നടിമാര്‍ മദ്യപിക്കുന്നു എന്നതുകൊണ്ട് കൂടെ കിടക്കുന്നവരാണെന്ന് ധരിക്കേണ്ടെന്ന് നടി റെജീന കസാന്ദ്ര. തമിഴ്‌സിനിമയിലെ മികച്ച വില്ലത്തിമാരില്‍ ഒരാളായ റെജീന തമിഴില്‍ തമിഴില്‍ കള്ളപാര്‍ട്ട്, ഹിന്ദിയില്‍ സെക്ഷന്‍ 108 എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ്. മദ്യപാനത്തെ അടിസ്ഥാനമാക്കി ഒരാളുടെ പെരുമാറ്റം എങ്ങനെ ചോദ്യം ചെയ്യപ്പെടുമെന്ന് റെജീന ചോദിക്കുന്നു, ഒരാള്‍ മദ്യപിക്കുന്നതിനാല്‍ കിടക്ക പങ്കിടുമെന്ന് കരുതുന്നത് അസംബന്ധത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയാണെന്നും അങ്ങനെയായതിനാല്‍ അവര്‍ എല്ലാത്തിനും സമ്മതിക്കുമെന്ന് കരുതുന്നതും ഒരു തെറ്റായ ചിന്തയാണെന്നും നടി പറഞ്ഞു. ഒരു നടിയെ അവളുടെ സ്വഭാവത്തിന്റെ Read More…
‘അതിനോട്’ നോ പറഞ്ഞപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേ നായികയുടെ വെളിപ്പെടുത്തല്‍
ഹോളിവുഡില്‍ മീ ടൂ ക്യാമ്പയിന് കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്റ്റീനെക്കുറിച്ച് ഇനി പറയാന്‍ കഥകളൊന്നും ബാക്കിയില്ല. വെയ്ന്‍ സ്‌റ്റെയ്ന്‍ തന്റെ സിനിമയിലേക്ക് നായികമാരാക്കിയിട്ടുള്ള നടിമാരില്‍ നിന്നും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെടുമായിരുന്നെന്ന് വ്യക്തമാക്കി മീടൂ ക്യാമ്പയിന്‍ കാലത്ത് അനേകരാണ് രംഗത്ത് വന്നത്. മീ ടൂ കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയെങ്കിലും അടുത്തിടെ വെയ്ന്‍സ്‌റ്റെയ്‌നെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സല്‍മാ ഹായേക്ക് രംഗത്ത് വന്നു. നിര്‍മ്മാതാവിന്റെ ആവശ്യങ്ങളോട് നോ പറഞ്ഞതിന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. ടൈംസിലെ ഒരു അതിഥി Read More…
വെങ്കട്ട് പ്രഭു ചിത്രത്തില്‍ വിജയ് യ്ക്ക് ഇരട്ടവേഷം ; നായികമാര്‍ മീനാക്ഷി ചൗധരിയും പ്രിയങ്കാമോഹനും
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരം ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുമ്പോള്‍ വിജയ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനൊരുങ്ങുകയാണ്. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് താരം തയ്യാറെടുക്കുന്നത്. ഈ വര്‍ഷം വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൗധരിയാണ് വിജയ്യ്ക്കൊപ്പം ഈ സിനിമയില്‍ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും Read More…
26 ദിവസത്തിനിടയില്‍ ജവാന്‍ നേടിയത് എത്ര കോടിയെന്ന് അറിയാമോ?
ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി ബോക്‌സ് ഓഫീസില്‍ സുപ്പര്‍ ഹിറ്റായ ചിത്രമാണ് ജവാന്‍. ചിത്രം ഇതുവരെ ഇന്ത്യല്‍യില്‍ നിന്ന് 612 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ ഇന്ത്യയില്‍ നിന്ന് 389 കോടി കളക്ട് ചെയ്തിരുന്നു. ചിത്രത്തില്‍ സഞജയ് ദത്തും ദീപിക പദുക്കോണും അഥിതി വേഷത്തിലാണ് എത്തുന്നത്. പ്രിയമണി, സന്യ മല്‍ഹോത്ര, റിധി ദോഗ്രാ, ലെഹര്‍ ഖാന്‍, സഞ്ഡിത ഭട്ടാചര്യ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ജവാനില്‍ Read More…
പുരുഷന്മാരുടെ മുന്നില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താല്പര്യമില്ല; നടി കെയ്‌റാ നൈറ്റിംഗ്ലി
പീരിയേഡ് ചിത്രങ്ങളിലെ അതിശയകരമായ സാന്നിദ്ധ്യമായിട്ടാണ് നടി കെയ്‌റാ നൈറ്റിംഗ്ലിയെ ഹോളിവുഡില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രശസ്ത ഡിസ്‌നി ഫ്രാഞ്ചൈസിയായ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്, അറ്റോണ്‍മെന്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അനുപമമായിരുന്നു. എന്നാല്‍ സിനിമയില്‍ തനിക്ക് ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ ചില കാര്യങ്ങളെക്കുറിച്ച് താരം അടുത്തിടെ വിശദീകരിച്ചു. അതില്‍ ഒന്ന് പുരുഷന്മാരായ സംവിധായകര്‍ക്ക് മുന്നില്‍ ലൈംഗികരംഗങ്ങള്‍ ചെയ്യേണ്ടി വരുന്നതാണെന്ന് താരം പറയുന്നു. വനിതാ സംവിധായകര്‍ക്കൊപ്പം മാത്രമേ അത്തരം രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. Read More…
ശരിക്കും ലേഡിസൂപ്പര്‍സ്റ്റാര്‍ ആരാണ്? നയന്‍താരയോ തൃഷയോ? കൂടുതല്‍ പ്രതിഫലം വാങ്ങുന്നതാര് ?
