Featured Movie News

അല്ലു അര്‍ജുന് പകരം പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഈ നടനായിരുന്നു; താരം പിന്മാറാന്‍ കാരണം

ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുഷ്പ 2 തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. 2021-ല്‍ റിലീസായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുനോടൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് അല്ലു അര്‍ജുന് പകരം മറ്റൊരു പ്രമുഖ നടനായിരുന്നു. വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരം Read More…

Entertainment

ഉണ്ണിയേട്ടാ, ഇങ്ങള് ഇക്കുറിയും പൊളിച്ചുട്ടോ! പാട്ടുപാടി പാട്ടിലാക്കി കിലി, കമന്റ് ബോക്സ് തൂക്കി മലയാളികള്‍

ലിപ്സിങ്ക് വീഡിയോകളിലൂടെ പ്രശസ്തി നേടിയ ടാന്‍സാനിയന്‍ താരം കിലി പോളിന്റെ പുതിയ മലയാളം പാട്ടിന്റെ അനുകരണവും ശ്രദ്ധ നേടുകയാണ്. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ ആരു പറഞ്ഞു’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഇക്കുറി ലിപ്സിങ്ക് ചെയ്തിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി വരികള്‍ കുറിച്ച പാട്ടാണിത്. ബേണി – ഇഗ്‌നേഷ്യസ് ഈണമൊരുക്കിയ ഗാനം പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് ആലപ്പിച്ചിരിക്കുന്നത്. കിലി പങ്കിട്ട വീഡിയോ വളരെ പെട്ടെന്ന് തന്നെ ആസ്വാദകര്‍ ഏറ്റെടുത്തു. പതിവുകള്‍ തെറ്റിക്കാതെ Read More…

Movie News

കിംവദന്തികള്‍ക്ക് ഇടയില്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത് ആഷും അഭിഷേകും

അഭിഷേക് ബച്ചനെയും ഐശ്വര്യ റായിയെയും തമ്മില്‍ പിരിഞ്ഞെന്നത് സ്ഥിരീകരിക്കാന്‍ എന്തെല്ലാം കുറുക്കുവഴികളാണ് മാധ്യമങ്ങള്‍ മെനയുന്നത്. എന്നാല്‍ വിവാഹമോചന കിംവദന്തികള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്നു. അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍, സംരംഭകയായ അനു രഞ്ജനും നടി ആയിഷ ജുല്‍ക്കയും ഐശ്വര്യയും അഭിഷേക് ബച്ചനും ഉള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. അനു ഷെയര്‍ ചെയ്ത ഒരു ഫോട്ടോയില്‍, ഐശ്വര്യ തന്റെ അമ്മ ബ്രിന്ദ്യാ റായിയുടെ മുന്നില്‍ നിന്ന് ഒരു സെല്‍ഫി ക്ലിക്കുചെയ്യുന്നത് കണ്ടു. Read More…

Movie News

പുഷ്പ തീയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം ചോര്‍ന്നു; അനേകം വെബ്‌സൈറ്റുകളില്‍ സിനിമയുടെ എച്ച്ഡി പതിപ്പ്

ലോകത്തുടനീളമായി 1200 കേന്ദ്രങ്ങളില്‍ അല്ലുഅര്‍ജുന്റെ ‘പുഷ്പ 2: ദി റൂള്‍’ ബിഗ് സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ആരാധകര്‍ അതിന്റെ ഗംഭീരമായ റിലീസ് ആഘോഷിക്കുമ്പോള്‍, ചിത്രം ഇതിനകം തന്നെ നിരവധി പൈറസി വെബ്സൈറ്റുകളില്‍ ചോര്‍ന്നു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൈംസ് നൗ, പിങ്കവില്ല ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമയുടെ എച്ച്, ഡി പതിപ്പുകളാണ് വന്നിരിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ച ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് പൈറസിക്ക് ഇരയായിട്ടുള്ളത്. Read More…

Movie News

‘ഒരു പെണ്‍കുട്ടിയെ പോലെ പോരാടു ; നാഗചൈതന്യ ശോഭിതാ ധൂലിപാല വിവാഹത്തിന് സാമന്തയുടെ പോസ്റ്റ്

ന്യൂഡല്‍ഹി: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ച് ഇന്നലെയായിരുന്നു കഴിഞ്ഞത്. അതേസമയം വിവാഹ ദിനത്തില്‍ നാഗ ചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു നിഗൂഢ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഹോളിവുഡ് ഐക്കണ്‍ വിയോള ഡേവിസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ അവള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ റീ ഷെയര്‍ ചെയ്യുകയായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഗുസ്തിയാണ് വീഡിയോ. തുടക്കത്തില്‍, ആണ്‍കുട്ടി തികഞ്ഞ Read More…

Movie News

‘ബോളിവുഡിലെ ലോബി ഒന്നര വര്‍ഷം സിനിമയില്ലാതാക്കി, ജീവിക്കാന്‍ വേണ്ടി ബിസിനസിലേക്ക് തിരിഞ്ഞു’

