Featured Sports

വീണ്ടുമൊരു ഇന്ത്യാ- പാക് മാച്ച് വരുന്നു; സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍ കണക്കുതീര്‍ക്കുമോ?

ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ബുധനാഴ്ച ദുബായില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്താന്‍ സൂപ്പര്‍ 4 ല്‍ സ്ഥാനമുറപ്പിച്ചതോടെ വീണ്ടുമൊരു ഇന്ത്യാ പാക് ഹൈവോള്‍ട്ടേജ് മാച്ച് വരുന്നു. ഞായറാഴ്ച സൂപ്പര്‍ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയല്‍ക്കാരെ നേരിടും. ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ചാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്, ആ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം സല്‍മാന്‍ അലി ആഘയുടെ Read More…

Featured Good News

രോഗിയായ മുന്‍കാമുകിക്ക് സമ്പാദ്യം മുഴുവന്‍ നല്‍കി മരണാസന്നനായ കാമുകന്‍! എന്റെ ജീവിതം കൂടി നീ ജീവിച്ചുതീര്‍ക്കുക, കണ്ണുനനയിക്കും ഈ പ്രണയകഥ

മരണാസന്നനായ കാമുകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ മുന്‍ കാമുകിക്ക് കൈമാറി. ചൈനയില്‍ നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തില്‍ തന്റെ സമ്പാദ്യത്തോടൊപ്പം ഒരു വിടപറയല്‍ കത്തും നല്‍കി. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ചിംഗില്‍ നിന്നുള്ള 22 വയസ്സുകാരിയായ ഹു സിന്‍യാവോയുടേയും കാമുകന്‍ സിയാവോയുടെയും കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഹു സിന്‍യാവോ എട്ട് വര്‍ഷമായി വാസ്‌കുലാര്‍ രോഗവുമായി പോരാടുകയായിരുന്നു. ക്രമേണ ഈ രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഒരു പൊതുസുഹൃത്ത് വഴിയാണ് ഹു സിയാവോയെ പരിചയപ്പെട്ടത്. സിയാവോ, ഇന്നര്‍ Read More…

Featured Good News

12-ാ​ംക്ലാസ്സ് തോറ്റ പാല്‍ക്കാരന്‍ പയ്യന്‍ ഇപ്പോള്‍ IPSകാരന്‍; ഉമേഷ് ഖണ്ഡ്ബഹാലെയുടെ അവിശ്വസനീയമായ കഥ

പന്ത്രണ്ടാം ക്ലാസില്‍ പരാജയപ്പെട്ടിട്ടും തന്റെ ഐ.പി.എസ് സ്വപ്നം കൈവിടാന്‍ ഉമേഷ് ഖണ്ഡ്ബഹാലെ തയാറായിരുന്നില്ല. പാല്‍ വിറ്റ് ഉപജീവനം തേടിയിരുന്ന ഗ്രാമീണ ബാലനില്‍നിന്ന് വെസ്റ്റ് ബംഗാളിലെ എസ്.പി. പദവിയിലേക്ക് അദ്ദേഹം വളര്‍ന്നു. പരാജയത്തില്‍ നിന്ന് കരകയറാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുമുള്ള പ്രചോദനമാണ് ഉമേഷിന്റെ ജീവിതകഥ. യഥാര്‍ത്ഥ പോരാട്ടം പരാജയത്തെ ഒഴിവാക്കുന്നതല്ല, മറിച്ച് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഉമേഷ് ഗണപത് ഖണ്ഡ്ബഹാലെയുടെ കഥ ഇതിന് ഉദാഹരണമാണ്. 2003-ല്‍, ക്ലാസ് 12 പരീക്ഷയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇംഗ്ലീഷിന് Read More…

Featured Sports

വരുണ്‍ ചക്രവര്‍ത്തി ടി-20 ബൗളര്‍മാ രുടെ റാങ്കിംഗില്‍ ഒന്നാമത്; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍താരം

ദുരൂഹമായ സ്പിന്‍ ബൗളിംഗ് കൊണ്ട് ശ്രദ്ധ നേടിയ വരുണ്‍ ചക്രവര്‍ത്തി ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. 34 വയസ്സുകാരനായ വരുണ്‍ ചക്രവര്‍ത്തി ഏഷ്യാകപ്പില്‍ നടത്തിയ മികച്ച പ്രകടനമാണ് മുന്നിലെത്തിച്ചത്. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഐസിസിയുടെ റാങ്കില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ രണ്ടാം സ്ഥാനമായിരുന്നു വരുണിന്റെ ഏറ്റവും മികച്ച റാങ്കിംഗ്. മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്റ് താരം ജേക്കബ് ഡഫിയെ മറികടന്നാണ് വരുണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ Read More…

Featured Sports

ഹസ്തദാനം ചെയ്യാതെ ഇന്ത്യന്‍ ടീം പിന്‍മാറുന്നത് ഇത് ആദ്യമല്ല! ഏതാണ് ആ ടീം, എന്തുകൊണ്ട്?

