Hollywood

എക്‌സ്പാന്‍ഡബിള്‍സ് 5 ല്‍ ജാക്കിചാന്‍ വരുമോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരം

ഹോളിവുഡിലെ ഒട്ടുമിക്ക ആക്ഷന്‍ഹീറോകളെയും ഉള്‍പ്പെടുത്തിയാണ് സില്‍വെസ്റ്റര്‍ സ്റ്റാലന്‍ എക്‌സ്പാന്‍ഡബിള്‍സ് പരമ്പരചിത്രം വികസിപ്പിച്ചത്. നാലു ഭാഗങ്ങള്‍ വന്നിട്ടും ഹോങ്കോംഗ് ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. 50 വര്‍ഷമായി അഭിനയരംഗത്തുള്ള സ്റ്റണ്ടിന്റെയും ആക്ഷന്‍ രംഗങ്ങളുടേയും കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള ജാക്കി എന്തുകൊണ്ടാണ് ഇതുവരെ ആക്ഷന്‍ ഹീറോകള്‍ ഒന്നിച്ച എക്‌സ്പാന്‍ഡബിള്‍സിന്റെ ഭാഗമായില്ല എന്നാണ് ആരാധകരുടെ ചോദ്യം. അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, ബ്രൂസ് വില്ലിസ്, ഹാരിസണ്‍ ഫോര്‍ഡ് എന്നിവരുള്‍പ്പെടെ മറ്റ് ആക്ഷന്‍ ഇതിഹാസങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാക്കിയെ മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നും കരുതി. Read More…

Movie News

കാവാലയ്യ ആവേശം തീര്‍ന്നില്ല; പാട്ടിന് ചുവട് വെച്ച് സണ്ണിലിയോണും എത്തുന്നു

രജനീകാന്തിന്റെ ശ്രദ്ധേയമായ പ്രകടനം കണ്ട ജയിലര്‍ ലോകത്തുടനീളമായി കൊയ്തത് 600 കോടി രൂപയായിരുന്നു. രജനീകാന്തിന്റെ സാന്നിദ്ധ്യത്തിനും നെല്‍സന്റെ സംവിധാനത്തിനും പുറമേ തമന്നയുടെ ‘കാവാലയ്യ’ ഗാനവും നൃത്തവും സിനിമയുടെ വിജയത്തില്‍ വഹിച്ച പങ്കും ചില്ലറയല്ല. പാട്ടും ഡാന്‍സും സെന്‍സേഷനായി വെള്ളിത്തിരയ്ക്കപ്പുറത്തേക്കും വ്യാപിച്ചു, ചലച്ചിത്ര വ്യവസായം, ടെലിവിഷന്‍, ക്രിക്കറ്റ്, ആരാധകര്‍ എന്നിവയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികള്‍ ഇന്റര്‍നെറ്റിലൂടെ ‘കാവലയ്യ’യ്ക്ക് നൃത്തച്ചുവടുകള്‍ വെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. എന്നാല്‍ സിനിമയുടെ തരംഗവും കാവാലയ്യയുടെ ഓളവും കുറഞ്ഞുതുടങ്ങിയെന്ന് തോന്നിയിടത്താണ് നടി സണ്ണിലിയോണ്‍ എത്തുന്നത്. ആകര്‍ഷകമായ Read More…

Hollywood

ബ്രാഡ്പിറ്റ് ആഞ്ജലീനാ ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത് 4.15 കോടിയുടെ മോതിരം നല്‍കി

ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളായിരുന്നു ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും ഒരുകാലത്ത്. അവരെ ആരാധകര്‍ സ്‌നേഹപൂര്‍വ്വം ബ്രാന്‍ജെലീന എന്ന് വിളിച്ചു, ഒരു ദശാബ്ദത്തിലേറെ നീണ്ട ബന്ധത്തിന് ശേഷം അവരുടെ വേര്‍പിരിയല്‍ പോലും ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് ബ്രാഡ്പിറ്റ് 500,000 ഡോളര്‍ (ഇന്നത്തെ നിരക്കനുസരിച്ച് 4.15 കോടി) വിലമതിക്കുന്ന അപൂര്‍വമായ 16 കാരറ്റ് വിവാഹ മോതിരം കൊണ്ടാണ് ജോളിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആഞ്ജലീന ജോളിയുടെ മോതിരവിരലില്‍ അവിശ്വസനീയമാംവിധം സെക്‌സി എന്ന് തോന്നിക്കുന്ന അതിമനോഹരവും അപൂര്‍വവുമായ Read More…

