ശനിയാഴ്ച ഇസ്രായേല്‍ ഹമാസ് പോരാട്ടം വീണ്ടും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി ഹോളിവുഡ്താരം ഗാല്‍ ഗാഡോട്ട്. മാരകമായ സംഘര്‍ഷത്തില്‍ കുടുങ്ങിയ ഇസ്രായേലിലെ നിരപരാധികളെ പിന്തുണച്ചാണ് നടി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച, സംഘര്‍ഷത്തെക്കുറിച്ചുള്ള ഒരു വാര്‍ത്താ ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു ഗാഡോട്ടിന്റെ പ്രതികരണം.”പലസ്തീന്‍ സൈനിക ഗ്രൂപ്പായ ഹമാസ് ഗാസയില്‍ കുറഞ്ഞത് 250 ഇസ്രായേലികളെങ്കിലും കൊല്ലുകയും ഡസന്‍ കണക്കിന് സ്ത്രീ കുട്ടികളും മുതിര്‍ന്നവരും ബന്ദികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്” ഗാല്‍ഗാഡോട്ട് അടിക്കുറിപ്പില്‍ എഴുതി. ”രാവിലെ തുടങ്ങി 3000-ത്തിലധികം റോക്കറ്റുകള്‍ വര്‍ഷിച്ചു. Read More…
പടം വമ്പന്‍ഹിറ്റായപ്പോള്‍ തൃഷയുടെ മനസ്സു മാറി ? ‘ദിറോഡ്’ സിനിമയെ പ്രമോട്ട് ചെയ്ത് താരം
കഴിഞ്ഞദിവസമാണ് തമിഴ് സൂപ്പര്‍നായിക തൃഷ നായികയായ ‘ദിറോഡ്’ സിനിമ റിലീസായത്. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്ന നടിക്ക് സിനിമയുടെ വിജയം ആവേശം നല്‍കിയിരിക്കുകയാണെന്നാണ് വിവരം. അരുണ്‍ വശീകരന്‍ സംവിധാനം ചെയ്ത്, സാം സിഎസ് സംഗീതം നിര്‍വ്വഹിച്ച ‘ദി റോഡ്’ ഒക്ടോബര്‍ 6 നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകളിലോ പ്രൊമോഷണല്‍ പരിപാടികളിലോ തൃഷ പങ്കെടുത്തിരുന്നില്ലെന്ന് മാത്രമല്ല സാമൂഹ്യമാധ്യമങ്ങളില്‍ പോലും സിനിമയെ കാര്യമായി പ്രമോട്ട് ചെയ്യുന്ന ഒരു Read More…
‘ആശ്വാസം, ദൈവത്തിന് നന്ദി’: ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് മുംബൈയിൽ തിരിച്ചെത്തി- വിഡിയോ
സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച സുരക്ഷിതയായി തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയൊടെ മുംബൈ വിമാനത്താവളത്തിലാണ് നടി ഇറങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിരമായി നാട്ടിലെത്തി. നേരിട്ടുളള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി ദൈവത്തിനു നന്ദി- നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു. നടി ഇസ്രായേലില്‍ കുടുങ്ങിയതായി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് വന്നത്. Read More…
‘ഓര്‍മ്മവച്ച നാള്‍ മുതല്‍ ആഗ്രഹിച്ച കൂടിക്കാഴ്ച’ ജയസൂര്യയെ ചേര്‍ത്തുപിടിച്ച് രജനികാന്ത്
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ജയസൂര്യ. തലൈവരോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ജയസൂര്യ പങ്കുവെച്ചത്. ” ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്കപ്പുറം ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഈ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച സഹോദരന്‍ ഋഷഭ് ഷെട്ടിയ്ക്ക് ഒരുപാട് നന്ദി. ദൈവത്തിനും ഒരുപാട് നന്ദി.” -ജയസൂര്യ കുറിയ്ക്കുന്നു ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് Read More…
കാത്തിരിപ്പ് അവസാനിക്കുന്നു, ഇനി ശത്രുവിനെ ആകാശത്ത് നിന്ന് ആക്രമിക്കും: തേജസിന്റെ ട്രെയിലര്‍ പുറത്ത്
ഇന്ത്യന്‍ എര്‍ഫോഴ്സ് ദിനത്തോട് അനുബന്ധിച്ച് തേജസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റോണി സ്‌ക്രൂവാലയാണ്. കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്‌ടോബര്‍ 27 ന് റിലീസ് ചെയ്യും. ഇന്ത്യന്‍ എര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ ശ്രദ്ധയമായ യാത്രയേ ചുറ്റിപ്പറ്റിയാണ് തേജസ് എന്ന ചിത്രം. രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഐഎഎഫ് പൈലറ്റുമാരുടെ അര്‍പ്പണബോധവും വെല്ലുവിളിയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിയിരിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏരിയല്‍ ആക്ഷന്‍ സിനിമ എന്ന് വിളിക്കപ്പെടാവുന്ന ചിത്രം കൂടിയാണ് Read More…
