Movie News

6വര്‍ഷം കാത്തു, നിരാശയും അനിശ്ചിതത്വവും തോന്നി ; കെജിഎഫ് രണ്ടിനെക്കുറിച്ച് ശ്രീനിധി

‘കെജിഎഫ്’ ആക്ഷന്‍ ത്രില്ലര്‍ ഫിലിം സീരീസിന്റെ ആദ്യ ഗഡുവിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ശ്രീനിധി ഷെട്ടി. വെറും അഞ്ചുമിനിറ്റ് മാത്രമായിരുന്നു സ്‌ക്രീന്‍ പ്രസന്‍സ് എങ്കിലും ഇന്ത്യ മുഴുവന്‍ നടി ആരാധകരെ സമ്പാദിക്കുകയും ചെയ്തു. കെജിഎഫ 2 ലും സമാനമായി കുറച്ച് സ്‌ക്രീന്‍ സമയമേ കാണൂ എന്ന് സംശയിച്ച് തനിക്ക് നിരാശയുണ്ടായിരുന്നതായി നടി പറഞ്ഞു. ഒരു ഒടട പ്‌ളേയ്ക്കായി രണ്ടാം സിനിമയുടെ റിലീസിനായി നീണ്ട കാത്തിരിപ്പിനിടയില്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ ശ്രീനിധി പങ്കുവെച്ചു. സംവിധായകന്‍ പ്രശാന്ത് നീലില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നെന്നും Read More…

Hollywood

നടി മേഗന്‍ഫോക്‌സ് നാലാമതും അമ്മയാകുന്നു; പ്രതിശ്രുതവരന്‍ മെഷീന്‍ഗണ്ണിന്റെ കുഞ്ഞ്

ഹോളിവുഡ് ആരാധകരുടെ സ്വപ്‌നറാണിമാരില്‍ പെടുന്ന മേഗന്‍ ഫോക്‌സ് വീണ്ടും അമ്മയാകുന്നു. താന്‍ നാലാമതും മാതാവാകാന്‍ പോകുന്നതിന്റെ സന്തോഷം നടി തന്നെയാണ് ആരാധകര്‍ക്ക് വെച്ചുനീട്ടിയിരിക്കുന്നത്. പ്രതിശ്രുതവരന്‍ മെഷീന്‍ഗണ്‍ കെല്ലിയുടേതാണ് താരത്തിന്റെ നാലാമത്തെ കുഞ്ഞ്. 38 കാരിയായ നടി വിവരം പങ്കുവെച്ചിരിക്കുന്നത് ഇന്‍സ്റ്റാഗ്രാമിലാണ്. ഹോളിവുഡ് നടി തന്റെ ഗര്‍ഭാവസ്ഥയിലുള്ള നഗ്നചിത്രം പങ്കിട്ടാണ് വിവരം അറിയിച്ചിരിക്കുന്നത്. ഫോട്ടോ വെറും 30 മിനിറ്റിനുള്ളില്‍ 500,000 ലൈക്കുകള്‍ നേടി ഈ പ്രഖ്യാപനം ജനപ്രിയ റെക്കോര്‍ഡുകള്‍ തകര്‍ത്തു. മറ്റെല്ലാ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും ഇല്ലാതാക്കി, അവളുടെ ഗര്‍ഭധാരണ Read More…

Movie News

ഓം ശാന്തി ഓമിലെ ഫയര്‍ സീന്‍; ഹൃദയംനിലയ്ക്കുമോ എന്ന പേടിയില്‍ സ്റ്റണ്ട് മാസ്റ്റര്‍, ഷാരൂഖിന്റെ വാക്കുകള്‍ ഇങ്ങനെ

