ഹോളിവുഡ് പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് റയാന്‍ റെയ്‌നോള്‍ഡ്‌സ്. അദ്ദേഹത്തിന്റെ പണംവാരി ചിത്രമായ ഡെഡ്പൂളിലൂടെ താരം ഏറെ ആരാധകരെ സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ബാലതാരമായി എത്തിയ നിക്കലോഡിയനിലെ അഭിനയത്തിന് ശേഷം താരം താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചിരുന്നതായി താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ വേണ്ടി മാത്രമായിരുന്നു താന്‍ നിക്കലോഡിയനിലെ വേഷം ചെയ്തതെന്നും അതിനുശേഷം അഭിനയം ഉപേക്ഷിച്ചെന്നും താരം പറഞ്ഞു. കാരണം താന്‍ അഭിനയത്തെ വെറുത്തെന്നും അതിനുശേഷം ഒരു വെയര്‍ഹൗസില്‍ Read More…
ഹൊറര്‍ സിനിമ നയന്‍താരയ്ക് പേടി? രാഘവേന്ദ്ര ലോറന്‍സ് നായകനായ ഹൊറര്‍ഫിലിമില്‍നിന്ന് താരം പിന്‍മാറി
പ്രേതസിനിമകളിലെ സ്ഥിരം നായകന്‍ രാഘവേന്ദ്ര ലോറന്‍സിനൊപ്പം ഒന്നാന്തരം ഹൊറര്‍ സിനിമയില്‍ അഭിനയിക്കാനുള്ള അവസരത്തില്‍ നിന്നും നയന്‍താര പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അതും ലോകേഷ് കനകരാജിന്റെ കഥയില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് രത്‌നകുമാര്‍ സംവിധാനം ചെയ്യാനിരുന്നപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമയായിരുന്നു ഇതെന്നും രാഘവേന്ദ്ര ലോറന്‍സുമായി ആദ്യമായി നടിക്ക് ഒരുമിക്കാന്‍ കിട്ടിയ അവസരമായിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ എല്ലാം അതിന്റെ വഴിക്ക് നടന്നുകൊണ്ടിരിക്കെ നടി സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നെന്നും അതുകൊണ്ട് പകരം രാഘവേന്ദ്ര ലോറന്‍സിനെ നായകനാക്കി മറ്റൊരു തിരക്കഥ Read More…
ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു; പ്രിവ്യൂവില്‍ നേടിയത് 2.85 ദശലക്ഷം ഡോളര്‍
എക്‌സോര്‍സിസ്റ്റിന്റെ ആദ്യ ക്ലാസ്സിക് പിറന്ന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തിയിരിക്കുന്ന ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു. ആഭ്യന്തര ബോക്സ് ഓഫീസില്‍ വ്യാഴാഴ്ച പ്രിവ്യൂവില്‍ സിനിമ നേടിയത് 2.85 ദശലക്ഷം ഡോളറായിരുന്നു. ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഈ വാരാന്ത്യത്തില്‍ 40-ലധികം രാജ്യാന്തര വിപണികളില്‍ എത്തും. ഇതിനകം രണ്ടു തുടര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്ന സിനിമയുടെ അവകാശത്തിനായി യൂണിവേഴ്‌സല്‍ 400 മില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാലോവീന്‍ ഫ്രാഞ്ചൈസിയില്‍ Read More…
പ്രീ ബുക്കിംഗില്‍ തന്നെ നേടിയത് 15 കോടിയിലധികം; ആദ്യദിനം ലിയോ 45 കോടിയോളം നേടുമെന്ന് പ്രതീക്ഷ
വിജയ് ആരാധകര്‍ വളരെ ആകാംഷയോടെയാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ പോലും യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സിനിമയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 50 ദശലക്ഷം കടന്നിരിക്കുകയാണ്. ട്രെയിലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.ഇതുവരെ കണ്ടിട്ടില്ലാത്ത ദളപതി വിജയിയെ ട്രെയിലറില്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ പ്രീ ബുക്കിംഗിനായി വന്‍ തിരക്കാണ്. പ്രീ ബുക്കിംഗും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുവരെ ലോകമെമ്പാടും പ്രീ-ബുക്കിംഗിലൂടെ Read More…
ചരിത്രം കുറിച്ച് ജവാന്‍: 1100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രം
