Featured Lifestyle

കുട്ടികളെ നോക്കുന്നത് ഇത്ര പ്രയാസമാണോ ? പേരന്റിങ്‌ ലഘുവാക്കാൻ പിന്തുടരാം ഈ 5 നിയമങ്ങൾ!

കുട്ടികളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കുട്ടികളെ നോക്കുന്നത് ഇത്ര പ്രയാസമാണോ എന്ന ചോദ്യത്തെക്കാള്‍ ഇന്ന് കുട്ടികളെ അച്ചടക്കത്തോടെ എങ്ങനെ വളര്‍ത്തും എന്നത് തന്നെയാണ് പ്രാധാന്യം. അച്ചടക്കം, കാര്‍ക്കശ്യം, സ്ഥിരത, കൃത്യമായ ചട്ടക്കൂട് തുടങ്ങിയ കാര്യങ്ങളിലേക്ക് കുറച്ച് തമാശകള്‍ കൂടെ കൂട്ടിയാല്‍ കുട്ടികളെ വളരെ മനോഹരമായി വളര്‍ത്താന്‍ കഴിയുമെന്ന് പല പഠനങ്ങളും പറയുന്നു. സംഘര്‍ഷം നിറഞ്ഞ പേരന്റിങ് നിമിഷങ്ങളെ ലഘുവാക്കാനും കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാനും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഇടപെടലുകള്‍ കുറച്ചുകൂടി തുല്യതയുള്ളതാക്കാനും Read More…

Featured Spotlight

മൂന്നു പതിറ്റാണ്ടത്തെ താക്കറെ യുഗത്തിന് അന്ത്യം; മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബി.ജെ.പി

മുംബൈ: ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബി.എം.സി) തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം. 28 വര്‍ഷത്തെ താക്കറെ കുടുംബാധിപത്യത്തിന് അന്ത്യംകുറിച്ചാണ് മഹായുതിയുടെ വിജയം.20 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും എം.എന്‍.എസ്. നേതാവ് രാജ് താക്കറെയും ഒന്നിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 227 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. 90 സീറ്റ് നേടിയപ്പോള്‍ ശിവസേന(ഷിന്‍ഡെ) 27 സീറ്റില്‍ വിജയിച്ചു.എന്നാല്‍, ഭരണമുന്നണിയില്‍പ്പെട്ട അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. മൂന്നു സീറ്റിലൊതുങ്ങി. ശിവസേന(യു.ബി.ടി) Read More…

Featured Good News

മരുമകന് സദ്യയ്ക്ക് വിളമ്പിയത് 158 വിഭവങ്ങൾ! ആദ്യത്തെ മകരസംക്രാന്തി ആഘോഷമാക്കി ഒരു കുടുംബം- വീഡിയോ

ഈ വർഷം തെനാലിയിൽ നടന്ന മകരസംക്രാന്തി ആഘോഷം കേവലം ഒരു വിരുന്നായിരുന്നില്ല, മറിച്ച് സമാനതകളില്ലാത്ത ഒരു ഭക്ഷണാനുഭവമായിരുന്നു. മരുമകനായ ശ്രീദത്തയ്ക്ക് വേണ്ടി വന്ദനപു മുരളീകൃഷ്ണയും ഭാര്യയും ചേർന്ന് ഒരുക്കിയത് അമ്പരപ്പിക്കുന്ന 158 വിഭവങ്ങളാണ്. തങ്ങളുടെ മകൾ മൗനികയുടെയും ഭർത്താവിന്റെയും വിവാഹശേഷമുള്ള ആദ്യ സംക്രാന്തി അതിമനോഹരമാക്കാൻ തീരുമാനിക്കുകയായിരുന്നു അവര്‍. സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഉൾപ്പെടെ മേശപ്പുറത്ത് നിരത്തിയ വിഭവങ്ങൾ അതിഥികളുടെ കണ്ണ് തള്ളിക്കുന്നതായിരുന്നു. വിഭവസമൃദ്ധമായ ആന്ധ്രാ രുചികൾ ആന്ധ്ര പാചകരീതിയുടെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു മെനു. മുറുക്ക്, ചെക്കലു, ഗാരെലു തുടങ്ങിയ Read More…

