Movie News

ദയവായി എന്നെ ‘ഉലകനായകന്‍’ എന്ന് വിളിക്കരുത് ; ആരാധകരോട് സ്‌നേഹപൂര്‍വ്വം കമല്‍ഹാസന്‍

ഇന്ത്യന്‍ സിനിമയിലെ ജീവിച്ചിരിക്കുന്ന അഭിനയ പ്രതിഭകളുടെ പട്ടികയെടുത്താല്‍ മുന്നിലുണ്ട് കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കാലത്തെ അതിജീവിച്ച് നില്‍ക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ‘ഉലകനായകന്‍’ എന്നാണ് ആരാധകര്‍ ആദരവോടെയും സ്‌നേഹത്തോടെയും വിളിക്കുന്നത്. എന്നാല്‍ തന്നെ ഈ രീതിയില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് താരം തുറന്നടിച്ചു. ഈ ആരാധക പദവികളോട് നടന് എല്ലാ ബഹുമാനവും ഉണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ ഈ പേരുകളില്‍ വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു. തന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കമല്‍ഹാസന്‍, Read More…

Movie News

പ്രണവ് മോഹന്‍ലാല്‍ എവിടെ? ; തലചായ്ക്കാന്‍ ഇടത്തിനും ആഹാരത്തിനുമായി സപെയിനിലെ ഫാമില്‍ ജോലി ചെയ്യുന്നു

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സ്‌പെയിനില്‍ ഒരു ഫാമില്‍ ജോലി ചെയ്യുകയാണെന്ന് മാതാവിന്റെ വെളിപ്പെടുത്തല്‍. രേഖാ മേനോനുമൊത്തുള്ള മലയാളം യൂട്യൂബ് ഷോയായ എഫ്ടിക്യുവില്‍ സംസാരിക്കവേയാണ് സുചിത്ര മോഹന്‍ തന്റെ മകനെക്കുറിച്ചും അവന്റെ ജീവിതം എങ്ങനെ സന്തുലിതമാക്കാന്‍ ശ്രമിക്കുന്നുവെന്നും സംസാരിച്ചത്. അപ്പു എന്ന് വിളിക്കുന്ന പ്രണവ് കുറച്ച് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ സ്പെയിനില്‍ സമയം ചിലവഴിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഭക്ഷണത്തിനും താമസസ്ഥലത്തിനും പകരമായി പണമില്ലാതെ അപ്പു ജോലി ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അപ്പു ഇപ്പോള്‍ സ്പെയിനില്‍ Read More…

Hollywood

പോപ്പ് ചക്രവര്‍ത്തിയുടെ സിനിമ 2025 ഒക്‌ടോബറില്‍ ; മൈക്കല്‍ ജാക്‌സന്റെ ബയോപിക് റിലീസ്

സംഗീതചക്രവര്‍ത്തി ‘മൈക്കല്‍ ജാക്‌സന്റെ ജീവിതകഥ പറയുന്ന സിനിമ ‘മൈക്കേല്‍’ അടുത്തവര്‍ഷം ഒക്‌ടോബറില്‍ റിലീസ് ചെയ്യുമെന്ന് ലയണ്‍സ്‌ഗേറ്റ്. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്ത ഈ ചിത്രം 2025 ഏപ്രില്‍ 18-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റിവച്ചു. പ്രോജക്ടിന്റെ അധിക ജോലികള്‍ വേണ്ടി വരുന്നതിനാലാണ് ആറുമാസം കൂടി നീട്ടിയത്. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് മൈക്കല്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ്. നിയ ലോംഗ്, ലോറ ഹാരിയര്‍, മൈല്‍സ് ടെല്ലര്‍, കോള്‍മാന്‍ ഡൊമിംഗോ എന്നിവരും ജാക്സന്റെ കഥയെ Read More…

Movie News

നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞത്- ഇഷാ ഡിയോള്‍

നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് അറിഞ്ഞതെന്ന് ബോളിവുഡ് നടി ഇഷാഡിയോള്‍. പിന്നീട് അതുമായി അഡ്ജസ്റ്റബിളായെന്നും പിതാവ് ധര്‍മേന്ദ്രയുടെ മുന്‍കാല ബന്ധത്തെക്കുറിച്ച് തനിക്ക് ഒരിക്കലും അസ്വസ്ഥത തോന്നിയിട്ടില്ലെന്നും നടി സമ്മതിച്ചു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മയും അഭിനേതാവുമായ ഹേമമാലിനി ഈ വിവരം പറഞ്ഞത്. തനിക്ക് രണ്ട് അമ്മമാരുണ്ടോ എന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പിതാവിന്റെ മുന്‍ വിവാഹത്തെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് ഇഷ തന്നെക്കുറിച്ചുള്ള പുസ്തകത്തില്‍ പങ്കുവെച്ചു. ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നും അത് ”ചവറ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് Read More…

