Entertainment

എല്ലാം അടിച്ചു തകര്‍ക്കല്‍ അത്ര നല്ല ശീലമായിരിക്കില്ല ; പക്ഷേ നിയാല്‍ ശുക്ല ഗ്ളാസുകള്‍ തകര്‍ത്ത് ചിത്രംവരയ്ക്കും…!

ഗ്ളാസുകള്‍ പൊട്ടിക്കുന്നതും പോറല്‍ വീഴ്ത്തുന്നതും അത്ര നല്ല കാര്യമായി ആരും പറയില്ല. എന്നാല്‍ നിയാല്‍ ശുക്ലയ്ക്ക് അതും ഒരു കലാരൂപമാണ്. ഒരു ചുറ്റിക കൊണ്ട് അദ്ദേഹം സൂക്ഷ്മമായി ഗ്ളാസ്സില്‍ അടിച്ചാല്‍ ലാമിനേറ്റഡ് ഗ്ലാസ് ക്യാന്‍വാസുകളായി മാറും. അതില്‍ മനോഹരമായ ഛായാചിത്രങ്ങള്‍ രൂപമെടുക്കുകയും ചെയ്യും. മനോഹരമായി ഗ്ളാസ് തകര്‍ക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു കലാകാരനാണ് നിയാല്‍ ശുക്ല. ലണ്ടന്‍ ആസ്ഥാനമായുള്ള കലാകാരന്‍ വിവിധതരം ലോഹ ചുറ്റികകളും ഉളികളും ഉപയോഗിച്ച്, ഫ ലാമിനേറ്റഡ് ഗ്ലാസ് പാളികളിലേക്ക് ചിപ്പ് ചെയ്ത് പൊട്ടലുകള്‍ Read More…

Movie News

രണ്ടാംപകുതി ഇഷ്ടമായില്ല, സിനിമ വേണ്ടെന്ന് താരം, ആ സിനിമ സൂര്യയെ സൂപ്പര്‍സ്റ്റാറാക്കി

തമിഴ്‌നടന്‍ സൂര്യയെ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ത്തിയ സിനിമകളാണ് കാക്കകാക്കയും ഗജിനിയും. മുതിര്‍ന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ ‘മെമെന്റോ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുക രണ്ടും സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ‘ഗജിനി’യില്‍ സൂര്യയുടെ പ്രകടനം തകര്‍പ്പനായത് താരത്തിന് അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാല്‍ സൂര്യയ്ക്ക് സൂപ്പര്‍താരത്തിലേക്ക് ഉദയം നല്‍കി നായക വേഷം ചെയ്യാന്‍ ആദ്യം സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. സിനിമയുടെ രണ്ടാം പകുതി പോര എന്ന Read More…

Movie News

മീനാക്ഷി ചൗധരിയുടെ ടൈം ; വിജയ് യ്ക്കും മഹേഷ്ബാബുവിനും പിന്നാലെ ദുല്‍ഖറിന്റെയും നായിക

ഹിന്ദിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് മൂന്ന് തെലങ്കുസിനിമ കൂടി സാമ്പത്തീകമായി വിജയിക്കാതായതോടെ മീനാക്ഷി ചൗധരിയെ ഭാഗ്യമില്ലാത്ത നായിക എന്ന് വിശേഷിപ്പിച്ചവരാണ് കൂടുതല്‍. വിജയ് യുടെ ഗോട്ടില്‍ നായികയാക്കിയപ്പോള്‍ ദുഷ്പ്രചരണം ഏറുകയും താരത്തെ നായികയാക്കിയാല്‍ സിനിമ വന്‍ പരാജയമാകുമെന്ന് പറഞ്ഞവര്‍ വരെയുണ്ട്. എന്നാല്‍ ഗോട്ട് വന്‍ വിജയം നേടുക മാത്രമല്ല തമിഴിലെ സൂപ്പര്‍താരം വിജയ് യ്ക്ക് പുറമേ തെലുങ്കില്‍ മഹേഷ്ബാബുവിന്റെയും ദുല്‍ഖറിന്റെയും നായികയായിരിക്കുകയാണ് താരം. ഇതിനെല്ലാം പുറമേ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. അടുത്തതായി മീനാക്ഷി ദുല്‍ഖറിന്റെ ലക്കി ഭാസ്‌ക്കറില്‍ നായികയാകാനാണ് Read More…

Featured Movie News

അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു

സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടുത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതലമുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാനും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ ടൂ എര്‍ത്തായ നടന്‍ തമിഴ്ജനതയ്ക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ഒന്നായ ഊട്ടിയില്‍ ഷൂട്ടിംഗിന് പോയ സംഭവം രജനീകാന്തിന് തമിഴ്ജനതയ്ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. Read More…

Movie News

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ തീര്‍ച്ചയായും തിരിച്ചുവരും ; ബിഗ് ബി യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ജോസഫ് നെല്ലിക്കല്‍

മലയാളസിനിമയില്‍ വ്യത്യസ്തതമായ മേക്കിംഗ് കൊണ്ടുവന്ന അമല്‍നീരദിന്റെ ബിഗ്ബിയുടെ പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന അനേകം ആരാധകരുണ്ട്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ കഥാപാത്രം അതിന്റെ തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാം. അമല്‍നീരദ് സിനിമയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. നടത്തിയിരിക്കുന്നത് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ ആണ്. അമല്‍ നീരദ് ദീര്‍ഘകാലമായി ‘ബിഗ്-ബി’യുടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്ന് ജോസഫ് നെല്ലിക്കല്‍ സ്ഥിരീകരിക്കുന്നു. മമ്മൂട്ടിയുടെ താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്റ്റ് ‘ബിലാല്‍’ മാറ്റിവെച്ചിട്ടില്ലെന്നും സംവിധായകന്‍ അമല്‍ നീരദാണ് ചിത്രത്തിന്റെ ജോലി Read More…

