Movie News

ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ വിക്രം; സ്വര്‍ണഖനികളുടെ കഥയുമായി ‘തങ്കലാൻ’- ട്രെയ്‌ലർ

ചിയാൻ വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്ജിത്താണ് ഈ ആക്ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘തങ്കലാ’ന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. 2024 ജനുവരിയിലാണ് ആദ്യം ‘തങ്കലാൻ’ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘തങ്കലാൻ’ ചരിത്രപരമായ ആക്ഷൻ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തൽ. മാളവിക മോഹനൻ, Read More…

Movie News

കല്‍ക്കി 2898 എഡിയുടെ ആദ്യ പകുതി മന്ദഗതിയിലെന്ന് പ്രതികരണം ; മറുപടിയുമായി നാഗ് അശ്വിന്‍

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കല്‍ക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണത്തില്‍ സന്തോഷത്തിലാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ആദ്യ ആഴ്ചയില്‍ തന്നെ 500 കോടിയിലധികം ബോക്സ് ഓഫീസില്‍ ചിത്രം വാരിക്കൂട്ടി. സിനിമയെ കുറിച്ച് എല്ലായിടത്തു നിന്നും വരുന്ന പോസിറ്റീവ് പ്രതികരണത്തിന് മറുപടി നല്‍കിയിരിയ്ക്കുകയാണ് നാഗ് അശ്വിന്‍. ‘ഇതുപോലൊരു സിനിമ നമുക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്. നിരവധി നിര്‍മ്മാതാക്കള്‍ ഈ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.” – നാഗ് അശ്വിന്‍ പറയുന്നു. അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ Read More…

Movie News

കമല്‍ഹാസന്‍ ഹിന്ദിയില്‍ അഭിനയിച്ചത് എന്തിനാണെന്ന് അറിയാമോ? മണിരത്‌നത്തെ ബോദ്ധ്യപ്പെടുത്താന്‍

ക്ലാസ്സിക് സിനിമകളായ ‘ചാച്ചി 420’ നും ‘ഏക് ദുജേ കേലിയേ’ യ്ക്കും പിന്നാലെ ഹിന്ദിസിനിമയില്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനം എടുത്തതിന് പിന്നില്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി ഉലകനായകന്‍ കമല്‍ഹാസന്‍. ഈ മാസം 12 ന് പുറത്തുവരുന്ന ഇന്ത്യന്റെ രണ്ടാം ഭാഗം ഹിന്ദുസ്ഥാനി എന്ന പേരില്‍ ഹിന്ദിയില്‍ എത്തുന്നുണ്ട്. തനിക്ക് ഹിന്ദിയില്‍ വിപണിയുണ്ടെന്ന് വിഖ്യാത സംവിധായകന്‍ മണിരത്‌നത്തെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഹിന്ദിയിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് താരം പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു, ”മണിരത്നത്തെ ബോധ്യപ്പെടുത്താന്‍ Read More…

Featured Movie News

എ ആര്‍ റഹ്‌മാനെ ഒഴിവാക്കി ഇന്ത്യന്‍ 2-ല്‍ എന്തുകൊണ്ട് അനിരുദ്ധ്? മറുപടി നല്‍കി ശങ്കര്‍

കമല്‍ഹാസന്‍ നായകനായി 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യന്‍’ വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പുറത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ശങ്കറിന്റെ ‘ഇന്ത്യന്‍’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2 ജൂലൈ 12 ന് റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും Read More…

Movie News

പ്രഭാസിന്റെ സ്പിരിറ്റില്‍ വില്ലന്‍ മാ ഡോംഗ് സ്യൂക്ക് ? ദക്ഷിണ കൊറിയന്‍ സൂപ്പര്‍താരം ഇന്ത്യന്‍ തെലുങ്കിലേക്കും

ഹോളിവുഡിനോളം തന്നെ കൊറിയന്‍ ഡ്രാമയ്ക്കും ഇന്ത്യയില്‍ പ്രചാരമുണ്ട്. കെ ഡ്രാമ എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന ദക്ഷിണ കൊറിയന്‍ സിനിമാവേദിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ മോശമല്ലാത്ത ആരാധകരുമുണ്ട്. അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത നല്‍കാം. കെ. ഡ്രാമയിലെ വമ്പന്‍ നടനും മലയാളികള്‍ ഡോംഗ് ലീ മാമന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നയാളുമായ കൊറിയന്‍ സുപ്പര്‍താരം ‘മാ ഡോംഗ് സ്യൂക്ക്’ ഇന്ത്യന്‍ സിനിമയിലേക്ക് വരുന്നു. ഇന്ത്യയിലെ വന്‍കിട പ്രൊജക്ടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പ്രഭാസിന്റെ അടുത്ത തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഡോംഗ് ലീ Read More…