മോഹന്‍ലാല്‍ സാറിനോടും, വിക്രമിനോടും കഥ പറഞ്ഞു ; പക്ഷേ കഥ കണക്ട് ആയില്ല : ടിനു പാപ്പച്ചന്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചാവേര്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതുഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ വിക്രമിനോടും മോഹന്‍ലാലിനോടും സിനിമയുടെ കഥകള്‍ പറഞ്ഞിരുന്നുവെന്നും. എന്നാല്‍ അവര്‍ക്ക് കഥകള്‍ കണക്ട് ആയില്ലെന്നും തുറന്നു പറയുകയാണ് ടിനു പാപ്പച്ചന്‍. ”മോഹന്‍ലാലുമായുള്ള സിനിമയും ദുല്‍ഖറായിട്ടുള്ള സിനിമയുമൊന്നും കണ്‍ഫോം ആയിട്ടുള്ളതല്ല. കാരണം അതൊക്കെ നമ്മുടെ ആഗ്രഹത്തിന്റെ പുറത്ത് നമ്മള്‍ സംസാരിയ്ക്കുകയും ഡിസ്‌കഷന്‍ നടത്തുകയും ചെയ്തിട്ടുള്ള കാര്യങ്ങളാണ്. അതൊക്കെ എപ്പോള്‍ ആകുമെന്നോ അല്ലെങ്കില്‍ അത് Read More…
തലൈവര്‍ പറഞ്ഞു, ‘എന്തൊരു സിനിമയാണിത് ജൂഡ്, പോയി ഓസ്‌കാര്‍ കൊണ്ടു വാ’
തന്റെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്ക്കരിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരിട്ട് കാണാന്‍ സാധിച്ച സന്തോഷമാണ് ജൂഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആദ്യം തലൈവരോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച ജൂഡ് പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച മഹാപ്രളത്തിന്റെ നേര്‍കാഴ്ച വെള്ളിത്തിരയില്‍ എത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തെ കുറിച്ചും തലൈവര്‍ തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച് ജൂഡ് കുറിയ്ക്കുന്നത് Read More…
‘ആ ചിത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് ഞാന്‍’ ഒഴിവായതിന്റെ കാരണം പറഞ്ഞ് പ്രിയാമണി
ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ താന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നുവെന്നും. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്നും നടി പ്രിയാമണി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്. ” ഞാന്‍ മോഡലിംഗ് ചെയ്തുകൊണ്ട് ഇരിയ്ക്കുന്ന സമയത്ത് എനിക്ക് കുറേ ഓഫറുകള്‍ വന്നിരുന്നു. എന്റെ ഫസ്റ്റ് തമിഴ് പടത്തിന്റെ മുന്‍പ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ ഞാന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നു. ഫഹദിന്റെ സിനിമയ്ക്ക് വേണ്ടി. Read More…
പ്രസവശേഷം കുറച്ചത് എട്ട് കിലോ ഭാരം: കിഷ്വര്‍ മര്‍ച്ചന്റിന് അഭിനന്ദനവുമായി ആരാധകര്‍
ജനപ്രിയനടി കിഷ്വര്‍ മര്‍ച്ചന്റ ശരീരഭാരം കുറച്ചതിനെക്കുറിച്ചാണ് ഇപ്പോള്‍ അവരുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. നടി അഞ്ച് മാസം മുമ്പ് എടുത്ത ചിത്രത്തോടൊപ്പം തന്റെ പുതിയ ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് തന്റെ വെയിറ്റ് ലോസ് ജേര്‍ണിയുടെ കഥ പറഞ്ഞിരിക്കുന്നത്. എട്ടു കിലോ ഭാരമാണ് ഈ കാലയളവില്‍ അവര്‍ കുറച്ചിരിക്കുന്നത്. വണ്ണത്തില്‍ ഏതാണ്ട് 3-4 ഇഞ്ച് വ്യത്യാസം വരും. ഐ ആം അഭിജിത്ത് പൂജാരി എന്ന പരിശീലകനെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് നടി തന്റെ വെയ്റ്റ് ലോസ് ജേര്‍ണിെയക്കുറിച്ച് ആരാധകരുമായി സംസാരിച്ചിരിക്കുന്നത്. Read More…














