വാഷിങ്ടണ്‍: നിക്കലോഡിയന്‍ ചാനലിലൂടെ കുട്ടികളുടെ മനംകവര്‍ന്ന ടൈലര്‍ ചേസിനെ കാലിഫോര്‍ണിയയുടെ തെരുവിലൂടെ അലയുന്ന നിലയില്‍ കണ്ടെത്തി. 2004 മുതല്‍ 2007 വരെ ‘ഡിക്ലാസിഫൈഡ് സ്‌കൂള്‍ സര്‍വൈവല്‍ ഗൈഡ്’ എന്ന പരമ്പരയില്‍ മാര്‍ട്ടിന്‍ വേര്‍ലി എന്ന കഥാപാത്രത്തെയാണു ചേസ് അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ 36 വയസുള്ള അദ്ദേഹത്തെ ലോസ് ഏഞ്ജലസിലെ റിവര്‍സൈഡില്‍നിന്നാണു കണ്ടെത്തിയത്. വീഡിയോയില്‍ പഴയ ലോസ് ഏഞ്ജലസ് റേഡേഴ്‌സ് പോളോ ഷര്‍ട്ടും ജീന്‍സും ധരിച്ച ചേസ് വീഡിയോ എടുക്കുന്ന ആളോട് സംസാരിക്കുന്നതായി കാണാം. വീഡിയോയില്‍, നിക്കലോഡിയനില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് Read More…
പരീക്ഷാ ഹാളായി എയർസ്ട്രിപ്പ് – 187 ഹോം ഗാര്‍ഡ് ഒഴിവ്, 8,000പേര്‍ നിലത്തിരുന്ന് പരീക്ഷയെഴുതി -വീഡിയോ
ഭുവനേശ്വര്‍: 187 ഹോം ഗാര്‍ഡ് ഒഴിവില്‍ പരീക്ഷയ്ക്ക് എത്തിയത് 8,000-ത്തിലധികം ഉദ്യോഗാര്‍ഥികള്‍. ഒടുവില്‍ ഇത്രയേറെപ്പേരെ പരീക്ഷയെഴുതിക്കാന്‍ തെരഞ്ഞെടുത്തത് ഉപയോഗശൂന്യമായ ഒരു എയര്‍സ്ട്രിപ്പ്. പരീക്ഷയെഴുതിയത് നിലത്തിരുന്നും! സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകളാണ് ഈ ദയനീയ സ്ഥിതി പുറത്തുകൊണ്ടുവന്നത്. ഡിസംബര്‍ 16-ന് സാംബല്‍പൂരിലെ എയര്‍സ്ട്രിപ്പാണ് പരീക്ഷയ്ക്കു വേദിയായത്. പരീക്ഷ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു. ‘ഇത് ഒരു സിനിമാ രംഗമല്ല, ബി.ജെ.പി ഭരിക്കുന്ന ഒഡീഷയാണ്’ എന്ന കുറിപ്പോടെയായിരുന്നു എക്‌സില്‍ തൃണമൂലിന്റെ കടന്നാക്രമണം. 187 Read More…
മാലിന്യം ശേഖരിക്കാൻപോയ യുവതിയെ കാത്തിരുന്നത് 1.4 ലക്ഷത്തിന്റെ ആഡംബര ബാഗ്- വീഡിയോ
അതിസമ്പന്നരായ ആളുകള്‍ പല സാധനങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച ശേഷം മാലിന്യത്തില്‍ ഉപേക്ഷിയ്ക്കാറുണ്ട്. പലവിദേശ രാജ്യങ്ങളിലും ഇങ്ങനെ ഉപേക്ഷിയ്ക്കുന്ന സാധനങ്ങള്‍ സാധാരണക്കാര്‍ തങ്ങളുടെ ആവശ്യത്തിനായി എടുക്കാറുമുണ്ട്. അത്തരത്തില്‍ അതിസമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തെ മാലിന്യക്കുട്ടയില്‍ നിന്ന് തനിക്കു കിട്ടിയ വിലപിടിപ്പുള്ള സാധനത്തെ കുറിച്ച് ഇന്‍ഫ്‌ലുവന്‍സറായ ക്ലൗഡിയ വണ്‍ പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും അവര്‍ ഉപേക്ഷിച്ച വസ്തുക്കള്‍ ശേഖരിക്കാന്‍ പോവുകയാണെന്നു പറഞ്ഞാണ് യുവതി വിഡിയോ ആരംഭിക്കുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് യുവതി ഉപയോഗശൂന്യമായ Read More…
അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് ആയുസ്സേകി ഷിബു; ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, രാജ്യത്ത് ആദ്യം
കൊച്ചി: അനാഥയായ നേപ്പാള്‍ സ്വദേശിനിയില്‍ മലയാളിയുടെ ഹൃദയം തുടിച്ച് തുടങ്ങിയപ്പോള്‍ പിറന്നത് പുതുചരിത്രം. നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിക്ക് പുതുജീവന്‍ സമ്മാനിച്ച എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്ത് ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി. ശസ്ത്രക്രിയ ആരംഭിച്ചതിനു പിന്നാലെ കണ്ണീരും സന്തോഷവും അടക്കി ദുര്‍ഗയുടെ സഹോദരന്‍ തിലക് കാമി കേരളത്തിന് നന്ദി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി എന്നീ Read More…
ഞായറാഴ്ച കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു; തിങ്കളാഴ്ച ഒരു കോടിയുടെ തട്ടിപ്പ് കേസില്‍ പിടിയിൽ
കായംകുളം: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ തിങ്കളാഴ്ച നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ. കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ/1091ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍നിന്ന് ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം ചേരാവള്ളി ആലുംമൂട്ടില്‍ Read More…