2025 ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയത്തിനുശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഹസ്തദാനം നല്‍കാതിരുന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ ഇത് ആദ്യമായല്ല ഇന്ത്യന്‍ ടീം ഇങ്ങനെ ചെയ്യുന്നത്. അതിനുമുമ്പും മത്സരത്തിന് ശേഷം എതിര്‍ടീമുമായി ഹസ്തദാനം ചെയ്യാതെ ഇന്ത്യ പിൻമാറിയിരുന്നു. ആരായിരുന്നു ആ ടീം ? എന്തുകൊണ്ടാണ് ഇന്ത്യ അന്ന് ഹസ്തദാനം ചെയ്യാൻ തയ്യാറാവാതിരുന്നത് ? 2021-ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ഹസ്തദാനം ചെയ്യാൻ തയ്യാറായിരുന്നില്ല. കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ Read More…

Featured Travel

നോര്‍വേയിലേക്ക് താമസം മാറുന്നോ? ഇന്ത്യക്ക് സന്തോഷവാര്‍ത്ത ! ഇപ്പോള്‍ 40,000 രൂപയില്‍ താഴെ മതി…!

മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും, ഉയര്‍ന്ന ജീവിതനിലവാരത്തിനും പേരുകേട്ട നോര്‍വേ, ഇപ്പോള്‍ തൊഴില്‍ വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയിലെ സൂര്യനും നോര്‍ത്തേണ്‍ ലൈറ്റുകള്‍ക്കും പേരുകേട്ട രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത ! മഞ്ഞുമൂടിയ മലനിരകളും, വടക്കന്‍ ദീപക്കാഴ്ചകളും, ഓസ്ലോയിലെ മനോഹരമായ കാഴ്ചകളുമുള്ള രാജ്യത്തേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍വേ സ്ഥിര താമസത്തിനുള്ള അവസരമൊരുക്കുന്നു. ഇതിനായി ഇന്ത്യക്കാര്‍ ആദ്യം താത്കാലിക താമസാനുമതി നേടണം. വര്‍ക്ക് വിസ, കുടുംബ പുന:രധിവാസം, വിദ്യാഭ്യാസം, അല്ലെങ്കില്‍ നോര്‍വേ Read More…

Featured Oddly News

998 കോടിയുടെ ഫ്ലൈഓവർ പോകുന്നത് വീടിന്റെ ബാല്‍ക്കണിയിലൂടെ ! ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് നാട്ടുകാര്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ 90 ഡിഗ്രി വളവുള്ള മേല്‍പ്പാലം ഉണ്ടാക്കിയ വിവാദത്തിനുശേഷം, അതിശയകരമായ മറ്റൊരു ‘അത്ഭുത’ എന്‍ജിനീയറിങ് നിര്‍മ്മാണത്തിന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സാക്ഷ്യം വഹിച്ചു. അശോക് ചൗക്കിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം ഒരു വീടിന്റെ ബാല്‍ക്കണിയിലൂടെയാണ് കടന്നുപോകുന്നത്! നാട്ടുകാര്‍ പരിഹസിച്ച് ലോകത്തെ എട്ടാമത്തെ അത്ഭുതം എന്ന് വിളിക്കുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് അവര്‍ ചോദ്യം ചെയ്യുന്നു. വീടിന് അനുമതിയുണ്ടെങ്കില്‍ എന്തുകൊണ്ട് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തില്ലെന്നും, അനധികൃതമാണെങ്കില്‍ എന്തുകൊണ്ട് Read More…

Featured Oddly News

കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് അതെക്കുറിച്ച് പുസ്തകം പുറത്ത്; ദൃശ്യം 2 സിനിമയെ വെല്ലും സംഭവങ്ങള്‍

ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് Read More…

Featured Good News

‘ജ്വാല ഗുട്ട നിരവധി കുഞ്ഞുങ്ങളുടെ അമ്മ’, ദാനം ചെയ്തത് 30 ലിറ്റർ മുലപ്പാൽ! നിങ്ങള്‍ മുലപ്പാൽ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? അറിയേണ്ട കാര്യങ്ങള്‍

മുലപ്പാലിനെ അമൃതിന് തുല്യമായാണ് കരുതുന്നത്. ഈ ജീവൻ രക്ഷാമൃതം നവജാത ശിശുവിനുള്ള ഭക്ഷണം മാത്രമല്ല, ഒരു കുഞ്ഞിന്റെ ആദ്യത്തെ പ്രതിരോധ മരുന്ന് കൂടിയാണിത്. പ്രത്യേകിച്ച് മാസം തികയാതെ ജനിച്ചതും ഗുരുതര രോഗങ്ങളുള്ളതുമായ കുഞ്ഞുങ്ങൾക്ക്. അമ്മയുടെ പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങളെ രക്ഷിക്കാൻ മുലപ്പാൽ ദാനം ചെയ്യുക എന്ന ഉദാരമായ ഒരു ലക്ഷ്യം ഏറ്റെടുത്ത ചില സ്ത്രീകളുണ്ട്. അവരിലൊരാളാണ് ദേശീയ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. വിവാഹം കഴിഞ്ഞ് നാലുവർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിലാണ് നടൻ വിഷ്ണുവിനും ബാഡ്മിൻഡൺ താരം Read More…