കൊല്ലം: സിനിമാ-സീരിയല്‍-നാടക നടിയും പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗവുമായ ലൗലി ബാബുവിന്റെ മാതാവ് കുഞ്ഞമ്മ പോത്തന്‍ (93) യാത്രയായി. സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ചേര്‍ത്തല എസ്.എല്‍ പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16നാണ് ഗാന്ധിഭവനില്‍ അഭയം തേടിയെത്തിയത്. അവശതകളും അസുഖങ്ങളും നേരിട്ട അമ്മയെ പരിചരിച്ച് ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 2.15 നായിരുന്നു അന്ത്യം. ഒരുപാട് സ്‌ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ Read More…
ഇന്ത്യയുടെ തോൽവി: ഗൗതം ഗംഭീറിനെ പുറത്താക്കുമോ? സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോൽവി സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ അവസാന മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 41 റൺസിന് പരാജയപ്പെട്ടു. ഈ തോൽവിയിൽ അതൃപ്തരായ ആരാധകർ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ഇതുവരെയുള്ള കാലഘട്ടം ഏറെ അസ്ഥിരമായിരുന്നു. ടി20 ഫോർമാറ്റിൽ അഭൂതപൂർവ്വമായ വിജയം നേടാനായെങ്കിലും, Read More…
ഇന്‍ഡോറില്‍ ചരിത്രമെഴുതി കീവീസ്, നാണക്കേടിന്റെ ചരിത്രവുമായി ഗില്ലും കൂട്ടരും, തോൽവിയിലും തലയുയർത്തി കോലി
ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡിന്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് 2-1 നു പരമ്പര നേടിയത്. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ് ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 337 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന് Read More…
‘അച്ഛാ… എനിക്ക് മരിക്കേണ്ട, ഒന്ന് രക്ഷിക്കൂ, ‘; മൂടല്‍ മഞ്ഞില്‍ വണ്ടി ഓടയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
റോഡിലെ കനത്ത മൂടല്‍ മഞ്ഞില്‍ കാര്‍ മാലിന്യക്കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നോയിഡ സ്വദേശിയായ യുവരാജാണ് മരിച്ചത്. സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സെക്ടര്‍ 150തില്‍ വച്ച് കാര്‍ മറിഞ്ഞത്. റോഡില്‍ റിഫ്ലക്ടറുകള്‍ ഇല്ലാതിരുന്നതും കനത്ത മൂടല്‍ മഞ്ഞുമാണ് അപകടം സൃഷ്ടിച്ചത്. രണ്ട് മാലിന്യക്കുഴികളെ വേര്‍തിരിക്കുന്ന ഭാഗത്തേക്കാണ് യുവരാജിന്‍റെ കാര്‍ മറിഞ്ഞത്. എഴുപത് അടി താഴ്ചയുള്ള ഈ കുഴിയിലാകെ വെള്ളം നിറഞ്ഞിരുന്നു. കാര്‍ അപകടത്തില്‍പ്പെടതും യുവരാജ് അച്ഛനെ ഫോണില്‍ വിളിച്ചു. Read More…
‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…
ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠനം, ട്രംപിന്റെ മുന്നറിയിപ്പിനു മറുപടി
ലണ്ടന്‍: ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠന റിപ്പോര്‍ട്ട്. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു വര്‍ഷം മുമ്പ് നടത്തിയ മുന്നറിയിപ്പിനു മറുപടിയാണു പഠനം. ഗര്‍ഭിണികള്‍ക്ക് പാരസെറ്റമോള്‍ നല്ലതല്ല എന്നും അതു കഴിക്കരുതുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദേശം. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്നുതന്നെ ലോകമെമ്പാടുമുള്ള മെഡിക്കല്‍ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ലാന്‍സെറ്റ് ജേണലിലാണു പാരാസെറ്റമോള്‍ സംബന്ധിച്ചു പുതിയ പഠനം പ്രസിദ്ധീകരിച്ചത്. പാരസെറ്റമോള്‍ (അമേരിക്കയില്‍ അസെറ്റാമിനോഫെന്‍) ഗര്‍ഭകാലത്ത് വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്ത് കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുമെന്നായിരുന്നു ട്രംപിന്റെ Read More…
വ്യാജ രോഗികള്‍, ഡോക്‌ടര്‍മാര്‍ കടലാസില്‍ മാത്രം; അല്‍ ഫലാ സര്‍വകലാശാലയ്‌ക്കെതിരേ ഇ.ഡി.
