Featured Oddly News

ലോകം 2025-ൽ, ഈ രാജ്യം ഇപ്പോള്‍ 2017-ൽ, വര്‍ഷത്തില്‍ 13 മാസം, ഇവരുടെ ക്രിസ്മസ് ജനുവരി 7ന്; ഏതാണ് ആ രാജ്യം!

2025 അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇപ്പോഴും 2017-ൽ കഴിയുന്ന, സെപ്റ്റംബറിൽ പുതുവത്സരം ആഘോഷിക്കുന്ന, ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം 12-ന് പകരം 13 ആയി കണക്കാക്കുന്ന ഒരു രാജ്യത്തെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു രാജ്യം യഥാർത്ഥത്തിൽ ഉണ്ട്. അതൊരു കെട്ടുകഥയല്ല, ലോക ഭൂപടത്തിലെ ഒരു യഥാർത്ഥ സ്ഥലമാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പുരാതന ഗീ’ഇസ് (Ge’ez) അല്ലെങ്കിൽ എത്യോപ്യൻ കലണ്ടർ സമ്പ്രദായം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് Read More…

Featured Health

രക്തഗ്രൂപ്പ് പ്രശ്‌നമല്ല, ഏത് രോഗിക്കും സ്വീകരിക്കാവുന്ന യൂണിവേഴ്സൽ വൃക്ക ; വന്‍നേട്ടത്തിനു പിന്നില്‍ മലയാളിയായ ഡോ. ജയചന്ദ്രൻ കിഴക്കേടത്തും

ഏത് രക്തഗ്രൂപ്പിലുള്ള രോഗികള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന രീതിയില്‍ വിജയകരമായി വൃക്കയില്‍ പരിവര്‍ത്തനം വരുത്തി കാനഡയിലെയും ചൈനയിലെയും ശാസ്ത്രജ്ഞര്‍. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും (UBC) അവിവോ ബയോമെഡിക്കൽ ഇൻകോർപ്പറേറ്റഡും (Avivo Biomedical Inc.) ചേർന്ന് വികസിപ്പിച്ചെടുത്ത പ്രത്യേക എൻസൈമുകൾ (enzymes) ഉപയോഗിച്ചാണ് ‘എ’ രക്തഗ്രൂപ്പിൽപ്പെട്ട വൃക്കയെ യൂണിവേഴ്സൽ രക്തഗ്രൂപ്പായ ‘ഓ’യിലേക്ക് മാറ്റിയത്. 2010-കളുടെ തുടക്കത്തിൽ, രക്തഗ്രൂപ്പുകളെ നിർവചിക്കുന്ന ഷുഗറുകൾ (sugars) നീക്കം ചെയ്തുകൊണ്ട് യൂണിവേഴ്സൽ ദാതാവിന്റെ രക്തം നിർമ്മിക്കുവാന്‍ ഡോ. വിത്തേഴ്സും സഹപ്രവർത്തകനായ മലയാളിയായ ചെങ്ങന്നൂര്‍ സ്വദേശി Read More…

Featured Good News

മുന്നേ നടന്ന് മലപ്പുറം; ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച സര്‍ക്കാര്‍ സ്കൂള്‍, 100 വർഷം പഴക്കം

മലപ്പുറം: വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂര്‍ണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ എല്‍.പി. സ്കൂള്‍ നാടിന് സമര്‍പ്പിച്ചു. മേല്‍മുറി മുട്ടിപ്പടി ജി.എം.എല്‍.പി സ്കൂളിന്റെ നൂറു വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്. ഉപയോഗിക്കാൻ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ട ഏകദേശം 100 വർഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടത്തിന് പകരമായാണ് പുതിയ ഹൈടെക് കെട്ടിടം നിർമ്മിച്ചത്. എട്ട് ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എം റൂം Read More…

