Featured Sports

ആ ഏറ്‌ പിഴച്ചോ? ഹെല്‍മെറ്റെറിഞ്ഞുള്ള ആഘോഷം: സഞ്‌ജുവിന്‌ പിഴയ്‌ക്ക് സാധ്യത, മത്സര വിലക്കുണ്ടാകില്ല

കൊല്‍ക്കത്ത: വെസ്‌റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ സെമിയിലെത്തിച്ച മലയാളി താരം സഞ്‌ജു സാംസണ്‌ ഐ.സി.സി. നടപടിക്ക്‌ സാധ്യത. മത്സരത്തില്‍ വിജയറണ്‍ പിറന്നതിനു പിന്നാലെ സഞ്‌ജുവിന്റെ വ്യത്യസ്‌തമായ ആഘോഷപ്രകടനവും മൈതാനത്ത്‌ കണ്ടു. എന്നാല്‍ ഈ ആഘോഷപ്രകടനം താരത്തിനു തിരിച്ചടിയായേക്കാമെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ചതോടെ വികാരനിര്‍ഭരനായിരുന്നു സഞ്‌ജു. ഹെല്‍മറ്റ്‌ താഴെയിട്ട്‌ മൈതാനത്ത്‌ മുട്ടുകുത്തി കൈകളുയര്‍ത്തി, ദൈവത്തിന്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ സഞ്‌ജു വിജയനിമിഷം ആഘോഷിച്ചത്‌. ഈ ആഘോഷം ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. പക്ഷേ ഇത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗസിലി(ഐ.സി.സി)ന്റെ Read More…

Featured Health

ഹൃദയാഘാതം പ്രവചിക്കണോ? ഈ 3 രക്തപരിശോധനകൾ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ പറയുന്നു

വർഷാവർഷം ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തുന്ന ഭൂരിഭാഗം ആളുകളും തങ്ങളുടെ കൊളസ്ട്രോൾ അളവ് നോക്കി ഹൃദയാരോഗ്യം സുരക്ഷിതമാണെന്ന് വിശ്വസിക്കാറുണ്ട്. എന്നാൽ സാധാരണ ലാബ് റിപ്പോർട്ടുകൾ ഹൃദയാരോഗ്യത്തിന്റെ പൂർണ്ണരൂപം നൽകാറില്ല. ഹൃദ്രോഗ സാധ്യതകൾ വളരെ സങ്കീർണ്ണമാണ്. രക്തത്തിലെ ഹാനികരമായ കണികകളുടെ എണ്ണം, ജനിതകമായ കാരണങ്ങൾ, ശരീരത്തിനുള്ളിലെ വീക്കം (Inflammation) എന്നിവ വെളിപ്പെടുത്തുന്ന ചില പ്രത്യേക പരിശോധനകൾ കൂടി നടത്തിയാൽ മാത്രമേ ഹൃദയാരോഗ്യത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കൂ. 25 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ, സാധാരണ Read More…

Featured Sports

ഹെറ്റ്മെയർ ഔട്ടല്ല! ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ, ഇന്ത്യ കിരീടം നേടില്ലെന്നും താരം

ട്വന്‍റി–20 ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദ പ്രസ്താവനയുമായി മുൻ പാക് താരം മുഹമ്മദ് ആമിർ രംഗത്ത്. മത്സരത്തിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നാണ് ആമിറിന്‍റെ ആരോപണം. ഇന്ത്യ സെമിയിൽ കടന്നെങ്കിലും ഇത്തവണ കിരീടം നേടാൻ സാധ്യതയില്ലെന്നും പാക്കിസ്ഥാൻ മുൻ പേസർ പ്രവചിക്കുന്നു. ഹെറ്റ്മെയർ ക്രീസിൽ തുടന്നിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു എന്നാണ് ആമിർ വാദിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പന്തിൽ സഞ്ജു സാംസൺ പിടികൂടി Read More…

Featured Oddly News

കൂട്ടക്കോപ്പിയടി; ആള്‍മാറാട്ടം, മതിൽ ചാടിയും മേൽക്കൂരയിൽ വലിഞ്ഞുകയറിയും ‘സഹായികൾ’- ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശിലെ ശിവ്പുരിയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്കിടയിൽ അരങ്ങേറുന്ന വ്യാപകമായ ക്രമക്കേടുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ശിവ്പുരി ജില്ലയിലെ ബൈരാഡ് മേഖലയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തുന്നത്. പുറത്തുവന്ന ഒരു വീഡിയോയിൽ, പരീക്ഷാ കേന്ദ്രത്തിന്റെ മേൽക്കൂരയിൽ വലിഞ്ഞുകയറിയ രണ്ട് യുവാക്കൾ ഉള്ളിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് കോപ്പിയടിക്കാനുള്ള വിവരങ്ങൾ കൈമാറാൻ ശ്രമിക്കുന്നത് കാണാം. ആരോ തങ്ങളെ വീഡിയോയിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായതോടെ മുഖം മറച്ച് ഇവർ അവിടെനിന്നും ഓടിരക്ഷപ്പെട്ടു. മറ്റൊരു 13 Read More…