Hollywood

ഹോളിവുഡ് സൂപ്പര്‍നായകി മാര്‍ഗോട്ട് റോബി അമ്മയാകുന്നു ; ആദ്യ കുഞ്ഞിനെ കാത്ത് താരവും ഭര്‍ത്താവും

ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ പെടുന്ന ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വീര്‍ത്ത വയറുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന പണംവാരി ചിത്രത്തോടെ താരം വന്‍ വിലയുള്ള താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടു. 2014 ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതേസമയം മാര്‍ഗോട്ടോ ടോമോ ഇതുവരെ സന്തോഷ Read More…

Movie News

ലോകേഷ് കനകരാജിന്റെ സിനിമയോട് നോ പറഞ്ഞ് ഫഹദ്; രജനീകാന്ത് നായകനാകുന്ന കൂലിയില്‍ അഭിനയിക്കാനില്ല

ഒരൊറ്റ ചിത്രമേ ഒന്നിച്ചു ചെയ്തിട്ടുള്ളൂവെജങ്കിലും സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജും മലയാളം യുവഐക്കണ്‍ ഫഹദ്ഫാസിലും തമ്മിലുള്ള ബന്ധം വളരെ സ്‌ട്രോംഗാണ്. എന്നിരുന്നാലും ലോകേഷിന്റെ ഏറ്റവും പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഓഫര്‍ ഫഹദ് ഫാസില്‍ നിഷേധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അതും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി ലോകേഷ് ചെയ്യുന്ന സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഏറ്റവും സുപ്രധാന വേഷങ്ങളില്‍ ഒന്നിലേക്കായിരുന്നു ഫഹദിനെ ലോകേഷ് ക്ഷണിച്ചത്. എന്നാല്‍ ക്ഷണം ഫഹദ് Read More…

Movie News

മര്‍ഡറിലെ ചൂടന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ മല്ലികയും ഞാനും പിണക്കത്തിലായിരുന്നു; വെളിപ്പെടുത്തി ഇമ്രാന്‍ഹഷ്മി

2004ലെ ഇറോട്ടിക് ത്രില്ലറായ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും തമ്മിലുള്ള രസകരമായ കെമിസ്ട്രി ഓര്‍ക്കുന്നുണ്ടോ? തിരശീലയില്‍ അവര്‍ അവതരിപ്പിച്ച ചൂടന്‍രംഗങ്ങള്‍ തകര്‍ത്തപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അകല്‍ച്ചയിലായിരുന്നു. സ്‌ക്രീനിലെ ഇരുവരുടേയും ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ഇരുവരും അത്ര രസത്തില്‍ അല്ലായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ഇരുവരും തമ്മില്‍ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു. ഈ നിമിഷം ‘വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്’ എന്നാണ് ഇമ്രാന്‍ Read More…

Hollywood

ഹോളിവുഡില്‍ വംശീയ വിദ്വേഷമുണ്ട് ; ലാറ്റിനോകളെ അവര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സല്‍മാ ഹായേക്ക്

ഹോളിവുഡിലെ പ്രശസ്തയായ വ്യക്തിത്വമായ സല്‍മ ഹയക്ക് മെക്സിക്കന്‍ വംശജയായ അഭിനേത്രിയാണ്. ഇന്ന്, അവര്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ മെക്‌സിക്കന്‍ വേരുകള്‍ കാരണം തനിക്ക് തുടക്കത്തില്‍ ഹോളിവുഡില്‍ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഈ മെക്‌സിക്കന്‍ സുന്ദരി. എക്‌സിക്യൂട്ടീവുകള്‍ തന്നെ മെക്‌സിക്കന്‍ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിക് റോളുകള്‍ മാത്രമേ കിട്ടുകയുള്ളെന്നും മറ്റൊന്നും കിട്ടില്ലെന്നും അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രൂ ബാരിമോറുമായുള്ള ഒരു അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം തുറന്നു Read More…