Movie News

ആറ്റ്‌ലിയ്ക്ക് പിന്നാലെ ലോകേഷ് കനകരാജും ബോളിവുഡിലേക്ക്

ഒരേ തരം കഥാതന്തുവില്‍ നിന്നും അനേകം സിനിമകള്‍ ഉണ്ടാക്കിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. മാനഗരം, കൈദി, മാസ്റ്റര്‍, വിക്രം തുടങ്ങി നാലോ അഞ്ചോ സിനിമകള്‍ കൊണ്ട് വിജയസിനിമയുടെ ഒരു ഫോര്‍മുല തന്നെ സൃഷ്ടിച്ച അദ്ദേഹം നിര്‍മ്മാണരംഗത്തും കൈ വെയ്ക്കുന്നു. തന്റെ തട്ടകമായ തമിഴില്‍ നിന്നും മാറി ലോകേഷിന്റെ ആദ്യ നിര്‍മ്മാണം ഹിന്ദിയിലായിരിക്കും. ഹിന്ദി വിപണിയിലെ നിരവധി പങ്കാളികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. 2024-ല്‍ തന്റെ ആദ്യ Read More…

Hollywood

നഗ്നതയ്ക്ക് നോ പറഞ്ഞ ഹോളിവുഡ് നടിമാര്‍, കാരണം ഇതാണ്

ഹോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ലൈംഗിക രംഗങ്ങള്‍ മുഖ്യമാണ്. ഒരു പ്രണയകഥയെ മെച്ചപ്പെടുത്തുന്നതിനോ, ദമ്പതികളുടെ ചലനാത്മകത കാണിക്കുന്നതിനോ, അല്ലെങ്കില്‍ ഹാസ്യപരമായ ഉദ്ദേശത്തോടെയാണെങ്കിലും, പല അഭിനേതാക്കളും അവരുമായി ശീലിച്ചിരിക്കുന്നു. എന്നാല്‍ നഗ്‌നരാകാന്‍ വിസമ്മതിക്കുന്ന ചില സെലിബ്രിറ്റികള്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ചില നടന്മാരും നടിമാരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, മറ്റുള്ളവര്‍ പറയുന്നത് അവരുടെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് അവരുടെ കുട്ടികള്‍ അവരെ അത്തരം അവസ്ഥയില്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ തങ്ങളുടെ കരാറുകളില്‍ നഗ്‌നത ചോദിക്കില്ലെന്ന് ഉറപ്പുനല്‍കുന്ന വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്താണ് ഇവര്‍ Read More…

Movie News

ഒക്‌ടോബറില്‍ നിങ്ങളെ കാത്തിരിക്കുന്ന വെബ് സീരിസുകള്‍ ഇവയാണ്

ഒക്‌ടോബറില്‍ നിരവധി വെബ്‌സീരിസുകളാണ് ആരാധകര്‍ക്കായി കാത്തിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് 17, കങ്കണ സെന്‍ ശര്‍മയുടെ മുംബൈ ഡയറീസ്, മോനാ സിങ്ങിന്റെ കാല പാനി, ടോം ഹിഡില്‍സ്റ്റണിന്റെ ലോക്കി 2 എന്നിങ്ങനെ നിരവധി വെബ് സീരിസുകള്‍ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസിനായി കാത്തിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് ആരാധകരുടെ കാത്തിരിപ്പ് ഒക്‌ടോബറോടെ അവസാനിക്കും. ഒക്‌ടോബര്‍ 15-നാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്കും ശനി, ഞായര്‍, ദിവസങ്ങളില്‍ Read More…