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ഹിറ്റ് ചിത്രമാണ് ഓം ശാന്തി ഓം. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് ഫറാ ഖാന്‍ ആണ്. പ്രണയത്തിന്റെയും പുനര്‍ജന്മത്തിന്റെയും കഥ പറയുന്ന ചിത്രം ദീപിക പദുക്കോണ്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു. തീപിടുത്തത്തിന്റെ നിരവധി രംഗങ്ങള്‍ സിനിമയിലുണ്ട്. സിനിമയിലെ പ്രധാനഭാഗം കൂടിയാണ് അത്. ഇപ്പോഴിതാ ഓം ശാന്തി ഓമിന്റെ അഗ്‌നി രംഗം ചിത്രീകരിച്ചതിലെ അപകടസാധ്യതകളെക്കുറിച്ച് ആക്ഷന്‍ ഡയറക്ടര്‍ ഷാം കൗശല്‍ Read More…

Featured Hollywood

11 വര്‍ഷം മുന്‍പ് ഈ ഹൊറര്‍ ചിത്രം പ്രേക്ഷകരെ വിറപ്പിച്ചു ; നിങ്ങളുടെ സ്വന്തം റിസ്‌കില്‍ മാത്രം കാണുക

ഇന്ത്യയില്‍ ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഒരു വിഭാഗം ആരാധകര്‍ തന്നെയുണ്ട്. ഹൊറര്‍ ചിത്രങ്ങള്‍ ആരാധകരെ പിടിച്ചിരുത്തണമെങ്കില്‍ അതിന് തക്ക ഭീതിപ്പെടുത്തുന്ന പല കാര്യങ്ങളും ചിത്രത്തില്‍ ഉണ്ടായിരിയ്ക്കണം. എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹൊറര്‍ ചിത്രമുണ്ട്. ഇന്നും ആളുകളെ ഭീതിപ്പെടുത്തുന്നതില്‍ മുന്നില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ പേര്. നിങ്ങള്‍ ഹൊറര്‍ സിനിമകളുടെ ആരാധകനാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മൈക്കല്‍ ഷാവ്‌സും ജെയിംസ് വാനും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദി കണ്‍ജറിംഗാണ്’ ഈ ചിത്രം. 2013-ല്‍ പുറത്തിറങ്ങിയ Read More…

Movie News

ആവേശത്തില്‍ ഫഹദ് ഫാസിലിന്റെ വേഷം ചെയ്യാന്‍ സൂര്യ ആഗ്രഹിച്ചിരുന്നോ ? ; തുറന്നു പറഞ്ഞ് സൂര്യ

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും ചിത്രത്തെ കുറിച്ചും തുറന്നു പറയുകയാണ് സൂര്യ. ഫഹദ് ഫാസിലിന്റെ പ്രകടനത്തെ കുറിച്ചാണ് സൂര്യ വാചാലനായത്. ഗോള്‍ഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ ഫഹദിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആവേശത്തെ കുറിച്ചാണ് സൂര്യ എടുത്തു പറഞ്ഞത്. ”ആവേശം. എനിക്കാ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. മികച്ച സംവിധാനത്തില്‍ ഇറങ്ങിയ ചിത്രമായിരുന്നു അത്. ഫഹദ് എന്നെ ഒരുപാട് ചിരിപ്പിച്ചു. ഓരോ Read More…

Movie News

നായകന്‍ മൂന്ന് കഥാപാത്രങ്ങളായി എത്തിയ ഈ മലയാളചിത്രം ഇപ്പോള്‍ OTT-യില്‍ ഒന്നാം സ്ഥാനത്ത്

തിയേറ്ററിലെ വമ്പന്‍ വിജയത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിലും വിജയക്കുതിപ്പ് തുടരുകയാണ് ഒരു മലയാള ചിത്രം. പറഞ്ഞു വരുന്നത് ടൊവിനോ തോമസ് നായകനായി എത്തിയ ARM (അജയന്റെ രണ്ടാം മോചനം) എന്ന ചിത്രത്തെ കുറിച്ചാണ്. മലയാളം ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ എആര്‍എം സംവിധാനം ചെയ്തിരിയ്ക്കുന്നത് ജിതിന്‍ ലാല്‍ ആണ്. 2024 സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്ത ഈ 3D ചിത്രം നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് Read More…