Crime Featured

മറ്റൊരു ബന്ധമുണ്ടെന്നു തര്‍ക്കം, ശാരീരികമായി ബന്ധപ്പെട്ടത് പുറത്തറിയിക്കുമെന്ന് പെണ്‍കുട്ടി ; കൗമാരപ്രണയം കലാശിച്ചത് കൊലപാതകത്തില്‍, പ്രതി ലഹരിക്കടിമ?

മലപ്പുറം: വാണിയമ്പലം തൊടിയപ്പുലത്ത് പതിനാലു വയസുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പതിനാറുകാരന്‍ അറസ്റ്റില്‍. കരുവാരകുണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണു മരിച്ചത്. പ്രായത്തിനപ്പുറം കടന്ന ബാലപ്രണയമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പോലീസിന്റെ പ്രഥമിക നിഗമനം. സ്‌കൂളില്‍നിന്നു 15 കിലോമീറ്റര്‍ അകലെയുള്ള തൊടിയപ്പുലം റെയില്‍വേ ട്രാക്കിനരികെ കുറ്റിക്കാട്ടില്‍ ഇരുകൈകളും മുന്‍വശത്തേക്കു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സ്‌കൂള്‍ യൂണിഫോമാണ് കുട്ടി ധരിച്ചിരുന്നത്. പലതവണ വീട്ടില്‍ തെരഞ്ഞുചെന്ന ആണ്‍സുഹൃത്തിന്റെ പ്രവൃത്തികളില്‍ വിദ്യാര്‍ഥിനിക്കു ഭയമായിരുന്നു. Read More…

Crime Featured

തീ കൊളുത്തി ജീവനൊടുക്കി യുവതി; രക്ഷിക്കുന്നതിന് പകരം വീഡിയോ ചിത്രീകരിച്ച് ഭർത്താവ്; അറസ്റ്റ്

സൂറത്ത്: സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസായ യുവതി ജീവനൊടുക്കിയ വീഡിയോ പകർത്തിയ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ രക്ഷിക്കുന്നതിനുപകരം ആത്മഹത്യ പകർത്തിയതിന് 33 കാരനായ രഞ്ജിത് സാഹയെക്കെതിരെ, ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്. ജനുവരി 4നാണ് പ്രതിമാദേവി എന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുള്ളതായി യുവതിയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. അന്വേഷണത്തിനിടെ ര‍ഞ്ജിത്ത് സാഹയുടെ ഫോണിൽ നിന്ന് യുവതി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് Read More…

Featured Sports

ഒരു ​കൈയബന്ധം, നാറ്റിക്കരുത്…. ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗ് കണക്കുകള്‍ അബദ്ധജഡിലം, കോഹ്‌ലിയുടെ ഒന്നാം സ്ഥാനം ക്ഷണികം ?

ദുബായ്: ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഒന്നാം റാങ്ക് വീണ്ടെടുത്തെങ്കിലും ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച കണക്കുകള്‍ അബദ്ധജഡിലം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനവും പരിഹാസവും ശക്തമായതോടെ തിരുത്തുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). കരിയറിലൊട്ടാകെ വിരാട് കോഹ്‌ലി ഒന്നാം റാങ്കില്‍ തുടര്‍ന്ന ദിവസക്കണക്കിലാണ് ഐ.സി.സിക്കു പിഴച്ചത്. 825 ദിവസം കോഹ്‌ലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണ് ഐ.സി.സി. പ്രസിദ്ധീകരിച്ച ഗ്രാഫിക്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 1547 ദിവസം താരം ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണു വാസ്തവം. ഐ.സി.സിയുടെ Read More…

Featured Oddly News

വനിതാ ബൈക്ക് റൈഡറോട് അശ്ലീല ആംഗ്യം ; മുഖത്തടിച്ച് യുവതി; യുവാവ് വീട്ടിലെത്തയപ്പോള്‍ അവിടുന്നും അടി – വീഡിയോ

അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം  ചെയ്ത് വനിതാ ബൈക്ക് റൈഡര്‍ . ഇ -റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ നടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തു. പിന്നാലെ ഇയാള്‍  മാപ്പു പറഞ്ഞു . വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് . ‌ യുവതി തന്‍റെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന ഒരാൾ മോശമായി പെരുമാറിയത്.  ഇത് അവഗണിച്ച് പോകാൻ യുവതി തയ്യാറായില്ല. ഉടൻ തന്നെ ബൈക്ക് നിർത്തി യുവതി ഇയാളെ ചോദ്യം ചെയ്തു. ബൈക്കിലെ ക്യാമറയിൽ Read More…

Featured Lifestyle

ജെന്‍ സി പെണ്‍കുട്ടികള്‍ക്കിഷ്ടം പ്രായമുള്ള പങ്കാളികളെ; ഡേറ്റിങ് ലോകത്തെ പുതിയ ട്രെന്‍ഡ്

സമകാലിക ഡേറ്റിങ് ലോകത്ത് ശ്രദ്ധേയമായ ഒരു മാറ്റം പ്രകടമാവുകയാണ്. ജെൻ സി (Gen Z) പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. പ്രായവ്യത്യാസത്തേക്കാൾ ഉപരിയായി വൈകാരികമായ പൊരുത്തത്തിനും ഒരേ രീതിയിലുള്ള ജീവിത വീക്ഷണത്തിനുമാണ് ഇവർ മുൻഗണന നൽകുന്നത്. സോഷ്യൽ മീഡിയയില്‍ ഇത്തരം Age-Gap റിലേഷന്‍ഷിപ്പ് കഥകൾ ഇന്ന് സർവ്വസാധാരണമാണ് എന്തുകൊണ്ട് മുതിർന്ന പങ്കാളികൾ? ജെൻ സി പെൺകുട്ടികൾ മുതിർന്ന പങ്കാളികളിലേക്ക് ആകർഷിക്കപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: എന്താണ് ‘ജെൻ-ബ്ലെൻഡ്’ (Gen-Blend) റിലേഷന്‍ഷിപ്പ്? പ്രായവ്യത്യാസമില്ലാതെ ബന്ധങ്ങളിൽ Read More…

Featured Oddly News

വല്ലാത്ത ജോലി ഓഫർ; 25 ലക്ഷം ശമ്പളം, ആനുകൂല്യങ്ങളെല്ലാം കൂടി 35 ലക്ഷം! ശമ്പളപോസ്‌റ്റില്‍ ഞെട്ടി സോഷ്യല്‍ മീഡിയ

ബംഗളുരു: 25 ലക്ഷം രൂപ ശമ്പളം! അതിനു പുറമേ കമ്പനിയിലെ ഓഹരിയില്‍ പങ്കാളിത്തം, ഇന്‍സെന്റീവുകള്‍, ജോയിനിങ്‌, റീലൊക്കേഷന്‍ ബോണസുകള്‍ എന്നിവയെല്ലാം ചേര്‍ക്കുമ്പോള്‍ ആദ്യ വര്‍ഷത്തെ ആകെ പാക്കേജ്‌ തന്നെ ഏകദേശം 35 ലക്ഷം രൂപയോളം! സ്‌ഥിരതയുള്ളതും മികച്ച ശമ്പളമുള്ളതുമായ ഒരു ജോലി കണ്ടെത്തുക എന്നത്‌ തന്നെ ഇക്കാലത്ത്‌ കടുത്ത വെല്ലുവിളിയാണ്‌. തൊഴില്‍ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ഉദ്യോഗാര്‍ത്ഥികളെ അമ്പരപ്പിക്കുന്ന ഒരു തൊഴില്‍ പരസ്യമാണ്‌ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്‌.പങ്കുവയ്‌ക്കപ്പെട്ട ഒരു സ്‌ക്രീന്‍ഷോട്ട്‌ പ്രകാരം, Read More…