പ്രൈം വീഡിയോയുടെ സിറ്റാഡല്‍: ഹണി ബണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇപ്പോള്‍ വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ക്ക് മുന്നോടിയായി വിശ്രമത്തിലാണ് സാമന്ത. നടി അടുത്തിടെ തന്റെ വളര്‍ത്തുമൃഗങ്ങളുമായുള്ള സാധാരണ ദിവസത്തിലേക്ക് ഒരു കാഴ്ച നല്‍കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സാമന്തയുടെ ദൈനംദിന കാര്യങ്ങളില്‍ അവളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പുമുള്ള ജീവിതമാണ് പറയുന്നത്, അവളുടെ ഒഴിവുദിവസങ്ങളില്‍ ഭൂരിഭാഗവും സമര്‍പ്പിക്കാനും ഇഷ്ടപ്പെടുന്നത് ഈ മൃഗങ്ങള്‍ക്കൊപ്പമാണ്. മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ട നടി, തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പോലും, Read More…
സംഗീതജ്ഞനായ വിജയ് സേതുപതി എങ്ങിനെ പോരാളിയായി ? വിടുതലൈ 2 സിനിമയ്ക്ക് എന്തിനാണ് ഇത്ര നിബന്ധനകള്‍ ?
സംവിധായകന്‍ വെട്രിമാറന്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിടുതലൈ 2 വെള്ളിയാഴ്ചയെത്തുന്നു. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാളിന്റെ മുന്‍കാല ജീവിതം കൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അറസ്റ്റിലായ വിജയ് സേതുപതിയുടെ ക്യാരക്ടര്‍ രണ്ടാം ഭാഗത്തില്‍ എന്തു ചെയ്യുമെന്ന് അറിയാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ സിനിമയെ നോക്കിക്കാണുന്നത്. സംഗീതജ്ഞനായിരുന്ന വിജയ് സേതുപതി എന്തിനാണ് പോരാളിയായി മാറിയത് എന്നാണ് സിനിമ പറയുന്നത്. രണ്ടു മണിക്കൂറും 52 മിനിറ്റുമാണ് ചിത്രത്തിന്റെ ടൈം. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. Read More…
ആരാധകര്‍ കണ്ടത് ദുവയുടെ മുഖമോ, ദീപികയും രണ്‍വീറും മകളുടെ മുഖം വെളിപ്പെടുത്തിയോ?
ഒടുവില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തങ്ങളുടെ മകള്‍ ദുവയുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയോ? നവജാത ശിശുവിനൊപ്പമുള്ള രണ്‍വീറിന്റെയും ദീപികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. ഫോട്ടോയിലെ കുഞ്ഞ് തങ്ങളുടെ മകളായ ദുവയാണെന്ന് പല ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കപ്പെട്ടിട്ടില്ല. ഒരു ഫോട്ടോയില്‍, ദീപികയും രണ്‍വീറും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിക്കുന്നത് കാണാം. ദീപിക ഒരു കുഞ്ഞിനെ കൈകളില്‍ പിടിച്ചിരിക്കുന്ന നിലയിലാണ് ഒരു ചിത്രം. മറ്റൊരു ചിത്രത്തില്‍ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് സമീപം Read More…
‘ഗുഡ് ബാഡ് അഗ്ലി’ക്ക് അജിത്കുമാര്‍ ഒട്ടും കുറച്ചില്ല ; പ്രതിഫലമായി വാങ്ങിയത് 163 കോടി
അല്ലു അര്‍ജുന്റെ പുഷ്പ : ദി റൈസിംഗിന് പിന്നാലെ അനേകം സിനിമകളാണ് അണിയറയില്‍ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് അജിത് കുമാര്‍ അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി. 2025-ലേക്ക് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക്, സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാല്‍ നടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍ സാധാരണ 105 കോടി മുതല്‍ 165 കോടി Read More…
വിശ്രമ വേളകളെ ആനന്ദകരമാക്കി ഡെലിവറി ബോയ് : എങ്ങനെയെന്നറിയണ്ടേ?
ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളുടെ പലതരത്തിലുള്ള വീഡിയോ ദിവസേന സമൂഹമാധ്യമങ്ങള്‍ വൈറല്‍ ആണ്. അത്തരത്തില്‍ കൗതുകം ഉണര്‍ത്തുന്നതും കണ്ണുകളും കാതുകള്‍ക്കും രസകരവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയായ മെയ്തുവാനില്‍ ഡെലിവറി ഏജന്റ് ആയി ജോലി ചെയുന്ന 30-കാരനായ ഷാവോ യുവെ എന്ന യുവാവാണ് വിഡിയോയിലെ താരം. നാല് വര്‍ഷമായി ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു. ഭക്ഷണം ഡെലിവറി ചെയ്തു കഴിഞ്ഞുള്ള വിശ്രമ വേളകളില്‍ ഷാവോ Read More…
ശ്രീലീല തമിഴില്‍ അരങ്ങേറാനൊരുങ്ങുന്നു ; സുധ കൊങ്കരയുടെ സിനിമയില്‍ നായികയാകും
2024ല്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് ശ്രീലീല. ബ്ലോക്ക്ബസ്റ്റര്‍ പുഷ്പ 2: ദി റൂളിലെ ചാര്‍ട്ട്-ടോപ്പിംഗ് കിസ്സിക് ഗാനത്തിലെ ഇലക്ട്രിഫൈയിംഗ് പ്രകടനത്തിലൂടെ ആരാധകരെ ആകര്‍ഷിച്ച ശ്രീലീല തമിഴിലേക്ക് അരങ്ങേറുന്നു. സൂരറൈ പോട്ര്, ഇരുധി സൂത്രു തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ സുധ കൊങ്കരയുടെ ‘എസ്‌കെ 25’ എന്ന ചിത്രത്തിലൂടെയാണ് ശ്രീലീല തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശിവകാര്‍ത്തേയനാണ് സിനിമയിലെ നായകന്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേഴ്സ് ആണ്. ഈ വര്‍ഷമാദ്യം മഹേഷ് ബാബുവിന്റെ Read More…
‘കണ്ണപ്പ’യില്‍ കങ്കുവ ലുക്കില്‍ മോഹന്‍ലാല്‍; സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
കരിയറിലെ തന്റെ ആദ്യ സംവിധാന സംരംഭത്തിനുശേഷം തെലുങ്കില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായ ‘കണ്ണപ്പ’യ്ക്കായി ഒരുങ്ങുകയാണ് മോഹന്‍ലാല്‍ . നടന്‍ വിഷ്ണു മഞ്ചു മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് ‘പാശുപതാസ്ത്രത്തിന്റെ മാസ്റ്റര്‍’ എന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘കങ്കുവ’യിലെ സൂര്യയുടെ ലുക്കിനോട് സാമ്യമുള്ള വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത സിനിമയില്‍ വിഷ്ണു മഞ്ചു കണ്ണപ്പനായി അഭിനയിക്കുന്നു. ഏറ്റവും ധീരനായ Read More…
നിങ്ങളിൽ വിറയൽ ഉണ്ടാക്കുന്ന വയലൻസ്, ‘മാർക്കോ’ വരുന്നു, ബുക്കിങില്‍ വന്‍ഹൈപ്പ്
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ ഡിസംബർ 20ന് തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ ബുക്കിഗിൽ 130Kക്ക് മുകളിലാണ് ഇന്ററസ്റ്റ് വന്നിരിക്കുന്നത്. സ്പീക്കര്‍ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത്. ബുക്കിംഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. IMDbയിൽ ഇന്ത്യയിൽ ഏറ്റവും അധികം Read More…
ആ സീനുകള്‍ അമ്മയ്ക്ക് അത്ര പിടിച്ചില്ല ; ബ്രിഡ്ജര്‍ടണ്‍ സീരീസിലെ രംഗങ്ങളെക്കുറിച്ച് നടി കഫ്‌ലാന്‍
‘ബ്രിഡ്ജര്‍ടണി’ലെ തന്റെ ലൈംഗിക രംഗങ്ങള്‍ അമ്മയ്ക്ക് അത്രകണ്ട് രസിച്ചില്ലെന്ന് നടി നിക്കോള്‍ കഫ്ലാന്‍. നടിയുടെ ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം അമ്മയില്‍ നിന്ന് അത്ര നല്ല പ്രതികരണം ലഭിക്കാത്തതിനെ കുറിച്ച് അവര്‍ സംസാരിച്ചു. ആ രംഗങ്ങള്‍ അവളുടെ ‘കുഴപ്പം’ എന്ന മട്ടില്‍ അമ്മ തന്നോട് പ്രതികരിച്ചെന്നും നടിക്ക് വട്ടാണ് എന്നുവരെ പറഞ്ഞതായും കഫ്ലാന്‍ പറഞ്ഞു. നടിക്കൊപ്പം മാതാവ് സിനിമകാണാന്‍ പോകാനും കൂട്ടാക്കിയില്ല. വളരെ നന്നായി ചിത്രീകരിച്ചതും കഥാഗതിയുമായി ചേര്‍ന്ന് കിടക്കുന്നതുമായ ഇന്റിമേറ്റ് രംഗങ്ങളില്‍ നിക്കോള്‍ കഫ്‌ലാന്റെ മാതാവ് Read More…














