ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള നവദമ്പതികൾ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി മരിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും ട്രെയിനിനുള്ളിൽ വെച്ച് കടുത്ത വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 2025 ഡിസംബർ 18 വ്യാഴാഴ്ച രാത്രി തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ വംഗപ്പള്ളി-ആലർ റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പാർവ്വതിപുരം മന്യം ജില്ലയിലെ ഗരുഗുബില്ലി മണ്ഡലത്തിലെ രാവുപ്പള്ളി സ്വദേശികളായ കൊരാട സിംഹാചലം (25), ഭാര്യ ഭവാനി (19) എന്നിവരാണ് മരിച്ചത്. ഇരുവരും Read More…
ദേശീയപാതയ്ക്ക് മുകളിലൂടെയുള്ള പാലത്തില്‍ ‘ചിന്‍–അപ്പു’മായി യുവാവ്; വൈറല്‍ വിഡിയോ
ഉത്തർപ്രദേശിലെ ഡൽഹി- ലഖ്‌നൗ ദേശീയപാതയില്‍ റെയില്‍വേ പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് ചിന്‍ അപ്പ് ചെയ്ത് യുവാവിന്‍റെ അഭ്യാസം. ഹാപൂർ ഭാഗത്തായിരുന്നു യുവാവിന്‍റെ അപകടകരമായ സ്റ്റണ്ട്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ യുവാവിനെ തിരിച്ചറിയാൻ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹാപൂർ പൊലീസ് അറിയിച്ചു. പ്രചരിക്കുന്ന വിഡിയോയില്‍ ദേശീയ പാതയ്ക്ക് മുകളിലുള്ള റെയിൽവേ പാലത്തിൽ നിന്ന് ഒരു യുവാവ് തൂങ്ങിക്കിടക്കുന്നത് കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് യുവാവ് ചിന്‍ അപ്പ് ചെയ്യുന്നത് എന്ന് Read More…
സന്ദേശം പോലൊരു സിനിമ ശ്രീനിയുമായി ആലോചിച്ചിരുന്നു: സത്യന്‍ അന്തിക്കാട്
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സന്ദേശം പോലൊരു സിനിമ ആലോചിച്ചിരുന്നെന്നും ഇനിയതു നടക്കില്ലെന്നും സത്യന്‍ അന്തിക്കാട്. ശ്രീനിവാസനുണ്ടായിരുന്നെങ്കില്‍ അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാക്കാന്‍ ശ്രീനിയെപ്പോടെ വേറെയാരുമുണ്ടായിട്ടില്ല. ശൂന്യതയില്‍നിന്നുപോലും ശ്രീനി നര്‍മമുണ്ടാക്കുമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ശ്രീനിവാസന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശം പോലൊരു സിനിമ ചെയ്യണമെന്ന് ഒരുപാട് ഭാഗത്തുനിന്ന് ആളുകള്‍ പറഞ്ഞു. താനും ശ്രീനിയും അതേപ്പറ്റി ചിന്തിച്ചിരുന്നു. നിഷ്‌കളങ്കനായ ഒരു വ്യക്തി ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തെ കാണുന്നതു സിനിമയാക്കണമെന്നാണ് Read More…
U-19 ഏഷ്യാ കപ്പിൽ മൂന്നാം തവണയും ദുരന്തം! വൈഭവിന്റെ വൈഭവം കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രം? വിമര്‍ശനം
ദുബായ്: ക്രിക്കറ്റിൽ നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു പ്രയോഗമാണ്, “അവൻ വലിയ മത്സരങ്ങളുടെ കളിക്കാരനാണ്” (Big-match player). വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സച്ചിൻ ടെണ്ടുൽക്കർ, ജസ്പ്രീത് ബുംറ തുടങ്ങി നിരവധി താരങ്ങൾ പലതവണ ഇത് തെളിയിച്ചിട്ടുണ്ട്. ഒരു വലിയ ടൂർണമെന്റോ ടീമിന്റെ അന്തസ്സ് പണയപ്പെടുത്തിയ സാഹചര്യമോ വരുമ്പോൾ, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നവരാണ് ഇത്തരക്കാർ. ഐസിസി ടൂർണമെന്റുകൾ, ഏഷ്യാ കപ്പ് സെമി ഫൈനലുകൾ, ഫൈനലുകൾ തുടങ്ങി എല്ലാ നിർണ്ണായക മത്സരങ്ങളും Read More…