Featured Oddly News

ട്രെയിന്‍ കിട്ടാത്തതിന്റെ പ്രതികാരമോ? ട്രെയിനിന്റെ ഡ്രൈവർക്ക് നേരെ കല്ലെറിയുന്ന സ്ത്രീ- വീഡിയോ

ഓടുന്ന ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് അടുത്ത ട്രാക്കിലൂടെ വരുന്ന ട്രെയിനിന് നേരെ കല്ലെറിയുന്ന വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം മുംബൈയിലാണെന്നാണ് പലരും അവകാശപ്പെട്ടിരുന്നത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വീഡിയോ മുംബൈയിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി. വൈറൽ ക്ലിപ്പിൽ, വയോധിക ഒരു വലിയ കല്ലെടുത്ത്, കടന്നുപോകുന്ന ട്രെയിനിന്റെ മോട്ടോർമാന്റെ കാബിനിന് നേരെ ലക്ഷ്യം വെയ്ക്കുന്നത് കാണാം. കല്ലെറിഞ്ഞ ശേഷം, അവർ ട്രെയിനിന് നേരെ ആക്രോശിക്കുന്നുണ്ടെങ്കിലും അത് വ്യക്തമല്ല. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് Read More…

Featured Oddly News

ലോകത്തെ ഏക ഒഴുകുന്ന പോസ്‌റ്റോഫീസ് ; സ്ഥലം കശ്മീരിലെ ദാല്‍ തടാകം

1953ലെ ഒരു ബോട്ട് എങ്ങനെയാണ് കശ്മീരിലെ ദാല്‍ തടാകത്തില്‍ ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആയി മാറിയത് ? കശ്മീരിലെ ദാല്‍ തടാക ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് 70 വര്‍ഷമായി കത്തുകളും ഓര്‍മ്മകളും എത്തിച്ചുവരുന്നു. അതിന്റെ തടി ഹൗസ് ബോട്ടിനുള്ളില്‍, പൈതൃകം, കരകൗശല വൈദഗ്ദ്ധ്യം, ബന്ധം എന്നിവ സംയോജിപ്പിച്ച് ഇപ്പോഴും ഒഴുകിനടക്കുന്ന ഒരു കഥ പറയുന്നു. ദാല്‍ തടാകത്തില്‍ ആദ്യമായി വെളിച്ചം വീശുമ്പോള്‍, നൂലില്‍ കെട്ടിയ പോസ്റ്റ്കാര്‍ഡുകള്‍, വൃത്തിയായി പൊതിഞ്ഞ Read More…

Featured Travel

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടി യാത്ര: 21 ദിവസം കൊണ്ട് 13 രാജ്യങ്ങളിലായി 18,755 കിലോമീറ്റര്‍

ആഗോള സഞ്ചാരികള്‍ സാധാരണഗതിയില്‍ വലിയ സാഹസിക യാത്രകളുടെ ലോംഗ്-ഹോള്‍ റൂട്ടുകള്‍ പരീക്ഷിക്കാറുണ്ട്. അതിമനോഹരമായ യാത്രയില്‍ നിങ്ങള്‍ക്ക് രണ്ട് ഭൂഖണ്ഡങ്ങളെയും 13 രാജ്യങ്ങളെയും സന്ദള്‍ശിച്ച് പോകാമെന്നതാണ് ഈ യാത്രയുടെ ഒരു പ്രധാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടി യാത്രയുടെ ദൂരം 18,755 കിലോമീറ്റര്‍ . പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ തുടങ്ങി സിംഗപ്പൂരില്‍ അവസാനിക്കുന്ന ഈ ഇതിഹാസപരമായ പാത, 13 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. റെയില്‍ മാര്‍ഗ്ഗം യൂറോപ്പും ഏഷ്യയും മുഴുവന്‍ യാത്ര ചെയ്യാന്‍ ഇത് സഞ്ചാരികള്‍ക്ക് അപൂര്‍വ അവസരം Read More…

