തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോൡവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. മാത്രമല്ല ബോളിവുഡില്‍ സൂര്യയ്ക്കും ആരാധകരെ നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍, തന്റെ പാന്‍-ഇന്ത്യന്‍ സിനിമയായ ‘കങ്കുവ’യുടെ പത്രസമ്മേളനത്തിനിടെ ആമിര്‍ ഖാനോട് നന്ദി പറയുകയാണ് സൂര്യ. ” നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന് Read More…
‘ദുല്‍ഖറിനെവെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്’ ; മാപ്പുചോദിച്ച് രാംഗോപാല്‍ വര്‍മ്മ
മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും അഭിനയം പഠിക്കണമെന്നും ദുല്‍ഖറിനെ വെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞതിന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നേരിട്ട ട്രോളിന് കയ്യും കണക്കുമില്ല. എന്നാല്‍ സത്യ സംവിധായകന്‍ ഇപ്പോള്‍ മാപ്പും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ദുല്‍ഖറിനെ പുകഴ്ത്തല്‍ ആണെന്ന് തന്റെ നയം കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍. 2015ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം ‘ഓ കാതല്‍ കണ്‍മണി’യുടെ റിലീസ് വേളയില്‍ രാം ഗോപാല്‍ Read More…
69 സിനിമകള്‍ കൊണ്ട് വിജയ് നിര്‍ത്തില്ല ; ആറ്റ്‌ലിയുടെ സിനിമയില്‍ കൂടി അഭിനയിച്ചേക്കും
മുഴുവന്‍സമയ രാഷട്രീയക്കാരനാകാന്‍ വേണ്ടി അഭിനയജീവിതത്തിന് വിട പറയാനാണ് തമിഴ്‌സൂപ്പര്‍താരം വിജയ് യുടെ നീക്കം. 68 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വിജയ് ഒരു സിനിമയില്‍ കൂടി അഭിനയിച്ച് അഭിനയം മതിയാക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് വിജയ് എഴുപതാമത് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചേക്കുമെന്നാണ് വിവരം. .ഇന്ത്യാഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലി ചെയ്യാനിരിക്കുന്ന അടുത്ത സിനിമയില്‍ വിജയ് യെ കാണാനാകുമെന്നാണ് വിവരം. ഇരട്ടഹീറോകള്‍ വരുന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്താമെന്ന് വിജയ് സമ്മതിച്ചതായിട്ടാണ് വിവരം. വിജയ്യും Read More…
ബബിതഫോഗട്ടിന്റെ വന്‍വെളിപ്പെടുത്തൽ; ദംഗൽ 2000കോടി നേടി, തന്റെ കുടുംബത്തിന് ഒരു കോടി മാത്രം
ബോളിവുഡില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ചിത്രം 2000 കോടിയിലധികം നേടിയെന്നാണ് പരക്കെയുള്ള അഭിപ്രായം. അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ബബിതാ ഫഗോട്ട് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമ വന്‍ വിജയം നേടുകയും കോടികള്‍ വാരുകയും ചെയ്തിട്ടും തന്റെ കുടുംബത്തിന് നിര്‍മ്മാതാക്കള്‍ വെറും ഒരു കോടി Read More…
ബ്രിട്ടീഷ് റാപ്പര്‍ അകാലയുമായി രണ്ടു ദിവസം ഹോട്ടലില്‍ ; ആഞ്ജലീനാ ജോളി വീണ്ടും പ്രണയത്തില്‍?