Movie News

സായ്പല്ലവിക്കെതിരേ വിദ്വേഷപ്രചരണം ; ‘ബോയ്‌ക്കോട്ട് സായ്പല്ലവി’ എന്ന ഹാഷ്ടാഗ് ട്രെന്റിംഗാകുന്നു

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന നടി സായ് പല്ലവി തന്റെ ചിത്രം ‘അമരന്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ പ്രധാന വേഷത്തില്‍ എത്തുന്നു, 2024 ല്‍ ഷോപ്പിയന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദ് വരദഹരാജന്റെ ജീവചരിത്രമാണ് ചിത്രം പറയുന്നത്. എന്നാല്‍ സിനിമ റിലീസിന് മുമ്പ് സായ് പല്ലവി വിവാദത്തിലായി. ചിത്രത്തിന്റെ പ്രമോഷനുകള്‍ പുരോഗമിക്കുമ്പോള്‍. യുദ്ധസ്മാരകത്തില്‍ രക്തസാക്ഷി മേജറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സംവിധായകന്‍ രാജുകുമാര്‍ പെരിയസാമിക്കൊപ്പം സായ് പല്ലവിയുടെ ഫോട്ടോകള്‍ ‘ബോയ്‌ക്കോട്ട് സായ്പല്ലവി’ എന്ന ഹാഷ്ടാഗോടെയാണ് ഇന്റര്‍നെറ്റ് ട്രെന്‍ഡിംഗായിരിക്കുകയാണ്. Read More…

Movie News

മകന്റെ വേര്‍പാടിന് ശേഷം ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാനായില്ല: സങ്കടത്തോടെ നടന്‍ പ്രകാശ് രാജ്

പാന്‍-ഇന്ത്യന്‍ നടന്‍ പ്രകാശ് രാജ് അടുത്തിടെ ഒരു പരിപാടിക്കിടെ തന്റെ 5 വയസ്സുള്ള മകന്‍ സിദ്ധാര്‍ത്ഥിനെ നഷ്ടപ്പെട്ട സങ്കടത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസില്‍ പ്രകാശ് രാജ് രണ്ടാമത് വിവാഹിതനായിരുന്നു. മകന്റെ മരണം സംഭവിച്ചു. എന്നിരുന്നാലും, തനിക്ക് തന്റെ പെണ്‍മക്കളും കുടുംബവും തൊഴിലും പരിപാലിക്കാന്‍ ഉള്ളതിനാല്‍ തനിക്ക് സ്വാര്‍ത്ഥനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആഘോഷിക്കാനും സങ്കടത്തില്‍ മുഴുകുന്നതിനു പകരം അവ പങ്കിടാനുമാണ് താന്‍ എപ്പോഴും ഉദ്ദേശിക്കുന്നതെന്ന് Read More…

Movie News

അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് ;  മൗനം വെടിഞ്ഞ് നിമ്രത് കൗര്‍, “എനിക്ക് എന്തു ചെയ്യാന്‍ കഴിയും”

ഗോസിപ്പ് കോളങ്ങളില്‍ അടുത്തിടെ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ബോളിവുഡ് നടി നിമ്രത് കൗറിന്റേത്. അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് കിംവദന്തികളാണ് പ്രധാനമായും പാപ്പരാസികളുടെ കണ്ടുപിടുത്തം. ഇരുവരും ദസ്വി എന്ന സിനിമയിലാണ് ഒരുമിച്ച് അഭിനയിച്ചത്. ഐശ്വര്യയുമായി അഭിഷേകിന്റെ ഡിവോഴ്‌സ് വാര്‍ത്തകള്‍ നിലനില്‍ക്കുന്നതും നിമ്രത്-അഭിഷേക് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണവുമായി. ഇപ്പോള്‍ അഭിഷേക് ബച്ചനുമായുള്ള ഡേറ്റിംഗ് കിംവദന്തികളെ കുറിച്ച് തുറന്ന് പറയുകയാണ് നിമ്രത്. ഒരു അഭിമുഖത്തിലാണ് നടി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. ”എനിക്ക് എന്തു ചെയ്യാന്‍ കഴിയും, Read More…

Movie News

45 കോടി ബജറ്റിലുണ്ടായ സിനിമയ്ക്ക് കിട്ടിയത് വെറും 60,000; ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രം

ഒരുപക്ഷേ ലോകസിനിമയില്‍ ഹോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്നത് ഇന്ത്യന്‍ സിനിമയിലാണെന്നാണ് ചില വിലയിരുത്തലുകള്‍. വന്‍ താരങ്ങള്‍ വമ്പന്‍ ബജറ്റുമൊക്കെയായി പണ്ടുമുതല്‍ കോടികള്‍ ചെലവഴിക്കപ്പെടുന്നു. സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം പണം തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് വാഗ്ദാനവും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ 45 കോടി ചെലവിട്ടു നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ കഴിഞ്ഞത് വെറും 60,000 രൂപയാണ്. ഈ സിനിമ ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രമായി വിലയിരുത്തപ്പെടുന്നു. അജയ് ബഹലിന്റെ 2023-ല്‍ പുറത്തിറങ്ങിയ ‘ദ Read More…