Movie News

45 വര്‍ഷം, 156 സിനിമകള്‍ ; 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍; ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോഡ്

ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളിലെ ഏറ്റവും മികച്ച നര്‍ത്തകരില്‍ ഒരാളായിട്ടാണ് ചിരഞ്ജീവിയെ കരുതിയാല്‍ ഒട്ടും അധികമാകില്ല. ഇതിനകം 24,000 ചുവടുകള്‍ വെച്ചിട്ടുള്ള ചിരഞ്ജീവിയെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടന്മാരായ നര്‍ത്തകരിലെ ഏറ്റവും മികച്ച താരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഞായറാഴ്ച ആദരിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്റെ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ 45 വര്‍ഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1978-ല്‍ മെഗാ സ്റ്റാര്‍ അരങ്ങേറ്റം കുറിച്ച ദിവസം Read More…

Movie News

ആരതിയുടെ ചിത്രങ്ങള്‍ ജയംരവി പേജില്‍ നിന്നും എടുത്തുമാറ്റി ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചു

രണ്ടുദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമായ ജയം രവി ഇപ്പോള്‍ ഭാര്യയുമായുള്ള വിവാഹമോചനത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഭാര്യ ആരതിയുമായി 15 വര്‍ഷം നീണ്ട ദാമ്പത്യമാണ് ജയംരവി അവസാനിപ്പിച്ചത്്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ജയംരവി മെറ്റയെ സമീപിച്ചിരിക്കുകയാണ്. മുമ്പ് ആരതി നിയന്ത്രിച്ചിരുന്ന തന്റെ പേജിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ജയംരവി മെറ്റയെ സമീപിച്ചിരിക്കുന്നത്. അക്കൗണ്ട് തിരിച്ച് അവകാശപ്പെട്ട ജയം രവി ആരതിയുടെ ചിത്രങ്ങളും പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതെല്ലാം താരത്തിന്റെ വിവാഹമോചനവുമായി Read More…

Movie News

തിരക്കഥ വായിച്ച് തന്റെ കണ്ണുനിറഞ്ഞെന്ന് കാർത്തി – ‘മെയ്യഴകൻ’ എത്തുന്നു, സ്റ്റണ്ട് സീൻ ഒന്നുപോലും ഇല്ലാതെ

നടൻ കാർത്തിയുടെ 27- മത്തെ സിനിമയായ ‘ മെയ്യഴകൻ’ സെപ്റ്റംബർ – 27 നു ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദസാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ടീസറും അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ട്രെയിലറിനും വലിയ സ്വീകരണം ലഭിച്ചിരിക്കയാണ് Read More…

Movie News

സിനിമയിലും ബിസ്സിനസ്സിലും തിളങ്ങുന്ന സുന്ദരി; പ്രീതി സിന്റ വേണ്ടെന്നുവച്ചത് 600 കോടി

സിനിമയിലും ബിസിനസ്സിലും ഒരു പോലെ തിളങ്ങുന്ന നടിയാണ് പ്രീതിസിന്റ. വിദേശിയെ വിവാഹം ചെയ്ത് വിദേശത്ത് കഴിയുന്ന നടി ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഉടമസ്ഥയായി ബിസിനസ്സിലും തിളങ്ങുന്നു. സിനിമയില്‍ നിന്നും സമ്പാദിച്ച പണം ക്രിക്കറ്റില്‍ നിക്ഷേപിക്കുന്ന നടി പക്ഷേ ഒരിക്കല്‍ തന്നെത്തേടിവന്ന നൂറ് കോടിയുടെ ഒരു വമ്പന്‍ഭാഗ്യം തള്ളിക്കളഞ്ഞത് കേട്ടിട്ടുണ്ടോ? പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ അംരോഹിയുടെ മകനായ ഷാന്‍ദാര്‍ അംരോഹി പ്രീതി സിന്റയെ മകളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. ആ സ്‌നേഹത്തില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ സ്വത്ത് Read More…

Featured Movie News

‘ അന്ന് ഞാന്‍ എസി വാഹനത്തില്‍ വിശ്രമിച്ചു, രജനീകാന്ത് വെറും നിലത്ത് കിടന്നുറങ്ങി’

രജനീകാന്തും ടിജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടൈയാന് വേണ്ടി ആരാധകരുടെ വലിയ കാത്തിരിപ്പ് നീളുകയാണ്. അടുത്തമാസം 10 ന് തീയേറ്ററില്‍ എത്തുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് ക്ഷമയടക്കാനേ കഴിയുന്നില്ല. 1991 ലെ വന്‍ ഹിറ്റായി മാറിയ ഹമ്മിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് വേട്ടൈയാന്‍. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന അടുത്തിടെ വേട്ടയാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പഴയ സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മകളും രജനി എത്ര സിംപിളാണെന്നതും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. യാതൊരു ശ്രദ്ധയും ആശങ്കയുമില്ലാതെ രജനി സെറ്റിലെ Read More…