സൂപ്പര്‍താരം ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞ ശേഷം കുടുംബത്തെയും കുട്ടികളെയും സ്വന്തം കാര്യവുമൊക്കെ നോക്കി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ഹോളിവുഡ് താരറാണി ആഞ്ജലീന ജോളി വീണ്ടും പ്രണയത്തില്‍. നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ താരം അടുത്തിടെ ബ്രിട്ടീഷ് റാപ്പറായ അകാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ലണ്ടനിലായിരുന്ന താരം അകാലയെ അവിടേയ്ക്ക് വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ആഡംബര ഹോട്ടലില്‍ രണ്ട് രാത്രികള്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു. ഓസ്‌ക്കര്‍ പ്രതീക്ഷയോടെ നീങ്ങുന്ന തന്റെ പുതിയ സിനിമ ‘മരിയ’ പ്രമോട്ട് ചെയ്യുന്നതിനായിട്ടായിരുന്നു ആഞ്ജലീന ലണ്ടനില്‍ എത്തിയത്. ”ആഞ്ജലീനയും അകാലയും Read More…
അബ്‌റാമിന് പുത്തന്‍കാര്‍ സമ്മാനിച്ച് ഷാരൂഖ് ഖാന്‍; റഫ്രിജറേറ്റര്‍, ടിവി… ആഡംബരങ്ങളാല്‍ സമ്പന്നം
ഷാരൂഖ് ഖാനെ ബോളിവുഡിലെ ‘കിംഗ്’ എന്ന് വിളിക്കുന്നത് വര്‍ഷങ്ങളോളം സൂപ്പര്‍താരമായി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതു കൊണ്ടല്ല. മറിച്ച് അദ്ദേഹത്തിന് രാജാവിന്റെ വലിപ്പമുള്ള ഹൃദയമുള്ളതു കൊണ്ടും പ്രത്യേകിച്ച് താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്നത് കൊണ്ടും കൂടിയാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ സുഹാന, ആര്യന്‍, അബ്രഹാം എന്നിവരാണ് താരത്തിന് ഏറ്റവും ഇഷ്ടം ഉള്ളവരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതും. മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പിതാവ് തന്നെയാണ് കിംഗ് ഖാന്‍ എന്ന് ബോളിവുഡില്‍ പലരും സമ്മതിച്ചിട്ടുള്ള കാര്യം Read More…
നടാസാ സ്റ്റാന്‍കോവിക് പുതിയ പ്രണയത്തിലോ? ഫിറ്റ്‌നസ് പരിശീലകനൊപ്പം മുംബൈയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുമായി വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സിനിമാതാരം നടാസ സ്റ്റാന്‍കോവിക്കിനെ മറ്റൊരു പുരുഷനൊപ്പം അത്താഴവിരുന്നില്‍ കണ്ടെത്തി. ഫിറ്റ്‌നസ് പരിശീലകനായ അലക്‌സാണ്ടര്‍ അലക്‌സിനൊപ്പം മുംബൈയില്‍ വെച്ചാണ് നടാസയെ കണ്ടെത്തിയത്. ഇരുവരും ഒരു അത്താഴത്തിന് പുറത്തിറങ്ങിയപ്പോഴായിരുന്നു പാപ്പരാസി മാധ്യമങ്ങള്‍ കണ്ടെത്തിയത്. ഇരുവരും നടിയുടെ കാറില്‍ പോകുന്നതും പുഞ്ചിരിക്കുന്നതും ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുപോകുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറലായി. ഈ ഔട്ടിംഗ് ഓണ്‍ലൈനില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കി. നേരത്തേ എല്‍വിഷ് Read More…
അവതാറും മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനിയും സെയിം പ്‌ളോട്ട് ; ഹോളിവുഡ് മലയാളം കാണുന്നുവെന്ന് റഹ്മാന്‍
മലയാള സിനിമ തദ്ദേശീയരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം അന്തര്‍ദേശീയ പ്രേക്ഷകരിലേക്കും എത്തുന്ന രീതിയില്‍ ഏറെ മുമ്പോട്ട് പോയെന്ന് നടന്‍ റഹ്മാന്‍. സൂമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റഹ്മാന്‍ മലയാളം ഇന്‍ഡസ്ട്രി കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചു. ഹോളിവുഡും മലയാളസിനിമ കാണുന്നുണ്ടായിരിക്കണമെന്നും മുതിര്‍ന്ന നടന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനിയും ജെയിംസ് കാമറൂണിന്റെ അവതാറും തമ്മില്‍ ഒരു സാമ്യവും റഹ്മാന്‍ കണ്ടെത്തുന്നു. ”നിങ്ങള്‍ അവതാര്‍ കണ്ടിട്ടില്ലേ. വിയറ്റ്നാം കോളനി എന്ന് പേരിട്ടിരിക്കുന്ന നമ്മുടെ മലയാള സിനിമയുമായി ഇതിന് സാമ്യമുണ്ട്. തീര്‍ച്ചയായും, അവതാര്‍ ജീവിതത്തേക്കാള്‍ Read More…
‘പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?’ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. ടീസർ
എഴുപതോളം വരുന്ന വൻ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ “ഒരു അന്വേഷണത്തിൻ്റെ തുടക്കം”. നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങൾ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളിൽക്കൂടിയാണ് അന്വേഷണത്തിൻ്റെ തലങ്ങൾ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, Read More…














