തെന്നിന്ത്യന്‍ താരറാണി തമന്നഭാട്ടിയ ആദ്യമായി എത്തുന്ന മലയാള സിനിമ ‘ബാന്ദ്ര’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രജനീകാന്ത് നായകനായ ജയിലറിന്റെ വന്‍ വിജയത്തിനും സിനിമയിലെ കാവാലയ്യ ഗാനം ഉണ്ടാക്കിയ ഇംപാക്ടിനും ശേഷമാണ് താരം മലയാളചിത്രത്തിലെത്തുന്നത്. ദിലീപ് നായകനാകുന്ന സിനിമയലെ രാജകീയ ചാരുത പ്രകടിപ്പിക്കുന്ന മനോഹരമായ പോസ്റ്റര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. തിളങ്ങുന്ന പച്ചനിറത്തിലുള്ള രാജകീയ വസ്ത്രവും നീളമുള്ള ഹെയര്‍സ്‌റ്റൈലും ധരിച്ച ദിലീപിനെ കാണുന്നു, അതേസമയം തമന്ന ഭാട്ടിയ ഒരു രാജകുമാരിയെപ്പോലെ തിളങ്ങുന്ന സ്വര്‍ണ്ണ സംഘത്തില്‍ തിളങ്ങുന്നു. Read More…
തടി കുറച്ച് സുന്ദരിയായി കീര്‍ത്തി ; ജിമ്മില്‍ പുഷ് അപ്‌സ് ചെയ്യുന്ന ചിത്രം വെറല്‍
മലയാളത്തില്‍ സാധാരണ നടിമാരുടെ തടിയൊന്നും ഒരു പ്രശ്‌നമായി ആരും കരുതാറില്ല. പക്ഷേ മറ്റുഭാഷകളില്‍ അതല്ല സ്ഥിതി. മുന്‍നിരതാരങ്ങള്‍ക്കൊപ്പം തെന്നിന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടി കീര്‍ത്തീ സുരേഷിന് ഇക്കാര്യം വളരെ കൃത്യമായിട്ട് അറിയാം. അതുകൊണ്ടു തന്നെ വണ്ണം കൂടിയല്ലോ എന്ന കമന്റില്‍ നിന്നും രക്ഷപ്പെടാനുള്ള കഠിന ശ്രമത്തിലാണ് താരമെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. താരം ഇപ്പോള്‍ ജിമ്മിലൊക്കെ വര്‍ക്കൗട്ട് നടത്തി തടി കുറച്ച് കൂടുതല്‍ സുന്ദരിയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കീര്‍ത്തി സുരേഷ് അടുത്തടെ ജിമ്മില്‍ Read More…
മരണത്തെ അതിജീവിച്ച് പോപ്പ്‌റാണിയുടെ മടക്കം ; ലണ്ടനില്‍ വന്‍ തിരിച്ചുവരവ് നടത്തി മഡോണ
നാലു പതിറ്റാണ് നീണ്ട സംഗീത ജീവിതത്തില്‍ താല്‍ക്കാലിക ഇടവേള അവസാനിപ്പിച്ച് പോപ്പ്‌റാണി മഡോണയുടെ ഉജ്വല തിരിച്ചുവരവ്. ലണ്ടനിലെ ഒ2 അരീനയില്‍ ആരാധക തലമുറകളെ ഒരുമിപ്പിച്ച് കൊണ്ടുവന്ന ഗംഭീര സംഗീതപരിപാടി അവതരിപ്പിച്ചു. തന്റെ സംഗീത ജീവിതത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടുള്ള 65 കാരി ആദ്യ ആഗോള പര്യടത്തിന്റെ തുടക്കമായിട്ടാണ് ലണ്ടനില്‍ പരിപാടി നടത്തിയത്. ആരോഗ്യ ഭയം മൂലം മൂന്ന് മാസത്തിന് ശേഷമാണ് പോപ്പ്‌റാണിയുടെ മടങ്ങിവരവ്. ”ഗുരുതരമായ ബാക്ടീരിയല്‍ അണുബാധ” മൂലം മരണത്തെ അതിജീവിച്ചായിരുന്നു ഗായികയുടെ മടങ്ങിവരവ്. ആരാധകരുടെ അചഞ്ചലമായ Read More…
ലിയോയുടെ ആദ്യ പത്തുമിനിറ്റ് ഒരിക്കലും നഷ്ടപ്പെടുത്തരുത്; ആരാധകരോട് ലോകേഷ് കനകരാജിന്റെ അഭ്യര്‍ത്ഥന
ലോകേഷ് കനകരാജിന്റെ ലിയോയ്ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. വിജയ് യുടെ ഏറ്റവും മാസ് സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കരുതുന്നത്. അതിനിടയില്‍ സിനിമയിലെ ആദ്യത്തെ പത്തുമിനിറ്റ് ഒരു കാരണവശാലും മിസ്സാക്കരുതെന്നും അതില്‍ താനൊരു അത്ഭുതം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ച് സംവിധായകന്‍. ആദ്യ പത്ത് മിനിറ്റ് നടന്‍ വിജയ്യുടെ ആമുഖ സീനുകളില്‍ ഉപയോഗിച്ചിരിക്കുന്ന സിജി സീനുകള്‍ സിനിമയിലെ ബാക്കിയുള്ള മുഴുവണ്‍ ടോണിനെയും സജ്ജമാക്കുന്നതായി സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ഇക്കാര്യം സംസാര വിഷയമാണ്. ഒരു Read More…
ചടങ്ങിനിടയില്‍ ഉറങ്ങി ആലിയ, ഒരുമിച്ചിരുന്ന് ജവാന്‍ താരങ്ങള്‍
