Movie News

തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 കാരന്‍: കസ്തൂരി റിലീസിന്

ദേശീയ അവാര്‍ഡ് നേടിയ ചിത്രം കസ്തൂരി നവംബര്‍ 3 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. 2019-ലെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചിത്രം അനുരാഗ് കാശ്യപും നാഗരാജ് മഞ്ജുളെയുമാണ് നിര്‍മിക്കുന്നത്. സിനി പോളിസ് ഡിസ്ട്രിബ്യൂഷന്‍ ടീം ആണ് ചിത്രം വിതരണം ചെയ്യുന്നത്. തോട്ടിപ്പണിയും പോസ്റ്റ്‌മോര്‍ട്ടവും ചെയ്യുന്ന 14 വയസുള്ള ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അവന്‍ വിദ്യാഭ്യാസം നേടുന്നതാണ് ചിത്രത്തിന്റെ കഥ. ഞങ്ങള്‍ Read More…

Movie News

നയന്‍താരയേക്കാള്‍ എന്തുകൊണ്ട് ദീപികയുടെ ക്ലോസപ്പ് ഷോട്ടുകള്‍ കൂടുതല്‍: വെളിപ്പെടുത്തി ജവാന്‍ സംവിധായകന്‍

ആറ്റ്‌ലി സംവിധാനം ചെയ്ത് ഷാരുഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ നായികമാരായി എത്തിയത് നയന്‍താരയും ദീപിക പദുക്കോണുമായിരുന്നു. അടുത്തിടെ ഫിലിംഫെയറിന് നല്‍കായി അഭിമുഖത്തില്‍ ആറ്റലി ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ജവാനിലെ ദീപികയുടെ സീനുകളില്‍ കൂടുതലും ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തിന്റെ കാരണവും ആറ്റലി പറയുന്നു. ദീപിക പദുക്കോണിന് വളരെയധികം സംസാരിക്കുന്ന കണ്ണുകളുണ്ട് അതുകൊണ്ടാണ് കൂടുതലായി ക്ലോസപ്പ് ഷോട്ടുകളിലേയ്ക്ക് പോയത്. സിനിമയില്‍ Read More…

Hollywood

ഡബ്‌ളൂ ഡബ്‌ള്യൂ ഇ താരം ജോണ്‍സീന വീണ്ടും നായകനാകുന്നു; ആക്ഷനും കോമഡയും ഒന്നിക്കുന്ന ഫ്രീലാന്‍സ്

ഡബ്‌ളൂ ഡബ്‌ള്യൂ ഇ താരം ജോണ്‍സീന വീണ്ടും നായകനാകുന്നു. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫ്രീലാന്‍സ് ഹോളിവുഡ് ആരാധകരെ തേടിവരുന്നു. ഹോളിവുഡിലെ വന്‍ഹിറ്റുകളില്‍ ഒന്നായ ടേക്കണ്‍ സംവിധായകന്‍ പിയറ മോറെല്‍ ചെയ്ത സിനിമ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. പത്രപ്രവര്‍ത്തക ക്ലെയര്‍ വെല്ലിംഗ്ടണിന് പാല്‍ഡോണിയ എന്ന സാങ്കല്‍പ്പിക രാഷ്ട്രത്തിന്റെ പ്രസിഡന്റുമായി അഭിമുഖം നടത്തണം. ഒരു സൈനിക അട്ടിമറിയുടെ മധ്യത്തില്‍ ഒരു രാജ്യത്തിന്റെ ഏകാധിപതിയെ അഭിമുഖം ചെയ്യാനുള്ള യാത്രയില്‍ ക്ലെയര്‍ Read More…

Movie News

അവന്‍ മൗനം അർഹിക്കുന്നു… കോഫി വിത്ത്‌ കരണിൽ ഷാരുഖ് എത്തുമോ എന്ന ചോദ്യത്തിനുള്ള കരണിന്റെ മറുപടി വൈറൽ

