മദ്യപിച്ച് വീട്ടിലുണ്ടാക്കുന്ന പൊല്ലാപ്പില്‍ പൊറുതിമുട്ടി ഭര്‍ത്താവിനെ കിടപ്പുമുറിയിലെ കട്ടിലില്‍ കെട്ടിയിട്ട് വീട്ടമ്മ. മരുമകള്‍ നാടന്‍ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മ പൊലീസിനെ സമീപിച്ചത് കുടുംബപ്രശ്നത്തില്‍ വിഴിത്തിരിവായി. ഇതു തെളിയിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വിഡിയോയും ഹാജരാക്കിയിട്ടുണ്ട് . റസൂലപൂര്‍ സ്വദേശിനിയായ സോമി എന്ന വീട്ടമ്മയാണ് മദ്യപാനിയായ ഭര്‍ത്താവ് പ്രദീപിനെ കട്ടിലിൽ കെട്ടിയിട്ടത്. സംഭവം അറിഞ്ഞയുടന്‍ അയാളുടെ അമ്മ സുമനും ഗ്രാമവാസികളും വീട്ടിലേക്ക് ഓടിയെത്തി പ്രദീപിനെ മോചിപ്പിച്ചു. സോമി നിയമവിരുദ്ധമായി പിസ്റ്റള്‍ കൈവശം വയ്ക്കുന്നുണ്ടെന്നും Read More…
‘മുത്തച്ഛന്‍റെ പ്രായമുള്ളയാള്‍ എന്‍റെ അരക്കെട്ടില്‍ കയറിപിടിച്ചു, ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തി’, നടി മൗനി റോയ്
തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി മൗനി റോയ്. ഹരിയാനയിലെ ഒരു വിവാഹപരിപാടിക്കിടെയാണ് സംഭവം. മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു. അനുവാദമില്ലാതെ അരക്കെട്ടിൽ കയറിപ്പിടിച്ചുവെന്നാണ് ആരോപണം. കൈയെടുക്കാൻ അഭ്യർഥിച്ചപ്പോൾ നീരസം പ്രകടിപ്പിച്ചു. വേദിയിലെ പ്രകടനത്തിനിടെ രണ്ടുപേർ അസഭ്യം പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിച്ചു. ‘കഴിഞ്ഞ ദിവസം കർണാലിലെ ഒരു പരിപാടിയിൽ അതിഥികളുടെ, പ്രത്യേകിച്ച് എന്റെ മുത്തച്ഛന്റെ Read More…
കൂട്ടുകാരിയെ ബുര്‍ഖ ധരിപ്പിച്ചു; അഞ്ച് മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ മതപരിവര്‍ത്തനത്തിന് കേസ്!
ബറേലി: കൂട്ടുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ ബുര്‍ഖ ധരിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത അഞ്ചു മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. പെണ്‍കുട്ടിയുടെ സഹോദരന്‍ ദക്ഷ് ചൗധരിയുടെ പരാതിയിലാണു കേസ്.കഴിഞ്ഞ ഡിസംബര്‍ 12-നാണു സംഭവം. 15 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരേയാണു മതപരിവര്‍ത്തന നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ Read More…
സ്വന്തം നാട്ടുകാരുടെ മുമ്പില്‍ സഞ്ജു ബെഞ്ചില്‍! ഒഴിവാക്കാന്‍ ഒറ്റ വഴി മാത്രം ; മൂന്നാം ട്വന്റി20 ഇന്ന്
ഗുവാഹാത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലാണ്. ജയം തുടര്‍ന്നാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. ബര്‍സാപാരയില്‍ റണ്ണൊഴുകും പിച്ചാണ്. നാല് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. ആദ്യ Read More…
‘ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്’; മോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം
തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. Read More…
എന്ത് വില നൽകിയാലും ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താൻ ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻതാരം
ഇസ്ലാമാബാദ്: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താനും ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻ പാകിസ്താൻ താരം റഷീദ് ലത്തീഫ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ സാഹചര്യത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഐസിസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഐസിസി നിരസിച്ചതിനെ തുടർന്നാണ് ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശ് തീരുമാനിച്ചത്. എന്ത് വില നൽകിയാലും പാകിസ്താൻ ബംഗ്ലാദേശിനെ പിന്തുണയ്ക്കണമെന്നും Read More…
അടിയോടടി; 23 ഇന്നിങ്സിനു ശേഷം ക്യാപ്റ്റന് ഒരു ഫിഫ്റ്റി; കിവികളെ തല്ലി പറപ്പിച്ച് ഇഷാനും സൂര്യയും ദുബെയും, ഇന്ത്യയ്ക്ക് 7വിക്കറ്റ് ജയം
റായ്‌പുര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് 208 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ സൂര്യകുമാര്‍ യാദവ് (37 പന്തില്‍ നാല് സിക്‌സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 82), ശിവം ദുബെ (18 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 36) എന്നിവര്‍ ചേര്‍ന്നാണ് വിജയ റണ്ണെടുത്തത്. അഞ്ച് Read More…
‘ ധൻരാജ് രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; കണ്ണൂരിലെ സിപിഎം നേതാവ്
കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. Read More…
പ്രണയം നടിച്ച് യുവാവിനെ കൊന്ന യുവതി; കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന യുവാവ്; ജയിലിലെ പ്രണയം വിവാഹത്തിലേക്ക്, 15 ദിവസം പരോള്‍ അനുവദിച്ച് കോടതി
വ്യത്യസ്ത കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതിയും യുവാവും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാകാൻ കോടതി 15 ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്തു. ജയ്പൂർ ടിൻഡർ-സ്യൂട്ട്കേസ് കൊലക്കേസിലെ പ്രതി പ്രിയ സേഠും (31), കാമുകിയുടെ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഹനുമാൻ പ്രസാദുമാണ് (29) വിവാഹിതരാകുന്നത്. ആറ് മാസം മുമ്പ് ജയ്പൂരിലെ സംഗാനർ ഓപ്പൺ ജയിലിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടതും പ്രണയത്തിലായതും. ഹനുമാന്റെ ജന്മനാടായ ആൽവാർ ജില്ലയിലെ ബറോഡമിയോയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഡേറ്റിങ് ആപ്പായ Read More…