‘സ്വകാര്യഭാഗത്ത് മുളകരച്ച് പുരട്ടുമെന്ന് ഭീഷണിപ്പെടുത്തി, നേരിട്ടത് കൊടും ക്രൂരത’; സി.ഐ. പ്രതാപചന്ദ്രനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി.ഐ: പ്രതാപചന്ദ്രനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കാന്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ അന്ന് അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം. ചെകിടത്ത് തല്ലിയെന്നും ലാത്തികൊണ്ട് മുതുകില്‍ അടിച്ചെന്നും ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടിയെന്നും പരാതിക്കാരി പറയുന്നു. 2018 ഓഗസ്റ്റിലാണു സംഭവം. തുമ്പ സ്‌റ്റേഷനില്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞു വിളിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനാണു വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് അയാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ലെന്നു യുവതി പോലീസുകാരെ അറിയിച്ചു. Read More…
പുറത്തായി, പിന്നാലെ വൈഭവിന്റെ രോഷപ്രകടനം, പാക്ക് ബൗളർക്കു നേരെ ഷൂസ് കാണിച്ചുകൊടുത്തു– വീഡിയോ
ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പുറത്തായതിനു പിന്നാലെ, വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് ബോളറോടു ചൂടായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ വൈഭവിനു സാധിച്ചിരുന്നില്ല. 10 പന്തുകൾ നേരിട്ട വൈഭവ് 26 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ താരം മത്സരത്തിലെ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. പാക്ക് പേസർ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹംസ സഹൂർ Read More…
ലോകമഹായുദ്ധം, തേനീച്ചക്കൂട്ടങ്ങൾ, രക്തച്ചൊരിച്ചിൽ; നോസ്ട്രഡാമസിന്റെ 2026-ലെ ഭീതിപ്പെടുത്തുന്ന പ്രവചനങ്ങൾ
പുതുവർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുമ്പോൾ, ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളും ഒപ്പം ആശങ്കകളും പലരിലും പ്രകടമാണ്. ലോകം പുരോഗതിയിലേക്ക് കുതിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, അപ്രതീക്ഷിതമായ സംഭവവികാസങ്ങളെക്കുറിച്ച് മറ്റ് ചിലർ ആശങ്കാകുലരാണ്. പ്രശസ്ത ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് 2026-നെക്കുറിച്ച് നടത്തിയിട്ടുള്ള പ്രവചനങ്ങൾ ഇപ്പോൾ വലിയൊരു വിഭാഗം ആളുകൾക്കിടയിൽ ഒരേസമയം ഭീതിയും ആകാംക്ഷയും ഉണർത്തിയിരിക്കുകയാണ്. ഈ പ്രവചനങ്ങൾ സത്യമായാൽ ലോകം വലിയൊരു പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് പലരും വിശ്വസിക്കുന്നു. തന്മൂലം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ Read More…
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോഗ്യകരമാകണമെന്നില്ല; മുന്നറിയിപ്പുമായി വിദഗ്ധർ
പതിറ്റാണ്ടുകളായി ഇന്ത്യൻ വീടുകളിൽ ആരോഗ്യകരമായ ഭക്ഷണരീതിയുടെ അളവുകോലായി കണക്കാക്കപ്പെടുന്നത് ‘വീട്ടുഭക്ഷണത്തെ’ ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതവും പോഷകസമൃദ്ധവും സന്തുലിതവുമാണെന്നാണ് പൊതുവായ ധാരണ. എന്നാൽ, ഈ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ചർമ്മരോഗ വിദഗ്ധയായ ഡോ. ഗുർവീൻ വറൈച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ കേവലം ശീലങ്ങൾക്കപ്പുറം ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രം മികച്ച ആരോഗ്യം ഉറപ്പാക്കാൻ കഴിയില്ലെന്ന് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഡോക്ടർ വ്യക്തമാക്കുന്നു. വീട്ടുഭക്ഷണം കഴിക്കുന്നു എന്ന ആത്മവിശ്വാസത്തിൽ Read More…
കുട്ടികളിൽ ഓർമശക്തിയും വളര്‍ച്ചയും വർധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ, ശീലമാക്കാം!…
കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിയ്ക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം കുട്ടികള്‍ക്കായി നല്‍കേണ്ടത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയാണുള്ളത്. ടിവിയില്‍ കാണുന്ന അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…. തൈര് – നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് Read More…














