Featured Spotlight

മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാക്ക് സൈന്യം എന്നെ ക്ഷണിക്കാറുണ്ട്; ലഷ്‌കറെ ത്വയ്ബ നേതാവിന്റെ വെളിപ്പെടുത്തല്‍, ‘ഇന്ത്യക്ക് തന്നെ ഭയമാണ്’

പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ മയ്യിത്ത് നമസ്‌കാരങ്ങൾക്ക് തന്നെ സ്ഥിരമായി ക്ഷണിക്കാറുണ്ടെന്ന് ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക്കിസ്ഥാന്‍ സൈന്യവും തീവ്രവാദസംഘടനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ലഷ്‌കറെ ത്വയ്ബ നേതാവിന്‍റെ തുറന്നു പറച്ചില്‍. ഒരു പൊതുചടങ്ങിലായിരുന്നു സൈഫുള്ള കസൂരി ഇത്തരത്തില്‍ പ്രതികരിച്ചത്. ആഗോളതലത്തിൽ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട കസൂരി, ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകനായ ഹഫീസ് സെയ്ദിന്റെ അടുത്ത സഹായിയും ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് . പാകിസ്താനിലെ ഒരു സ്‌കൂളിൽ Read More…

Featured Sports

കോഹ്ലിക്ക് സെഞ്ചറി നഷ്ടം, ഗില്ലിന് അർധ സെഞ്ചറി, സിക്സർ തൂക്കി കളി ജയിപ്പിച്ചത് രാഹുൽ – വീഡിയോ

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ നാല്‌ വിക്കറ്റ്‌ ജയം. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്‍തൂക്കം നേടി. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 300 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ലോകേഷ്‌ രാഹുല്‍ (21 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 29), വാഷിങ്‌ടണ്‍ സുന്ദര്‍ (ഏഴ്‌ പന്തില്‍ ഏഴ്‌) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. തുടരെ വിക്കറ്റ്‌ Read More…

Featured Spotlight

‘കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചപ്പോള്‍ DNA പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ചു’ രാഹുലിനെ പൂട്ടാൻ നിർണായക തെളിവ്

പാലക്കാട്:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പോലീസിന് പരാതി നൽകിയത്. എസ്പി പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച പോലീസ് ടീമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. രാഹുലിനെതിരെയുള്ള ആദ്യ കേസിൽ വിവാഹിതയായ യുവതി ഗർഭഛിദ്രം നടത്തിയതിന് തെളിവ് കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാല്‍ ഈ കേസില്‍ ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ച പെൺകുട്ടി, ഇതാണ് കേസിൽ Read More…

Featured Lifestyle

വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതിമുട്ടിയോ? ഓടിക്കാൻ 6 എളുപ്പവഴികൾ

വീട്ടമ്മമാര്‍ അടുക്കളയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രാണികളുടെ ശല്യം. ഈച്ചകളും പ്രാണികളുമൊക്കെ അടുക്കളയില്‍ പലപ്പോഴും വ്യാപിയ്ക്കുന്നത് വളരെ വലിയൊരു പ്രശ്നം തന്നെയാണ്. ചിലരുടെ വീട്ടിലെ പ്രധാന പ്രശ്നമാണ് ഉറുമ്പ്. എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറാത്തവയാണ് ഇവ. മധുരമുള്ള ഒരു സാധനവും വെയ്്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിയ്ക്കും അടുക്കളയിലെ പ്രധാന പ്രശ്‌നം. മാത്രമല്ല, ഭക്ഷണങ്ങളിലെല്ലാം അവ കയറുകയും ചെയ്യും. ഉറുമ്പിനെ തുരത്താന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം….. ബോറിക്ക് ആസിഡ് – ഉറുമ്പിന്‍ കൂട്ടത്തെ ഓടിക്കാന്‍ പറ്റിയ Read More…

Featured Oddly News

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്!; ഞെട്ടിക്കുന്ന സംഭവം കാക്കനാട് അത്താണിയിൽ

കൊച്ചി: കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. എളമക്കര സ്വദേശി റിൻഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം Read More…

Featured Sports

28,000 റണ്‍സ് കുറിക്കാനൊരുങ്ങി കോഹ്ലി, ക്യാപ്റ്റന്മാര്‍ക്ക് പരീക്ഷണം, ഇന്ത്യ – ന്യൂസിലന്‍ഡ്‌ ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. ഉച്ചയ്‌ക്ക് 1.30 മുതല്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. കോടാംബി സ്‌റ്റേഡിയത്തിലെ പുരുഷന്‍മാരുടെ കന്നി രാജ്യാന്തര മത്സരമാണു നടക്കുക. ക്രിക്കറ്റിനു പറ്റിയ കാലാസ്‌ഥയാണ്‌ വഡോദരയില്‍. ഇവിടെ നടന്ന രണ്ട്‌ വനിതാ ഏകദിനങ്ങളിലും ഇന്ത്യന്‍ പേസര്‍മാര്‍ക്ക്‌ ഈര്‍പ്പം തുണയായിരുന്നു. രണ്ട്‌ മത്സരങ്ങളിലും 100 ലധികം റണ്ണിനു ജയിക്കാനുമായി. ടോസ്‌ മത്സരത്തില്‍ നിര്‍ണായകമാകും. ഇന്ത്യയില്‍ ഇതുവരെ Read More…

