Featured Good News

വെറും നിയമപാലകനല്ല, 3,500 തെരുവ് മൃഗങ്ങളെ സംരക്ഷിച്ച സുധീർ കുടാൽക്കർ എന്ന മനുഷ്യന്‍

മുംബൈ: മുംബൈയിലെ ബോറിവലി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടറായ സുധീർ കുടാൽക്കർ വെറുമൊരു നിയമപാലകനല്ല, മറിച്ച് തെരുവ് മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കി നഗരം സുരക്ഷിതമാക്കാൻ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒരു മനുഷ്യനാണ്. കൊറോണ കാലത്ത് നഗരം അടച്ചിട്ടപ്പോൾ, ആയിരക്കണക്കിന് തെരുവ് മൃഗങ്ങൾ ഭക്ഷണവും ചികിത്സയും പരിചരണവുമില്ലാതെ ബുദ്ധിമുട്ടി. അപ്പോൾ കുടാൽക്കർ അവർക്കായി മുന്നിട്ടിറങ്ങി. വിശക്കുന്ന തെരുവ് നായകൾക്ക് ഭക്ഷണം നൽകാനുള്ള ചെറിയ ശ്രമം വളരെ വലിയൊരു കാര്യമായി പിന്നീട് മാറി. അദ്ദേഹം ‘പാൽ’ (പ്യുവർ അനിമൽ ലവേഴ്‌സ്) Read More…

Featured Lifestyle

രഹസ്യഭാഗങ്ങളും കഴിഞ്ഞു, ശരീരത്തില്‍ ഇനി ചെയ്യാനിടമില്ല; ടൂത്ത് ടാറ്റൂകളിലേക്ക് തിരിഞ്ഞ് യുവതലമുറ

ശരീരത്തിലെ കാണാവുന്ന ഭാഗങ്ങളിലായിരുന്നു ആദ്യം ടാറ്റു ചെയ്യല്‍. പിന്നീട് അത് ശരീരത്തിലെ രഹസ്യഭാഗങ്ങളിലേയ്ക്ക് മാറി. അങ്ങനെ തൊലിപ്പുറത്തു ടാറ്റു ചെയ്യാവുന്ന എല്ലാ സ്ഥലങ്ങളും തീര്‍ന്നപ്പോള്‍ ടാറ്റു ശരീരത്തിനുള്ളിലേയ്ക്ക് കടക്കുന്നു. ചൈനീസ് മാധ്യമമായ ഗുവാങ്മിംഗിന്റെ റിപ്പോർട്ട് അനുസരിച്ച്, പല്ലുകളില്‍ ടാറ്റൂ ചെയ്യുന്നതാണ് ഇപ്പോള്‍ ചൈനയിലെ യുവതലമുറയുടെ പുതിയ ട്രെന്‍ഡ്. പല്ലുകളില്‍ ചിഹ്നങ്ങളും ചിത്രങ്ങളും പച്ചകുത്തുന്നത് വായയുടെ ആരോഗ്യത്തിന് ദോഷകരമായി തോന്നുമെങ്കിലും, ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. പല്ലില്‍ നേരിട്ടല്ല ടാറ്റൂ ചെയ്യുന്നത്, മറിച്ച് 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച Read More…

Featured Sports

ഏറ്റില്ല, എന്നാലും… ഇന്ത്യയ്‌ക്കെതിരെ ഫിഫ്റ്റി, ബാറ്റുകൊണ്ട് ‘വെടിവച്ച്’ പാക്ക് താരത്തിന്റെ ആഘോഷം– വീഡിയോ

ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍ ഇന്ത്യയ്ക്കെതിരെ മത്സരത്തിൽ അർധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്കിസ്ഥാൻ താരം സാഹിബ്‌സാദ ഫർഹാൻ കാണിച്ച ‘തോക്കുകൊണ്ട് വെടിവെക്കുന്ന’ രീതിയിലുള്ള ആംഗ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിർക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ കാണിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്സർ പട്ടേലിന്റെ പന്തിൽ ഒരു കൂറ്റൻ സിക്സറടിച്ചാണ് ഫർഹാൻ തന്റെ അർദ്ധ സെഞ്ച്വറി തികച്ചത്. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ ഇന്ത്യയുടെ മികച്ച സ്പിൻ ആക്രമണത്തിനെതിരെ അദ്ദേഹം Read More…