‘പ്ലീസ് അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്’; വൈറലായി കാര്‍ സ്റ്റിക്കര്‍
വാഹനങ്ങളില്‍ കൗതുകകരമായ സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ് കര്‍ണാടക സ്വദേശിയുടെ കാറിലെ ഈ സ്റ്റിക്കര്‍. ‘അകലം പാലിക്കുക, ഇഎംഐ പെന്‍ഡിങാണ്’ എന്നായിരുന്നു ഈ സ്റ്റിക്കറിലെഴുതിയിരുന്നത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനാണ് വെള്ള മാരുതി ആള്‍ട്ടോ കാറിലെ കൗതുകക്കാഴ്ച പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കര്‍ണാടകയിലെ മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസ് റോഡില്‍ നിന്നുള്ളതാണ് ദൃശ്യം. റോഡ് സുരക്ഷയ്ക്കുള്ള വാചകത്തിനൊപ്പം മാസം മാസം ലോണടയ്ക്കാനുള്ള തന്‍റെ ഓട്ടവും കൂടിയാണ് കാറുടമ പങ്കുവച്ചതെന്നും ചിരിക്കൊപ്പം ചിന്തിപ്പിക്കുന്നതെന്നും ആളുകള്‍ Read More…
വര്‍ക്കൗട്ട് രാവിലെ മാത്രം, ഇടയ്ക്ക് വെള്ളം കുടിക്കരുത് … ഇതൊക്കെ ശരിയാണോ? ഫിറ്റ്‌നെസ്- ശരിയും തെറ്റും
ആരോഗ്യമുള്ള ശരീരം ഏതൊരാളുടെയും സ്വപ്നമാണ്. ഇതിനായി ഫിറ്റ്‌നെസ് തന്ത്രങ്ങള്‍ പല തലത്തിലും പ്രയോഗിക്കുന്നവരാണ് പുതിയ തലമുറ. ബോഡി ബില്‍ഡിങ്ങിനായി ജിമ്മില്‍ പോകണമെന്നു മാത്രമാണ് അവര്‍ക്കറിയുക. ഭക്ഷണകാര്യത്തിലുള്‍പ്പെടെ വര്‍ക്കൗട്ടിന്റെ എല്ലാതലത്തിലും കേട്ടുകേള്‍വി മാത്രമുള്ള കാര്യങ്ങളില്‍ അമിതമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പലരും മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍ പലപ്പോഴും ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് അനേകം സംശയങ്ങളുണ്ട്. ജിമ്മില്‍ പോകുന്നതിനു മുമ്പായി ഈ കാര്യങ്ങള്‍ മനസിലാക്കുന്നത് ഫിറ്റ്‌നെസ് മെച്ചപ്പെടുത്താനും അബദ്ധധാരണകള്‍ ഒഴിവാക്കാനും സഹായിക്കും. വര്‍ക്കൗട്ട് രാവിലെ മാത്രം ഇത് തികച്ചും തെറ്റായ ധാരണയാണ്. Read More…
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന സ്കൂൾ ഏതാണ്? ആധുനിക വിദ്യാഭ്യാസത്തിന് തുടക്കമിട്ട സ്ഥാപനം, തുടങ്ങിയത് വിദ്യാലയമായിട്ടല്ല
വൈവിധ്യമാർന്ന ചരിത്രത്താൽ സമ്പന്നമാണ് ഇന്ത്യ. ആത്മീയത മുതൽ വിദ്യാഭ്യാസം വരെ എല്ലാ മേഖലകളിലും ഇന്ത്യക്ക് ചരിത്രപരമായ വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയ സ്കൂൾ ഏതാണെന്നും അതിന് എത്ര വർഷത്തെ പഴക്കമുണ്ടെന്നും നിങ്ങൾക്കറിയാമോ? ചെന്നൈയിലെ ‘സെന്റ് ജോർജ്ജ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ’ ആണ് ഇന്ത്യയിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പഴയ വിദ്യാലയമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 1715-ലാണ് ഇത് സ്ഥാപിതമായത്. അതായത്, ഈ സ്കൂളിന് 300 വർഷത്തിലധികം പഴക്കമുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ Read More…
30പേർക്ക് ഭക്ഷണം പാകം ചെയ്യണം, ടാറ്റൂ മായ്ക്കണം; കാർഡിയാക് സർജന്റെ ദുരനുഭവം: അറേഞ്ച്ഡ് മാര്യേജിലെ വിവേചനങ്ങൾ ചർച്ചയാകുന്നു
പാരമ്പര്യത്തിന്റെയും സാമൂഹിക അംഗീകാരത്തിന്റെയും പേരിൽ നടക്കുന്ന ‘അറേഞ്ച്ഡ് മാര്യേജ്’ ഇന്ന് വലിയ ചോദ്യം ചെയ്യലുകൾക്ക് വിധേയമാകുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ ഇത്തരം വിവാഹ ആലോചനകളിൽ ആവശ്യപ്പെടുന്ന കാലഹരണപ്പെട്ടതും അനാവശ്യവുമായ നിബന്ധനകളാണ് പ്രതിഷേധത്തിന് കാരണമാകുന്നത്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ഒരു വീഡിയോ ഈ വിഷയം വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ്. സുഹൃത്തിന്റെ ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതി തന്റെ സുഹൃത്തിന് വിവാഹ ആലോചനകൾക്കിടെ നേരിടേണ്ടി വന്ന മൂന്ന് അസ്വസ്ഥജനകമായ അനുഭവങ്ങളാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് വീഡിയോയിലൂടെ പങ്കുവെച്ചത്. ഒരു ഹൃദയശസ്ത്രക്രിയാ വിദഗ്ധയാകാൻ (Cardiac Read More…














