Hollywood

കാമുകന്‍ അര്‍ജന്റീനയില്‍ കാല്‍വച്ചു ; തൊട്ടു പിന്നാലെ തന്റെ ഷോ റദ്ദാക്കി ടെയ്‌ലര്‍ സ്വിഫ്റ്റ്

കാമുകന്‍ കാല്‍വെച്ചതിന് പിന്നാലെ സംഗീതപരിപാടി റദ്ദാക്കി ടെയ്ലര്‍ സ്വിഫ്റ്റ്. താരം അര്‍ജന്റീനയില്‍ നടത്തി വരുന്ന ഷോയിലെ വെള്ളിയാഴ്ചത്തെ പരിപാടി കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം റദ്ദാക്കി. സ്വിഫ്റ്റിന്റെ കാമുകന്‍ ട്രാവിസ് കൈല്‍സ് കാമുകിയെ പിന്തുണയ്ക്കാനായി അര്‍ജന്റീനയില്‍ എത്തിയതിന് തൊട്ടു പിന്നാലെയാണ് നടി കൂടിയായ ഗായിക സംഗീതക്കച്ചേരി റദ്ദാക്കിയത്. വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഷോ ഞായറാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുള്ളതായി നടി വ്യക്തമാക്കി. ”എനിക്ക് മഴയത്തെ ഒരു ഷോ ഇഷ്ടമാണ്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ ആരാധകരെയോ Read More…

Hollywood

ആരാണ് നിന്നോട് അത് പറഞ്ഞത്? ബ്രിട്‌നിയുടെ ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശത്തെപ്പറ്റി മാതാവ്

അമേരിക്കന്‍ ഗായിക ബ്രിട്നി സ്പിയേഴ്സ് ദ വുമണ്‍ ഇന്‍ മീ എന്ന ഓര്‍മ്മക്കുറിപ്പിനോട് പ്രതികരിച്ച് അമ്മ ലിനി. പീപ്പിള്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ല്‍ ഗായികയ്ക്ക് മാനസികാരോഗ്യ ചികിത്സ ലഭിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് അവളുടെ രചനകള്‍, പാവകള്‍ തുടങ്ങി നിരവധി ‘വിലയേറിയ സ്വത്തുക്കള്‍’ മാതാപിതാക്കള്‍ നീക്കം ചെയ്തതായി ബ്രിട്‌നി ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച, ഇന്‍സ്റ്റാഗ്രാമില്‍ വികാരഭരിതമായ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ബ്രിട്നിയുടെ അവകാശവാദങ്ങളോട് ലിന്‍ പ്രതികരിച്ചു. ബ്രിട്‌നിയുടേതെന്ന് ആരോപിക്കപ്പെടുന്ന പാവകളുടെയും മറ്റ് വസ്തുക്കളുടെയും ഫോട്ടോകള്‍ ലിനി പങ്കുവച്ചു. Read More…

Hollywood

ഹംഗേറിയന്‍ സ്റ്റേറ്റ് ഓപ്പറയില്‍ ആഞ്ജലീനയും പാബ്‌ളോ ലാറിനും, താരം വീണ്ടും ഗോസിപ്പ് കോളങ്ങളില്‍

ബ്രാഡ്പിറ്റുമായുള്ള വേര്‍പിരിയലിന് ശേഷം തനിച്ചുള്ള ജീവിതമാണ് ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി നയിച്ചുവരുന്നത്. എന്നാല്‍ പുതിയ സിനിമ മരിയയുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളില്‍ വീണ്ടും നിറയുകയാണ് നടി. സിനിമയുടെ സംവിധായകന്‍ പാബ്ലോ ലാറിനുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍. ബുഡാപെസ്റ്റിലെ ഹംഗേറിയന്‍ സ്റ്റേറ്റ് ഓപ്പറയില്‍ പാബ്ലോ ലാറിനെയും ആഞ്ജലീന ജോളിയെയും കണ്ടെത്തിയതായിട്ടാണ് ഗോസിപ്പ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘മരിയ’യില്‍ ജോളിയും ലാറെനും സഹകരിക്കുന്നുണ്ട്. ചിലിയിലെ സാന്റിയാഗോക്കാരനായ പാബ്ലോ ലാറെയ്ന്‍ രാജ്യത്തിന്റെ ചലച്ചിത്രനിര്‍മ്മാണ വ്യവസായത്തിലെ പ്രധാന Read More…

