വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന്‍ ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതേസമയം Read More…
മമ്മൂട്ടിയുടെ ‘ആവനാഴി’യും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും വീണ്ടും വരുന്നു; 4 കെ.യില്‍ റീ റിലീസിംഗ്
രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ റീ റിലീസിംഗില്‍ കാര്യമായി ഏശിയില്ലെങ്കിലും മമ്മൂട്ടിയുടെ രണ്ടാമത്തെ ക്ലാസ്സിക് സിനിമയും 4 കെ റിലീസിംഗിന് ഒരുങ്ങുന്നു. 20 തിയറ്ററുകളില്‍ റെഗുലര്‍ ഷോകളില്‍ 25 ദിവസം തികയ്ക്കുകയും 100 ദിവസത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയും ചെയ്ത ആദ്യ മലയാളം സിനിമയെന്ന വിശേഷണം നേടിയ മലയാളം ക്ലാസിക് ആക്ഷന്‍ ഡ്രാമ ചിത്രം ‘ആവനാഴി’ യാണ് ബിഗ് സ്‌ക്രീനുകളിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നത്. 2025 ജനുവരി 3 ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ‘ആവനാഴി’യുടെ റീ റിലീസ് തീയതി Read More…
ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചനയുമായി സൂര്യ ; ഹിന്ദിയില്‍ ആമിര്‍ഖാന്‍ തന്നെ നായകന്‍
തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. ഈ സൂചന നല്‍കിയിരിക്കുന്നത് തമിഴിലെ സൂപ്പര്‍താരം സൂര്യയാണ്. തന്റെ അടുത്ത റിലീസായ ‘കങ്കുവ’യുടെ പ്രമോഷനുകള്‍ക്കായി പിങ്ക് വില്ലയുമായുള്ള ഒരു ചാറ്റിലായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തീര്‍ച്ചയായും സൂര്യയുടേയും ആമിര്‍ഖാന്റെയും സംഗമമായിരിക്കുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും. സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 Read More…
വെട്ടിയൊതുക്കിയ മുടിയും മസില്‍ പെരുപ്പിച്ചുള്ള നില്‍പ്പും ; സിഡ്‌നി സ്വീനിയുടെ പുതിയ ലുക്ക്
സുന്ദരിയും ഗ്‌ളാമറസ് താരവുമായ സിഡ്‌നി സ്വീനിയുടെ പുതിയ അവതാരത്തിനായി നടിയുടെ ആരാധകരുടെ കാത്തിരിപ്പിന് ഉടന്‍ വിരാമമാകും. സുന്ദരിയായ കഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടി, 80 കളിലും 90 കളിലും ഒരു തകര്‍പ്പന്‍ ബോക്‌സര്‍ എന്ന നിലയിലുള്ള ഒരാളുടെ കരിയറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ഒരു ജീവചരിത്ര സിനിമയില്‍ ക്രിസ്റ്റി മാര്‍ട്ടിന്റെ വേഷം ചെയ്യാനൊരുങ്ങുകയാണ്. തന്റെ പുതിയ ഹെയര്‍സ്റ്റൈലിലും ടോണ്‍ ചെയ്ത കൈകളിലുമാണ് സിഡ്‌നി കാണപ്പെടുന്നത്്. സിനിമയുടെ സെറ്റില്‍ എടുത്ത വിവിധ ഫോട്ടോകള്‍ അടങ്ങിയതാണ് പോസ്റ്റില്‍ ചുരുണ്ട തവിട്ടുനിറമുള്ള മുടി മുറിച്ച Read More…
‘ഞാന്‍ സായിപല്ലവിയുടെ വലിയ ആരാധകന്‍, ഒന്നിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം’; മണി രത്‌നം
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അനേകം ആരാധകരെ സൃഷ്ടിച്ച നടി സായ് പല്ലവി ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ്. അമരന്‍ എന്ന തമിഴ്ചിത്രമാണ് നടിയുടേതായി ഇനി വരാനുള്ളത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ റെബേക്കയെയാണ് നടി അവതരിപ്പിക്കാന്‍ പോകുന്നത്. തെന്നിന്ത്യയില്‍ അനേകം ആരാധകരെ നേടിയ സായിപല്ലവിയ്ക്ക് ഒരു വിഐപി ആരാധകനുണ്ട്. അമരന്റെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ മണിരത്നത്തിന് നടി സായ് പല്ലവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം Read More…
ത്രിഷയ്ക്കായി എഴുതിയ സ്‌ക്രിപ്റ്റ് ; പക്ഷേ വലിച്ചുനീട്ടിയപ്പോള്‍ നായകന്‍ സൂര്യയായി
‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമ സംവിധാനം ചെയ്ത ആര്‍.ജെ. ബാലാജി സൂര്യയുമായി ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ ആരാധകര്‍ക്ക് വലിയ കൗതുകം തോന്നിയിരുന്നു. ‘സൂര്യ 45’ എന്ന നടന്റെ അടുത്ത പ്രൊജക്ട് ഇതാകും എന്ന് കേട്ടപ്പോള്‍ ആകാംക്ഷ കൂടിയിരിക്കുകയാണ്. എന്നാല്‍ ‘സൂര്യ 45’ ഒരു ദൈവിക ഫാന്റസിയാണെന്ന് പറയപ്പെടുന്നതിനാല്‍, പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. വാലൈ പേച്ചുവിന്റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍ജെ ബാലാജി നേരത്തെ തൃഷയ്ക്ക് വേണ്ടി സിനിമ എഴുതിയ സിനിമയായിരുന്നു ഇത്. റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍, സൂര്യയെ നായകനാക്കി Read More…
ട്രെൻഡിങ് താരം ഹാഷിറിന്റെ ആദ്യ സിനിമ “ശ്രീ ഗരുഡകൽപ്പ” വരുന്നു
ശ്രീ ഗരുഡകൽപ്പയുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് , ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരുടെ നിർബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി Read More…
ഷറഫുദീൻ ഐശ്വര്യ ലക്ഷ്മി ടീം ഒന്നിക്കുന്ന ഹലോ മമ്മി, ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ‘ഹലോ മമ്മി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിലുള്ള ചിത്രം ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ മമ്മി’. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി Read More…
രത്തന്‍ ടാറ്റയുടെ ബയോപിക് വരുന്നു ; ആരാകും രത്തന്‍ ടാറ്റ? ഈ പേരുകള്‍ നിര്‍ദ്ദേശിച്ച് നെറ്റിസണ്‍സ്
ലോകം കണ്ട ഏറ്റവും നല്ല വ്യവസായിയും കറ കളഞ്ഞൊരു മനുഷ്യനുമാണ് അന്തരിച്ച പത്മവിഭൂഷണ്‍ രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റ മരണ ശേഷം അദ്ദേഹത്തിന്റെ ഒരു ബയോപിക് നിര്‍മ്മിക്കുന്നതായി സീ മീഡിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയുടെ അന്ത്യത്തില്‍ ZEE എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകളോളം വരുന്ന ഭാരതീയര്‍ക്ക് അദ്ദേഹം നേതൃപാടവം ഒരു മാതൃക തന്നെയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ആദരസൂചകമായി, ZEE യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക ടാറ്റയുടെ Read More…














