Featured Lifestyle

ബൈക്കിൻ്റെ സ്ഥം മതി, 1.99 ലക്ഷം രൂപയുടെ ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ കമ്പനി

ഇന്ത്യന്‍ വിപണിക്കായി ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് വിംഗ്സ് ഇവി (Wings EV). കുറച്ച് നാളുകള്‍ക്ക് മുമ്പ് കമ്പനി റോബിന്‍ ഇവി എന്നൊരു കുഞ്ഞന്‍ 2 സീറ്റര്‍ ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഡെലിവറി ആരംഭിക്കാന്‍ കമ്പനി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ടോക്ക്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗ്സ് ഇവിയാണ് ഇത്തരത്തിലൊരു വാഹനം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ബൈക്കിന്റെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാര്‍ അഥവാ ക്വാഡ്രിസൈക്കിള്‍ ആണ് റോബിന്‍ ഇവി. 2+1 Read More…

Featured Sports

ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ്; സച്ചിനെ പിന്നിലാക്കി കോഹ്ലി

ബംഗളുരു: ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്ണെടുത്ത താരമെന്ന മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ്‌ ഇനി പഴങ്കഥ. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ ഇനി ലിസ്‌റ്റ് എ യിലെ ഈ റെക്കോഡിന്‌ അവകാശി.ആന്ധ്രാപ്രദേശിനെതിരേ ബംഗളുരുവില്‍ നടന്ന വിജയ്‌ ഹസാരെ ട്രോഫി മത്സരത്തിനിടെയാണു കോഹ്ലി 16,000 റണ്‍ പൂര്‍ത്തിയാക്കിയത്‌. 330 ഇന്നിങ്‌സുകളിലായാണ്‌ കോഹ്ലി 16,000 റണ്ണെടുത്തത്‌. സച്ചിന്‍ 391 ഇന്നിങ്‌സുകളിലാണ്‌ 16,000 റണ്ണെടുത്തത്‌. സച്ചിന്‍ 551 ലിസ്‌റ്റ് എ മത്സരങ്ങളിലായി 21,999 റണ്ണെടുത്തു. Read More…

Featured Sports

94 പന്തില്‍ ഒന്‍പത്‌ സിക്‌സറും 18 ഫോറുമടക്കം 155 ; വെടിക്കെട്ടായി രോഹിത്‌ ശര്‍മ

ജയ്‌പുര്‍: സിക്കിമിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ സി ഗ്രൂപ്പ്‌ മത്സരത്തില്‍ എട്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി മുംബൈ.ജയ്‌പൂരിലെ സവായ്‌ മാന്‍സിങ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സിക്കിം ഏഴ്‌ വിക്കറ്റിന്‌ 236 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത്‌ ശര്‍മയാണ്‌ (94 പന്തില്‍ ഒന്‍പത്‌ സിക്‌സറും 18 ഫോറുമടക്കം 155) മുംബൈയുടെ ജയം അനായാസമാക്കിയത്‌. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും Read More…

Featured Health

വെറുംവയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമോ?

ചർമ്മസംരക്ഷണത്തിനും ദഹനാരോഗ്യത്തിനും ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ‘അത്ഭുത സസ്യം’ എന്ന് വിളിക്കപ്പെടുന്ന കറ്റാർവാഴ. അടുത്ത കാലത്തായി, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ വെറുംവയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ഒരു പതിവായി മാറിയിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഫലപ്രദമാണോ? പഠനങ്ങൾ സൂചിപ്പിക്കുന്നത് കറ്റാർവാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയെ സ്വാധീനിക്കുമെന്നാണ്. എന്നാൽ ഇത് എങ്ങനെ, എപ്പോൾ, ഏത് രൂപത്തിൽ കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥ, ജീവിതശൈലി, ഉപാപചയ പ്രവർത്തനം (Metabolism) എന്നിവയ്ക്കനുസരിച്ച് ഇതിന്റെ Read More…

Featured Good News

ആഴ്ചയിൽ ഏഴ് ദിവസവും 18 മണിക്കൂർ വീതം ജോലി; 26-കാരി സ്വന്തമാക്കിയത് 7 കോടിയുടെ വീട്