Featured Sports

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സിറ്റി ഗംഭീരമായി തുടങ്ങി; ചരിത്രനേട്ടം കൊയ്‌തെടുത്ത് എര്‍ലിംഗ് ഹാളണ്ട്

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ വന്‍ പോരുകള്‍ നടക്കുന്നതിനിടയില്‍ നാഴികക്കല്ല് പിന്നിട്ട് സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ നോര്‍വേതാരം ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 50 ഗോളുകള്‍ നേടുന്ന താരമായി. ഈ റെക്കോഡില്‍ താരം മെസ്സിയേയും ക്രിസ്ത്യാനോ റൊണാള്‍ഡോയേയുമെല്ലാം പിന്നിലാക്കിയിരിക്കുകയാണ്. 49 മത്സരങ്ങളില്‍ നിന്നുമായിരുന്നു എര്‍ലിംഗ് ഹാളണ്ട് 50 ഗോളുകള്‍ നേടിയത്. ഡച്ച്താരം റൂഡ്‌വാന്‍ നീല്‍സ്റ്റര്‍ റൂയിയെയാണ് പിന്നിലാക്കിയത്. രണ്ടാമത്തെ കിരീടത്തിനായി കച്ചമുറുക്കുന്ന സിറ്റി നാപ്പോളിക്കെതിരെ 2-0-ന് വിജയിച്ചുകൊണ്ട് ഈ സീസണില്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. Read More…

Featured Sports

മരുഭൂമിയെ ‘മാഡ് മാക്സ് പോലെ’ മാറ്റുന്ന വൈൽഡ് മോട്ടോർ ഫെസ്റ്റിവൽ; സൗദിയിലെ ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍

മരുഭൂമിയിലൂടെ പാഞ്ഞുപോകുന്ന നൂറുകണക്കിന് വാഹനങ്ങളും, മണല്‍ക്കൂനകള്‍ക്ക് മുകളിലൂടെ പ്രതിധ്വനിക്കുന്ന അവയുടെ എഞ്ചിനുകളുടെ ഇരമ്പലും. രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഈ ശബ്ദം ആരെയും കണ്ണുചിമ്മാന്‍ പോലും അനുവദിക്കില്ല. എല്ലാ വര്‍ഷവും സൗദി അറേബ്യയില്‍ നടക്കുന്ന ലിവ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലാണ് ഈ അനുഭവം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ മരുഭൂമിയായ എംപ്റ്റി ക്വാര്‍ട്ടറില്‍ നടക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ വേദിയാണ് ഇത്. അബുദാബിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ഡ്രൈവുള്ള ഈ റൂട്ട് വര്‍ഷത്തില്‍ ഭൂരിഭാഗവും ഏതാണ്ട് Read More…

Featured Good News

ചേരിയില്‍ വളര്‍ന്നത് ഭിക്ഷയെടുത്ത്, തളര്‍ന്നില്ല; സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും പിങ്കിയെ ഡോക്ടറാക്കി

ദാരിദ്ര്യത്തില്‍ ജനിക്കുന്നത് ആരുടേയും കുറ്റമല്ല. പക്ഷേ ദാരിദ്ര്യത്തില്‍ എന്നും ജീവിക്കേണ്ടി വന്നാല്‍ അത് നിങ്ങളുടെ കുറ്റം തന്നെയാണ്. ഹിമാചല്‍ പ്രദേശിലെ തെരുവുകളില്‍ ഭിക്ഷയാചിച്ചു ജീവിക്കേണ്ടി വരികയും ഒടുവില്‍ കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും പിന്‍ബലത്തില്‍ ദാരിദ്ര്യത്തെ മറികടക്കുകയും അക്ഷീണ പരിശ്രമത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും ഡോക്ടറാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത യുവതിയുടെ കഥ അനേകര്‍ക്ക് പ്രചോദനമാണ്. വിജയിക്കാന്‍ അക്ഷീണം പരിശ്രമിച്ച പിങ്കി ഹരിയാന്‍ എന്ന യുവതിയുടെ ഹൃദയസ്പര്‍ശിയായ കഥ ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടുകയാണ്.ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചിലെ ഒരു Read More…

Featured Good News

അച്ഛന്‍ വിളിച്ചിരുന്നത് കഴിവു കെട്ടവനെന്ന്; അയാള്‍ ലോകത്തെ ഏറ്റവും വലിയ പണക്കാരനായി !

