കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന തമിഴ് സിനിമാവേദിയിലെ ഏറ്റവും പുതിയ സംസാരവിഷയം ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‌സാണ്. എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന് ആള്‍ക്കാര്‍ ചുരുക്കിവിളിച്ച് ഓമനിക്കുന്ന സിനിമാലോകം ശ്രദ്ധേയമായി തുടങ്ങിയത് കാര്‍ത്തി നായകനായ കൈദി വന്‍ ഹിറ്റായത് മുതലാണ്. ഇപ്പോള്‍ വിജയ് നായകനായ ലിയോ വന്‍ ഹിറ്റായി മൂന്നേറുമ്പോള്‍ ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍പീസ് കൈദി സമ്പാദിച്ച ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ലോകേഷ് ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ 2019 ലെ കൈദി വ്യത്യസ്തമായ Read More…
ഹോളിവുഡിലെ സമരം; ടോം ക്രൂയിസ് നായകനായ മിഷന്‍ ഇംപോസിബിള്‍ എട്ടാം പതിപ്പ് 2025 ലേക്ക് മാറ്റി
ഹോളിവുഡില്‍ നടന്നുകൊണ്ടിരിക്കുന്ന അഭിനേതാക്കളുടെ സമരത്തിനിടെ സൂപ്പര്‍താരം ടോം ക്രൂയിസ് നായകനായ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയുടെ എട്ടാം ഗഡു 2025ലേക്ക് മാറ്റി. പാരാമൗണ്ട് പിക്ചേഴ്സ്, ടോം ക്രൂസ് അഭിനയിച്ച മിഷന്‍ ഇംപോസിബിള്‍: ഡെഡ് റെക്കണിംഗ് രണ്ടാം ഭാഗത്തിന് വെച്ചിരുന്ന റിലീസ് തീയതി 2024 ജൂണ്‍ 28 ആയിരുന്നു. എന്നാല്‍ അത് 2025 മെയ് 23 ലേക്കാണ് മാറ്റിയിരിക്കുന്നത്. ചിത്രത്തിന്റെ മിഷന്‍: ഇംപോസിബിള്‍ – ഡെഡ് റെക്കണിംഗ് രണ്ടാം ഭാഗം എന്ന ടൈറ്റിലിനും മാറ്റം വരുമെന്നാണ് സൂചന. ഹോളിവുഡിലെ എഴുത്തുകാരുടെയും Read More…
ലിയോയുടെ ‘പണി’യേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോയും
ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’ ഇന്ത്യയില്‍ ഉടനീളമുള്ള സിനിമകള്‍ക്കിട്ട് പണി കൊടുത്തു മുന്നേറുകയാണ്. ലിയോയുടെ പണിയേറ്റവരില്‍ ഹോളിവുഡ് സൂപ്പര്‍താരം ലിയനാര്‍ഡോ ഡികാപ്രിയോ വരെയുണ്ട്. ലിയോയുടെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് ശേഖരം മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ ഡികാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്‌ളവര്‍ മൂണിനെ പിന്നിലാക്കി. വെറൈറ്റി പറയുന്നതനുസരിച്ച്, പുതിയ റിലീസുകളില്‍ ലോകമെമ്പാടുമുള്ള ക്യുമുലേറ്റില്‍, ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍ മൂണ്‍’ നേടിയ 44 ദശലക്ഷം ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ‘ലിയോ’ വെറും നാലുദിവസം Read More…
‘‘ഇടയ്ക്ക് നിന്ന് ചിലര്‍ പാരവച്ചു, മോഹന്‍ലാലിനൊപ്പമുള്ള സിനിമ പൂജ കഴിഞ്ഞിട്ടും ചെയ്യാന്‍ പറ്റിയില്ല’’ തുറന്നു പറഞ്ഞ് വിജി തമ്പി
മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. നര്‍മ്മരസം കലര്‍ന്ന എന്നാല്‍ കാമ്പുള്ള ഒരുപാട് സിനിമകള്‍ വെള്ളിത്തിരയ്ക്ക് സമ്മാനിക്കാന്‍ വിജി തമ്പിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഏഴ് ടെലിവിഷൻ സീരിയലുകളും വിജി തമ്പി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്നു വിട്ടു നിന്ന സംവിധായകന്‍ ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനും കൂടിയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് മടങ്ങി വരുകയാണ്. മലയാളസിനിമയുടെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് നായകന്‍. Read More…
ഇളയരാജയുടെ ക്ലാസ്സിക്ഗാനം അവതരിപ്പിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വാട്‌സണ്‍; അതും നമ്മുടെ യേശുദാസ് പാടിയ പാട്ട്
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്സണ് ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി (സിഎസ്‌കെ) കുറച്ച് വര്‍ഷങ്ങളായി കളിച്ചതിനാല്‍ അദ്ദേഹം തീര്‍ച്ചയായും തമിഴ് ആരാധകരുമായി ഒരു പ്രത്യേക ബന്ധം തന്നെ വാട്‌സണ് ഉണ്ട് താനും. അടുത്തിടെ, യൂട്യൂബര്‍ മദന്‍ ഗൗരിയുമായി സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിനായുള്ള ഷൂട്ടിംഗില്‍ താരം പുറത്തെടുത്ത സര്‍പ്രൈസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഭിമുഖത്തിനൊടുവില്‍, എന്തെങ്കിലും പ്രത്യേക കഴിവുണ്ടോ എന്ന് മദന്‍ ഗൗരി ചോദിക്കുമ്പോള്‍ തന്റെ ഗിറ്റാര്‍ Read More…
ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു; യൂട്യൂബില്‍ 7 മണിക്കൂറിനുള്ളില്‍ കാഴ്ചക്കാര്‍ നാലു ദശലക്ഷം കാഴ്ചക്കാര്‍
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രമും ഗൗതം മേനോനും ഒന്നിക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. സിനിമ റിലീസാകാന്‍ ഒരുമാസം ബാക്കി നില്‍ക്കേ വിജയദശമി ദിനത്തിലാണ് അണിയറക്കാര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. തമിഴില്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ് ‘ധ്രുവനച്ചത്തിരം’, ഒടുവില്‍ നവംബര്‍ 24 ന് ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ ആവേശം ജനിപ്പിക്കുന്ന ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറിന്റെ സൂചനയാണ് നല്‍കുന്നത്. ‘ധ്രുവനച്ചത്തിരം’ ആറ് വര്‍ഷത്തിലേറെ റിലീസ് കാലതാമസം നേരിട്ടെങ്കിലും ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ഡ്രാമ Read More…
ജെയിംസ് ബോണ്ടിനെ കണ്ടെത്തുന്നതിനേക്കാള്‍ വെല്ലുവിളി സിനിമയിലെ വില്ലനെ കണ്ടെത്തല്‍
ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ ഹോളിവുഡ് ആരാധകര്‍ക്ക് എക്കാലവും കാഴ്ചാ വസന്തമാണ്. കുറ്റാന്വേഷണത്തിനൊപ്പം ഞെട്ടിപ്പിക്കുന്ന സാഹസികരംഗങ്ങളും സ്റ്റണ്ടും വിസ്മയിപ്പിക്കുന്ന ലൊക്കേഷനുമെല്ലാം സിനിമയ്ക്ക് മറ്റൊരു തലം നല്‍കുന്നു. എന്നാല്‍ സിനിമയില്‍ നായകന്‍ ബോണ്ടുമായി ബന്ധപ്പെട്ട കഥയുണ്ടാക്കുന്നതിനേക്കാളും വെല്ലുവിളി സിനിമയ്ക്ക് വില്ലന്‍മാരെ ഉണ്ടാക്കുന്നതാണെന്ന് അണിയറപ്രവര്‍ത്തകര്‍. ആരാണ് ബോണ്ടിന്റെ വേഷം ചെയ്യുന്നതെന്ന് പരിഗണിക്കുന്നതിന് മുമ്പ് അടുത്ത വില്ലന്‍ ആരാണെന്ന് കണ്ടെത്തുന്നതിലാണ് തങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളിയെന്ന് സിനിമയുടെ ഫ്രാഞ്ചൈസി പ്രൊഡ്യൂസര്‍ ബാര്‍ബറ ബ്രോക്കോളി കഴിഞ്ഞ വര്‍ഷം ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 2006-ല്‍ ജെയിംസ് Read More…
സിനിമയും പരസ്യവും ആവശ്യത്തിന്; നടി ജ്യോതികയുടെ സ്വത്ത് എത്രയാണെന്ന് അറിയാമോ?
ഉത്തരേന്ത്യയില്‍ നിന്നും ചേച്ചി നഗ്മയ്ക്ക് പിന്നാലെയാണ് നടി ജ്യോതികയും സിനിമയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു. തമിഴിന് പിന്നാലെ മലയാളത്തിലും എത്തിയ നടിക്ക് തെന്നിന്ത്യയില്‍ ഉടനീളം വന്‍ ആരാധകവൃന്ദം തന്നെയുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കേ രഘ്‌ന എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിക്ക് തമിഴിലേക്ക് എന്‍ട്രി നല്‍കിയത് അജിതിന്റെ നായികയായി എത്തിയ വാലി ആയിരുന്നു. അജിത്തിന്റെ വിലാസം, വിജയ്യുമായി കുശി, അര്‍ജുനുമായി ഋതം, കമല്‍ഹാസനുമായി Read More…
അമിതാഭും രജനിയും; 37 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്നു
ജയിലറുടെ വന്‍ വിജയത്തിന് ശേഷം ജെയ് ഭീം ഒരുക്കിയ ടി.ജെ ജ്ഞാനവേലിന്റെ സിനിമയില്‍ അഭിനയിക്കുന്ന തിരക്കിലാണ് സൂപ്പര്‍താരം രജനീകാന്ത്. സിനിമയുടെ അടുത്തഘട്ട ചിത്രീകരണം മുംബൈയില്‍ അടുത്ത ദിവസം മുതല്‍ തുടങ്ങാനിരിക്കെ ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരങ്ങളുടെ സംഗമം. ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരവും തമിഴിലെ സൂപ്പര്‍താരവും ഇവിടെ ഒന്നിക്കും. ചിത്രത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനും മുംബൈയില്‍ ടീമിനൊപ്പം ചേരും. 37 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ‘തലൈവര്‍ 170’ Read More…














