മദ്ധ്യവയസ്‌ക്കയായിട്ടും ഇപ്പോഴും നിക്കോള്‍ കിഡ്മാന്‍ യുവാക്കളുടെ ഉള്‍പ്പെടെ സ്വപ്‌നറാണിയാണ്. ഇപ്പോഴും ഹോളിവുഡ് സിനിമകളുടെ സെറ്റിലേക്ക് തിരക്കുപിടിച്ച് ഓടുന്ന അവരോട് എന്തുകൊണ്ടാണ് വിശ്രമിക്കേണ്ട പ്രായത്തില്‍ ഇപ്പോഴും ഇത്രയധികം പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് എന്നാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരമായിരിക്കില്ല ചിലപ്പോള്‍ കിട്ടുക. കഴിഞ്ഞ വര്‍ഷം നിക്കോള്‍ കിഡ്മാന്‍ എ ഫാമിലി അഫയര്‍, ബേബിഗേള്‍ എന്നീ ചിത്രങ്ങളിലും എക്സ്പാറ്റ്സ്, ദി പെര്‍ഫെക്റ്റ് കപ്പിള്‍ തുടങ്ങിയ ടെലിവിഷന്‍ പ്രോജക്റ്റുകളിലും അഭിനയിച്ചിരുന്നു. ഇതിനൊപ്പം ടെയ്‌ലര്‍ ഷെറിഡന്റെ ലയണസിലേക്ക് അതിന്റെ രണ്ടാം സീസണില്‍ തിരിച്ചെത്തുകയും ചെയ്തു. Read More…
‘സാരി’യുമായി ആരാധ്യ ദേവി അരങ്ങേറ്റം കുറിക്കുന്നു; രാംഗോപാല്‍ വര്‍മ്മയുടെ ചിത്രം ഡിസംബറില്‍
ഗ്‌ളാമറിന്റെയും വയലന്‍സിന്റെയും ഹൊററിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഒരു പാത വെട്ടിത്തുറന്നയാളാണ് രാംഗോപാല്‍ വര്‍മ്മയെന്ന് നിസ്സംശയം ആരും സമ്മതിക്കും. ഒരു രാംഗോപല്‍ വര്‍മ്മ സിനിമയുടെ ടച്ച് ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ആരാധകരെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ പുതിയ സിനിമ ‘സാരി’ക്കായി കാത്തിരിക്കുകയാണ്. ശനിയാഴ്ച, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രത്തിന്റെ റിലീസ് തീയതി ഡിസംബര്‍ 20 ആയി പ്രഖ്യാപിച്ചു. വര്‍മ്മയുടെ ആര്‍വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണ് Read More…
മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന
വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. . സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം Read More…
നാല് സൂപ്പര്‍താരങ്ങള്‍, സെറ്റ് കത്തിനശിച്ചു, രണ്ട് ക്രൂഅംഗങ്ങള്‍ മരിച്ചു; ചിത്രം റിലീസ് ചെയ്തപ്പോള്‍ സംഭവിച്ചത്
സിനിമ മേഖലയില്‍ വന്‍ ബജറ്റില്‍ എടുക്കുന്ന ചില ചിത്രങ്ങള്‍ വേണ്ടത്ര വിജയം കൊയ്യാതെ പോകാറുണ്ട്. എന്നാല്‍ ചില ചെറിയ ബജറ്റ് ചിത്രങ്ങളൊക്കെ ബജറ്റിനേക്കാന്‍ വന്‍ ലാഭം കൊയ്യുന്നതും സിനിമയുടെ ഒരു മാജിക് തന്നെയാണ്. ബോളിവുഡില്‍ മിതമായ ബജറ്റില്‍ നിര്‍മ്മിച്ച് മൂന്ന് സൂപ്പര്‍താരങ്ങള്‍ അണിനിരന്ന ഇന്നും പ്രേക്ഷക പ്രശംസ നേടിയ ഒരു ചിത്രമുണ്ട്. ആഭ്യന്തരമായി 68 കോടി രൂപ കളക്ഷനാണ് ഈ ചിത്രം നേടിയത്. ഈ സിനിമയുടെ ഹൃദയസ്പര്‍ശിയായതും വൈകാരികവുമായ കഥ ആരാധകര്‍ക്ക് ഇപ്പോഴും നെഞ്ചോട് ചേര്‍ക്കുന്നതാണ്. പറയുന്നത് Read More…
ഒട്ടും സംശയിക്കേണ്ട…പുഷ്പ ത്രീയും വരും ; അല്ലു അര്‍ജുന് പിന്നാലെ നിര്‍മ്മാതാവ് രവിശങ്കറും ഉറപ്പിച്ചു
പുഷ്പ ആദ്യ പതിപ്പ് വന്‍ ഹിറ്റായതോടെ ഡിസംബര്‍ 5 ന് പുറത്തുവരാനിരിക്കുന്ന പുഷ്പ 2 നെക്കുറിച്ചുള്ള ആകാംക്ഷ വളരെ വലുതാണ്. രണ്ടാം പതിപ്പിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ പുഷ്പ 3 യുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വരികയാണ് പുഷ്പ ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍. പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത് ആരാധകരെ ആവേശത്തിലാക്കി. ഒക്ടോബര്‍ 24ന് ഹൈദരാബാദില്‍ സിനിമയുടെ പ്രമോഷനുമായി നടന്ന പത്രസമ്മേളനത്തോടെയാണ് പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത്. ഈ വര്‍ഷമാദ്യം ബെര്‍ലിന്‍ Read More…