ബോളിവുഡിലെ ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും കരണ്‍ ജോഹറും ഒരുമിച്ചപ്പോൾ ബോളിവുഡിൽ ഒരുപാട് സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. കരണിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായി എത്തിയ പല ചിത്രങ്ങളും വെള്ളിത്തിരയില്‍ ഉത്സവങ്ങളായി. സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത കൂട്ടുകാരാണ്. പല പ്രതിസന്ധി ഘട്ടങ്ങളിലും ഇരുവരും പരസ്പരം പിന്തുണ നല്‍കിയിട്ടുണ്ട്. അടുത്തിടെ തന്റെ ജീവിതത്തില്‍ ഷാരൂഖിനുള്ള വലിയ റോളിനെ കുറിച്ച് കരണ്‍ മനസ് തുറന്നു സംസാരിച്ചിരുന്നു. സ്‌ത്രൈണതയുള്ള തന്റെ പെരുമാറ്റത്തെ പലരും പരിഹസിച്ചപ്പോള്‍ കൂടെനിന്ന വ്യക്തിയാണ് ഷാരൂഖെന്നും തന്റെ ലൈംഗികതയെ Read More…

Hollywood

ഒടുവില്‍ ചുംബിക്കുന്ന ചിത്രവും; ശരിയാണ്…ടെയ്ലര്‍ സ്വിഫ്റ്റും ട്രാവിസ് കെല്‍സും തമ്മില്‍ എന്തോ ഉണ്ട്

അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ടെയ്ലര്‍ സ്വിഫ്റ്റും നാഷണല്‍ ഫുട്ബോള്‍ ലീഗ് കളിക്കാരന്‍ ട്രാവിസ് കെല്‍സും തമ്മില്‍ പ്രണയത്തിലാണോ? കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹോളിവുഡ് ആരാധകരുടെ പ്രധാനചോദ്യം ഇതാണ്. ഇരുവരും ഡേറ്റിംഗിലാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരുടേയും സൗഹൃദം ആരാധകര്‍ അംഗീകരിച്ച മട്ടുണ്ട്. ജൂലൈയില്‍ കന്‍സാസ് സിറ്റിയില്‍ ഫുട്‌ബോള്‍ താരം സ്വിഫ്റ്റിന് ഒരു ഫ്രണ്ട്ഷിപ്പ് ബ്രേസ്ലെറ്റ് നല്‍കാന്‍ ശ്രമിച്ചതിന് ശേഷമാണ് ഇരുവരും തമ്മില്‍ എന്തോ ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നു തുടങ്ങിയത്. ജൂലൈയില്‍, കന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ ടെയ്ലര്‍ Read More…

Movie News

“മീനത്തിൽ താലികെട്ടിന്റെ ഫസ്റ്റ് ഹാഫ് കഥ ഉണ്ടാക്കിയത് ഞാനാണ്, സെക്കന്റ്‌ ഹാഫ് ലാൽ ജോസും” തുറന്നു പറഞ്ഞ് ദിലീപ്

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. സ്വതസിദ്ധമായ നർമങ്ങൾ കലർത്തിയാണ് താരം പലപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരാനാകുന്നത്. അത് സിനിമയിൽ മാത്രമല്ല അഭിമുഖങ്ങളിലും പ്രകടമാകാറുണ്ട്.ഇപ്പോഴിതാ പ്രിയ സുഹൃത്ത്‌ നാദിർഷായ്ക്ക് ഒപ്പമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മീനത്തിൽ താലികെട്ട് എന്ന ഹിറ്റ് സിനിമയെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. നടനും നിർമാതാവും ഡിസ്ട്രിബ്യുട്ടറും ഒക്കെയായ ദിലീപ് ഒരുപാട് കോമഡികളും എഴുതിയിട്ടുണ്ട്, താങ്കളുടെ തിരക്കഥയിൽ ഒരു സിനിമ എന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന അവതാരകന്റെ Read More…

Hollywood

സ്‌പെയിനില്‍ ഡേവിഡ്‌ബെക്കാമിന് മറ്റു പെണ്ണുങ്ങളും ഉണ്ടായിരുന്നു; റബേക്കലൂസിന്റെ വെളിപ്പെടുത്തല്‍

നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിന്റെ സ്‌പെയിനിലെ വിവാദം വീണ്ടും തല പൊക്കുകയാണ്. മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് റെബേക്ക ലൂസുമായുള്ള ബന്ധത്തെക്കുറിച്ച് ഡേവിഡ് ബെക്കാം ഇതില്‍ മൗനം വെടിഞ്ഞു. ലോകം മുഴുവന്‍ തങ്ങള്‍ക്ക് എതിരാണെന്ന് തോന്നുന്നതായിട്ടാണ് ഫുട്‌ബോള്‍ താരവും ഭാര്യയും പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികള്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും റെബേക്കാ ലൂസിന്റെ വെളിപ്പെടുത്തല്‍ തൊട്ടുപിന്നാലെ പുറത്തുവന്നിരിക്കുകയാണ്. വിക്‌ടോറിയയുമായുള്ള വിവാഹ ബന്ധത്തിന്റെ നാലാം വര്‍ഷത്തില്‍ സ്‌പെയിനില്‍ ബെക്കാം മറ്റൊരു പെണ്ണിനൊപ്പം ആയിരുന്നെന്ന് റബേക്ക പറയുന്നു. 2003-ല്‍ മാഡ്രിഡില്‍ Read More…

Movie News

ലിയോ ആദ്യവാരം നേടിയത് 264 കോടി

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 250 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തിമിഴ്, തെലുങ്ക് പതിപ്പുകളിലായി ഇറങ്ങിയ ചിത്രം ആഭ്യന്തര വിപണിയില്‍ 264.80കോടി നേടി. ദസറയോട് അനുബന്ധിച്ച് ചിത്രത്തിന് കണക്കാക്കിയിരുന്നതിലും ഇരട്ടി കളക്ഷനാണ് ലഭിച്ചത്. ബുധനാഴ്ച 31.50 കോടിയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ലിയോ കളക്ട് ചെയ്തത്. എന്നാല്‍ ദസ്‌റയ്ക്ക് ശേഷം 50 ശതമാനത്തിന്റെ ഇടിവും ചിത്രത്തിന് ഉണ്ടായി. കാര്‍ത്തി നായകനായ കൈതി, കമലഹാസന്‍, വിജയ്, സേതുപതി, Read More…

Featured Hollywood

എന്റെ മാനേജര്‍മാര്‍ എന്നെ നിത്യകന്യകയായി അവതരിപ്പിച്ചു, എന്നാല്‍… ബ്രിട്‌നി സ്പീയേഴ്‌സിന്റെ തുറന്നുപറച്ചില്‍

കരിയറിന്റെ തുടക്കകാലത്ത് തന്റെ കന്യകാത്വം അമേരിക്കയില്‍ വന്‍ ചര്‍ച്ചയായിരുന്നെന്ന് അനുസ്മരിച്ച് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. അടുത്തിടെ പുറത്തിറങ്ങിയ ദി വുമണ്‍ ഇന്‍ മീ എന്ന ഓര്‍മ്മക്കുറിപ്പില്‍ ബ്രിട്‌നി സ്പിയേഴ്‌സ് തന്റെ ജീവിതത്തെക്കുറിച്ച് വമ്പന്‍ തുറന്നുപറച്ചിലാണ് നടത്തിയിരിക്കുന്നത്. അമേരിക്ക തന്റെ കന്യകാത്വത്തോട് ഭ്രമിച്ചിരുന്നതിനാല്‍ കൗമാരത്തില്‍ തന്നെ കന്യകാത്വം നഷ്ടമായ തന്നെ ‘നിത്യ കന്യകയായി’ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു തന്റെ ടീമെന്നും പറഞ്ഞു. ”എനിക്ക് വളരെയധികം കൗമാരക്കാരായ ആരാധകരുള്ളതിനാല്‍, എന്റെ മാനേജര്‍മാരും മാധ്യമപ്രവര്‍ത്തകരും എന്നെ ഒരു നിത്യ കന്യകയായി ചിത്രീകരിക്കാന്‍ വളരെക്കാലമായി Read More…