ഇടയ്ക്കിടെ നടന്മാരുടെയും നടിമാരുടെയും പഴയ ലുക്ക് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഇളയദളപതി വിജയ് യുടെ ഒരു ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വിജയ് ഒരു പെണ്‍കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് ദൃശ്യം. ഒരു പ്രമുഖ നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇത്. ഇപ്പോഴത്തെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയിട്ടുള്ളയാളാണ് വിജയ് എടുത്തിരിക്കുന്ന ഈ കുട്ടി. നിലവില്‍ ചെറിയ സ്‌ക്രീനിലെ സെന്‍സേഷണല്‍ നടിമാരില്‍ ഒരാളായ ഹിമ ബിന്ദുവാണ് വിജയ് യുടെ കയ്യിലിരിക്കുന്നത്. ഹിമ ബിന്ദു തന്റെ ചെറുപ്പത്തില്‍ വിജയ്‌ക്കൊപ്പം Read More…
ഹോളിവുഡിലെ സ്റ്റണ്ട്മാനും 3 കുട്ടികളും കാറപകടത്തില്‍ കൊല്ലപ്പെട്ടു; ബ്ലാക്ക് പാന്തറുള്‍പ്പെടെ ബ്ലോക്ക്ബസ്റ്ററുകളുടെ സംഘട്ടനം ഒരുക്കി
ഹോളിവുഡിലെ സ്റ്റണ്ട്മാന്‍ താരാജ റാംസെസ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. അവേഞ്ചേഴ്‌സ്: ദി എന്‍ഡ് ഗെയിം, ബ്‌ളാക്ക് പാന്തര്‍, വക്കാന്‍ഡ ഫോറെവര്‍ തുടങ്ങിയ ഹിറ്റ് സിനിമകളില്‍ സ്റ്റണ്ട് ഒരുക്കിയ താരം ഒക്ടോബര്‍ 31 ന് അറ്റ്‌ലാന്റയില്‍ വെച്ചുണ്ടായ മാരകമായ കാര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമാകുകയായിരുന്നു. ഫോക്സ്-അറ്റ്ലാന്റയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, റാംസെസിന്റെ കാര്‍ റോഡില്‍ തകരാറിലായ ഒരു ട്രാക്ടര്‍-ട്രെയിലറില്‍ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തിന്റെ സാഹചര്യം സംബന്ധിച്ച് അധികൃതര്‍ ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.13 വയസ്സുള്ള മകളുടെയും 10 വയസ്സുള്ള മകന്റെയും കൈക്കുഞ്ഞിന്റെയും Read More…
ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം; ആരുമറിയാതെ റിലീസ് ചെയ്ത ലോക്ക്ഡ് ഇന്‍ നെറ്റ്ഫ്‌ളിക്‌സില്‍ ടോപ് വണ്‍
1995 ലെ ജെയിംസ്‌ബോണ്ട് ചിത്രം ഗോള്‍ഡന്‍ ഐയും 2008 ല്‍ പുറത്തുവന്ന ലിയാം നീല്‍സന്റെ ടേക്കണിലുമെല്ലാം നായികയായി രംഗത്ത് വന്ന ഫാംകി ജെന്‍സണ് ഒടിടിയില്‍ വന്‍ നേട്ടം. നെറ്റ് ഫ്‌ളിക്‌സില്‍ അധികം പരസ്യമൊന്നുമില്ലാതെ നവംബര്‍ 1 ന് റിലീസ് ചെയ്ത ‘ലോക്ക്ഡ് ഇന്‍’ നെറ്റ്ഫ്‌ളിക്‌സിലെ ചാര്‍ട്ടില്‍ നമ്പര്‍ വണ്ണായി. സിനിമ വന്ന് വെറും അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ടോപ്‌ടെന്നില്‍ ഒന്നാമത് എത്തിയത്. ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ 28.8 ദശലക്ഷം കാഴ്ചക്കാര്‍ കണ്ട സിനിമ ഇപ്പോള്‍ Read More…
ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും; ആർ.ഡി.എക്സ് താര ജോഡികള്‍ വീണ്ടും
സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം – മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു. ഈ താരജോഡികൾക്ക് ഒന്നിച്ചഭിനയിക്കാൻ . വീണ്ടും അവസരം കൈവന്നിരിക്കുകയാണ്.ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ ഒന്നിച്ചഭിനയിക്കുന്നത്. സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണിത്. കട്ടപ്പനയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മഹിമയെ ആയിരുന്നില്ല Read More…
തകർപ്പൻ ഡാൻസുമായി ഷൈൻ ടോം – പ്രയാഗ മാർട്ടിൻ ജോഡികള്‍- ദമാ ദമാ തരംഗമാകുന്നു
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സംഗീതം പകർന്ന ദമാ ദമാ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന Read More…
കമല്‍ഹസന്‍- മണിരത്‌നം സിനിമ ‘തഗ് ലൈഫ്’ നായകന്റെ ബാക്കിയോ?
ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ Read More…
ടൈഗര്‍ -3 ലെ ആക്ഷന്‍ ചെയ്തിരിക്കുന്നത് ആരാണെന്ന് അറിയാമോ?
സല്‍മാന്‍ ഖാന്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ടൈഗര്‍ 3 റിലീസ് ചെയ്യാന്‍ ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ സിനിമയില്‍ സംഘട്ടനം നിര്‍വ്വഹിക്കാന്‍ നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നത് ഹോളിവുഡിലെ വിഖ്യാത സംഘട്ടന സംവിധായകരെ. ചിത്രത്തിനായി വലിയ ഹോളിവുഡ് ആക്ഷന്‍ സംവിധായകരെ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡണ്‍കിര്‍ക്ക്, ഇന്റര്‍സ്റ്റെല്ലാര്‍, അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ക്രിസ് ബാര്‍ണ്‍സ്, മാര്‍ക്ക് സ്‌കിസാക്, ഫ്രാന്‍സ് സ്പില്‍ഹോസ്, പര്‍വേസ് ഷെയ്ഖ്, സെ-യോങ് ഓ Read More…
ഹോളിവുഡിലെ വമ്പന്‍ഹിറ്റുകള്‍ ഒരുമിക്കുന്നു ; ബാര്‍ബിയും ഓപ്പണ്‍ഹൈമറും ഒരുമിച്ച ബാര്‍ബന്‍ഹൈമര്‍
ഹോളിവുഡിലെ ഈ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളാണ് ബാര്‍ബിയും ഓപ്പണ്‍ ഹൈമറും. ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു സിനിമകളും നടപ്പ് വര്‍ഷത്തെ ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകളാണ് മറികടന്നത്. ഗ്രേറ്റ ഗെര്‍വിഗ്, ക്രിസ്റ്റഫര്‍ നോളന്‍ എന്നിവരുടെ സംവിധാനത്തില്‍ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലാണ് രണ്ടു സിനിമകളും വിജയകരമായി ഓടിയത്. എന്നാല്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു സിനിമകളുടെ പരിസമാപ്തിയായ ബാര്‍ബന്‍ഹൈമര്‍ ഒരുങ്ങുകയാണ് അണിയറയില്‍. മനുഷ്യരാശിയെ പുറത്തെടുക്കാന്‍ അണുബോംബ് നിര്‍മ്മിക്കുന്ന പാവ ശാസ്ത്രജ്ഞനാണ് ബാര്‍ബന്‍ഹൈമര്‍. ഫുള്‍ മൂണ്‍ ഫീച്ചേഴ്‌സ് എന്ന തന്റെ Read More…
“കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്, 24 ന് റിലീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് “കാത്ത് കാത്തൊരു കല്യാണം ” പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ Read More…