Featured Sports

14 ഫോര്‍, 7 സിക്‌സര്‍… 34 പന്തില്‍ സെഞ്ചുറി, ലോക റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ വനിതാ താരം- വീഡിയോ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ചു കിരണ്‍ നവഗിരെ. ഒക്ടോബര്‍ 17-ന് നാഗ്പൂരില്‍ നടന്ന സീനിയര്‍ വനിതാ ടി20 ട്രോഫി മത്സരത്തില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച താരം. 34 പന്തില്‍ സെഞ്ചുറി നേടി വനിതാ ടി20 ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറിയുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈനെയാണ് മറികടന്നത്. 14 ഫോറുകളും 7 സിക്‌സറുകളും ഉള്‍പ്പെടെ 35 പന്തില്‍ നിന്ന് അവര്‍ 106 റണ്‍സ് അടിച്ചുകൂട്ടി. ഈ മികച്ച പ്രകടനം, മഹാരാഷ്ട്രയ്ക്ക് 111 Read More…

Featured Good News

ചൈനയെ മറികടന്നു, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ശക്‌തമായ വ്യോമസേന, പാകിസ്‌താന്റെ റാങ്ക് അറിയണ്ടേ?

ന്യൂഡല്‍ഹി: ചൈനയെ മറികടന്ന്‌ ഇന്ത്യന്‍ വ്യോമസേന (എയര്‍ ഫോഴ്‌സ്‌) ലോകത്തിലെ ഏറ്റവും ശക്‌തമായ മൂന്നാമത്തെ വ്യോമസേനയായി മാറി. വേള്‍ഡ്‌ ഡയറക്‌ടറി ഓഫ്‌ മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്‌റ്റിന്റെ (ഡബ്ല്യു.ഡി.എം.എം.എ) ഏറ്റവും പുതിയ റാങ്കിങ്‌ പ്രകാരമാണ്‌ ഈ നേട്ടം. യു.എസ്‌ വ്യോമസേന റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരുന്നു. റഷ്യയാണു രണ്ടാം സ്‌ഥാനത്ത്‌. ചൈന നാലാം സ്‌ഥാനത്താണ്‌. വ്യോമസേനയുടെ മൊത്തത്തിലുള്ള ശക്‌തിയും ശേഷിയും അളക്കുന്ന ട്രൂ വല്‍ റേറ്റിങ്‌ (ടി.വി.ആര്‍) യു.എസിന്‌ 242.9 ഉം റഷ്യയ്‌ക്ക്‌ 114.2 ഉം ഇന്ത്യയ്‌ക്ക്‌ 69.4 Read More…

Featured Oddly News

ഭാര്യയുടെ അവിഹിതം പിടിച്ചു; കാമുകന് വിവാഹം ചെയ്ത് നല്‍കി ഭര്‍ത്താവ്; പ്രതിഫലം പശുവും ചെമ്പു പാത്രവും

അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ വിശ്വാസ വഞ്ചന കണ്ടെത്തി. എന്നാല്‍ കാമുകനൊപ്പം ഭാര്യയെ കണ്ടെത്തിയ ഭര്‍ത്താവ് പ്രകോപിതനാകാതെ തെക്കൻ ഇന്തോനേഷ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര ആചാരപ്രകാരം അവളെ കാമുകന് കൈമാറി. പകരം ഇദ്ദേഹത്തിന് തിരികെ ലഭിച്ചത് പശുവും ചെമ്പു പാത്രവും. ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതോടെ യുവാവ് നിയമനടപടിയിലേക്ക് പോയില്ല. പകരം തോലാക്കി ഗോത്രത്തിലെ പ്രാദേശിക മൂപ്പന്മാരെ സമീപിച്ചു. സമാധാനത്തിന് ഊന്നൽ നൽകുന്ന ഗോത്ര വിഭാഗമാണ് തോലാക്കി. പാരമ്പര്യ അനുരഞ്ജന ചടങ്ങായ മോവിയേ സരാപു വഴി Read More…