തന്റെ വിവാഹം ആരാധകര്‍ കരുതുന്നത് പോലെ ഈ വര്‍ഷം അല്ല നടന്നതെന്നും അത് 2023 ല്‍ തന്നെ നടന്നിരുന്നതായും തങ്ങള്‍ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നും നടി തപ്സി പന്നു. തന്റെ ദീര്‍ഘകാല കാമുകനും ബാഡ്മിന്റണ്‍ കളിക്കാരനുമായ മത്യാസ് ബോയെയാണ് നടി തപ്സി പന്നു വിവാഹം കഴിച്ചത്. അജണ്ട ആജ് തക് 2024-ലെ സെഷനിലാണ് നടിയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ ബാധിക്കുമെന്ന് കരുതിയാണ് മറച്ചുവെച്ചതെന്നും നടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിവാഹിതരായ തങ്ങള്‍ ഈ Read More…
മോഹന്‍ലാലിനോട് നയന്‍താര അന്ന് പൊട്ടിത്തെറിച്ചു; സൂപ്പര്‍താരം അതിന് പ്രതികരിച്ചതിങ്ങനെ
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ തേടി വന്നതാണ് നയന്‍താരയുടെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ തുടങ്ങിയ നയന്‍സിന് മലയാളത്തിലെ എണ്ണപ്പെട്ട സംവിധായകരില്‍ ഒരാളായ ഫാസിലിനൊപ്പവും അവസരം വന്നു. എന്നാല്‍ വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം മോഹന്‍ലാലുമായി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുമ്പോള്‍ ഒരിക്കല്‍ തനിക്ക് ദേഷ്യം വന്നതായും കയര്‍ക്കുകയും ചെയ്തതായും നടി പറഞ്ഞു. തന്റെ ഒരു ചാറ്റില്‍, ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിനായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ദിവസങ്ങള്‍ നടി വിവരിച്ചു. ഷൂട്ടിങ്ങിനിടെ, ഒരു Read More…
ഇന്റര്‍വ്യൂ ചെയ്യാന്‍വന്ന ആദ്യകാഴ്ചയില്‍ തന്നെ സ്പാര്‍ക്ക്; രജനീകാന്തും ഭാര്യ ലതയും തമ്മിലുള്ള പ്രണയം ഇങ്ങിനെ
ചെറുപ്പക്കാരായ സംവിധായകര്‍ക്കൊപ്പം തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച് തമിഴ്‌സിനിമയില്‍ രാജാവായി വാഴുന്ന രജനീകാന്തിന് എഴുപത്തിനാലാം പിറന്നാള്‍ ആശംസ അറിയിക്കുന്ന തിരക്കിലാണ് തമിഴ്‌സിനിമാലോകം. എന്നാല്‍ തന്നെ ഇന്നത്തെ നിലയിലേക്ക് ഉയരാന്‍ സഹായിച്ച ഭാര്യയും ജീവിതപങ്കാളിയുമായ ലതയ്ക്ക് അതിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുകയാണ് സൂപ്പര്‍സ്റ്റാര്‍. നാല്‍പ്പതിലേറെ വര്‍ഷക്കാലമായി അസാധാരണമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളാണ് രജനീകാന്തും ലതാരജനീകാന്തും. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ലത എങ്ങിനെയാണ് തന്നെ ഒരു മനുഷ്യനിലേക്ക് മാറ്റിയതെന്നും മുമ്പ് പലപ്പോഴായി അഭിമുഖത്തില്‍ രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തന മേഖലയില്‍ തുടക്കക്കാരിയായിരുന്ന സമയത്ത് രജനീകാന്തിനെ Read More…
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 2021 ല്‍ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമാചിതരായത്. വേര്‍പിരിയലിനായി നാഗചൈതന്യയുടെ കുടുംബം നടിക്ക് ഒരു വന്‍തുക വാഗ്ദാനം ചെയ്തിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നടി അക്കിനേനി കുടുംബം വെച്ചു നീട്ടിയ തുക വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചു. നാഗചൈതന്യയില്‍ നിന്നും വേര്‍പിരിയാന്‍ നടിക്ക് നാഗയുടെ കുടുംബം 200 കോടി വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി ഈ തുക നിരസിച്ചു. നടനില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും വാങ്ങേണ്ടതില്ലെന്ന് Read More…
പ്രണയ സാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി, വരന്‍ ആന്റണി തട്ടില്‍
തെന്നിന്ത്യന്‍ നടി കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് പറഞ്ഞത്. View this post on Instagram A post shared by Keerthy Suresh (@keerthysureshofficial) 15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി Read More…
6മാസം ഗര്‍ഭിണി, മാര്‍ച്ചില്‍ പുതിയ കുഞ്ഞുവരും ; മേഗന്‍ ഫോക്‌സ് ഭര്‍ത്താവ് കെല്ലിയെ ഉപേക്ഷിച്ചു…!