Featured Fitness

52-ാം വയസ്സിലും കടഞ്ഞെടുത്ത ശരീരവുമായി ഹൃതിക് റോഷൻ; ‘ഗ്രീക്ക് ദൈവത്തിന്റെ’ ഫിറ്റ്‌നസ് ഫോർമുല ഇതാ

തന്റെ ആകർഷകമായ കണ്ണുകൾ കൊണ്ടും, കൊത്തുപണികൾ ചെയ്തതുപോലെയുള്ള ശരീരപ്രകൃതി കൊണ്ടും, മാസ്മരികമായ നൃത്തചലനങ്ങൾ കൊണ്ടും ബോളിവുഡിന്റെ സ്വന്തം “ഗ്രീക്ക് ഗോഡ്” എന്ന് വിളിക്കപ്പെടുന്ന താരമാണ് ഹൃതിക് റോഷൻ. അദ്ദേഹത്തിന് 51 വയസ്സ് തികയുമ്പോഴും ആരാധകർക്കും ഫിറ്റ്‌നസ് പ്രേമികൾക്കും മുന്നിലുള്ള വലിയ ചോദ്യം ഇതാണ്: വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എങ്ങനെയാണ് ഈ അസാമാന്യമായ ശാരീരികക്ഷമത നിലനിർത്തുന്നത്? അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ഫിറ്റ്‌നസ് യാത്രയെ രൂപപ്പെടുത്തുന്ന ലളിതവും പ്രായോഗികവുമായ ചില പ്രധാന തത്വങ്ങൾ വെളിപ്പെടുത്തി. പോർഷൻ കൺട്രോൾ: മിതമായി കഴിക്കുന്നതിന്റെ Read More…

Featured Health

കോർട്ടിസോൾ ശരിക്കും ഒരു വില്ലനാണോ? ഈ ഹോർമോൺ ശരീരത്തിൽ എന്തുചെയ്യുന്നു ? വിശദീകരിച്ച് ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ

ന്യൂഡൽഹി: ശരീരഭാരം കൂടുന്നത് മുതൽ മാറാത്ത തളർച്ചയ്ക്ക് വരെ കാരണക്കാരൻ കോർട്ടിസോൾ ആണെന്ന തരത്തിലുള്ള ചർച്ചകൾ ഇന്റർനെറ്റിൽ സജീവമാണ്. കോർട്ടിസോൾ എങ്ങനെയെങ്കിലും കുറച്ചു നിർത്തേണ്ട ഒരു ഹോർമോൺ ആണെന്നാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ, 25 വർഷത്തിലേറെ അനുഭവസമ്പത്തുള്ള കാർഡിയോതൊറാസിക് സർജൻ ഡോ. ജെറമി ലണ്ടൻ ഈ ധാരണകളെ തിരുത്തുന്നു. കോർട്ടിസോൾ സ്വയം ഒരു പ്രശ്നക്കാരനല്ലെന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിച്ചു. പകരം, ഇന്നത്തെ ജീവിതശൈലിയും ദൈനംദിന സമ്മർദ്ദങ്ങളുമാണ് ഈ ഹോർമോണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് Read More…

Featured Oddly News

IVF കുഞ്ഞ് മരിച്ചുപോയ മകന്റെ പുനർജന്മം; 62-കാരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

മരിച്ചുപോയ തന്റെ ഏക മകന്റെ മടങ്ങിവരവായാണ് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണുന്നതെന്ന് ചൈനയിലെ 62 വയസ്സുകാരി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആറുമാസം ഗർഭിണിയായ ഈ സ്ത്രീയുടെ കഥ ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ ആണ് റിപ്പോർട്ട് ചെയ്തത്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലുള്ള സോങ്‌യുവാൻ സ്വദേശിനിയാണ് ഇവർ. ഇവരുടെ സഹോദരി ‘ഷിയാവോ വെയ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഗർഭകാല വിശേഷങ്ങളിലൂടെയാണ് ഈ വാർത്ത പുറംലോകമറിഞ്ഞത്. ഇത് ഇവരുടെ രണ്ടാമത്തെ ഗർഭമാണ്. Read More…