Featured Oddly News

ഹോളി ലഹരിയിൽ ക്രൂരത; പശുവിനെ ബലമായി മദ്യം കുടിപ്പിച്ചു, വണ്ടി വലിപ്പിച്ചു; വൻ പ്രതിഷേധം- വീഡിയോ

ഹരിയാനയിൽ ഹോളി ആഘോഷങ്ങൾക്കിടെ പശുവിനെ നിർബന്ധിതമായി മദ്യം കുടിപ്പിക്കുകയും മദ്യപിച്ചെത്തിയവർ സഞ്ചരിച്ച വണ്ടി വലിപ്പിക്കുകയും ചെയ്തതായി പരാതി. രാജ്യത്തുടനീളം ഹോളിയുടെ ആവേശവും സന്തോഷവും നിറഞ്ഞുനിൽക്കുമ്പോഴും, ഓരോ വർഷവും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിവാകുകയാണ്. അത്തരമൊരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ ഹരിയാനയിൽ നിന്നും പുറത്തുവരുന്നത്. മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം ആളുകൾ പശുവിനെക്കൊണ്ട് തങ്ങൾ സഞ്ചരിച്ച വണ്ടി വലിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വണ്ടിയിൽ ഇരിക്കുന്നവർക്കിടയിൽ വെച്ച് രണ്ടുപേർ ചേർന്ന് പശുവിന്റെ വായ ബലമായി തുറന്ന് മദ്യം Read More…

Featured Good News

സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടു, മരണത്തെ തോൽപ്പിച്ച ശ്രീക്കുട്ടിയുടെ അതിജീവനം

കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട്‌ സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക്‌ മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്‌ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന്‌ ഇന്നലെ ശ്രീക്കുട്ടി മടങ്ങി. കഴിഞ്ഞ നവംബര്‍ ആദ്യവാരം കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടതോടെയാണ്‌ ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ ഇടപെട്ടാണ്‌ ശ്രീക്കുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലേക്ക്‌ മാറ്റിയത്‌. മാതാ അമൃതാനന്ദമയി Read More…

Featured Spotlight

പേര്‌ വെട്ടി പാര്‍ട്ടി; ‘അല്‍പ്പം ‘ഷുഗറുണ്ട്‌’, ജയചന്ദ്രനും മറ്റ്‌ നേതാക്കള്‍ക്കും അതുണ്ട്‌’; നീരസം മറയ്‌ക്കാതെ ‘മണിയാശാന്‍’

ഇടുക്കി: ഹൈറേഞ്ചിലെ സി.പി.എം. ഉരുക്കുകോട്ടയായ ഉടുമ്പന്‍ചോലയില്‍ മുന്‍മന്ത്രിയും സിറ്റിങ്‌ എം.എല്‍.എയുമായ എം.എം. മണിക്ക്‌ ഇക്കുറി സീറ്റില്ല. ജില്ലാ സെക്രട്ടേറിയറ്റ്‌ മണിയുടെ പേരാണ്‌ നിര്‍ദേശിച്ചതെങ്കിലും കെ.കെ. ജയചന്ദ്രനെ ഉള്‍പ്പെടുത്തി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ പട്ടിക തിരുത്തി. വിജയസാധ്യത കണക്കിലെടുത്താണ് ഇടുക്കി ജില്ലാ നേതൃത്വം മണിയെ നിർദേശിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം മണി വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ഉടുമ്പന്‍ചോലയില്‍ മുമ്പ്‌ മൂന്നുതവണ എം.എല്‍.എയായിരുന്ന ജയചന്ദ്രന്‍ നിലവില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗമാണ്‌. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ Read More…

Featured Sports

40 ഓവറും ഗ്രൗണ്ടിൽ, തളരാത്ത പോരാളി, ‘വിരാട്’ മോഡിൽ; ഇത് സഞ്ജുവിന്റെ മാസ്റ്റർക്ലാസ്!

ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരായ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനം വിരാട് കോലിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രശംസിച്ചു. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. സഹതാരങ്ങൾ സമ്മർദത്തിൽ പെട്ട് പുറത്തായപ്പോഴും 12 ഫോറുകളും നാല് സിക്സറുകളും പറത്തി സഞ്ജു ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഈ ഇന്നിങ്സിലൂടെ സഞ്ജു തന്റെ Read More…

Featured Spotlight

ആയത്തുല്ല അലി ഖമനയിയുടെ ഭാര്യ മൻസൂറ ഹജസ്തയും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ മൻസൂറ ഹജസ്ത ബാഖിർസാദയും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ശനിയാഴ്ച ഇറാനിലെ സുപ്രധാന സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം (Tasnim) റിപ്പോർട്ട് ചെയ്തു. ഖാംനഈയുടെ വസതിക്ക് നേരെയുണ്ടായ അതേ മിസൈൽ ആക്രമണത്തിലാണ് ഇവർക്കും പരിക്കേറ്റതെന്നും മൻസൂറ രക്തസാക്ഷിത്വം വരിച്ചതായും പ്രസ് ടി.വി Read More…