാറാണ് പതിവ്. വളരെ വൃത്തിയുള്ള കാല്‍പാദങ്ങള്‍ സ്വന്തമാക്കുന്നതിനായി ദിവസം കുറച്ച് സമയം മാറ്റിവെച്ചാല്‍ മാത്രം മതി.വേനല്‍ക്കാലത്ത് കാല്‍പാദങ്ങള്‍ പുറത്ത് കാണുന്ന രീതിയിലുള്ള ചെരിപ്പു ധരിച്ചാല്‍ നേരിട്ട് സൂര്യരശ്മികള്‍ കാലില്‍ പതിക്കാനിടയുള്ളതിനാല്‍ വെയില്‍കൊണ്ട് കരിവാളിക്കാനുള്ള സാധ്യതയുണ്ട്. ചിലര്‍ക്കാവട്ടെ വേനല്‍ക്കാലത്ത് കൈപ്പത്തിയും കാല്‍പാദവും നന്നായി വിയര്‍ക്കാറുണ്ട്. സാധാരണ പാദരക്ഷകളാണ് ധരിക്കുന്നതെങ്കില്‍ വിയര്‍പ്പ് കൊണ്ട് ചെരുപ്പ് കാലില്‍ നിന്നും ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.പിന്നില്‍ ബെല്‍റ്റുള്ള തരത്തിലുള്ള Read More…

Featured Lifestyle

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വിഭവങ്ങളുടെ പട്ടിക; ലിസ്റ്റില്‍ ഇന്ത്യയിലെ ‘മിസ്സി റൊട്ടി’യും

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട 100 ഭക്ഷണങ്ങളുടെ പട്ടിക ടേസ്റ്റ്അറ്റ്‌ലസ് പുറത്തിറക്കി. ആളുകളില്‍ നിന്നുളള 596, 403 റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് ചെയ്തത്. ഈ പട്ടികയില്‍ 56 ാംസ്ഥാനത്ത് ഇന്ത്യയിലെ മിസ്സി റൊട്ടി എന്ന വിഭവമാണ്. ഗോതമ്പ് മാവ്, പയര്‍ മാവ്, ചുവന്ന മുളകുപൊടി , ജീരകം , അയമോദകം മഞ്ഞള്‍, ഉണക്കി പൊടിച്ച മാതളനാരങ്ങ വിത്തുക്കള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന റൊട്ടിയാണ് ഇത്. ഇതിന് മുകളില്‍ നെയ് പുരട്ടി വെജിറ്റബില്‍ കറി ദാല്‍ മഖാനി തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാം. Read More…

Featured Myth and Reality

ഇന്ത്യയിലെ പ്രേതബാധയുള്ള റെയില്‍വേ സ്റ്റേഷന്‍; ബെഗുങ്കോദര്‍ സ്‌റ്റേഷനില്‍ ഇനി ‘പ്രേത ടൂറിസം’

ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പേരുകളില്‍ ഒന്നാണ് ബെഗുങ്കോദര്‍ റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയുമായി ബന്ധപ്പെട്ട വേട്ടയാടല്‍ കഥകളിലെ പ്രമുഖ സ്ഥാനത്തുള്ള റെയില്‍വേസ്‌റ്റേഷന്‍ ‘പ്രേത വിനോദ സഞ്ചാരി’ കളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. രാത്രികാലങ്ങളില്‍ റെയില്‍വേസ്‌റ്റേഷന്റെ പിന്‍ഭാഗത്ത് നിന്നും നിഗൂഡമായ ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും വെളുത്ത സാരിയുടുത്ത ഒരു യുവതിയെ കാണാമെന്നുമെല്ലാമാണ് പ്രദേശവാസികള്‍ വിശ്വസിച്ചിരിക്കുന്ന കഥ. സംഭവം ഹിറ്റായതോടെ അനേകം പ്രേതവേട്ടക്കാരാണ് ഇവിടെ രാത്രി തമ്പടിച്ചിട്ടുള്ളത്. എന്നാല്‍ ഒരു പട്ടിക്കുറുക്കനെ പോലും ഇവിടെ കണ്ടെത്താനായിട്ടില്ല എന്നാണ് വസ്തുതതകള്‍. പശ്ചിമ ബംഗാളിലെ Read More…

Featured Oddly News

വജ്രങ്ങളുടെ ചക്രവർത്തി! ആഫ്രിക്കയിൽ നിന്ന് ഇംഗ്ലണ്ടിലേയ്ക്കയച്ചത് തപാലില്‍ ! ആ രഹസ്യനാടകം

ഒരു വലിയ കണ്ടെത്തല്‍ നടന്നിട്ട് 120വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കള്ളിനന്‍ എന്ന വജ്രത്തിന്റെ കണ്ടെത്തലായിരുന്നു അത്. ഇതിനെ തുടര്‍ന്ന് 9 വജ്രങ്ങള്‍ കള്ളിനനില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഏറ്റവും വലിപ്പമുള്ള കഷണം ‘ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 106 ഗ്രാമുള്ള വജ്രം ലോകത്തിലെ തന്നെ ആദ്യത്തെ കട്ട് ഡയമണ്ടാണ്. ഈ രത്‌നം അലങ്കരിക്കുന്നത് ബ്രിട്ടീഷ് രാജവംശത്തിലെ അംശവടിയെയാണ്. 63.5ഗ്രാം തൂക്കമുണ്ട് ഇതിന് . സെക്കന്‍ഡ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ഇപ്പോള്‍ Read More…

Featured Oddly News

ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ട സ്ത്രീ; അമേരിക്കയിലെ ഭര്‍ത്താവിനരികില്‍ എത്താന്‍ നല്‍കിയത് ഒരു കോടി

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ ആദ്യമെടുത്ത കുടിയേറ്റ നയത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ടത് 100 ലധികം പേരാണ്. ഇവരില്‍ പലരും മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാന്‍ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയവരാണ്. തിരിച്ചയയ്ക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ കഥകളില്‍ അമേരിക്കയിലുള്ള തന്റെ ഭര്‍ത്താവിനെ കാണാന്‍ വേണ്ടി രേഖകളില്ലാതെ കള്ളപ്രവേശനം നടത്താന്‍ യുവതി ചെലവഴിച്ചത് ഒരു കോടി രൂപ. അമേരിക്കയില്‍ നിന്നും തിരിച്ചയയ്ക്കപ്പെട്ട കപൂര്‍ത്തല ജില്ലയിലെ ഭോലത്തില്‍ നിന്നുള്ള ലവ്പ്രീത് കൗര്‍ (30) ആണ് ദുരിതത്തിന് ഇരയായത്. ജനുവരി 2 ന് തന്റെ Read More…