Movie News

നിക്കോള്‍ കിഡ്മാന്‍ നായികയാകുന്ന ‘ദി പെര്‍ഫെക്റ്റ് കപ്പി’ളില്‍ ബോളിവുഡ് താരം ഇഷാന്‍ ഖട്ടാറും

ന്യൂഡല്‍ഹി: നെറ്റ്ഫ്‌ലിക്‌സ് മിസ്റ്ററി ഡ്രാമ ലിമിറ്റഡ് സീരീസായ ‘ദി പെര്‍ഫെക്റ്റ് കപ്പി’ളില്‍ ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടാറും. ഹോളിവുഡിലെ സൂപ്പര്‍നായിക നിക്കോളാസ് കിഡ്മാനും ലീവ് ഷ്രെയ്ബര്‍, ഈവ് ഹ്യൂസണ്‍, ഡക്കോട്ട ഫാനിംഗ്, മേഗന്‍ ഫാഹിയുമൊക്കെ അണിനിരിക്കുന്ന സീരീസിലെ താരനിരയിലാണ് ഇഷാന്‍ഖട്ടാറും എത്തുന്നത്. സിനിമയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ അവസാന ഭാഗത്തായി ഇഷാനെ ഹൃസ്വമായി കാണിക്കുന്നുണ്ട്. സീരീസിന്റെ ടൈറ്റില്‍കാര്‍ഡിലും ഇഷാന്റെ പേര് അവസാനമായി ചേര്‍ത്തിട്ടുണ്ട്. എലിന്‍ ഹില്‍ഡര്‍ബ്രാന്‍ഡിന്റെ അതേ പേരിലുള്ള 2018 ലെ നോവലിന്റെ അഡാപ്‌റ്റേഷനാണ് സിനിമ. Read More…

Movie News

വിനോദയാത്രയില്‍ കൊള്ളയടിക്കപ്പെട്ടു ; ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി

ഇറ്റലിയില്‍ വിനോദസഞ്ചാരത്തിന് പോയി കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി ദിവ്യാങ്കാ ത്രിപാഠി. സാമൂഹ്യമാധ്യമം വഴി നടി നടത്തിയ അഭ്യര്‍ത്ഥന ഇന്ത്യന്‍ ആരാധകരും ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും ഏറ്റെടുക്കുകയും ഇറ്റലിക്ക് സംഭവം നാണക്കേടായി മാറുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇറ്റലിയില്‍ കുടുങ്ങിയ അവസ്ഥയിലാണ് നടി. ഇന്ത്യന്‍ ടെലിവിഷന്‍ സീരിയലുകള്‍ വഴി കുടുംബസദസ്സുകള്‍ക്ക് പ്രിയങ്കരിയാണ്. ഇന്‍സ്റ്റാഗ്രാമിലായിരുന്നു നടി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. നഗരത്തില്‍ ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയ നടിയുടെ പക്കല്‍ നിന്നും നഷ്ടമായ ബാഗില്‍ പാസ്‌പോര്‍ട്ട്, പണം, Read More…

Hollywood

2025 സെപ്തംബറില്‍ ഭയപ്പെടുത്താനെത്തും ; കോണ്‍ജറിംഗിന്റെ റിലീസിംഗ് പ്രഖ്യാപിച്ചു

‘കോണ്‍ജറിംഗ്’ സീരീസിനോളം സിനിമാപ്രേമികളെ നട്ടെല്ലില്‍ വിറ കൊള്ളിച്ച ഹൊറര്‍സിനിമകള്‍ ലോകത്ത് അപൂര്‍വ്വമാണ്. ഫ്രാഞ്ചൈസിയുടെ മൂന്ന് സിനിമകളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ സീരീസിന്റെ ആരാധകര്‍ക്ക് അവരുടെ കലണ്ടറുകളില്‍ വട്ടമിടാനുള്ള ഒരു തീയതി കൂടി വരികയാണ്. അത് 2025 സെപ്റ്റംബര്‍ 5 എന്നാണ്. ‘കോണ്‍ജറിംഗ്’ കഥാഗതിയുടെ നാലാമത്തെയും അവസാനത്തെയും ഭാഗം തിയേറ്ററുകളില്‍ എത്തുക അന്നാണ്. പ്രിയപ്പെട്ട അമാനുഷിക ഹൊറര്‍ ഫ്രാഞ്ചൈസിയുടെ യുഗം അവസാനിക്കുകയാണ്. ‘ദി കണ്‍ജറിംഗ്: ദി ഡെവിള്‍ മെയ്ഡ് മീ ഡൂ ഇറ്റ്’, ‘ദി നണ്‍ 2’ Read More…

Movie News

കോഹ്ലി- അനുഷ്‌ക്കാ വിവാഹം ചെയ്ത ക്യാമറാമെന്‍ രണ്‍ബീര്‍ -ആലിയാഭട്ട് വിവാഹത്തോട് നോ പറഞ്ഞു

ഇന്ത്യയിലെ ഏറ്റവും ആഢംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ബോളിവുഡ്താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. ഇറ്റലിയില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരിലേക്ക് എത്തുകയും ചെയ്തു. വിവാഹം ചിത്രീകരിച്ചത് ദ വെഡിംഗ് ഫിലിമറിലെ വിശാല്‍ പഞ്ചാബിയായിരുന്നു. തുടര്‍ന്ന് ഇറ്റലിയില്‍തന്നെ വച്ചു നടന്ന മറ്റൊരു ആഡംബര വിവാഹമായ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ് വിവാഹവും കവര്‍ ചെയ്തത് വിശാല്‍ തന്നെയാണ്. എന്നാല്‍ ബോളിവുഡിലെ മൂന്നാമത്തെ താരവിവാഹമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിശാല്‍ Read More…