Movie News

‘ദയവായി സഞ്ജുവിനോട് എന്നെ വിളിക്കരുതെന്ന് പറയണം, എല്ലാം അവസാനിച്ചു’ ; മാധുരി ദീക്ഷിത്

ശ്രീദേവിക്ക് ശേഷം ‘ബോളിവുഡിന്റെ രാജ്ഞി’ എന്ന് വിളിക്കപ്പെട്ട താരമാണ് മാധുരി ദീക്ഷിത്. അഭിനയവും സൗന്ദര്യവും നൃത്തവൈഭവവും കൊണ്ട് അവര്‍ ബോളിവുഡില്‍ താരറാണിയായി വാണു. 1980-കള്‍ മുതല്‍ ബോളിവുഡിലെ സിനിമാവ്യവസായം ഭരിച്ച നടി ബോളിവുഡിലെ ‘ബാഡ് ബോയ്’ സഞ്ജയ് ദത്തുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഗോസിപ്പുകാരുടെ ഇഷ്ടവിഷയമായിരുന്നു. ബോളിവുഡിലെ സോഷ്യല്‍ സര്‍ക്കിളുകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇവരുടെ പ്രണയം. നിരൂപക പ്രശംസ നേടിയ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി ദീക്ഷിത് അരങ്ങേറ്റം കുറിച്ചത്, അടുത്ത നാല് പതിറ്റാണ്ടിനിടെ ബോളിവുഡിലെ Read More…

Featured Hollywood

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നതാരം ; പക്ഷേ അഞ്ചുവര്‍ഷമായി ഒരു ഹിറ്റ് പോലുമില്ല…!

അഭിനയത്തിന് ജീവിതം സമര്‍പ്പിച്ച ബഹുമുഖ പ്രതിഭയും അര്‍പ്പണബോധവുമുള്ള നിരവധി അഭിനേതാക്കളാല്‍ നിറഞ്ഞതാണ് സിനിമ വ്യവസായം. ടോം ക്രൂസ് മുതല്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ വരെ, ഷാരൂഖ് ഖാന്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെ, ഈ താരങ്ങളുടെ പേരുകള്‍ അവരുടെ ശ്രദ്ധേയമായ വര്‍ക്ക് പ്രൊഫൈലിന്റെ പേരില്‍ ചരിത്രത്തിന്റെ താളുകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ കാര്യം വരുമ്പോള്‍, ഈ പേരുകളൊന്നും പട്ടികയില്‍ മുന്നിലില്ല. 2023 ലെ കണക്കനുസരിച്ച്, അര പതിറ്റാണ്ടായി ബോക്സ് ഓഫീസ് വിജയം Read More…

Featured Movie News

ഉറക്കമിളച്ചു തുടര്‍ച്ചയായി 30 ദിവസം ജോലി; ഒടുവില്‍ ഒന്നുറങ്ങാന്‍ കരയേണ്ടി വന്നു: സായ്പല്ലവി

തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ വിജയത്തില്‍ മുഴുകിയിരിക്കുന്ന നടി സായ് പല്ലവി ഉജ്വലപ്രകടനം നടത്തിയ സിനിമയാണ് നാനി നായകനായ ശ്യാം സിംഘാറോയി. 2021 ല്‍ പുറത്തുവന്നു വന്‍ വിജയമായ സിനിമയ്ക്ക് വലിയ കഷ്ടപ്പാടാണ് നടി ഏറ്റെടുത്തത്. ചിത്രീകരണത്തിനിടെ നേരിട്ട ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഏതാണ്ട് 30 ദിവസം തുടര്‍ച്ചയായി രാത്രിയിലാണ് സിനിമയുടെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. നന്നായി ഉറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ”ശ്യാം സിംഹ റോയിയുടെ ഷൂട്ടിംഗ് സമയത്ത്, Read More…