ശനിയാഴ്ചയായിരുന്നു നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ 141-ാം അന്താരാഷ്ട്രാ ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ എല്ലാം പങ്കെടുത്തു. പ്രത്യേകിച്ച് ഷാരുഖ് ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ബട്ട്, രണ്‍ബീര്‍ സിങ് തുടങ്ങിയവര്‍. ജവാന്‍ താരങ്ങളായ ദീപിക പദുക്കോണും ഷാരുഖ് ഖാനും ചടങ്ങില്‍ ഒരുമിച്ചിരുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ സിങ്ങും ഇവരുടെ പിറകിലായാണ് ഇരുന്നത്. ആലിയ ചടങ്ങിനിടയില്‍ ഉറങ്ങിയതായി തോന്നുന്നു എന്ന് പലരും പ്രതികരിക്കുന്നു. സോഷില്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റില്‍ ആലിയ Read More…
നൈമിഷികമല്ല ഹോളിവുഡിലെ ഈ വിവാഹബന്ധം; നടന്‍ ബില്‍ പുള്‍മാനും നടി ടമാരയും പ്രണയം തുടങ്ങിയിട്ട് 38 വര്‍ഷം
നൈമിഷികമായ കുടുംബ ബന്ധങ്ങള്‍ കൊണ്ടു നിറഞ്ഞ ഹോളിവുഡില്‍ വിവാഹമോചന വാര്‍ത്ത ഒട്ടും പുതുമയുള്ള കാര്യമല്ല. എന്നാല്‍ 40 വര്‍ഷമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ബില്‍ പുള്‍മാന്റെ കാര്യം അല്‍പ്പം കൂടി വ്യത്യസ്തമാണ്. താരവും ഭാര്യ ടമാരയും 38 വര്‍ഷമായി ഒട്ടും മടുക്കാത്ത പ്രണയബന്ധം ആഘോഷിക്കുകയാണ്. മൂന്ന് ദശകം കഴിഞ്ഞിട്ടും മൂന്ന് കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടും ബില്ലിന് ടമാരയോടോ ടമാരയ്ക്ക് ബില്ലിനോടോ അല്‍പ്പം പോലും മടുപ്പ് തോന്നിയിട്ടില്ലത്രേ. തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ നടന്‍ താമര ഹര്‍വിറ്റ്‌സിനെ Read More…
സൂര്യയുടെ കുങ്കുവ തുടങ്ങി ; ബോളിവുഡ് ഗ്‌ളാമര്‍ താരം ദിഷാ പട്ടാണിയുടെ തമിഴ് അരങ്ങേറ്റം
സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ഗ്ളാമര്‍വേഷം കൊണ്ട് ആരാധകരെ നേടിയിട്ടുള്ള ബോളിവുഡ് താരം ദിഷാ പട്ടാണി സൂര്യയുടെ നായികയായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് തായ്‌ലന്റില്‍ തുടങ്ങി. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ഗംഗുവയിലൂടെയാണ് ബോളിവുഡിലെ സൂപ്പര്‍താരം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ‘കങ്കുവ’ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ഒന്നിലധികം കാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫാന്റസി ആക്ഷന്‍ സാഹസികതയില്‍ കങ്ക, അരത്താര്‍, വെങ്കാറ്റര്‍, മണ്ടന്‍കാര്‍, മുക്കാറ്റര്‍, പെരുമനാഥര്‍ എന്നിങ്ങനെ ആറ് വേഷങ്ങളില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നു. സ്റ്റുഡിയോ ഗ്രീനും Read More…
ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്; ഹമാസിന് ഗാല്‍ഗാഡോട്ട് അടക്കം 700 പേര്‍ ഒപ്പിട്ട തുറന്ന കത്ത്
ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് Read More…
ശബ്ദമിടറി, സംഭാഷണം പറയാനാകാതെ വന്നു. അത്രയ്ക്കും ഫീല്‍ ചെയ്താണ് മമ്മൂക്ക ആ സീന്‍ ചെയ്തത്; കഥ പറയുമ്പോഴിലെ ക്ലൈമാക്സ് രംഗം
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി താരം നിറഞ്ഞു നിന്ന സിനിമകളും കുറവല്ല. അത്തരമൊരു സിനിമയായിരുന്നു ‘കഥ പറയുമ്പോള്‍’. ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ സിനിമാതാരമായി എത്തി പ്രേക്ഷകരുടെ ഉള്ളു നിറയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അതിലെ ക്ലൈമാക്സ് രംഗമാണ്. സീന്‍ ഷൂട്ട് ചെയ്തപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കണ്ണു നിറഞ്ഞിരുന്നു എന്ന് അവരില്‍ Read More…














