Featured Sports

ഒന്‍പത്‌ മിനിറ്റില്‍ അമ്പത് കടന്നു, 11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ചരിത്രം കുറിച്ച് ആകാശ്‌ കുമാര്‍ ചൗധരി; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു- വീഡിയോ

സൂറത്ത്‌: ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന താരമായി മേഘാലയയുടെ ആകാശ്‌ കുമാര്‍ ചൗധരി.അരുണാചല്‍ പ്രദേശിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ തുടരെ എട്ട്‌ സിക്‌സറടിച്ചാണ്‌ ആകാശ്‌ 50 കടന്നത്‌.ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിലെ ഒരോവറില്‍ ആറ്‌ സിക്‌സറടിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്‌. ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയുമാണു മുന്‍ഗാമികള്‍. മേഘാലയ ആറിന്‌ 576 റണ്ണെന്ന നിലയില്‍ നില്‍ക്കേ എട്ടാമനായാണ്‌ ആകാശ്‌ ക്രീസിലെത്തിയത്‌. ഇന്നിങ്‌സിലെ 126-ാം ഓവറിലാണു വെടിക്കെട്ട്‌ തുടങ്ങിയത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ ലിമാര്‍ Read More…

Featured The Origin Story

അമൃത്‌സറിലെ സുവർണ്ണക്ഷേത്രം യഥാർത്ഥത്തിൽ സ്വർണ്ണം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത്?

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴും സ്വര്‍ണ്ണശോഭയില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന ഇന്ത്യയുടെ അഭിമാനമായ ഒരു ക്ഷേത്രമുണ്ട്. മഹത്തായ സുവർണ്ണക്ഷേത്രം സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിൽ ഒന്നാണ്. അമൃത്‌സറിലാണ് ഇത് സ്ഥിതിചെയ്യുന്നത് . സുവർണ്ണക്ഷേത്രം യഥാർത്ഥ സ്വർണ്ണം കൊണ്ടാണോ ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം ‘അതെ’ എന്നാണ്. തീർച്ചയായും, ഈ മനോഹരമായ ക്ഷേത്രം യഥാർത്ഥ സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എങ്കിലും മുഴുവനായും സ്വർണ്ണമല്ല. പ്രധാന താഴികക്കുടത്തിലും ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സ്വർണ്ണം പൂശിയതിലാണ് (gold Read More…

Featured Lifestyle

മുഖത്തിന്റെ സ്വഭാവിക ഭംഗി ഇല്ലാതാക്കുന്ന ബ്ലാക്ക് ഹെഡ്‌സിനെ എളുപ്പത്തിൽ മാറ്റാൻ ഓട്സ് പ്രയോഗം

മുഖത്തിന്റെ സ്വഭാവിക ഭംഗി ഇല്ലാതാക്കുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്‌സ്. സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞ് കൂടിയാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. സ്‌ക്രബ് ചെയ്യുന്നതിലൂടെ ഇത് ഒരു പരിധി വരെ ഇല്ലാതാക്കാം. ബ്ലാക്ക് ഹെഡ്‌സ് കണ്ടു തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പ്രതിരോധ മരുന്നുകള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വീട്ടില്‍ തന്നെ നമുക്ക് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…… തൈര് – ചര്‍മ്മത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് തൈര്. ചര്‍മ്മത്തിലെ ജലാംശവും Read More…

Featured Oddly News

വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത്‌ കഴുകന്‍ ലോക്കോമോട്ടീവ്‌ കാബിനില്‍, മുഖത്ത് പരുക്കേറ്റിട്ടും ട്രെയിന്‍ നിര്‍ത്താതെ ലോക്കോ പൈലറ്റ്, വീഡിയോ

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ത്‌നാഗ്‌ ജില്ലയില്‍ ട്രെയിനിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ കഴുകന്‍ ഇടിച്ചു;ലോക്കോ പൈലറ്റിനു പരുക്കേറ്റു. ബിജ്‌ബെഹാരയ്‌ക്കും അനന്ത്‌നാഗിനും ഇടയിലുള്ള ബരാമുള്ളബനിഹാലില്‍ ഇന്നലെയാണു സംഭവം. വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത്‌ കഴുകന്‍ ലോക്കോമോട്ടീവ്‌ കാബിന്റെ ഉള്ളിലേക്കു വീഴുകയായിരുന്നു. പുറത്തുവന്ന വീഡിയോയില്‍ വിന്‍ഡ്‌സ്‌ക്രീനില്‍ ദ്വാരവും ചുറ്റും ചില്ലുകഷണങ്ങളും കാണാം. കഴുകന്‍ കാബിനു താഴെ ഇരിക്കുന്നതും കാണാം. ലോക്കോ പൈലറ്റിന്റെ മുഖത്ത്‌ നേരിയ പരുക്കേറ്റെങ്കിലും ചോര മുഖത്ത് ഒലിച്ചിറങ്ങുമ്പോഴും അദ്ദേഹം ജോലി തുടര്‍ന്നു. ട്രെയിന്‍ അനന്ത്‌നാഗ്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയും ലോക്കോ പൈലറ്റിന്‌ പ്രഥമശുശ്രൂഷ Read More…

Featured Sports

അയ്യോ… ഇത്‌ നമ്മുടെ രണതുംഗയല്ലേ ? അമ്പരപ്പിക്കുന്ന മാറ്റത്തോടെ ശ്രീലങ്കന്‍ ലോകകപ്പ്‌ ക്യാപ്‌റ്റന്‍

