ഒരു നീന്തൽക്കുളം, ചെറിയ ഹെലിപ്പാഡ്, മിനി-ഗോൾഫ് കോഴ്സ് എന്നിവ ഉൾക്കൊള്ളുന്ന ഒരു അത്ഭുത കാര്‍. ലോകത്തിലെ ഏറ്റവും നീളമേറിയ ആ കാറാണ് ‘ദി അമേരിക്കൻ ഡ്രീം’. 100 അടി നീളമുള്ള ഈ കാറിന് ഗിന്നസ് ലോക റെക്കോർഡുമുണ്ട്. ഒരു ആഢംബര കാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ലെതർ സീറ്റുകൾ, ശക്തമായ എഞ്ചിൻ, ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനം എന്നിവയൊക്കെയാവാം മനസ്സിൽ വരുന്നത്. എന്നാൽ, ഒരു സാധാരണ വാഹനത്തേക്കാളുപരി ചക്രങ്ങളോടുകൂടിയ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെ തോന്നിക്കുന്നത്രയും വലുപ്പമുള്ള ഒരു വാഹനം Read More…
പ്ലീസ്.. ഒരിക്കല്‍ക്കൂടി… 43 വര്‍ഷം ഭരിച്ചത് പോരാ, 92-ാം വയസില്‍ അങ്കത്തിന്, ലോകത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് ബിയ
യോണ്‍ഡേ(ക്യാമറൂണ്‍): ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ് എന്ന വിശേഷണമുള്ള പോള്‍ ബിയ(92)യ്‌ക്ക് ഒരിക്കല്‍ക്കൂടി പ്രസിഡന്റാകാന്‍ മോഹം. 43 വര്‍ഷമാണ് അദ്ദേഹം കാമറൂണിനെ നയിച്ചത്. ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷം കാരണം അദ്ദേഹം വീണ്ടും ജയിക്കുമെന്നാണു നിരീക്ഷകര്‍ പറയുന്നത്. ജയിച്ചാല്‍ ഏഴു വര്‍ഷം കൂടി അധികാരത്തില്‍ തുടരാം. മുന്‍ സര്‍ക്കാര്‍ വക്‌താവ് ഇസ്സ ച്ചിരോമ ബക്കറി(79) ഉള്‍പ്പെടെ 11 എതിരാളികളെയാണു ബിയ നേരിടുന്നത്. വര്‍ഷങ്ങളായി പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെടാതിരുന്ന ബിയ, ചൊവ്വാഴ്‌ച മറോവയില്‍ തന്റെ ആദ്യത്തെയും അവസാനത്തെയും പ്രചാരണ പരിപാടിയില്‍ Read More…
‘വിധായക്’ എന്ന ഈ പോത്തിന്റെ വില കേട്ടാല്‍ ഞെട്ടും, 8 കോടി ! ബീജത്തിന് വന്‍ ഡിമാൻഡ്, ഉടമ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
മീററ്റിലെ ഐഐഎംടി യൂണിവേഴ്സിറ്റിയിൽ നടന്ന കർഷകമേളയിലെ താരമായി മാറി ‘വിധായക്’ എന്ന മുറാ ഇനത്തിൽപ്പെട്ട പോത്ത്. ഹരിയാനക്കാര്‍ക്കിടയില്‍ കറുത്ത സ്വര്‍ണമെന്ന വിശേഷണത്തിലാണ് കറുപ്പിനഴകും ആകാരവും തലയെടുപ്പുമുള്ള മുറ (Murrah) ജനുസിൽപ്പെട്ട പോത്തുകളും എരുമകളും അറിയപ്പെടുന്നത്. 8 കോടി രൂപ വിലമതിക്കുന്ന ഈ പോത്തിനെ ഒരുനോക്ക് കാണാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും സന്ദർശകർ കൂട്ടമായി എത്തി. ഹരിയാനയിൽ നിന്നുള്ള പത്മശ്രീ അവാർഡ് ജേതാവായ നരേന്ദ്ര സിംഗാണ് വിധായകിന്റെ ഉടമ. . ഈ പോത്തിന്റെ മികച്ച പ്രജനന ഗുണം കാരണം ഇതിന്റെ Read More…
എത്ര തവണ കുളിക്കണം? ബാത്ത് ടവ്വൽ കഴുകാതെ എത്ര തവണ ഉപയോഗിക്കാം?