Hollywood

‘ലോകം സത്യം അറിയണം’ ടൈറ്റന്‍ ദുരന്തം സിനിമയാക്കുന്ന എഴുത്തുകാര്‍ പറയുന്നു

ലോകം മുഴുവന്‍ ഞെട്ടലോടെയായിരുന്നു ഓഷ്യന്‍ഗേറ്റ് അന്തര്‍വാഹിനിയുടെ ദുരന്ത വാര്‍ത്ത കണ്ടത്. വൈകാതെ ചിത്രം സിനിമയാകുമെന്ന പ്രഖ്യാപനം വന്നു. മൈന്‍ഡ്‌റയോട്ട് എന്റര്‍റ്റൈന്‍മെന്റായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. സാല്‍വേജ് ഓണ്‍ ഫ്രൈ ഡേ എന്ന പേരില്‍ ഒരു സാങ്കല്‍പ്പിക ചിത്രമായിരുന്നു ഇവര്‍ പ്രഖ്യാപിച്ചത്. ഈ ബ്രയാന്‍ നിര്‍മാണവും ജസ്റ്റിന്‍ മക്‌ഗ്രൊര്‍ ജോനാഥന്‍ സഹനിര്‍മാണവും സഹ തിരക്കാഥകൃത്തുമായിട്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഓഷ്യന്‍ഗേറ്റ് പോകുമ്പോള്‍ മുതല്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചതായി കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിനെക്കുറിച്ച് അതിന്റെ Read More…

Movie News

ദക്ഷിണേന്ത്യന്‍ സിനിമകള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവ; ബോളിവുഡില്‍ അങ്ങിനെയൊന്നില്ലെന്ന് പ്രിയാമണി

അടുത്തകാലത്ത് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ സിനിമയിലൂടെ കൊണ്ടുവരുന്നതില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ അഭിനന്ദിച്ച് നടി പ്രിയാമണി. ബോളിവുഡിനെ അപേക്ഷിച്ച് കുടുതല്‍ സാമൂഹ്യപ്രതിബന്ധത ഉളവാക്കുന്നവയാണെന്ന് ദക്ഷിണേന്ത്യന്‍ സിനിമകളെന്ന് നടി പറഞ്ഞു. തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ പ്രിയാമണി ദക്ഷിണേന്ത്യന്‍ ചലച്ചിത്രവേദിയുടെ ഭാഗമായതില്‍ അഭിമാനം കൊണ്ടു. എല്ലായ്‌പ്പോഴും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ സ്പര്‍ശിച്ച് കടന്നുപോകുന്നവയാണ് ദക്ഷിണേന്ത്യന്‍ സിനിമകളെന്ന് പറഞ്ഞ പ്രിയാമണി അത് കഥപറച്ചില്‍ പ്രക്രിയയുടെ ഭാഗമായി ഇപ്പോഴും തുടരുന്നുണ്ടെന്നും പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍, ഡോക്ടര്‍മാരുടെ പ്രാധാന്യം, ഓക്‌സിജന്‍ ദുരന്തം എന്നിവയുള്‍പ്പെടെ Read More…

Movie News

വിജയ് സേതുപതി നായകനായി വീണ്ടുമെത്തുന്നു ; വെട്രിമാരന്റെ തിരക്കഥയില്‍ പൊന്‍ റാമിന്റെ സംവിധാനം

നായകനെന്നോ വില്ലനെന്നോ വ്യത്യാസമില്ലാതെ വേഷങ്ങള്‍ ചെയ്യുന്നയാളാണ് മക്കള്‍സെല്‍വന്‍ വിജയ് സേതുപതി. സിനിമയില്‍ ഏറെ കഷ്ടപ്പെട്ട് എത്തുകയും നായകനായി മാറുകയും ചെയ്ത അദ്ദേഹം അടുത്ത കാലത്തായി തിളങ്ങുന്നത് വില്ലന്‍ വേഷത്തിലാണ്. ഇളയദളപതി വിജയ് നായകനായ മാസ്റ്റര്‍ മുതല്‍ വില്ലന്‍വേഷമണിഞ്ഞ വിജയ് സേതുപതി ഷാരൂഖ് നായകനായ ജവാന്‍ വരെ അത് തുടരുകയും ചെയ്തു. എന്നാല്‍ വിജയ് സേതുപതി തന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന പുതിയ വിശേഷവുമായി എത്തിയിട്ടുണ്ട്. താരം നായകനായി വീണ്ടുമെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. സംവിധായകന്‍ പൊന്‍ റാമാണ് Read More…