Hollywood

തന്റെ 18 മില്യണ്‍ ഡോളര്‍ മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് മുന്‍ഹോളിവുഡ് സ്വപ്‌നറാണി ഷാരന്‍സ്‌റ്റോണ്‍, അസുഖം വരുത്തിയ വിന

ഹോളിവുഡിലെ ഒരുകാലത്തെ സ്വപ്‌നറാണിയായിരുന്നു നടി ഷാരോണ്‍സ്‌റ്റോണ്‍. ഇപ്പോഴും അവരുടെ പഴയ സിനിമകള്‍ ആരാധകരെ ചൂട് പിടിപ്പിക്കാറുണ്ട്. 2001 ല്‍ നടിക്ക് പക്ഷാഘാതം വരികയും പിന്നീട് അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്തു. തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനു പിന്നാലെയുണ്ടായ വലിയൊരു പക്ഷാഘാതത്തെ അതിജീവിച്ചു വന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഡോളറാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മുന്‍ ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ തനിക്ക് 18 മില്യണ്‍ ഡോളറും നഷ്ടപ്പെട്ടതായി നടി Read More…

Movie News

ഇതുവരെ നടന്നിട്ടില്ലാത്ത മറ്റൊരു പരീക്ഷണം കൂടി ; ‘ഇന്ത്യന്‍ 2’ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാകും

കമല്‍ഹാസന്‍ ശങ്കര്‍ ടീമിന്റെ ‘ഇന്ത്യന്‍ 2’ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നത് വമ്പന്‍ ട്രീറ്റ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസുകളോടെ ലോകമെമ്പാടുമുള്ള വലിയ സ്‌ക്രീനുകളില്‍ എത്തുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു പരീക്ഷണത്തിന് കൂടി മുതിരുകയാണ്. ‘ഇന്ത്യന്‍ 2’ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കാള്‍ കഠിനശ്രമം തന്നെ നടത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഫോര്‍മാറ്റുകളിലും റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതിയുമായിട്ടാണ് ഇന്ത്യന്‍ എത്തുന്നത്. സിനിമ 2ഡി, ഐമാക്‌സ്, എപ്പിക്, 4ഡിഎക്‌സ്,ഐസ് തുടങ്ങി Read More…

Movie News

കമല്‍ഹാസന്റെ ക്ലാസ്സിക് മൂവി ‘ഗുണ’യുടെ റി- റിലീസിംഗ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ നടന്മാര്‍ക്കൊപ്പമാണ് നടന്‍ കമല്‍ഹാസന്റെ സ്ഥാനം. അനേകം ക്ലാസ്സിക് സിനിമകള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ഗുണ സിനിമ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഉടനീളം വന്‍ ഹിറ്റായി മാറിയ മലയാളസിനിമ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ വിജയമായിരുന്നു അതിന് കാരണമായി മാറിയത്. ഇളയരാജ സംഗീതം ചെയ്ത ‘കണ്‍മണി അന്‍പൊട്’ എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കുകയും അത് വലിയ ട്രെന്റായി മാറുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പാട്ടു ഹിറ്റായതോടെ പടം വീണ്ടും റിലീസ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു അണിയറക്കാര്‍. എന്നാല്‍ റി Read More…

Movie News

മൈക്കിള്‍ ജാക്സണ്‍ തമിഴ് പാട്ട് പാടുമോ? ‘എന്തിരനി’ല്‍ സംഭവിച്ചത് വെളിപ്പെടുത്തി എ.ആര്‍. റഹ്മാന്‍

ലോകപ്രശസ്ത സംഗീതജ്ഞനും നര്‍ത്തകനുമായ മൈക്കേല്‍ ജാക്‌സണ്‍ ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം എന്തിരനില്‍ പാടേണ്ടിയിരുന്നെന്ന് സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ വെളിപ്പെടുത്തല്‍. 2009ല്‍ മരിക്കുന്നതിന് മുമ്പ് മൈക്കല്‍ ജാക്സണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു റഹ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എആര്‍ റഹ്മാന്‍ ഫ്രീ മലേഷ്യ ടുഡേയുടെ വീഡിയോയില്‍, തിങ്കളാഴ്ച മലേഷ്യയില്‍ നടന്ന ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ ആരാധകരുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ”2009-ന്റെ തുടക്കത്തില്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ആയിരിക്കുമ്പോഴാണ് മൈക്കിളിനെ സ്റ്റാഫിലൊരാളെ Read More…

Movie News

സൂപ്പര്‍ഹിറ്റ് ഡയറക്ടറുടെ സിനിമയിലൂടെ സിമ്പു മലയാളത്തിലേക്ക് ; മോഹന്‍ലാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട്

ദക്ഷിണേന്ത്യയിലെ ഏറെ പ്രതിഭാധനനായ നടനാണ് സിമ്പു. ദേസിംഗ് പെരിയസ്വാമിയുമായി അടുത്ത കൂട്ടുകെട്ടിനൊരുങ്ങുന്ന സിമ്പു മണിരത്‌നത്തിന്റെ തഗ്‌ലൈഫില്‍ കമല്‍ഹാസനൊപ്പവും അഭിനയിക്കുന്നുണ്ട്. അതിനിടയില്‍ താരം മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സംവിധായകനൊപ്പം സൂപ്പര്‍താരത്തിന്റെ സിനിമയുടെ ഭാഗമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നാല്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയില്‍ സിലമ്പരസന്‍ അഭിനയിച്ചേക്കുമെന്നാണ് വിവരം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സിനിമ വന്‍ ബജറ്റിലുള്ള വലിയ സിനിമയായിരിക്കുമെന്നും മോഹന്‍ലാല്‍ സിനിമയില്‍ പ്രധാന വേഷം Read More…