ന്യൂഡല്‍ഹി: ഹരിയാന ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഫലാ സര്‍വകലാശാല നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലി(നാക്)നെയും യു.ജി.സിയെയും വ്യാജരേഖകള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചതായി എന്‍ഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡല്‍ഹി സ്‌ഫോടനത്തിലെ പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സര്‍വകലാശാലയുടെ ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിക്കും അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ട്രസ്‌റ്റിനുമെതിരേ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചു.വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന കേസില്‍ സിദ്ദിഖിനെ നവംബറില്‍ ഇ.ഡി. അറസ്‌റ്റ് ചെയ്‌തിരുന്നു. സര്‍വകലാശാലയുടെ ഭൂമി, കെട്ടിടം എന്നിവ അടക്കം 140 കോടി രൂപയുടെ ആസ്‌തി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് Read More…
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്‌ഠ വിരാട് രാമായണ മന്ദിറില്‍
പട്‌ന: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന്റെ പ്രതിഷ്‌ഠ വിരാട് രാമായണ മന്ദിറില്‍ ഭക്‌തിപുരസ്‌കരം നടന്നു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ കല്യാണ്‍പൂര്‍ ബ്ലോക്കിലെ കൈത്വാലിയിലെ ജാനകി നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന വിരാട് രാമായണ മന്ദിറില്‍ ഇന്നലെ ലോകത്തിലെ ഏറ്റവും വലിയ സഹസ്രലിംഗ (ശിവലിംഗ) പ്രതിഷ്‌ഠയ്‌ക്കുള്ള പീഠ പൂജ (അടിസ്‌ഥാന ആരാധന) ഭക്‌തരെ ആവേശഭരിതരാക്കി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ശിവഭക്‌തരുടെ ഒരു വലിയ ജനക്കൂട്ടം രാം ജാനകി പാതയില്‍ അണിനിരന്നു. വിരാട് രാമായണ മന്ദിറിന്റെ നിര്‍മാണത്തിനായുള്ള ശിലാപൂജ(ശിലാസ്‌ഥാപനം) 2023 ജൂണ്‍ 20 Read More…
മുംബൈ ഭരണം: പ്രതിപക്ഷം ഒന്നിച്ചാല്‍ എട്ട് സീറ്റ് അകലെ; ചാക്കിട്ടുപിടിത്തം തടയാന്‍ വീണ്ടും ‘റിസോര്‍ട്ട്’ രാഷ്‌ട്രീയം ?
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷ(ബി.എം.സി)ന്റെ ഭരണം താക്കറെ കുടുംബത്തില്‍നിന്നു ബി.ജെ.പി-ശിവസേന (ഷിന്‍ഡെ)) സഖ്യം പിടിച്ചെടുത്തതിനു പിന്നാലെ, വന്‍നഗരത്തില്‍ വീണ്ടും ‘റിസോര്‍ട്ട്’ രാഷ്‌ട്രീയം. ഭിന്നതകള്‍ മറന്ന് പ്രതിപക്ഷം ഒന്നിച്ചാല്‍ കോര്‍പറേഷന്റെ ഭരണം ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തില്‍നിന്നു പിടിച്ചെടുക്കാന്‍ എട്ട് സീറ്റിന്റെ കുറവ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ, ചാക്കിട്ടുപിടിത്തം തടയാന്‍ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ വാര്‍ഡ് കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റിത്തുടങ്ങി. 227 വാര്‍ഡുകളുള്ള ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ (ബി.എം.സി) 114 സീറ്റുകളാണ് ഭരണമുറപ്പിക്കാന്‍ വേണ്ടത്. Read More…