Hollywood

‘വെനം 3’ റിലീസിംഗ് ജൂലൈയിലല്ല, 2024 നവംബറിലേക്ക് മാറ്റി; ആരാധകര്‍ക്ക് കാത്തിരിപ്പ് നീളും

വെനം സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം ഗഡു അടുത്ത വേനല്‍ക്കാലത്ത് തീയറ്ററില്‍ എത്തില്ല. സിനിമയുടെ റീലീസിംഗ് നീളുമെന്ന് സോണി പിക്‌ചേഴ്‌സ് അറിയിച്ചു. പേരിടാത്ത സോണി ആന്‍ഡ് മാര്‍വല്‍ ചിത്രം 2024 നവംബര്‍ 8-ലേക്കാണ് മാറ്റിയത്. 2024 ജൂലൈ 12-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ 118 ദിവസത്തെ അഭിനേതാക്കളുടെ സമരത്തെത്തുടര്‍ന്ന് സ്റ്റുഡിയോകളും സ്ട്രീമറുകളും പുതിയ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒരു താല്‍ക്കാലിക കരാറില്‍ എത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ മാറ്റം Read More…

Movie News

‘ജപ്പാനി’ലെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കും; തീയേറ്ററുകളില്‍ പോയി കാണണമെന്ന് അനു ഇമ്മാനുവല്‍

‘ജപ്പാനിലെ തന്റെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കുമെന്ന് വെളിപ്പെടുത്തി നടി അനു ഇമ്മാനുവേല്‍. അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നല്ലെന്നും നടി പറഞ്ഞു. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ 25-ാമത് ചിത്രം തീയേറ്ററുകളില്‍ എത്തി. സിനിമയില്‍ തന്റെ കഥാപാത്രവും കാര്‍ത്തിയുടെ കഥാപാത്രവും തമ്മില്‍ വളരെ രസകരമായ ഒരു ട്രാക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും എല്ലാവരെയും രസിപ്പിക്കുമെന്നും നടി പറഞ്ഞു. ജപ്പാന് ഒരു സവിശേഷമായ കഥയുണ്ടെന്നും ഇങ്ങനെയൊരു കഥ താന്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലെന്നും ഒരു പ്രേക്ഷകന്‍ എന്ന Read More…

Movie News

പിപ്പയിലെ നസ്‌റുല്‍ ഇസ്‌ളാമിന്റെ ബംഗാളി ദേശഭക്തിഗാനം നശിപ്പിച്ചു ; എ.ആര്‍. റഹ്മാനെതിരെ രൂക്ഷ വിമര്‍ശനം

‘ജനഗണമന’ ഉള്‍പ്പെടെ ഇന്ത്യയിലെ അനേകം ദേശഭക്തിഗാനങ്ങള്‍ക്ക് തന്റേതായ ഭാഷ്യം ചമച്ചിട്ടുളളയാളാണ് എ.ആര്‍. റഹ്മാന്‍. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ജനഹൃദയങ്ങളി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാസി നസ്റുല്‍ ഇസ്ലാം എഴുതിയ ബംഗാളി ദേശഭക്തി ഗാനം ‘കാരാര്‍ ഓയ് ലൗഹോ കോപതി’ ല്‍ കൈവെച്ചപ്പോള്‍ പൊള്ളി. പ്രശസ്ത ഗാനം ഓസ്‌കാര്‍ ജേതാവിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഗാനം റഹ്മാന്‍ നശിപ്പിച്ചെന്നാണ് ആക്ഷേപം. ഇഷാന്‍ ഖട്ടറും മൃണാല്‍ ഠാക്കൂറും മറ്റും അഭിനയിക്കുന്ന യുദ്ധചിത്രമായ പിപ്പയിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ Read More…