ജവാന്‍ അതിന്റെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന ചിത്രം പുതിയൊരുനേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ബോക്‌സ് ഓഫീസില്‍ ജവാന്റെ കുതിപ്പ് തുടങ്ങിയിട്ട് ഒരുമാസമായി. ഇപ്പോള്‍ ലോകമെമ്പാടുനിന്നുമായി 1100 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡ് കൂടി ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഇതോെട 2023-ലെ ഏറ്റവും കളക്ക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം അറ്റ്‌ലി നിര്‍മിച്ച ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഷാരുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയാണ് ഇന്‍സ്റ്റ്രഗാമിലൂടെ ജവാന്റെ നേട്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ബോക്‌സ് ഓഫീസില്‍ Read More…
അമ്മയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ല: കാരണം വെളിപ്പെടുത്തി കജോള്‍
അമ്മ തനുജയുടെ പല സിനിമകളും താന്‍ കണ്ടിട്ടില്ലെന്ന് നടി കജോള്‍. സിനിമയില്‍ അമ്മ കരയുന്നത് കാണാന്‍ ബുദ്ധിമുട്ടാണെന്ന് കജോള്‍ പറയുന്നു. അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ അമ്മ തനുജയുടെ പല സിനിമകളും കണ്ടിട്ടില്ലെന്ന് കജോള്‍ തുറന്നു പറഞ്ഞിരുന്നു. കാരണം എനിക്ക് അമ്മയില്‍ നിന്ന് എന്നെ വേര്‍പെടുത്താന്‍ കഴിയാറില്ല. അവര്‍ സ്‌ക്രീനില്‍ കരയുമ്പോള്‍ ഞാന്‍ വെറുതെ ഇരുന്നു അലറിക്കരയും എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റെ കുട്ടികള്‍ക്കും ഇങ്ങനെ തന്നെയായിരിക്കും തോന്നുന്നത് എന്ന് കജോള്‍ പറയുന്നു. അതിനാല്‍ അവര്‍ക്കും Read More…
നണ്ണിന് ശേഷം വീണ്ടും പേടിപ്പിക്കാന്‍ ജയിംസവാന്‍; ‘ദി നൈറ്റ് സ്വിം’ പറയുന്നത് സ്വിമ്മിംഗ് പൂളിലെ പ്രേതം- ട്രെയിലര്‍
കോണ്‍ജറിംഗും നണ്ണും അടക്കം ഹോളിവുഡിലെ പണംവാരിപ്പടങ്ങളായ ഹൊറര്‍ സിനിമയുടെ തമ്പുരാന്‍ ജയിംസ് വാന്‍ അടുത്ത പ്രേതസിനിമയുമായി വീണ്ടുമെത്തുന്നു. ഇത്തവണ ഒരു നീന്തല്‍കുളത്തെ കേന്ദ്രീകരിച്ചാണ് ഭയപ്പെടുത്തല്‍. വ്യാഴാഴ്ച ‘ദി നൈറ്റ് സ്വിം’ സിനിമയുടെ ട്രെയിലര്‍ യൂണിവേഴ്‌സല്‍ പുറത്തിറക്കി. വാന്‍ ആന്‍ഡ് ബ്ലൂമിന്റെ പുതിയ ഹൊറര്‍ സിനിമയുടെ അടിസ്ഥാന പ്ലോട്ട് ‘ദി നൈറ്റ് സ്വിം’ ട്രെയിലര്‍ വെളിപ്പെടുത്തുന്നു. വിറ്റ് റസ്സലും കെറി കോന്‍ഡനുമാണ് സിനിമയിലെ പ്രധാന താരങ്ങള്‍. റസ്സല്‍ ഒരു മുന്‍ മേജര്‍ ലീഗ് ബേസ്‌ബോള്‍ കളിക്കാരനെ അവതരിപ്പിക്കുന്നു. ഒരു Read More…
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു; പിന്നില്‍ ക്രിസ്‌റോക്കും സ്റ്റീവന്‍ സ്പീല്‍ബര്‍ഗും
അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു. നടനും അന്തരിച്ച പൗരാവകാശ ഐക്കണിന്റെ ബയോപിക് സംവിധാനം ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള അവസാന ചര്‍ച്ചകളിലാണ് നടനും ഹാസ്യതാരവുമായ ക്രിസ്‌റോക്ക്. യൂണിവേഴ്‌സല്‍ പിന്തുണ നല്‍കുന്ന സിനിമയ്ക്കായി ജോനാഥന്‍ എയ്ജിന്റെ ജീവചരിത്രത്തിന്റെ അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. കഴിഞ്ഞ മെയില്‍ പുറത്തുവന്ന ‘കിംഗ്: എ ലൈഫ്’ എന്ന പുസ്തകം നാഷണല്‍ ബുക്ക് അവാര്‍ഡ് നോമിനേഷന്‍ നേടിയിരുന്നു. കിംഗിനെക്കുറിച്ചുള്ള എഫ്ബിഐ വിവരങ്ങള്‍ വരെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആംബ്‌ളിന്‍ Read More…
അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവരവ് തൃഷയുടെ ശബ്ദമായി; ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് പാട്ടുകാരി ചിന്മയി
കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും Read More…














