മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് Read More…
മണിയൻപിള്ള രാജുവിന്റെ പുത്രൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തില്‍ KSRTC ബസിടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക് !
നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയാണ് നിരഞ്ജും സഹതാരങ്ങളും സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചത്. ഒരു വളവ് തിരിയുന്നതിനിടെയാണ് ബസ് കാറുമായി കൂട്ടിയിടിച്ചതെന്നും വാഹനം തകർന്നുവെങ്കിലും താൻ ഉൾപ്പെടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും നിരഞ്ജ് പ്രതികരിച്ചു. മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മകനും അപകടത്തിൽപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ആറിന് രാത്രി തിരുവനന്തപുരം ക്ലബ്ബിന് മുന്നിൽ വെച്ച് Read More…
‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി
ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…
ATM വഴിയും UPIയിലൂടെയും പി.എഫ്. അക്കൗണ്ടിലെ പണം പിന്‍വലിക്കാം; സൗകര്യം ഏപ്രില്‍ മുതല്‍
ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.) വരിക്കാര്‍ക്ക് വൈകാതെ എ.ടി.എം.വഴി പി.എഫ്. തുക പിന്‍വലിക്കാം. വരുന്ന ഏപ്രില്‍ മുതല്‍ ഈ സൗകര്യം ലഭ്യമാകുമെന്നു തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കുകളുമായി സഹകരിച്ച് എ.ടി.എമ്മുകള്‍ വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപി.എഫ്.) പിന്‍വലിക്കല്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പരീക്ഷണങ്ങള്‍ കേന്ദ്രം നടത്തിവരികയാണ്. എ.ടി.എമ്മുകള്‍ക്ക് പുറമെ, യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) വഴിയും ഇ.പി.എഫ്. പിന്‍വലിക്കാന്‍ സാധിക്കും. നിലവില്‍ നിരവധി ഫോമുകള്‍ പൂരിപ്പിക്കേണ്ടി വരുന്നതിനാല്‍ പി.എഫ്. പിന്‍വലിക്കല്‍ നടപടി സങ്കീര്‍ണമാണ്. ഈ പ്രക്രിയ കൂടുതല്‍ Read More…
ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് ശസ്‌ത്രക്രിയയില്ലാതെ നീക്കംചെയ്‌തു, ടാന്‍സാനിയന്‍ പൗരന് മൂന്നുവര്‍ഷത്തിനുശേഷം ആശ്വാസം
കോട്ടയം: മൂന്ന് വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍ മുള്ളുമായി ദുരിതജീവിതം തള്ളിനീക്കിയ ടാന്‍സാനിയന്‍ പൗരന് കാരിത്താസില്‍ നിന്ന് ആശ്വാസത്തോടെ മടക്കം. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് മൂന്ന് വര്‍ഷമായി ശ്വാസകോശത്തില്‍ കുടുങ്ങിയ മീന്‍മുള്ള് ശസ്‌ത്രക്രിയയില്ലാതെ നീക്കം ചെയ്‌തത്. 60 വയസ്സുള്ള ടാന്‍സാനിയന്‍ പൗരന്റെ ഇടത് ശ്വാസകോശത്തിലാണ് മൂന്ന് വര്‍ഷമായി കുടുങ്ങിയിരുന്ന മീന്‍മുള്ള് ശസ്‌ത്രക്രിയ കൂടാതെയുള്ള ബ്രോങ്കോസ്‌കോപിക് ചികിത്സയിലൂടെ നീക്കം ചെയ്‌തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായ ചുമയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന രോഗി പല ചികിത്സകള്‍ക്കും വിധേയനായെങ്കിലും ആശ്വാസം ലഭിച്ചിരുന്നില്ല. Read More…
കെ.എസ്.ഇ.ബി. ബില്ലിലൂടെയും തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം
എടത്വാ (ആലപ്പുഴ): കെ.എസ്.ഇ.ബി. ബില്ലിലും സംസ്‌ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം. മീറ്റര്‍ റീഡറന്മാര്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു യുക്‌തമായ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ‘പവര്‍കട്ടും ലോഡ് ഷെഡ്‌ഡിങ്ങും ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍’ എന്നാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ, മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ചു പ്രചാരണം നടത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.
പാകിസ്ഥാന്റെ U-ടേണ്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും; ആവശ്യങ്ങളോട് നോ പറഞ്ഞ് ICC, മലക്കം മറിച്ചിലിനു പിന്നിലെന്താണ്?
ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…
‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക- എപ്‌സ്‌റ്റീന്റെ ജനിതക പ്ലാനിങ്
വാഷിങ്‌ടണ്‍: ലൈംഗിക കുറ്റകൃത്യക്കേസില്‍ വിചാരണനേരിടുന്നതിനിടെ ജയില്‍ മരിച്ച ജെഫ്രി എപ്‌സ്‌റ്റീന്‍ മനുഷ്യരുടെ ‘സൂപ്പര്‍ വംശം’ സൃഷ്‌ടിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സമ്പത്തും സാമൂഹിക സ്വാധീനവും ഉപയോഗിച്ച് സ്വന്തം ഡി.എന്‍.എ. വ്യാപിപ്പിച്ച് ‘സൂപ്പര്‍ വംശം’ രൂപപ്പെടുത്താനായിരുന്നു നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. വിചാരണ നേരിടുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വച്ച് ദുരൂഹ സാഹചര്യത്തിലാണ് കോടീശ്വരനായ എപ്‌സ്‌റ്റീന്‍ മരിച്ചത്. ന്യൂ മെക്‌സിക്കോയിലെ തന്റെ കേന്ദ്രത്തില്‍ നിരവധി സ്‌ത്രീകളെ ഗര്‍ഭം ധരിപ്പിക്കാനാണു എപ്‌സ്‌റ്റീന്‍ ആലോചിച്ചിരുന്നത്. സ്‌ത്രീകളില്‍ സ്വന്തം ബീജം നിക്ഷേപിച്ചു കുട്ടികളെ ജനിപ്പിക്കുക Read More…
കോണ്‍ഗ്രസ് എം.പി.യുടെ ഭാര്യ പാകിസ്‌താനുമായി രഹസ്യങ്ങള്‍ പങ്കിട്ടെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയിയുടെ പാകിസ്‌താന്‍ ബന്ധം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സംസ്‌ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സംസ്‌ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ഗൊഗോയിക്കെതിരേ അസം മുഖ്യമന്ത്രി ഇന്നലെ വീണ്ടും വെടിപൊട്ടിച്ചത്. ഗൊഗോയിയുടെ ഭാര്യ പാകിസ്‌താനുമായി രഹസ്യവിവരങ്ങള്‍ പങ്കിട്ടെന്ന ഗുരുതര ആരോപണമാണ് അന്വേഷണ റിപ്പോര്‍ട്ടിലെന്നും ഹിമന്ത.അതേസമയം, ‘സി ഗ്രേഡ് സിനിമയേക്കാള്‍ തരംതാണത്’ എന്നായിരുന്നു ഹിമന്തയുടെ ആരോപണത്തില്‍ ഗൗരവ് ഗൊഗോയി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ Read More…














