മഥുര, വൃന്ദാവൻ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ വികൃതി കുരങ്ങുകളുടെ ഭീഷണി പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വ്യക്തികളിൽ നിന്ന് വിലപിടിപ്പുള്ള സ്വകാര്യ വസ്തുക്കൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ വികൃതി. പലപ്പോഴും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാൻ പകരം എന്തെങ്കിലും ആവശ്യപ്പെടും. പഴയ ബാർട്ടർ സമ്പ്രദായം പോലെ. അടുത്തിടെ, വൃന്ദാവനിലെ ഒരു കുരങ്ങൻ നടത്തിയ ഒരു ‘ബാര്‍ട്ടര്‍ കച്ചവട’ വീഡിയോ സംസാരവിഷയമായി. വികൃതിക്കുരങ്ങന്‍ വിലയേറിയ സാംസങ് എസ് 25 അൾട്രാ സ്മാർട്ട്‌ഫോൺ അടിച്ചു മാറ്റി, അതും ഒരു പായ്ക്കറ്റ് മാംഗോ ജ്യൂസിനുവേണ്ടി. നിമിഷ Read More…
‘ബുള്ളറ്റ് ഗേള്‍’ 22കാരി ദിയ ഒന്നാന്തരം മെക്കാനിക്ക്; ഇഷ്ടം റോയല്‍ എന്‍ഫീല്‍ഡ്…!
കോട്ടയംകാരി ദിയയെ ഒരു പക്ഷേ കേരളത്തിലെ പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ ബുള്ളറ്റ് മെക്കാനിക്ക് എന്ന് വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദിയാ ജോസഫ് 22 വയസ്സിനുള്ളില്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ യുവതയുടെ സ്വപ്‌നമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുകളാണ്. പുരുഷാധിപത്യമുള്ള ഒരു മേഖലയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കുന്ന ദിയ റോയല്‍ എന്‍ഫീല്‍ഡ് നന്നാക്കുകയും സര്‍വീസ് ചെയ്യുകയും ഓടിക്കുകയുമൊക്കെ ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പിതാവിന്റെ വര്‍ക്ക്‌ഷോപ്പില്‍ ചെന്നിരുന്ന് റിപ്പയറിംഗ് പഠിച്ചുള്ള തുടക്കം അവരെ മികച്ച Read More…
എയര്‍പോര്‍ട്ടില്‍ എത്തിയിപ്പോള്‍ അലാറം; പരിശോധിച്ചപ്പോള്‍ പോക്കറ്റില്‍ ജീവനുള്ള ആമ
വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി എത്തിയയാളുടെ പാന്റിനുള്ളില്‍ ജീവനുള്ള ആമയെ കണ്ടെത്തി. ന്യൂജേഴ്സി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പെന്‍സില്‍വാനിയക്കാരനായ ഒരാളുടെ പാന്റിനുള്ളില്‍ നിന്നുമാണ് ആമയെ കണ്ടെത്തിയത്. പാന്റിന്റെ ഗ്രോയിന്‍ ഭാഗത്ത് ഒളിപ്പിച്ച നിലയലായിരുന്നെന്ന് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ ബോഡി സ്‌കാനര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്നാണ് ഒരു ടിഎസ്എ ഉദ്യോഗസ്ഥന്‍ ആളെ പരിശോധിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ തന്റെ പാന്റിലേക്ക് കൈ നീട്ടി ആമയെ പുറത്തെടുത്തു. ഏകദേശം 5 ഇഞ്ച് (12 സെന്റീമീറ്റര്‍) നീളവും Read More…
പരിശോധനയ്ക്ക് മുമ്പ് യജമാനത്തിയുടെ കാന്‍സര്‍ നായ കണ്ടെത്തി…! നായ്ക്കള്‍ക്ക് ആറാമിന്ദ്രിയം ഉണ്ടോ?
യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്‌നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു. സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ Read More…
എഞ്ചിനീയറിംഗ് അത്ഭുതം! ലോകത്തെ ഏറ്റവും മനോഹരമായ റെയില്‍വേ പാലം
ലോകത്തുടനീളമുള്ള മനോഹരമായ റെയില്‍വേ പാലങ്ങള്‍ പലതും മനോഹരമായ കാഴ്ചകളാണ്. താഴ്വരകളിലും നദികളിലും അലയടിക്കുന്ന മുഴക്കവും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ വിശാലകാഴ്ചകളും അവ കാഴ്ചക്കാര്‍ക്ക് നല്‍കുന്നു. ഇതിന് പുറമേ ഭൂപടത്തില്‍ ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്തുന്ന ലാന്‍ഡ്മാര്‍ക്കുകളും സിവില്‍ എഞ്ചിനീയറിംഗിന്റെ പരിണാമത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമാണ്. യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ ബ്രിഡ്ജുകളില്‍ ഒന്നാണ് സ്‌കോട്ട്‌ലന്‍ഡിലെ ഫോര്‍ത്ത് പാലം. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം അസാധാരണമായ എഞ്ചിനീയറിംഗും പാലത്തെ വൈവിദ്ധ്യമാക്കുന്നു. ഈ വര്‍ഷം 135 വയസ് തികയുന്ന യുനെസ്‌കോ ലോക പൈതൃക പദവി ലഭിച്ച ചുരുക്കം ചില റെയില്‍വേ പാലങ്ങളില്‍ Read More…
