Hollywood

15വര്‍ഷം കഴിഞ്ഞിട്ടും ആരാധകര്‍ ഈ സിനിമയ്ക്കായി ആകാംക്ഷയോടെ ഇപ്പോഴും കാത്തിരിക്കുന്നു

ബോക്‌സര്‍ മിക്കി വാര്‍ഡിന്റെ പരീക്ഷണങ്ങളും വിജയങ്ങളും വിവരിക്കുന്ന 2010 ലെ ദി ഫൈറ്റര്‍ പോലെ ആഴത്തില്‍ പ്രതിധ്വനിച്ച സിനിമകള്‍ വളരെ കുറവാണ്. ചിത്രം റിലീസ് ചെയ്ത് ഏകദേശം 15 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇപ്പോഴും ആരാധകര്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം നേരത്തേ തന്നെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സ്ഥിരീകരിച്ച റിലീസ് തീയതി സ്വപ്നമായി അവശേഷിച്ചതോടെ ‘ദി ഫൈറ്റര്‍ 2’ എന്ന് പേരിട്ടിരിക്കുന്ന ഒരു തുടര്‍ച്ചയ്ക്കുള്ള പ്രതീക്ഷ ഒരു ദശാബ്ദത്തിലേറെയായി തുടരുകയാണ്. സിനിമയില്‍ മിക്കി വാര്‍ഡിനെ അവതരിപ്പിച്ച Read More…

Featured Hollywood

ഹോളിവുഡിലെ ഗ്‌ളാമറസ് നായിക ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുന്നു?

ഹോളിവുഡിലെ ഗ്‌ളാമറസ് നായികമാരില്‍ ഒരാളായ ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുകയാണോ? 2022 ലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ താരം തന്റെ ഫിലിം കരിയര്‍ കയ്യൊഴിയാന്‍ പോകുകയാണെന്ന് പറഞ്ഞത്. തനിക്ക് ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വ്യത്യസ്തമായ വേഷം കിട്ടിയ ലോസ്റ്റ് റിവറിലെ അഭിനയം പ്രയാസരമായ ഒന്നായിരുന്നെന്നും പറഞ്ഞു. താന്‍ ഒരിക്കലും അഭിനയം വിടില്ലെന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ എന്റെ കുട്ടികളുമൊത്ത് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അഭിനയത്തെക്കാള്‍ വിലമതിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുള്ളതായും താരം പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന ഒരേതരം Read More…

Movie News

‘ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍’ സത്യമോ സ്വപ്നമോ ? സന്തോഷം പങ്കുവെച്ച് വിപിന്‍ദാസ്

മലയാളത്തിലെ മികച്ച ബ്‌ളാക്ക് കോമഡിയിലാണ് 2022 ല്‍ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ യെ നിരൂപകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് വേറിട്ടതും മികച്ചതുമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ നില്‍ക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തു.എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അപ്രതീക്ഷിത കോണില്‍ നിന്നു കൂടി അംഗീകാരം തേടി വന്നിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡിലെ Read More…

Movie News

കാര്‍ത്തി എന്നേക്കാളും എല്ലാംകൊണ്ടും മികച്ചയാള്‍ ; അനുജനെക്കുറിച്ച് സൂപ്പര്‍താരം സൂര്യ പറഞ്ഞത്

തമിഴിലെ തിരക്കുപിടിച്ച യുവനായകന്മാരുടെ പട്ടികയിലാണ് നടന്‍ കാര്‍ത്തിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം ചിത്രം ‘ജപ്പാന്’ വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ താരത്തിന്റെ ഇരുപത്തഞ്ചാം സിനിമയുടെ ചടങ്ങില്‍ നടനെക്കുറിച്ച് ജേഷ്ഠനും സൂപ്പര്‍സ്റ്റാറുമായ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തിയുടെ സിനിമാ യാത്രയെക്കുറിച്ചും ‘ജപ്പാന്‍’ എന്ന സിനിമയെക്കുറിച്ചും ആര്‍ഭാടത്തോടെ വേദിയില്‍ പ്രവേശിച്ച നടനും കാര്‍ത്തിയുടെ സഹോദരനുമായ സൂര്യ സംസാരിച്ചു. കാര്‍ത്തി എന്നെക്കാള്‍ എല്ലാത്തിലും മികച്ചതാണ്. എന്നെക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം കുടുംബത്തിനായി ചെലവഴിക്കും. കുറഞ്ഞത് Read More…

Movie News

ജവാനില്‍ നയന്‍താരയ്ക്ക് ലഭിച്ചത് സാമന്ത ഉപേക്ഷിച്ച വേഷം?