കഴിവുകെട്ടവനെന്നും ഒന്നിനും കൊള്ളാത്തവനെന്നും സ്വന്തം പിതാവ് പരിഹസിച്ചയാള്‍ ഇന്ന് ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍. ചെറുപ്പകാലത്ത് പിതാവിന്റെ നിന്ദയും പരിഹാസവും പീഡനവും ഏല്‍ക്കേണ്ടി വന്നയാള്‍ ഇപ്പോള്‍ 342 ബില്യണ്‍ ഡോളറിന്റെ സ്വത്തുടമയാണ്. പിതാവിന് തീരെ ഇഷ്ടമില്ലാതിരുന്ന ഈ മകന് ബാല്യത്തിലെ ഏറെ വേദനാജനകമായ ഓര്‍മ്മകളുണ്ടെങ്കിലും തന്നെ രൂപപ്പെടുത്തുന്നതില്‍ പിതാവ് വഹിച്ച പങ്കിനെ അവഗണിക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും ധനികനായ എലോണ്‍ മസ്‌കിനെക്കുറിച്ചാണ്. ചെറിയ പ്രതിസന്ധി വന്നാല്‍ പോലും തളര്‍ന്നു പോകുന്ന അനേകര്‍ക്ക് പ്രചോദനമാണ് എലോണ്‍ Read More…

Featured Lifestyle

പ്രഥമവനിത ‘ആണോ’ ‘പെണ്ണോ’യെന്ന് ഫ്രാന്‍സുകാര്‍ക്ക് സംശയം! നാട്ടുകാരെ ‘തെളിവുകള്‍’ കാണിക്കാന്‍ പ്രസിഡന്റ്

തന്റെ ഭാര്യ ഒരു സ്ത്രീയാണെന്ന് തെളിയിക്കാൻ ‘ശാസ്ത്രീയ തെളിവുകൾ’ നൽകാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജൂലൈയില്‍ ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയാണെന്നും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തീവ്ര വലതുപക്ഷ സ്വാധീനകാരിയും രാഷ്ട്രീയ നിരൂപകയുമായ കാന്‍ഡേസ് ഓവന്‍സ് ഉന്നയിച്ച ആരോപണമാണ് വിവാദമായത്. ഇവര്‍ക്കെതിരേ പ്രസിഡന്റും ഭാര്യയും മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും ഫ്രാന്‍സിന്റെ പ്രഥമ വനിത ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയല്ലെന്ന് തെളിയിക്കാന്‍ Read More…

Featured Oddly News

കറി ഇളക്കാന്‍ ‘JCB ’; കഴിക്കുന്നവര്‍ക്ക് ഗ്രേവിക്കൊപ്പം ഗ്രീസ് സൗജന്യമെന്ന് നെറ്റിസണ്‍സ്- വീഡിയോ

ദാല്‍ മഖാനി എന്നത് ഉത്തരേന്ത്യയിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് . വിവാഹത്തിനും മറ്റ് ആഘോഷങ്ങളിലും ഈ വിഭവം ഒഴിവാക്കാനാകില്ല ഉത്തരേന്ത്യക്കാര്‍ക്ക്. എന്നാല്‍ വലിയ ഒരു ജനക്കൂട്ടത്തിന് വിഭവം തയ്യാറാന്‍ കണ്ടുപിടിച്ച പുതിയ ‘വഴി’യാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. അത് ഇങ്ങയൊയിരുന്നു, അടുപ്പത്ത് തിളയ്ക്കുന്ന ദാല്‍ മഖാനി എളുപ്പത്തില്‍ ഇളക്കാന്‍ എത്തിച്ചത് ‘മണ്ണുമാന്തി’ യന്ത്രമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അടുപ്പത്ത് വച്ചിരിക്കുന്ന വിഭവം ഇളക്കാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുന്നതായി കാണാം. ഇൻസ്റ്റാഗ്രാം ഉപയോക്താവായ നീരജ് എന്നയാളാണ് വീഡിയോ പങ്കിട്ടത്. Read More…