കൊളംബോ: ശ്രീലങ്കയ്‌ക്ക് ലോകകപ്പ്‌ നേടിക്കൊടുത്ത ക്യാപ്‌റ്റന്‍ അര്‍ജുന രണതുംഗയുടെ അടുത്തിടെ ഇറങ്ങിയ ഗ്രൂപ്പ്‌ ഫോട്ടോ കണ്ട്‌ ഞെട്ടി ആരാധകവൃന്ദം.അടുത്തിടെ തമിഴ്‌ യൂണിയന്റെ 125-ാം വാര്‍ഷികാഘോഷത്തില്‍ മുന്‍ സഹതാരങ്ങളായ സനത്‌ ജയസൂര്യ, അരവിന്ദ ഡി സില്‍വ, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ക്കൊപ്പമാണ്‌ രണതുംഗ എത്തിയത്‌. ഒരു ചുവന്ന കുര്‍ത്തയാണ്‌ അദ്ദേഹം ധരിച്ചിരുന്നത്‌. എന്നാല്‍ ചടങ്ങിലെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയപ്പോള്‍ ചില ആരാധകര്‍ക്ക്‌ ശ്രീലങ്കയുടെ ഇതിഹാസ നായകനെ തിരിച്ചറിയാന്‍ സാധിച്ചില്ല. കാരണം മറ്റൊന്നുമല്ല, താരത്തിന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം തന്നെ.ക്രിക്കറ്റില്‍ Read More…

Featured Lifestyle

1000 രൂപയ്ക്ക് ACയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താം; വന്ദേഭാരത് ടിക്കറ്റ് നിരക്കുകൾ, യാത്രാസമയം 8 മണിക്കൂർ 40 മിനിട്ട്

ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവന്നു. 1095 രൂപയാണ് ബെംഗളൂരു – എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. കഴിഞ്ഞ കൊല്ലം ഇതേ റൂട്ടിൽ ഓടിയ വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിൽ ഈ ടിക്കറ്റിന് 1465 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. സ്പെഷ്യൽ ട്രെയിനിലെ എക്സിക്യൂട്ടിവ് ചെയർകാർ ടിക്കറ്റ് നിരക്ക് Read More…

Featured Health

19 വർഷത്തെ കാത്തിരിപ്പ്, AIയുടെ സഹായത്തോടെ ദമ്പതികൾക്ക് കുഞ്ഞുണ്ടായതെങ്ങനെ? ഗവേഷകർ വിശദീകരിക്കുന്നു

ന്യൂഡൽഹി:ഒരു ബീജ സാമ്പിളിലെ 25 ലക്ഷം ചിത്രങ്ങൾ രണ്ട് മണിക്കൂറിലധികം നേരം സ്കാൻ ചെയ്ത്, കൃത്രിമ ബുദ്ധി (AI) അൽഗോരിതം ഉപയോഗിച്ച് ബീജത്തിലെ പ്രവർത്തനക്ഷമമായ രണ്ട് കോശങ്ങളെ തിരിച്ചറിഞ്ഞു. ഇത് 19 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ദമ്പതികൾക്ക് ഗർഭം ധരിക്കാൻ സഹായകമായി. ‘ദി ലാൻസെറ്റ്’ (The Lancet) ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചിട്ടുള്ളത്. യുഎസിലെ 39 വയസ്സുള്ള പുരുഷനും 37 വയസ്സുള്ള സ്ത്രീയും നിരവധി ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ചികിത്സകൾക്ക് വിധേയരായിരുന്നു. Read More…

Featured Good News

₹1,500 കോടി ബിസിനസ്സുള്ള 86-കാരൻ ടാക്‌സി ഓടിക്കുന്നു! കാരണം…

ഇന്ത്യൻ സംരംഭകനായ നവ് ഷാ അടുത്തിടെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. 175 മില്യൺ ഡോളറിലധികം വാർഷിക വിറ്റുവരവുള്ള (ഏകദേശം ₹1,500 കോടി) ഒരു മൾട്ടി മില്യൺ ഡോളർ ബിസിനസ്സ് നടത്തുന്ന 86 വയസ്സുള്ള ഒരാൾ ഫിജിയിൽ ഊബർ (Uber) ഓടിക്കുന്നതാണ് ഈ വീഡിയോ. തന്റെ യാത്രക്കിടയിൽ, ഷാ യാദൃച്ഛികമായി ഈ മുതിർന്ന ഡ്രൈവറോട് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും ദൈനംദിന ചെലവുകളെക്കുറിച്ചും തിരക്കിയപ്പോഴാണ് ഇദ്ദേഹം ഒരു വലിയ സംരംഭം നടത്തുന്ന വ്യക്തിയാണെന്നുള്ള കാര്യം അറിഞ്ഞ് Read More…

Featured Oddly News

പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാറിലും വോട്ട് ചെയ്തു

ന്യൂഡല്‍ഹി: ബിഹാറില്‍ ഇരട്ട്‌വോട്ട് ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുനെയില്‍ വോട്ട് ചെയ്ത യുവതി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം വിനിയോഗിച്ചെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.ഉര്‍മി എന്ന യുവതി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടവോട്ട് ആരോപണമുയര്‍ത്തിയത്.രണ്ടിടത്തും വോട്ട് ചെയ്തതു സംബന്ധിച്ച് യുവതി എക്‌സില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.‘പോകൂ വോട്ട് ചെയ്യൂ, പുനെ! വികസനത്തിന് വോട്ട് ചെയ്തു, ശുദ്ധമായ ഭരണത്തിന് വോട്ട് ചെയ്തു, മോദിഫൈഡ് Read More…