Movie News

മമ്മൂട്ടിച്ചിത്രം ‘യാത്ര 2’ വില്‍ സോണിയാ ഗാന്ധിയാകുന്നത് ഈ ജര്‍മ്മന്‍നടി

ലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ‘യാത്ര’ അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ ജീവിതകഥയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗം ഈ വര്‍ഷം പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരത്തില്‍ വരുന്നതിന് മുമ്പ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശില്‍ ഉടനീളം നടത്തിയ യാത്രയാണ് സിനിമ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തില്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്റെ വേഷത്തില്‍ തമിഴ്‌നടന്‍ ജീവയാണ് എത്തുന്നത്. ഇതില്‍ ജഗ്‌മോഹന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുമായി ബന്ധപ്പെട്ട രംഗങ്ങളും സിനിമയിലുണ്ട്. ജര്‍മ്മന്‍ നടി സുസെയ്ന്‍ ബെര്‍ണാഡാണ് Read More…

Hollywood

വൈവ്‌സുമായി ഷക്കീര കൂടുതല്‍ അടുക്കുന്നു? വേര്‍പിരിയലിന്റെ വേദനയില്‍ ആശ്വാസമായത് അദ്ദേഹമെന്ന് പാട്ടുകാരി

ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്വയുമായുള്ള പാട്ടുകാരി ഷക്കീരയുടെ വേര്‍പിരിയല്‍ ഏറ്റവും വലിയ സെലിബ്രിറ്റി ഡൈവോഴ്‌സുകളില്‍ ഒന്നായിരുന്നു. ഇതിന് പിന്നാലെ കാര്‍ലോസ് വൈവ്‌സുമായി ഷക്കീര കൂടുതല്‍ അടുക്കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ പ്രത്യേക ബന്ധത്തെക്കുറിച്ച് ഇതാദ്യമായി പരസ്യമായി പ്രതികരിച്ചിരിക്കുകയാണ് ഷക്കീര. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വൈവ്‌സ് പ്രയാസകരമായ സമയങ്ങളില്‍ തനിക്കൊപ്പം നിന്നയാളാണെന്ന് കൊളംബിയന്‍ ഗായിക പറഞ്ഞു. ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ കടന്നുപോയത് ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ്. ഈ സമയങ്ങളില്‍ തനിക്ക് ആശ്വാസം വൈവ്‌സ് ആയിരുന്നെന്ന് പാട്ടുകാരി പറഞ്ഞു. Read More…

Hollywood

ഇസ്രായേലിനെ ന്യായീകരിച്ച് ഒക്‌ടോബര്‍ 7 ന്റെ വീഡിയോകളുമായി ഗാല്‍ ഗാഡോട്ട്

ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ ആക്രമണത്തില്‍ ലോകമനസ്സാക്ഷി മുഴുവന്‍ ഇസ്രായേലിനെതിരേ തിരിയുമ്പോള്‍ സ്വന്തം നാടിനെ ന്യായീകരിക്കാന്‍ ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് അന്താരാഷ്ട്ര വേദിയിലേക്ക്. ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് ഒക്‌ടോബര്‍ 7 ന് നടത്തിയ ആക്രമണങ്ങളുടെ 45 മിനിറ്റ് ദൈര്‍ല്യമുള്ള ഡോക്യുമെന്ററി സൃഷ്ടിച്ച് ലോകവേദിയില്‍ എത്തിക്കാനാണ് നീക്കം.നടിയുടെ നേതൃത്വത്തില്‍ വിശ്വവിഖ്യാതരായ ഇസ്രായേലി സംവിധായകരുടേയും സിനിമാപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപടി. ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് ഒക്‌ടോബര്‍ 7 ന് ഇസ്രായേലി പ്രതിരോധ സേന പകര്‍ത്തിയ ദൃശ്യങ്ങളാണിവ. സെലിബ്രിട്ടികള്‍ അടക്കമുള്ള 120 പേര്‍ Read More…