ബോളിവുഡിലെ ലോബിയിംഗിന്റെ ഭാഗമായി തനിക്ക് ഒന്നൊന്നര വര്‍ഷത്തോളം പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്നും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. സിനിമ വിട്ട് ബിസിനസിലേക്ക് തിരിഞ്ഞത് അതുകൊണ്ടായിരുന്നെന്നും പ്ലാന്‍ ബി എന്ന നിലയിലായിരുന്നെന്നും നടന്‍ പറഞ്ഞു. സാതിയ, കമ്പനി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് പേരുകേട്ട താരം അനേകം ബോക്‌സോഫീസ് ഹിറ്റുകള്‍ ചെയ്തിട്ടുണ്ട്. ‘ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല’ എന്ന സിനിമയ്ക്ക് ശേഷം താരം ജോലിയില്ലാതെ വലഞ്ഞിരുന്നു. ഒരു വര്‍ഷത്തിലേറെ സമയം പടമില്ലാതെ ഇരുന്നപ്പോഴാണ് പ്ലാന്‍ ബി പിന്തുടരാനും ബിസിനസുകാരനാകാനും തീരുമാനം എടുത്തത്. Read More…

Hollywood

ആ ‘നഗ്‌നരംഗം’ എന്റെ ഐഡിയയായിരുന്നു ; ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റി’ലെ പ്രകടനത്തെക്കുറിച്ച് മാര്‍ഗോട്ട് റോബി

ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ തകര്‍പ്പന്‍ പ്രകടനം പുറത്തുവന്നിട്ട് 10 വര്‍ഷത്തിലേറെയായി. എന്നാല്‍ തന്റെ ഫുള്‍-ഫ്രണ്ടല്‍ അരങ്ങേറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്ത് നടി മാര്‍ഗോട്ട് റോബി. സിനിമയില്‍ ക്യാമറയ്ക്ക് അഭിമുഖമായി പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട ആ രംഗം തന്റെ തന്നെ ഐഡിയയായിരുന്നെന്ന് നടി ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ വിശദീകരിച്ചു. തന്റെ കഥാപാത്രമായ നവോമി സമ്പന്നനായ സ്റ്റോക്ക് ബ്രോക്കര്‍ ജോര്‍ദാന്‍ ബെല്‍ഫോര്‍ട്ടിനെ (ലിയോനാര്‍ഡോ ഡികാപ്രിയോ) വശീകരിക്കുന്ന ഒരു അവിസ്മരണീയമായ ഒരു രംഗമായിരുന്നു അത്. പൂര്‍ണ്ണമായും നഗ്‌നയായി ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ താന്‍ Read More…

Movie News

ഫഹദ് ബോളിവുഡില്‍ എത്തുന്നു ; ഇംതിയാസ് അലി സിനിമയില്‍ നായികയാകുന്നത് തൃപ്തി ദമ്രി

ഫഹദ് ഫാസില്‍ ബോളിവുഡില്‍ എത്തുന്നു എന്നത് നേരത്തേ തന്നെ കേട്ട വാര്‍ത്തയാണ്. എന്നാല്‍ ദേ അതിന് ഇപ്പോള്‍ സ്ഥിരീകരണം വരുന്നു. അമര്‍ സിംഗ് ചംകിലയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇംതിയാസ് അലി വീണ്ടും സംവിധായകന്റെ കസേരയില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ നായകനാകുക നമ്മുടെ സ്വന്തം ഫഫ യാണെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ നായികയായി യുവതയുടെ പുതിയ സ്വപ്‌നസുന്ദരി തൃപ്തി ദമ്രി എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇതൊരു പ്രണയകഥയായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025 ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇംതിയാസ് അലി Read More…

Movie News

അജിത്തിന്റെ ‘വിടാമുയര്‍ച്ചി ’‘ബ്രേക്ക്ഡൗണി’ന്റെ കോപ്പി? 150 കോടിയുടെ നഷ്ടപരിഹാരത്തിന് നോട്ടീസ്

അടുത്തിടെ പുറത്തുവിട്ട ടീസറിന് തന്നെ വലിയ പ്രതികരണം കിട്ടുമ്പോള്‍ വിടാമുയിര്‍ച്ചിയ്ക്കായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ടീസര്‍ തന്നെ സിനിമയെ വിവാദത്തിലാക്കിയിരിക്കുകയാണ്. സിനിമ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി സിനിമയ്‌ക്കെതിരേ 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. കര്‍ട്ട് റസ്സല്‍ അഭിനയിച്ച 1997 ലെ ഹോളിവുഡ് ത്രില്ലറായ ‘ബ്രേക്ക്ഡൗണുമായി’ ബന്ധപ്പെടുത്തി കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ‘ബ്രേക്ക്ഡൗണിന്റെ’ അവകാശം സ്വന്തമാക്കിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി ഹോളിവുഡ് സിനിമയുടെ കഥാഗതിയില്‍ നിന്ന് ആശയം കൈക്കൊണ്ടതായിട്ടാണ് ആരോപിച്ചിരിക്കുന്നത്. ഒരു Read More…