അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് 21 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത Read More…
‘കണ്ണിന് പല്ല്’.. കാഴ്ച വീണ്ടെടുക്കാൻ 34 കാരന്റെ കണ്ണിൽ പല്ല് വെച്ചുപിടിപ്പിച്ചു ! അപൂര്‍വ്വ ശസ്ത്രക്രിയ
‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ‘കണ്ണിന് പല്ല്’ എന്ന് കേട്ടിട്ടുണ്ടോ? കനേഡിയന്‍ ബ്രെന്റ് ചാപ്മാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പുതിയ പ്രമാണം ഇങ്ങിനെയായിരിക്കും. കാരണം കാനഡയില്‍ ആദ്യമായി ഓസ്റ്റിയോ-ഓഡോണ്ടോ-കെരാറ്റോപ്രോസ്തസിസ് (Osteo-odonto-keratoprosthesis) എന്ന സങ്കീര്‍ണമായ ചികിത്സാരീതിയിലൂടെ കാഴ്ച തിരിച്ചുകിട്ടിയാളാണ് അദ്ദേഹം. അക്ഷരാര്‍ത്ഥത്തില്‍ ചാപ്മാന്റെ പല്ല്, ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ കണ്ണില്‍ ഘടിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ 34 വയസ്സുള്ള ബ്രെന്റ് ചാപ്മാന് രണ്ട് പതിറ്റാണ്ട് മുമ്പ് ഇബുപ്രോഫീൻ എന്ന മരുന്നിനോടുള്ള അലർജി കാരണം കാഴ്ച നഷ്ടപ്പെട്ടിരുന്നു. സ്റ്റീവൻസ്-ജോൺസൺ സിൻഡ്രോം എന്നറിയപ്പെടുന്ന Read More…
ഭക്ഷണമില്ല, ദിവസം 8ലിറ്റർ ഉപയോഗിച്ച എഞ്ചിൻ ഓയിൽ മാത്രം കഴിക്കും ! ‘ഓയിൽ കുമാറിന്റെ’ അവകാശവാദം; വീഡിയോ
33 വയസ്സുള്ള ഇന്ത്യൻ യുവാവ് ആരോഗ്യ വിദഗ്ദ്ധർക്ക് ഒരു അത്ഭുതമായി മാറിയിരിക്കുന്നു. കാരണം, ഇദ്ദേഹം ഭക്ഷണമേ കഴിക്കുന്നില്ല, പകരം ദിവസവും 7-8 ലിറ്റർ ഉപയോഗിച്ച എഞ്ചിൻ ഓയിലും ചായയും മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുന്നു. ഇദ്ദേഹത്തിന്റെ അവകാശവാദങ്ങളും ജീവിതരീതിയും ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതു ശരിയാണെങ്കില്‍ അദ്ദേഹം ആരോഗ്യവാനായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. കർണാടകയിൽ നിന്നുള്ള ഇദ്ദേഹം, ഷിമോഗയിലെ ഓയിൽ കുമാർ എന്നാണ് അറിയപ്പെടുന്നത്. ഈ അസാധാരണമായ ജീവിതരീതി അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഇദ്ദേഹം പറയുന്നത്. Read More…
മക്കള്‍ സൂപ്പില്‍ മൂത്രമൊഴിച്ചു; 2.71 കോടി രൂപ മാതാപിതാക്കള്‍ക്ക് പിഴ, മക്കളെ നേരായ രീതിയില്‍ വളര്‍ത്തണമെന്ന് കോടതി
മദ്യപിച്ച് ലക്കുകെട്ട ആണ്‍മക്കള്‍ റസ്റ്റൊറന്‍റിലെ സൂപ്പില്‍ മൂത്രമൊഴിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി രൂപയിലേറെ പിഴ വിധിച്ച് കോടതി. ചൈനയിലാണ് സംഭവം. 17കാരായ വു വും താങുമാണ് ഷാങ്ഹായിലെ പ്രസിദ്ധമായ ഹയ്ഡിലാവോ ഹോട്പോട് റസ്റ്റൊറന്‍റിലെത്തി സൂപ്പില്‍ മൂത്രമൊഴിച്ചത്. ജനപ്രിയ റസ്റ്റോറന്റിലെ ഹോട്ട്പോട്ട് ഡിഷിലേക്ക് മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ച പ്രാങ്ക് നടത്തിയ സംഘത്തിനാണ് വന്‍ തിരിച്ചടി കിട്ടിയത്. 2.2 മില്യണ്‍ യുവാന്‍ (308,000 യുഎസ് ഡോളര്‍) ഇവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. അതേസമയം, ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാതായ സൂപ്പ് അതിഥികളിലാരെങ്കിലും കുടിച്ചോ എന്നത് Read More…
വീണ്ടുമൊരു ഇന്ത്യാ- പാക് മാച്ച് വരുന്നു; സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ കണക്കുതീര്‍ക്കുമോ?
ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബുധനാഴ്ച ദുബായില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ സൂപ്പര്‍ 4 ല്‍ സ്ഥാനമുറപ്പിച്ചതോടെ വീണ്ടുമൊരു ഇന്ത്യാ പാക് ഹൈവോള്‍ട്ടേജ് മാച്ച് വരുന്നു. ഞായറാഴ്ച സൂപ്പര്‍ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയല്‍ക്കാരെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്, ആ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം സല്‍മാന്‍ അലി ആഘയുടെ Read More…
രോഗിയായ മുന്‍കാമുകിക്ക് സമ്പാദ്യം മുഴുവന്‍ നല്‍കി മരണാസന്നനായ കാമുകന്‍! എന്റെ ജീവിതം കൂടി നീ ജീവിച്ചുതീര്‍ക്കുക, കണ്ണുനനയിക്കും ഈ പ്രണയകഥ
മരണാസന്നനായ കാമുകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ മുന്‍ കാമുകിക്ക് കൈമാറി. ചൈനയില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍ തന്റെ സമ്പാദ്യത്തോടൊപ്പം ഒരു വിടപറയല്‍ കത്തും നല്‍കി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിംഗില്‍ നിന്നുള്ള 22 വയസ്സുകാരിയായ ഹു സിന്‍യാവോയുടേയും കാമുകന്‍ സിയാവോയുടെയും കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഹു സിന്‍യാവോ എട്ട് വര്‍ഷമായി വാസ്‌കുലാര്‍ രോഗവുമായി പോരാടുകയായിരുന്നു. ക്രമേണ ഈ രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊതുസുഹൃത്ത് വഴിയാണ് ഹു സിയാവോയെ പരിചയപ്പെട്ടത്. സിയാവോ, ഇന്നര്‍ Read More…
12-ാംക്ലാസ്സ് തോറ്റ പാല്‍ക്കാരന്‍ പയ്യന്‍ ഇപ്പോള്‍ IPSകാരന്‍; ഉമേഷ് ഖണ്ഡ്ബഹാലെയുടെ അവിശ്വസനീയമായ കഥ
പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടിട്ടും തന്റെ ഐ.പി.എസ് സ്വപ്നം കൈവിടാന്‍ ഉമേഷ് ഖണ്ഡ്ബഹാലെ തയാറായിരുന്നില്ല. പാല്‍ വിറ്റ് ഉപജീവനം തേടിയിരുന്ന ഗ്രാമീണ ബാലനില്‍നിന്ന് വെസ്റ്റ് ബംഗാളിലെ എസ്.പി. പദവിയിലേക്ക് അദ്ദേഹം വളര്‍ന്നു. പരാജയത്തില്‍ നിന്ന് കരകയറാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള പ്രചോദനമാണ് ഉമേഷിന്റെ ജീവിതകഥ. യഥാര്‍ത്ഥ പോരാട്ടം പരാജയത്തെ ഒഴിവാക്കുന്നതല്ല, മറിച്ച് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഗണപത് ഖണ്ഡ്ബഹാലെയുടെ കഥ ഇതിന് ഉദാഹരണമാണ്. 2003-ല്‍, ക്ലാസ് 12 പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇംഗ്ലീഷിന് Read More…
വരുണ്‍ ചക്രവര്‍ത്തി ടി-20 ബൗളര്‍മാ രുടെ റാങ്കിംഗില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരം
ദുരൂഹമായ സ്പിന്‍ ബൗളിംഗ് കൊണ്ട് ശ്രദ്ധ നേടിയ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. 34 വയസ്സുകാരനായ വരുണ്‍ ചക്രവര്‍ത്തി ഏഷ്യാകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് മുന്നിലെത്തിച്ചത്. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഐസിസിയുടെ റാങ്കില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനമായിരുന്നു വരുണിന്റെ ഏറ്റവും മികച്ച റാങ്കിംഗ്. മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്റ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ Read More…
ഹസ്തദാനം ചെയ്യാതെ ഇന്ത്യന്‍ ടീം പിന്‍മാറുന്നത് ഇത് ആദ്യമല്ല! ഏതാണ് ആ ടീം, എന്തുകൊണ്ട്?
2025 ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയത്തിനുശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഹസ്തദാനം നല്‍കാതിരുന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ ഇത് ആദ്യമായല്ല ഇന്ത്യന്‍ ടീം ഇങ്ങനെ ചെയ്യുന്നത്. അതിനുമുമ്പും മത്സരത്തിന് ശേഷം എതിര്‍ടീമുമായി ഹസ്തദാനം ചെയ്യാതെ ഇന്ത്യ പിൻമാറിയിരുന്നു. ആരായിരുന്നു ആ ടീം ? എന്തുകൊണ്ടാണ് ഇന്ത്യ അന്ന് ഹസ്തദാനം ചെയ്യാൻ തയ്യാറാവാതിരുന്നത് ? 2021-ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ഹസ്തദാനം ചെയ്യാൻ തയ്യാറായിരുന്നില്ല. കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ Read More…