കൂട്ടുകാരെ സംരക്ഷിക്കാൻ സ്വയം പൊട്ടിത്തെറിക്കും, വിഷദ്രാവകം ചീറ്റും; ഉറുമ്പ് ലോകത്തുമുണ്ട് ചാവേറുകൾ
സുഹൃത്തിനൊരു ആപത്ത് വന്നാല്‍ സ്വന്തം ജീവനും ജീവിതവും പോലും കളഞ്ഞ് കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ മനുഷ്യരുടെ ഇടയിലെന്ന പോലെ ജീവജാലങ്ങള്‍ക്കിടയിലും ഉണ്ട് . അക്കൂട്ടത്തിലുള്ളതാണ് ബോര്‍ണിയയിലെ കാടുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന ഒരിനത്തില്‍പ്പെട്ട ഉറുമ്പുകള്‍. കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡന്‍സ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ആപത്ത് മുന്നില്‍ കണ്ട് ശത്രുക്കളെ തോല്‍പ്പിക്കാനായി ഇവ സ്വയമേ പൊട്ടിത്തെറിക്കും. പ്രധാനമായി ബോര്‍ണിയോ , തായ്‌ലാന്‍ഡ് മലേഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖല മഴക്കാടുകളിലെ മരങ്ങളിലാണ് ഇവ താമസിക്കുന്നത്. കമികസെ ഉറുമ്പ് വിഭാഗത്തില്‍പ്പെട്ടവയാണ് ഇതും. രണ്ടാം ലോകമഹായുദ്ധത്തില്‍ Read More…
‘ഡാ ചെക്കാ… അത് പാമ്പ് ആണെടാ..: വിഷപ്പാമ്പുമായി കളിക്കുന്ന കൊച്ചുകുട്ടി- ഞെട്ടിക്കുന്ന വീഡിയോ
കുട്ടികളുടെ പല വീഡിയോകളും ദിവസവും വൈറലാകാറുണ്ട്. എല്ലാവർക്കും കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നതും കാണാൻ ഇഷ്ടമാണ്. കണ്ണിന് കുളിർമയേകുന്ന ധാരാളം വീഡിയോകളുടെ കൂട്ടത്തിൽ ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി. കുഞ്ഞുങ്ങൾ സാധാരണയായി കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാറുണ്ട്. പാത്രങ്ങളും വീട്ടിലെ മറ്റുപകരണങ്ങളും മിക്ക കുട്ടികളും കളിപ്പാട്ടാക്കാറുണ്ട്. എന്നാൽ ജീവനുള്ള പാമ്പിനെ ഉപയോഗിച്ച് കളിച്ചാലോ? എന്തായിരിക്കും അവസ്ഥ? കേൾക്കുമ്പോൾ തന്നെ പേടി തോന്നും. അങ്ങനെയെങ്കിൽ ഇത് നേരിട്ട് കണ്ടാലോ? അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു Read More…
പണം വേണ്ട.. ദാരിദ്ര്യവുമില്ല; പക്ഷേ യുവാക്കളുടെ പണി ‘ഭിക്ഷാടനം’; ‘തമാശ യാചകര്‍’ യാചിച്ചു വാങ്ങുന്നത് മദ്യവും സിഗററ്റും
വെറുതെ വഴിയരികില്‍ ഇരുന്നു കമ്പനിയടിക്കാന്‍ ചൈനയിലെ വിനോദസഞ്ചാരമേഖലയിലെ നഗരങ്ങളിലെ തെരുവുകളില്‍ യുവാക്കളായ യാചകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അപൂര്‍വ്വമായി മാത്രം പണം ചോദിക്കുന്ന ഈ ‘തമാശ യാചകര്‍’ മദ്യത്തിനും സിഗററ്റിനും മറ്റുള്ളവരുമായി പരിചയപ്പെടുന്നതിനും സൗഹൃദം ഉണ്ടാക്കുന്നതിനും വേണ്ടി തെരുവില്‍ ഇരിക്കുകയും പുകവലി, മദ്യപാനം, ചാറ്റിംഗ്, ഫോട്ടോ എടുക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഒരു കാര്യവുമില്ലാതെ വെറുതേ കമ്പനിയടിക്കാന്‍ വേണ്ടി മാത്രമുള്ള ഈ ‘വ്യാജയാചകരു’ ടെ പ്രവര്‍ത്തി പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തലവേദനയായിരിക്കുകയാണ്. അടുത്തിടെ, ‘തമാശ യാചകര്‍’ എന്ന് വിളിക്കപ്പെടുന്ന Read More…
ഉക്രെയിന്‍ സൈനികരെ കൊന്നതിന് ഇറച്ചിയരയ്ക്കല്‍ യന്ത്രം; കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ അമ്മമാര്‍ക്കുള്ള സമ്മാനം വിവാദത്തില്‍
അന്താരാഷ്ട്ര വനിതാദിനത്തില്‍ റഷ്യ ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കിയ ഇറച്ചി അരക്കല്‍ യന്ത്രങ്ങള്‍ വിവാദമാകുന്നു. വ്ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മര്‍മാന്‍സ്‌ക് ബ്രാഞ്ചാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി, ഉക്രെയിനെതിരേ നടന്നുവരുന്ന യുദ്ധത്തിലെ റഷ്യന്‍സൈന്യം ഉക്രെയിന്‍ സൈന്യത്തിന് മേല്‍ നടത്തിയ കുരുതി നിരക്കിന്റെ പ്രതീകമായിട്ടാണ് ഇറച്ചി അരയ്ക്കല്‍ യന്ത്രമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍, ‘മര്‍മാന്‍സ്‌ക് മേഖല ഫൗണ്ടേഷനിലെ പിതൃഭൂമിയുടെ പ്രതിരോധക്കാര്‍’ Read More…