കുടുംബത്തിന്റെ സാമ്പത്തിക സഹായമില്ലാതെ, സ്വന്തം സമ്പാദ്യത്തിലൂടെ ഏകദേശം 10 ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 7 കോടി രൂപ) വിലമതിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് സ്വന്തമാക്കിയ 26-കാരിയുടെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫുൾ ടൈം പ്രൊഡ്യൂസറും കണ്ടന്റ് ക്രിയേറ്ററുമായ ക്രിസ് (Chris), ഡിസംബർ 20-ന് തന്റെ ടിക്‌ടോക് വീഡിയോയിലൂടെയാണ് ഈ നേട്ടം പങ്കുവെച്ചത്. ഇത് തന്റെ “സ്വപ്ന സാക്ഷാത്കാരം” ആണെന്ന് ക്രിസ് വിശേഷിപ്പിച്ചു. വീടിന്റെ താക്കോൽ കൈപ്പറ്റുന്ന ദിവസം വരെ തന്റെ കുടുംബാംഗങ്ങൾ പോലും ഈ വിവരമറിഞ്ഞിരുന്നില്ലെന്ന് Read More…

Featured Oddly News

മ്യൂസിയത്തിലെ 2.35 കോടി രൂപയുടെ സ്വർണ്ണക്കിരീടം കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ തകർന്നു ! വീഡിയോ

ബീജിംഗിലെ ഒരു പ്രദർശനത്തിനിടെ ഫോട്ടോ എടുക്കുന്നതിനിടയിൽ ചൈനീസ് ബാലൻ അബദ്ധത്തിൽ വിലയേറിയ കിരീടം തകർത്തു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദേശം 2,80,000 ഡോളർ (ഏകദേശം 2.35 കോടി രൂപ) വിലമതിക്കുന്ന 2 കിലോഗ്രാം തൂക്കമുള്ള ‘ഗോൾഡൻ ഫീനിക്സ്’ കിരീടമാണ് തകർന്നത്. കുടുംബത്തോടൊപ്പം പ്രദർശനം കാണാനെത്തിയ കുട്ടി, കിരീടത്തിൽ ആകൃഷ്ടനാവുകയും അബദ്ധത്തിൽ പ്രദർശന വസ്തു തട്ടിയിടുകയുമായിരുന്നു. ഇതോടെ കിരീടം തകർന്നു വീണു. ഏകദേശം 13.6 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർ Read More…

Featured Oddly News

സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വേണ്ട! രാജസ്ഥാനില്‍ പഞ്ചായത്തുകളുടെ വിചിത്ര ഉത്തരവ്

ജലോര്‍: ലോകം 6ജിയിലേക്ക് കുതിക്കുമ്പോള്‍, രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നിരോധനം. അവര്‍ കീപാഡ് ഫോണുകളുടെ കാലഘട്ടത്തിലേക്കു മടങ്ങേണ്ടിവരും. മൊബൈല്‍ അടിമത്തം മൂലമുണ്ടാകുന്ന ആശങ്കകളും കുട്ടികളിലെ കാഴ്ചക്കുറവിന് കാരണമാകുന്ന സ്‌ക്രീന്റെ സ്വാധീനവും ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കുന്നത്. ഈ നിയമം ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങള്‍, സാമൂഹിക ഒത്തുചേരലുകള്‍, അയല്‍ക്കാരെ സന്ദര്‍ശിക്കുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുപോകാന്‍ ഇനി അനുവാദമുണ്ടായിരിക്കില്ല. ‘സ്ത്രീകള്‍ക്ക് ക്യാമറയില്ലാത്ത മൊബൈല്‍ ഫോണ്‍ മാത്രമേ Read More…

Featured Sports

ഷ​ഫാ​ലിയുടെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

വിശാഖപട്ടണം: ശ്രീലങ്കയ്‌ക്കെതിരായ അഞ്ചുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും ജയം ഇന്ത്യന്‍ വനിതകള്‍ക്ക്. വിശാഖപട്ടണത്തു നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 20 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 128 റണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒതുക്കി. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കൊപ്പം മികച്ച ഫീല്‍ഡിങ്ങിലൂടെ മൂന്നു ബാറ്റര്‍മാരെ റണ്ണൗട്ടാക്കിയത് ജയത്തിന് അടിത്തറയിട്ടു. മറുപടി പറഞ്ഞ ഇന്ത്യ 11.5 ഓവറില്‍ 49 പന്ത് ബാക്കിനില്‍ക്കെ വിജയതീരത്തെത്തി. 34 പന്തില്‍ 11 Read More…

Featured Lifestyle

ആ ലിങ്കിൽ തൊടരുതേ… എന്താണ് ഗോസ്റ്റ് പേയറിങ്? വാട്സ്ആപ്പ് പൂർണമായും ഹാക്ക് ചെയ്യപ്പെടും

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ​ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്. വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് Read More…