Movie News

ആരാണീ കെനീഷാ ഫ്രാന്‍സിസ് ? ജയംരവിയുടെ വിവാഹമോചനത്തിന് പിന്നില്‍ ഗായികയെന്ന് സൂചന

ജയംരവി ഭാര്യ ആരതിയില്‍ നിന്നും വിവാഹമോചനം നേടിയത് അനേകം ആരാധകരെയാണ് അമ്പരപ്പിച്ചത്. എന്നാല്‍ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് കര്‍ട്ടന്‍ വീഴാന്‍ കാരണം തേടിയുള്ള മാധ്യമങ്ങളുടെ അന്വേഷണ ചെന്നു തട്ടി നില്‍ക്കുന്നത് ഗായിക കെനീഷ ഫ്രാന്‍സിസിലാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഗായികയിലേക്ക് അസാധാരണമായ ഒരു തെരച്ചിലിന് കാരണമായി മാറിയിട്ടുണ്ട്. ഗോവയിലെ വൈബ്രന്റ് പബ്ബ് സംസ്‌ക്കാരത്തിലെ ഒരു ഗായികയും നടിയുമൊക്കെയാണ് ബംഗലുരു സ്വദേശിനയായ കെനീഷ. ഇതിന് പുറമേ നിരവധി പരസ്യങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുമായും ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു. പബ്ബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അപ്പുറത്ത് Read More…

Movie News

‘ടോയ് എറ്റ് മോയി’ ;സിദ്ധാര്‍ത്ഥ് ഇട്ടുകൊടുത്ത അദിതി അണിഞ്ഞ മോതിരത്തിന് ഒരു പ്രത്യേകതയുണ്ട്

ദക്ഷിണേന്ത്യയിലെ ഏറെ തിരക്കുള്ള നടീനടന്മാരായ അദിതിറാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായത് ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയവും വിവാഹവുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആദ്യം പ്രണയവും പിന്നീട് മാര്‍ച്ചില്‍ വിവാഹനിശ്ചയവും നടത്തിയ ഇരുവരും വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു. വിവാഹനിശ്ചയത്തിനും മോതിരംമാറലിനുമൊക്കെ ശേഷം അദിതി വിരലിലിട്ട ‘ഇരട്ട ഡയമണ്ട് ഡിസൈന്‍’ മോതിരം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. വര്‍ഷങ്ങളായി ആഗോള സെലിബ്രിട്ടികള്‍ ശ്രദ്ധേയമാക്കിയ മോതിരമാണിത്. അരിയാന ഗ്രാന്റേ, മേഗന്‍ ഫോക്‌സ്, കൈല്‍ ജന്നര്‍ Read More…

Movie News

കങ്കണാ റാണത്ത് വിവാഹിതയാകാന്‍ ഒരുങ്ങുന്നു ; വരനാകാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് നടി

എന്തും വിളിച്ചുപറയാന്‍ നട്ടെല്ലും എന്തും ചെയ്യാന്‍ ധൈര്യവുമുള്ള നടിയാണ് കങ്കണാറാണത്ത്. തന്റെ കാര്യങ്ങളെക്കുറിച്ച് നടിക്ക് കൃത്യതയും വ്യക്തതയുമുണ്ട്. എന്തായാലും ബിജെപിയുടെ പാര്‍ലമെന്റംഗം കൂടിയായി മാറിയതോടെ സിനിമയും ജനങ്ങളുമൊക്കെയായി നടിയുടെ തിരക്ക് കൂടിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ തന്നെ തന്റെ വിവാഹവും നടത്തണമെന്ന ആലോചനയിലാണ് നടിയിപ്പോള്‍. അടുത്തിടെയാണ് കങ്കണ റണാവത്ത് തന്റെ വിവാഹ ആലോചനകളെ കുറിച്ച് തുറന്നുപറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ നടിയോട് കുടുംബം തുടങ്ങാനും വിവാഹം കഴിക്കാനും എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ടിവി Read More…

Movie News

ക്രിക്കറ്റ്താരം ഋഷഭ്പന്തുമായി പ്രണയത്തിലാണോ? പരസ്യമായി പ്രതികരിച്ച് നടി ഉര്‍വ്വശി റൗട്ടേല

ഇന്റര്‍നെറ്റിലെ ചൂടന്‍താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായ യുവതാരം ഋഷഭ് പന്തും ബോളിവുഡിലെ മോഡലും നടിയുമായ ഉര്‍വ്വശി റൗട്ടേലയും. ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണെന്നും പ്രണയത്തിലാണെന്നുമുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി നടി രംഗത്ത് വന്നു. എന്‍ഡിടിവിയുടെ ഹര്‍ദിക ഗുപ്തയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി നേരിട്ടു. ”എന്നെ ആര്‍പിയുമായി (ഋഷഭ് പന്ത്) ബന്ധിപ്പിക്കുന്ന കിംവദന്തികളെല്ലാം അടിസ്ഥാനരഹിതമാണ്. അവയ്‌ക്കൊന്നും യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറിലും Read More…