തമിഴ്‌സിനിമയില്‍ സൂപ്പര്‍നായികമാരായ നയന്‍താരയ്ക്കും തൃഷയ്ക്കും സമാനതകള്‍ ഏറെയാണ്. രണ്ടുപേരും സുഹൃത്തുക്കളാണ് എന്നതിനപ്പുറത്ത് അനേകം തവണ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലുമൊക്കെപെട്ട് കരിയര്‍ തകരുന്ന ഘട്ടത്തില്‍ എത്തിവരാണ്. പിന്നീട് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും സിനിമാവേദിയുടെ നെറുകയില്‍ കയറി നില്‍പ്പുറപ്പിച്ചിരിക്കുകയുമാണ്. കൈനിറയെ ചിത്രങ്ങളുള്ള ഇരുവരില്‍ ആരാണ് കൂടുതല്‍ പ്രതിഫലം പറ്റുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളുടെ ചര്‍ച്ച. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍സിന്റെ കയ്യില്‍ മണ്ണങ്ങാട്ടി, നയന്‍താര 75, ടെസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളുണ്ട്. തമിഴ്‌സിനിമയിലെ വലിയൊരു ക്രൗഡ്പുള്ളറായ നയന്‍സിന് പ്രതിഫലം 10 Read More…
ധനുഷിന്റെ നായിക, അടുത്തത് രജനീയുടെ സിനിമ ; ദുഷാരാവിജയന്റെ സമയം തെളിയുന്നു
സര്‍പ്പട്ടൈ പരമ്പര കണ്ടവരൊന്നും എളുപ്പം മറക്കാനിടയില്ലാത്ത പേരാണ് ദുഷാരാ വിജയനെന്നത്. സിനിമയില്‍ ആര്യയുടെ നായികയായി എത്തിയ സുന്ദരി ഒട്ടും ഗ്‌ളാമറില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരണമായ അഭിനയമികവ് കാഴ്ചവെച്ച നടി ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരം രജനീകാന്തിനും മുന്‍ മരുമകന്‍ ധനുഷിനും ഒപ്പമാണ്. താരത്തിന്റെ അടുത്ത രണ്ടു സിനിമകള്‍ ഇവര്‍ക്കൊപ്പമാണ്. തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ജയ്ഭീം സംവിധായകന്‍ ടി.ജി. ജ്ഞാനവേലിന്റെ ചിത്രത്തില്‍ ദുഷാരാ വിജയനും ഉണ്ടാകുമെന്ന് സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ട ആദ്യ Read More…
ജയിലറിന് പിന്നാലെ രജനികാന്തിന്റെ ‘ലാല്‍ സലാം’ 2024 പൊങ്കലിന്; സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം പുതിയ സിനിമയുമായി രജനീകാന്ത് എത്തുന്നു. മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് 2024 പൊങ്കലിന് തീയറ്ററില്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചു. ലൈക്ക പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. രജനീകാന്തിന് ഈ വര്‍ഷം മികച്ചതായി മാറുകയാണ്. രജനീകാന്തിന്റെ കഴിഞ്ഞ ചിത്രം ജയിലര്‍ വന്‍ വിജയം നേടിയിരുന്നു. ആഗോളമായി തീയേറ്ററുകളില്‍ നിന്നും 600 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ജെയ്ഭീം സംവിധായകന്‍ ജ്ഞാനവേല്‍ Read More…
സോറി.. എന്തുവന്നാലും മൂന്‍ ഭര്‍ത്താവിനോടൊപ്പം വര്‍ക്ക് ചെയ്യാനാകില്ല ; നിലപാട് വ്യക്തമാക്കി ജെന്നിഫര്‍
ബെന്‍ അഫ്‌ലെക്ക് വളരെ പ്രശസ്തനായ ഒരു നടനാണ്, ആര്‍ഗോയിലൂടെ ഓസ്‌കാര്‍ നേടിക്കൊണ്ട് ഒരു സംവിധായകനെന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി നടന്മാരും നടിമാരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്യൂ നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതെല്ലാം ഒരാളുടെ കാര്യം മാത്രമൊഴിച്ച്. താരത്തിന്റെ മൂന്‍ ഭാര്യ ജെന്നിഫര്‍ ഗാര്‍ണറാണ് സംവിധായകന്റെ തൊപ്പി ധരിച്ച് അഫ്‌ലെക്കിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലാത്തത്. 2005 മുതല്‍ 2018 വരെ ഒരു ദശകത്തിലേറെയായി ജന്നിഫറിന്റെ ഭര്‍ത്താവായിരുന്ന അഫ്‌ലെക്ക് നിലവില്‍ ജെന്നിഫര്‍ ലോപ്പസിനെ Read More…














