കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കു ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ യു.ഡി.എഫിന്റെ പൊതു മാനദണ്ഡമായ ജയസാധ്യത പാര്‍ട്ടി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഭരണം നടത്തുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണു സംസ്ഥാന ബജറ്റ്. പൊള്ളയായ വാഗ്ദാനങ്ങളും Read More…
നടി കാതറിന്‍ ഓഹാര അന്തരിച്ചു
വാഷിങ്ടണ്‍: ഹോം എലോണ്‍, ബീറ്റില്‍ജൂസ് ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഹാസ്യ നടി കാതറിന്‍ ഓഹാര(71) അന്തരിച്ചു. കനേഡിയന്‍ പൗരയാണു കാതറിന്‍. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ് ‘, ക്രിസ്മസ് കാലത്തെ ക്ലാസിക് ചിത്രമായ ‘ഹോം എലോണ്‍’ എന്നിവയിലൂടെയാണ് യു.എസില്‍ ശ്രദ്ധേയയായത്. അടുത്തിടെ എമ്മി അവാര്‍ഡ് നേടിയ ‘ദ് സ്റ്റുഡിയോ’ എന്ന കോമഡിയിലും, എച്ച്ബിഒയുടെ ‘ദ് ലാസ്റ്റ് ഓഫ് അസ്’ എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു.ലോസ് ഏഞ്ജല്‍സിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. 1988ല്‍ പുറത്തിറങ്ങിയ ‘ബീറ്റില്‍ജൂസ്’ എന്ന ചിത്രത്തില്‍, Read More…
ടി 20 ലോകകപ്പ് ഇലവനിൽ സഞ്ജു ഉണ്ടാകില്ല? സെഞ്ചുറിക്കു പിന്നാലെ വിക്കറ്റ് കീപ്പറായും ഇഷാൻ; ഞെട്ടി ആരാധകർ
തിരുവനന്തപുരം: കാര്യവട്ടം ടി20-യിൽ ഇന്ത്യൻ ബാറ്റിങ്ങിനു പിന്നാലെ കണ്ട അപ്രതീക്ഷിത മാറ്റത്തിൽ ഞെട്ടി ആരാധകർ. കാര്യവട്ടം ട്വന്‍റി 20യില്‍ വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍. വെടിക്കെട്ട് ബാറ്റിങിന് ശേഷമാണ് ഇഷാന്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. ടീം ഷീറ്റില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായിട്ടുള്ളതെങ്കിലും രണ്ടാം ഇന്നിങിസില്‍ ഇഷാന്‍ കീപ്പറായി എത്തുകയായിരുന്നു. ടി20 ലോകകപ്പ് ടീമിലടക്കം ഒന്നാം വിക്കറ്റ് കീപ്പറായുണ്ടായിരുന്ന സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്ന് മാറ്റിയത് ലോകകപ്പിലെ ടീം കോമ്പിനേഷന്റെ സൂചനകൾ നൽകുന്നതാണ്. സ്വന്തം Read More…
സമയമായില്ല മോളേ… വിവാഹവേദിയിൽ ചുംബിക്കാനാഞ്ഞ വധൂവരന്മാരെ രണ്ട് വഴിക്കാക്കി പുരോഹിതൻ; വീഡിയോ വൈറൽ
ഇന്നത്തെ കാലത്ത് വിവാഹം എന്നത് കേവലം ആചാരപരമായ ഒരു ചടങ്ങെന്നതിലുപരി ഇവന്റ് മാനേജ്‌മെന്റുകളുടെയും ക്യാമറാമാന്മാരുടെയും നിയന്ത്രണത്തിലുള്ള ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. വീഡിയോകൾ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി വധൂവരന്മാരെ കൊണ്ട് പലവിധ കാര്യങ്ങൾ ചെയ്യിക്കാൻ ഇവർ മത്സരിക്കാറുണ്ട്. അത്തരമൊരു സംഭവത്തിനിടെ, പരസ്പരം ആലിംഗനം ചെയ്തുനിന്ന വധൂവരന്മാരെ ബലം പ്രയോഗിച്ച് വേർപ്പെടുത്തിയ ഒരു പുരോഹിതന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്യാമറമാന്മാരുടെ അകമ്പടിയോടെ വധു വിവാഹവേദിയിലേക്ക് കടന്നുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലെത്തിയ വധുവിനെ വരൻ മുട്ടുകുത്തി നിന്ന് Read More…
അര്‍ധരാത്രി സ്‌റ്റോപ്പിലിറങ്ങാന്‍ മറന്ന് അമ്മയും കുഞ്ഞും; 17 കിലോമീറ്റര്‍ തിരിച്ചോടി കെ.എസ്.ആര്‍.ടി.സി.