Movie News

ചെറുപ്പകാലത്ത് സൂര്യയ്ക്ക് പ്രണയമുണ്ടായിരുന്ന നടി ; വെളിപ്പെടുത്തലുമായി കാര്‍ത്തി

തന്റെ ചെറുപ്പകാലത്ത് കഴിഞ്ഞകാല നടി ഗൗതമിയോട് തമിഴ്‌സൂപ്പര്‍താരം സൂര്യയ്ക്ക് വലിയ ആരാധന ഉണ്ടായിരുന്നെന്ന് സഹോദരനും നടനുമായ കാര്‍ത്തി. നടിയുടെ ജന്റില്‍മേന്‍ സിനിമയിലെ ‘ചിക്കുബുക്ക് റെയിലേ’ ഗാനരംഗവും നടിയുടെ നൃത്തരംഗവത്തിനും നടന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. തമിഴ്‌സൂപ്പര്‍താരം സൂര്യ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടന്‍ കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ഷോയ്ക്കിടെ, നന്ദമുരി ബാലകൃഷ്ണ സൂര്യയുടെ ഇളയ സഹോദരനെ ഫോണില്‍ സഹോദരനെക്കുറിച്ച് അഭിപ്രായം പങ്കിടാന്‍ വിളിച്ചപ്പോഴായിരുന്നു കാര്‍ത്തി ജേഷ്ഠനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കാര്‍ത്തി പുറത്തുവിട്ടത്. 2004 Read More…

Movie News

വിജയ് തമിഴ്‌രാഷ്ട്രീയത്തില്‍ വിജയിക്കുമോ? രജനീകാന്തിന്റെ സഹോദരന്‍ പറയുന്നത് കേള്‍ക്കൂ

കഴിഞ്ഞമാസം സ്വന്തം പാര്‍ട്ടി അവതരിപ്പിച്ചുകൊണ്ട് തമിഴ്‌നാട് സൂപ്പര്‍താരം ദളപതി വിജയ് വമ്പന്‍ പ്രഖ്യാപനമാണ് നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനം മുഴുവനും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം എത്രമാത്രം വിജയകരമാകുമെന്ന് പ്രവചിക്കുകയാണ് സീനിയര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായാണ റാവു. മധുരയിലെ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയിലാണ് റാവു വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ചത്. ”കമല്‍ഹാസനെ പോലെ വിജയ് യും ഒന്നു പരീക്ഷിക്കട്ടെ.” അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ Read More…

Featured Movie News

നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.ഫാമിലി ഡ്രാമ Read More…

Movie News

ആദ്യദിവസം 270 കോടി; ‘പുഷ്പ 2: ദ റൂള്‍’ ഇന്ത്യയിലെ ഓപ്പണിംഗ് ഡേ റെക്കോഡ് സൃഷ്ടിക്കുമോ?

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടര്‍ച്ചയായ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2: ദ റൂള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. റിലീസ് 2024 ഡിസംബര്‍ 5 ലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വ്്‌ളരെ വലുതാണെന്ന് സിനിമയുടെ പ്രീ റിലീസിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. സിനിമ 270 കോടി നേടുമെന്ന് പ്രതീക്ഷിക്കുന്നു. സാസ്നിക്ക് ഡോട്ട്കോമിന്റെ ആദ്യകാല പ്രവചനങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലുടനീളം പുഷ്പ 2 ഇനിപ്പറയുന്ന രീതിയില്‍ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ്/തെലങ്കാന: 85 കോടി രൂപ, Read More…

Movie News

അമരന്‍ ആദ്യ ബ്‌ളോക്ക്ബസ്റ്ററെന്ന് സായ് പല്ലവി; ‘മാരി 2’, എന്‍ജികെ സിനിമകള്‍ മറന്നോയെന്ന് ആരാധകര്‍

ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച ‘അമരന്‍’ വന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നടി സായ്പല്ലവി. സിനിമ എല്ലാവരേയും സന്തോഷിപ്പിച്ച് 200 കോടി ക്ലബ്ബിലേക്ക് മുന്നേറുമ്പോള്‍ സായിയുടെ നായികകാവേഷവും ഏറെ ശ്രദ്ധനേടുകയാണ്. എന്നാല്‍ ഹൈദരാബാദില്‍ നടന്ന വിജയാഘോഷത്തില്‍ സിനിമ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് സായ്പല്ലവി നന്ദി പറഞ്ഞിരുന്നു. സിനിമയുടെ വിജയത്തിന്റെ സന്തോഷം പ്രകടിപ്പിച്ച നടി തമിഴിലെ തന്റെ ആദ്യത്തെ ബ്‌ളോക്ക് ബസ്റ്ററാണ് അമരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ നടി വേദിയില്‍ പറഞ്ഞത് തമിഴിലെ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റുകളായ ധനുഷിനൊപ്പമുള്ള Read More…