പുതിയ ബന്ധത്തിലെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോള്‍ തന്നെ ഹോളിവുഡ് നടി മേഗന്‍ഫോക്‌സും പുതിയ പങ്കാളി മെഷീന്‍ഗണ്‍ കെല്ലിയും വേര്‍പിരിഞ്ഞു. ആറു മാസം ഗര്‍ഭിണിയായ മേഗന്‍ മൂന്ന് മാസം കൂടി കഴിയുമ്പോള്‍ കെല്ലിയുമായുള്ള ബന്ധത്തിലെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനിരിക്കെയാണ് മേഗന്‍ കെല്ലിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഗര്‍ഭിണിയായ മേഗന്‍ ഉളളപ്പോള്‍ തന്നെ കെല്ലി മറ്റ് സ്ത്രീകള്‍ക്ക് സന്ദേശമയയ്ക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഈ പെരുമാറ്റത്തില്‍ തനിക്ക് മടുത്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ഫോര്‍മേഴ്സ് നടി, 38, കൊളറാഡോയിലെ വെയ്ലില്‍ ഒരുമിച്ച് ചെലവഴിച്ച താങ്ക്‌സ്ഗിവിംഗ് Read More…
തൃഷ സൂര്യയ്ക്ക് നായികയാകുന്നു ; ഇരുവരുടേയും കൂട്ടുകെട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
കങ്കുവയുടെ വന്‍ പരാജയത്തിന് പിന്നാലെ ആര്‍.ജെ. ബാലാജിയുമായി കൈകോര്‍ക്കുകയാണ് സൂപ്പര്‍താരം സൂര്യ. തല്‍ക്കാലം സൂര്യ 45 എന്ന് പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനായി തൃഷ കൃഷ്ണനെ നായികയായി തിരഞ്ഞെടുത്തേക്കുമെന്നാണ് അഭ്യൂഹം. ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോകള്‍ അവരുടെ സിനിമയിലെ പങ്കാളിത്തം സ്ഥിരീകരിക്കുന്നു. സൂര്യ 45 ന്റെ സെറ്റില്‍ നിന്നുള്ള കുറച്ച് ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. ചിത്രത്തില്‍ സൂര്യയ്ക്കൊപ്പം തൃഷ അഭിഭാഷകയുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ്നാട്ടിലെ നീലമ്പൂരിലുള്ള പിഎസ്ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് റിസര്‍ച്ചിലാണ് Read More…
കാര്‍ത്തിയും മഹേഷ്ബാബുവും സ്‌കൂള്‍മേറ്റ്‌സ്; സിനിമയില്‍ വരുംമുമ്പേ അടുത്ത സുഹൃത്തുക്കള്‍
തെന്നിന്ത്യയിലെ രണ്ടു സൂപ്പര്‍താരങ്ങളാണ് തെലുങ്കിലെ മഹേഷ്ബാബുവും തമിഴിലെ കാര്‍ത്തിയും. പക്ഷേ ഇരുവരും സിനിമയില്‍ എത്തും മുമ്പേ തന്നെ അടുത്ത സുഹൃത്തുക്കളാണെന്ന് എത്രപേര്‍ക്കറിയാം. ഇരുവരും അവരുടെ സ്‌കൂള്‍ കാലഘട്ടം മുതലുള്ള ഒരു കൗതുകകരമായ ബന്ധമുണ്ട്. മഹേഷും കാര്‍ത്തിയും പണ്ട് സഹപാഠികളും നല്ല സുഹൃത്തുക്കളുമായിരുന്നു. ഇരുവരും ചെന്നൈയിലെ സെന്റ് ബെഡ്സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. എന്നിരുന്നാലും, കാര്‍ത്തിയേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തന്റെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 1999ല്‍ രാജകുമാരുഡു എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ബാബുവിന്റെ Read More…
ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രം ആരംഭിച്ചു പ്രധാന റോളിൽ ശാന്തനു ഭാഗ്യരാജും
ഷെയിൻ നിഗത്തിന്റെ 25-മത് ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണും നടന്നു. കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്നു. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് Read More…