കൊച്ചി: അര്‍ധരാത്രി സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി തിരിച്ചെത്തിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍. 17 കിലോമീറ്ററേളാം ബസ് ഇതിനായി തിരിച്ചുപോയി.ഉച്ചയ്ക്കു തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടില്‍പ്പാലം വഴി മാനന്തവാടിയിലേക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ഗകെ.എല്‍. 15 എ 2964 നമ്പര്‍ ബസിലെ ജീവനക്കാരാണ് അര്‍ധരാത്രിയില്‍ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്. വൈറ്റിലയില്‍ നിന്നുമാണു യുവതിയും കുഞ്ഞും ബസില്‍ കയറിയത്. മലപ്പുറം കൊയിലാണ്ടിക്കടുത്ത് ചങ്കുവെട്ടിയായിരുന്നു ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പ്. വണ്ടി നിര്‍ത്തി ഏതാനും പേര്‍ സറ്റോപ്പില്‍ Read More…
നവാസ് അവസാനമഭിനയിച്ച സിനിമ; ഇനിയെന്റെ മോന്റെ പടം ആരും കാണില്ലല്ലോ… വിതുമ്പി രഹ്നയുടെ വാപ്പ കൊച്ചിന്‍ ഹസ്സനാര്‍
സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയ ഒരു വേര്‍പാടായിരുന്നു കലാഭവന്‍ നവാസിന്റേത്. ഭാര്യയും അഭിനേത്രിയുമായ രഹ്നയെയും കുടുംബത്തെയും സഹോദരങ്ങളെയുമൊക്കെ ഒരുപാട് സ്നേഹിച്ചിരുന്ന നവാസിന്റെ വേര്‍പാടുണ്ടാക്കിയ വിള്ളലില്‍ നിന്ന് ഇതുവരെ ആവരാരും തന്നെ മുക്തരായിട്ടില്ല. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്ന് നവാസ് മരണപ്പെട്ടത്.ഇപ്പോഴിതാ തന്റെ മരുമകന്റെ അവസാന സിനിമയെക്കുറിച്ച് ഭാര്യപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാരുടെ വാക്കുകളാണ് ആരാധകരെ നൊമ്പരത്തിലാഴ്ത്തുന്നത്. അകാലത്തിൽ വിട പറഞ്ഞ നവാസ് അവസാനമായി അഭിനയിച്ച ‘പ്രകമ്പനം’ എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് Read More…
‘ ഒന്നറിയാമല്ലോ അവന്‍റെ റിയാക്ഷന്‍? ’; കാമുകനെ ജയിലിലെത്തി കണ്ട് കാമുകി; വിഡിയോ റീല്‍സാക്കി- വന്‍ വിവാദം
ജയിലില്‍ കാമുകനെ സര്‍പ്രൈസായി കാണാനെത്തിയ കാമുകി കാമുകന്‍റെ പ്രതികരണം റീല്‍സാക്കി പ്രചരിപ്പിച്ചു. റായ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. വിഡിയോ വൈറലായതോടെ സംഭവം വന്‍ വിവാദത്തിലുമായി. മൊബൈല്‍ ഫോണുമായി ജയിലിനുളളില്‍ പ്രവേശിച്ചതും അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചതും ജയില്‍ നിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിക്ക് നേരെ വ്യാപക വിമാര്‍ശനമാണ് ഉയരുന്നത്. അതോടൊപ്പം ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും സൈബറിടത്ത് വന്‍ ചര്‍ച്ചയായി. ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ് എന്നുപറഞ്ഞുകൊണ്ടാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…’ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ്. ഞാന്‍ Read More…
36-ാം വയസില്‍ ആദ്യത്തെ വിമാനം; അതും ഒരു രൂപ കടംവാങ്ങാതെ; ഞെട്ടിച്ച് റോയിയുടെ മരണം
മാരുതിക്കും മുന്‍പേ വന്ന ഡോള്‍ഫിന്‍ എന്ന കാറിനെക്കുറിച്ച് പഴയ തലമുറയ്ക്ക് ഓര്‍മ്മയുണ്ടാവും? ആ കാര്‍ കൗതുകത്തോടെ നോക്കിനിന്ന ഒരു 13വയസുകാരന്‍ പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകള്‍ സ്വന്തമാക്കിയ കഥയാണ് ഇത്. ഇതേ കൊച്ചുമിടുക്കന്‍ തന്‍റെ 36ാം വയസില്‍ ഒരു വിമാനം തന്നെ സ്വന്തമാക്കി. അതും ഒരു രൂപ പോലും കടംവാങ്ങാതെ. മലയാളികള്‍ക്ക് എന്നും പ്രചോദനവും അഭിമാനവുമായിരുന്ന കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയിയെ അത്ഭുതത്തോടെയാണ് കേരളം നോക്കിയത്. സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരനെപ്പോലെ പെരുമാറുന്ന, Read More…
മിന്നിച്ചേക്കണേ…. എല്ലാ കണ്ണുകളും സഞ്ജുവില്‍… ഹോം ഗ്രൗണ്ടിലെ മത്സരം ഇന്ന്
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.ഇന്ത്യ പരമ്പരയില്‍ 3-1 നു മുന്നിലാണ്. നാലാം ട്വന്റി20 യിലെ തോല്‍വി ടീമിനു ക്ഷീണമായി. മൂന്നാം തവണയാണു ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി20 മത്സരം നടക്കുന്നത്. 2022 ലും 2023 ലുമാണു മത്സരങ്ങള്‍ നടന്നത്. രണ്ടിലും ഇന്ത്യയാണു ജയിച്ചത്. 2023 നവംബര്‍ 26 നു നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 44 റണ്ണിനാണു Read More…