ശുചിത്വം എന്നത് എന്താണ്? നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന രോഗാണുക്കളെയും അഴുക്കിനെയും അണുബാധയുടെ സാധ്യതകളെയും കുറയ്ക്കുന്ന ദൈനംദിന ശീീങ്ങളുടെ ഒരു കൂട്ടമാണ്. നന്നായി കൈ കഴുകല്‍, വൃത്തിയുള്ള വസ്ത്രങ്ങൾ, സുരക്ഷിതമായ കുളി രീതികൾ, ദൈനംദിനം ഉപയോഗിക്കുന്ന സാധനങ്ങള്‍ കൃത്യസമയത്ത് മാറ്റൽ തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ രോഗപ്പകർച്ച തടയുകയും ആളുകളെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൈകളുടെ ശുചിത്വം, അണുബാധകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണെന്ന് ആഗോള പൊതുജനാരോഗ്യ സ്ഥാപനങ്ങൾ ഊന്നിപ്പറയുന്നു. ഭൂരിഭാഗം ആളുകളും ഒരു പ്രാവശ്യം കുളിക്കാന്‍ ഉപയോഗിച്ച Read More…
ഇംഗ്ലീഷ് ഭാഷയിലെ എല്ലാ സ്വരാക്ഷരങ്ങളും വരുന്ന ഏറ്റവും ചെറിയ വാക്ക് ഏതാണ്?
ഇംഗ്ലീഷ് ഭാഷയിലെ എല്ലാ സ്വരാക്ഷരങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ വാക്ക് ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? ആ വാക്ക് ഏതാണെന്നും അതിന്റെ അർത്ഥവും ഉപയോഗവും എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. ഏറ്റവും ചെറിയ ഇംഗ്ലീഷ് വാക്ക്: ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, Eunoia (യൂനോയിയ) ആണ് ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ചെറിയ വാക്ക്, ഇതിൽ അഞ്ച് പ്രാഥമിക സ്വരാക്ഷരങ്ങളും (A, E, I, O, U) അടങ്ങിയിരിക്കുന്നു. അസാധാരണമായ ഈ വാക്കിന്റെ ഭംഗിയും കൃത്യതയും ഭാഷാശാസ്ത്രജ്ഞരെയും ഭാഷാസ്നേഹികളെയും ഒരുപോലെ ആകർഷിക്കുന്നു. Read More…
നിരന്തരം ശകാരിക്കും, അടിക്കും; ഭാര്യയുടെയും മക്കളുടെയും കൊല; ഇമാമിന്റെ രണ്ടു വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ
ബാഗ്പത് (യുപി): ബാഗ്പത് ജില്ലയിലെ ദോഘാട്ട് പ്രദേശത്ത് പള്ളി ഇമാമിന്റെ ഭാര്യയെയും രണ്ട് പെൺകുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇബ്രാഹിം നിരന്തരം ശകാരിക്കുന്നതും അടിക്കുന്നതുമാണ് തങ്ങളെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ മൊഴി. ശനിയാഴ്ച ആൺകുട്ടികൾ പുരോഹിതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ട് ആക്രമിക്കുകയും, കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്ന് പറഞ്ഞു. പള്ളിയിൽ ദൈനംദിന പാഠങ്ങൾക്കായി എത്തിയ ചില കുട്ടികൾ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30), പെൺമക്കളായ സോഫിയ (5), Read More…