തീയേറ്ററില്‍ പ്രമോഷനെത്തിയ വില്ലന്റെ കരണത്തു പൊട്ടിച്ച് പ്രേക്ഷക: വിഡിയോ വൈറൽ
അടുത്തിടെ റിലീസായ ലവ് റെഡ്ഡി എന്ന സിനിമയുടെ തിയറ്റര്‍ പ്രദര്‍ശനത്തിനിടെ വില്ലന്‍ വേഷം ചെയ്ത തെലുങ്ക് നടന്‍ എന്‍ടി രാമസ്വാമിയെ ഒരു പ്രേക്ഷക കൈകാര്യം ചെയ്തുകളഞ്ഞു. നടനെ സ്ത്രീ തല്ലുകയും ആക്രമിക്കുകയും ചെയ്തു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാമസ്വാമി പ്രധാന കഥാപാത്രങ്ങളായ അഞ്ജന്‍ രാംചേന്ദ്രയും ശ്രാവണി കൃഷ്ണവേണിയും അവതരിപ്പിച്ച ജോഡികളെ വേര്‍പെടുത്തുന്നുണ്ട്. ലവ് റെഡ്ഡി സിനിമയുടെ വിജയം ആഘോഷിക്കാന്‍ തീയറ്ററില്‍ എത്തിയപ്പോള്‍, നടനെ കണ്ട ഒരു സ്ത്രീ പ്രകോപിതയാകുകയും കോളറില്‍ കടന്നു പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. Read More…
‘ഞാന്‍ ജൂനിയേഴ്‌സിനൊപ്പം പോസ് ചെയ്യാറില്ല’; മകള്‍ക്കൊപ്പം ഫോട്ടോയ്ക്ക് വിസമ്മതിച്ച് ഡിംപിള്‍ കപാഡിയ
ന്യൂഡല്‍ഹി: മകളും മരുമകനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ബോളിവുഡിലെ മുന്‍കാല നടി ഡിംപിള്‍ കപാഡിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നല്‍കിയ മറുപടി വൈറലാകുന്നു. കഴിഞ്ഞദിവസം മകളുടെ കഥയില്‍ താന്‍ അഭിനയിച്ച സിനിമയായ ‘ഗോ നോനി ഗോ’ യുടെ പ്രീമിയറില്‍ പങ്കെടുക്കാന്‍ മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ഫിലിം ഫെസ്റ്റിവല്‍ 2024 ന് എത്തിയപ്പോഴായിരുന്നു നടി മകള്‍ ട്വിങ്കിള്‍ ഖന്നയും ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഒഴിഞ്ഞുമാറിയത്. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും ചലച്ചിത്രമേളയ്ക്ക് അമ്മയുടെ Read More…
നടനായത് അച്ഛനറിയാതെ അമ്മ വാങ്ങിയ കടം വീട്ടാന്‍’; 750 രൂപ ശമ്പളത്തിന് ഫാക്ടറിയില്‍ ജോലി ചെയ്തു – സൂര്യ
ഇന്ത്യന്‍ സിനിമയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്മാരിലൊരാളാണ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാന്‍ കഴിവുള്ള ശരവണന്‍ ശിവകുമാര്‍. ഒരു പക്ഷേ ഈ പേര് പ്രേക്ഷകര്‍ക്ക് അത്ര പരിചയം കാണില്ല. പക്ഷേ സൂര്യ എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയും. താന്‍ ആകസ്മികമായിട്ടാണ് സിനിമയില്‍ വന്നതെന്നും അമ്മയ്ക്കുണ്ടായിരുന്ന 25,000 രൂപയുടെ കടമാണ് തന്നെ താരമാക്കിയതെന്നും താരം പറഞ്ഞു. നടന്റെ മകനായിട്ടാണ് ജനിച്ചതെങ്കിലും ഒരു ദിവസം സ്വന്തമായി ഒരു ഫാക്ടറി തുടങ്ങാനായിരുന്നു താരത്തിന് ആഗ്രഹം. അനുഭവം നേടാനും ബിസിനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും Read More…
ആമിര്‍ ഖാന്റെയും സൂര്യയുടെയും ഗജിനി 2 ഒരേ ദിവസം റിലീസ് ചെയ്യും; രണ്ട് പതിപ്പുകളിലും താരങ്ങള്‍ അഭിനയിക്കും
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. ഇപ്പോള്‍ ഗജിനിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയിരിയ്ക്കുകയാണ് സൂര്യ. തമിഴിലായിരുന്നു ചിത്രം ആദ്യം പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍, രണ്ട് ഭാഷകളിലും ഒരു തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ‘റീമേക്ക്’ ലേബല്‍ തുടര്‍ച്ചയ്ക്ക് പകരം രണ്ട് Read More…














