Movie News

‘നുണക്കുഴി’യുമായി ബേസിൽ- ജീത്തു ജോസഫ് കൂട്ട്കെട്ട്, ഷൂട്ടിംഗ് ആരംഭിച്ചു

ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നുണക്കുഴി ‘ ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിൽ നടന്ന പൂജക്ക്‌ ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ‘ നുണക്കുഴിയുടെ ‘ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന Read More…

Movie News

പത്താന്റെയും ജവാന്റെയും വഴിയേ തന്നെ ടൈഗര്‍-3യും ; അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ വിറ്റത് 63,000 ടിക്കറ്റുകള്‍

സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും പത്താന്റെയും ജവാന്റെയും വഴിയേയാണ്. നവംബര്‍ 12 ന് തീയേറ്ററില്‍ എത്തുന്നിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് നടത്തിയിരിക്കുകയാണ് സിനിമ. ആക്ഷന്‍ ത്രില്ലറിന്റെ അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ 63,000 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ഔദ്യോഗിക ദിവസം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ പ്രധാന സിനിമാ ശൃംഖലകളിലാണ് വില്‍പ്പന. അതേസമയം ഷാരൂഖിന്റെ ‘പത്താന്‍’, ‘ജവാന്‍’ എന്നിവയുടെ അഡ്വാന്‍സ് ടിക്കറ്റ് Read More…

Movie News

‘ഏയ്, എനിക്ക് ഡാൻസ് തെരിയാത്…’ തമന്ന പറഞ്ഞപ്പോൾ ദിലീപിന് ആശ്വാസമായി

ചെറിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ഈ മാസം റിലീസ് ചെയ്യും. വലിയ ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച്‌ പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്. തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. “അരുണും Read More…

Movie News

നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച​ ചിത്രങ്ങള്‍ കാണാം

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു. നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം Read More…

Featured Movie News

കേരളത്തിന്റെ സ്നേഹത്തിന് നന്ദി, ‘ജപ്പാന്റെ’ ലോഞ്ചിംഗിനായി കാർത്തി കൊച്ചിയില്‍

വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റിനെ കാണണമെന്ന് കടുത്ത ആരാധകര്‍; അഞ്ചുമാസമായി വേദിക്കരികില്‍ ടെന്റടിച്ചു കാത്തുകിടക്കുന്നു

പ്രിയപ്പെട്ട ഒരു ഗായികയുടെ സംഗീത പരിപാടി കാണാന്‍ നിങ്ങള്‍ എത്രദൂരം വരെ പോകാന്‍ തയ്യാറാകും. മുന്‍ നിരയില്‍ ഇരിക്കാന്‍ എത്ര സമയം ചെലവഴിക്കും? എന്നാല്‍ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടി കാണാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ കാട്ടുന്ന ഈ സാഹസം ലോകത്ത് ഒരാളും ചെയ്‌തേക്കാന്‍ ഇടയില്ല. അര്‍ജന്റീനയില്‍ മൂന്ന് ഷോകളും ബ്രസീലില്‍ ആറ് ഷോകളുമായി ഈ മാസം നടക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂര്‍ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഗായിക തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ Read More…

Movie News

തലൈവര്‍ 171 ല്‍ രജനീകാന്തിന് വില്ലനാകുക ആരാണെന്ന് അറിയാമോ? ഈ പ്രിയപ്പെട്ട താരം

വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോ കൂടി ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് തമിഴ് സിനിമയിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള സിനിമാവേദികളിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകന്‍ രജനികാന്തിനെ നായകനാക്കി അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിനെക്കുറിച്ച് ആകാംഷ തുടങ്ങിയിട്ടുണ്ട്. ഇരുവരും ആദ്യമായി സഹകരിക്കുന്ന തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റില്‍, വരാനിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കാന്‍ നടന്‍ Read More…

Movie News

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന്റെ ഏറ്റവും വലിയ പ്രഖ്യാപനം

മലയാളം സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ‘ബെറോസി’ ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2024 വേനല്‍ക്കാലത്ത് ചിത്രം തീയേറ്ററുകളില്‍ എത്തും. ലോകത്തുടനീളമുള്ള താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ബറോസ് എന്നാണ് പ്രതീക്ഷ.ചിത്രത്തിന്റെ റിലീസ് തീയതി തന്റെ സോഷ്യല്‍ മീഡിയാ സ്‌പേസിലൂടെ പോസ്റ്റര്‍ പങ്കിട്ടത് മോഹന്‍ലാല്‍ തന്നെയാണ്. ഇത് നടന്റെ ലോകമെമ്പാടുമുള്ള ആരാധകരെയും അത്ഭുതപ്പെടുത്തി. ”2024 മാര്‍ച്ച് 28ന് ‘ബറോസ്’ തിയേറ്ററുകളിലെത്തും. അടുത്തത് എന്താണെന്ന് മറക്കരുത്.” മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.3ഡി ഫാന്റസി ഡ്രാമയാണ് ‘ബറോസ്’ എന്നാണ് Read More…

Hollywood

സക്രീമിന്റെ ഏഴാം പതിപ്പില്‍ കാംബെല്‍ തന്നെ വേണം; നടിയെ തിരികെ കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം

ഹൊറര്‍സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നായിക. സക്രീം സിനിമകളിലെ നായിക നീവ് കാംപ്‌ബെല്ലിനെ ഇങ്ങിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. 20 വര്‍ഷത്തിലേറെയായി സ്‌ക്രീം ഫ്രാഞ്ചൈസിയെ അവരുടെ വിവിധ സിനിമകളില്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് സ്ഥിരമായി നയിച്ചയാളാണ് കാംബെല്‍. സ്‌ക്രീമിന്റെ ഏഴാം പതിപ്പിലും കാംബെല്ലിനെ തിരികെ കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അണിയറക്കാര്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് സ്‌ക്രീമിന്റെ ഏഴാം പതിപ്പിനെക്കുറിച്ചുള്ള സ്ഥിരീകരണം വന്നത്. സിഡ്നി പ്രെസ്‌കോട്ടിനായി നിരവധി വലിയ നടിമാരെ പരിഗണിച്ചിരുന്നെങ്കിലും കാംബെല്‍ തന്നെയാണ് മികച്ച ചോയ്‌സ് എന്നാണ് ഫ്രാഞ്ചൈസി Read More…