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരം; ലോക റെക്കോഡുമായി സ്‌മൃതി മന്ദാന
വിശാഖപട്ടണം: ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് ഏകദിന ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ്. വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍ തികയ്‌ക്കുന്ന ആദ്യ താരമാണ് സ്‌മൃതി. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണു താരം 1000 റണ്‍ തികച്ചത്. 1000 തികയ്‌ക്കാന്‍ സ്‌മൃതിക്ക് 18 റണ്‍ കൂടി മതിയായിരുന്നു. സോഫി മൊളിനക്‌സ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്ത് സിക്‌സറടിച്ചതോടെയാണു സ്‌മൃതി റെക്കോഡ് ബുക്കില്‍ ഇടം പിടിച്ചത്. വനിതാ ഏകദിനത്തില്‍ 500 റണ്‍ Read More…
ആദവും ഹൗവ്വയും ജീവിച്ച ഏദന്‍ തോട്ടം ആഫ്രിക്കയില്‍? വാദവുമായി ഗവേഷകന്‍
ആദവും ഹൗവ്വയും ജീവിച്ച ഏദന്‍തോട്ടം ആഫ്രിക്കയിലായിരുന്നെന്ന വാദവുമായി ഗവേഷകന്‍. ടെക്‌സസ് സ്വദേശിയായ ഗവേഷകന്‍ മഹ്‌മൂദ് ജാവേദാണ് ഏദന്‍ യഥാര്‍ത്ഥത്തില്‍ വടക്കുപടിഞ്ഞാറന്‍ എത്യോപ്യയിലെ ബഹിര്‍ ദാര്‍ എന്ന പ്രദേശത്താണെന്ന വാദവുമായി രംഗത്തെത്തിയത്. ഏദന്‍ തോട്ടം മധ്യേഷ്യയിലാണെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വാദങ്ങള്‍. ബൈബിള്‍ അനുസരിച്ച്, ഏദന്‍ തോട്ടം ദൈവം സ്‌ഥാപിച്ച പറുദീസയാണ്. അവിടെനിന്നും ഗിഹോന്‍, യൂഫ്രട്ടീസ്, ടൈഗ്രിസ്, പിഷോന്‍ എന്നിങ്ങനെ നാല് ശാഖകളായി പിരിഞ്ഞൊഴുകുന്ന ഒരു നദിയുണ്ടായിരുന്നു. ടൈഗ്രിസും യൂഫ്രട്ടീസും ഇന്നത്തെ ഇറാഖിലൂടെ ഒഴുകുന്നതിനാല്‍, ഏദന്‍ ആ പ്രദേശത്തായിരിക്കണം എന്ന് Read More…
കാട്ടില്‍ അമ്മ കടുവയും മകളും തമ്മില്‍ രൂക്ഷമായ പോരാട്ടം, രൺഥംഭോറിൽ അപൂർവ കാഴ്ച- വീഡിയോ
രാജസ്ഥാൻ: രൺഥംഭോർ കടുവാ സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കടുവയാണ് ‘റിദ്ധി’. എന്നാല്‍ ഇവിടെ ചൊവ്വാഴ്ച രാവിലെ അപൂർവവും രൂക്ഷവുമായ കടുവകള്‍ തമ്മിലുള്ള ഒരു പോരാട്ടം അതും അമ്മയും മകളും തമ്മിലുള്ള യുദ്ധം അരങ്ങേറി. ജംഗിൾ സഫാരിക്കെത്തിയ വിനോദസഞ്ചാരികൾക്ക് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ അനുഭവമായി മാറി. സങ്കേതത്തിലെ സോൺ 3 യിലെ തങ്ങളുടെ പൊതുവായ പ്രദേശത്തിന്മേലുള്ള ആധിപത്യത്തിനു വേണ്ടിയായിരുന്നു ജനപ്രിയ കടുവയായ ‘റിദ്ധി’യും അവളുടെ മകൾ ‘മീര’യും തമ്മിലുള്ള ഏറ്റുമുട്ടൽ. ശക്തമായ ഈ പോരാട്ടം Read More…