ഷാരുഖ് ഖാനും നയന്‍താരയും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാക്കിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ് ആക്ഷന്‍ ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്ത ഇടം പിടിച്ചിരിക്കുകയാണ്. നയന്‍താരയ്ക്ക് മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍ സാമന്ത ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 -ല്‍ സാമന്തയ്ക്ക് ഓഫര്‍ ലഭിച്ചു എങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ Read More…

Hollywood

ജയിംസ് കാമറൂണിന്റെ അവതാര്‍ മൂന്ന് കനത്ത മത്സരം നേരിടേണ്ടിവരും ; ദി സ്‌പോഞ്ച് മൂവിയും അതേ ദിവസം തന്നെ റിലീസ്

ഹോളിവുഡ് ബോക്‌സോഫീസുകളുടെ കാര്യം എടുത്താല്‍ ജെയിംസ് കാമറൂണ്‍ രാജാവാണ്. എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലെ ആദ്യ നാല് ചിത്രങ്ങളില്‍ മൂന്നെണ്ണം അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. അതില്‍ രണ്ട് അവതാര്‍ സിനിമകളും വരും. 2009 ല്‍ പുറത്തുവന്ന് വന്‍ വിജയം നേടിയ അവതാര്‍ ഫ്രാഞ്ചൈസിയില്‍ ജെയിംസ് കാമറൂണ്‍ ഉദ്ദേശിക്കുന്നത് അഞ്ചു സിനിമകളാണ്. ആദ്യ രണ്ടുഭാഗം പുറത്തുവന്ന സിനിമയുടെ മൂന്നാം ഭാഗം 2025 അവസാനത്തോടെ പുറത്തുവിടാന്‍ അദ്ദേഹം ഉദ്ദേശിക്കുകയും ചെയ്യുന്നു. ഇതും വെള്ളത്തിനടിയിലെ മറ്റൊരു സിനിമയാണെന്നാണ് വിലയിരുത്തല്‍. Read More…

Movie News

തനു വെഡ്‌സ് മനു മൂന്നാംഭാഗം; കങ്കണാറാണത്തിന് വിജയ് സേതുപതിയ്‌ക്കൊപ്പം ത്രില്ലര്‍ ചിത്രവും

നടി കങ്കണാറാണത്തിന് ഇത് നല്ലകാലമാണ്. മൂന്ന് പുതിയ പ്രൊജക്ടുകളാണ് നടിയെ കാത്തിരിക്കുന്നത്. പക്ഷേ ഏറെ ത്രില്ലിംഗായ കാര്യം നടി തനുവെഡ്‌സ് മനു ത്രിയില്‍ അഭിനയിക്കുന്നു എന്നതാണ്. തനു വെഡ്‌സ് മനു 3, വിജയ് സേതുപതിക്കൊപ്പമുള്ള ഒരു ത്രില്ലര്‍ എന്നിവയുള്‍പ്പെടെ മൂന്ന് പുതിയ പ്രോജക്ടുകളില്‍ അഭിനയിക്കുമെന്ന് കങ്കണ റണാവത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐഎംഡിബിയുമായുള്ള സംഭാഷണത്തില്‍, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. താന്‍ വിജയ് സേതുപതി സാറിനൊപ്പം ഒരു ത്രില്ലര്‍ ആരംഭിക്കുകയാണ്. പിന്നെ നോട്ടി Read More…

Movie News

സുധ കൊങ്കരയുടെ പുതിയ ചിത്രം ; സൂര്യയ്‌ക്കൊപ്പം ദുല്‍ഖറും നസ്രിയയും

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും സുധ കൊങ്കയും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു സുരരൈ പോട്ര്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിയ്ക്കുകയാണ്. സൂര്യ 43 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേര് നല്‍കിയിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സൂര്യയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും നസ്രിയയും എത്തുന്നു എന്നത് തന്നെയാണ്. സൂര്യ-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ അനൗണ്‍സിംഗ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. Read More…

Featured Movie News

സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ഇന്ത്യന്‍ 2 ഉടന്‍ ആരാധകരെ തേടിവരുന്നു

വിക്രത്തിന് ശേഷം കമല്‍ഹാസന്റെ ഇന്ത്യനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം 2023 ഒക്ടോബര്‍ 29 ന് ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് വെളിപ്പെടുത്തി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാകാറായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, Read More…