Featured Movie News

അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറിലെ ഗാനം പുറത്ത്; ‘രാധിക’ ഏറ്റെടുത്ത് ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോടെ വലിയ താരസുന്ദരിയായി മാറിയിരിക്കുന്ന അനുപമ പരമേശ്വരന് തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയറിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാധിക’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ട ഗാനം യൂട്യൂബില്‍ നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഗാനം പുറത്തിറക്കി. കാസര്‍ല ശ്യാമിന്റെ വരികള്‍ക്ക് റാം മിരിയാല സംഗീതം നല്‍കി ആലപിച്ച ഗാനം ഇതിനകം നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധു ജൊന്നലഗദ്ദയും Read More…

Featured Movie News

നിത്യാമേനോന്‍ ജയം രവിക്ക് നായിക; ‘കാതലിക്ക നേരമല്ലൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇതിനകം തെന്നിന്ത്യയിലെ ഒട്ടുമിക്ക മുന്‍ നിര താരങ്ങള്‍ക്കും നായികയായ നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ എന്ന സിനിമയിലാണ് നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നത്. അഭിനേതാക്കളെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിത്യാമേനോനും ജയം രവിയും ആലിംഗനം ചെയ്ത് നില്‍ക്കുന്ന നിലയിലുള്ള പോസ്റ്ററാണ് സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് യും ധനുഷും അടക്കമുള്ള തമിഴ് താരങ്ങളുടെ നായികയായി എത്തിയിട്ടുണ്ടെങ്കിലും ജയംരവിയുടെ Read More…

Hollywood

ട്വിലൈറ്റ് ഇപ്പോള്‍ എടുത്താല്‍ ആരായിരിക്കും സിനിമയില്‍ നായികാനായകന്മാര്‍ ?

2008 ല്‍ വന്‍ വിജയം നേടിയ ട്വിലൈറ്റ് ഇപ്പോള്‍ എടുത്താല്‍ സിനിമയിലെ നായകനും നായികയുമായ എഡ്വേര്‍ഡും ബെല്ലയുമായി വരിക ജേക്കബ് എലോര്‍ഡിയും ജെന്ന ഒര്‍ട്ടേഗയും ആയിരിക്കുമെന്ന് സംവിധായകന്‍ കാതറിന്‍ ഹാര്‍ഡ്വിക്ക്. ഇരുവരുമാണ് ഇപ്പോള്‍ അതിന് അനുയോജ്യരെന്നും പറഞ്ഞു. ഹോളിവുഡിനെ ഇളക്കിമറിച്ച് വന്‍ വിജയംനേടിയ സിനിമയാണ് ട്വിലൈറ്റ്. 2008-ല്‍ പുറത്തിറങ്ങിയ ട്വിലൈറ്റ്, ബോക്സ് ഓഫീസില്‍ 408 മില്യണിലധികം ഡോളര്‍ സമ്പാദിക്കുകയും ഒരു ഫ്രാഞ്ചൈസി ഉണ്ടാക്കുകയും ചെയ്തു. പിന്നാലെ വന്ന ട്വിലൈറ്റ് സാഗ ഫിലിം സീരീസ് ലോകമെമ്പാടും 3.4 ബില്യണ്‍ Read More…

Movie News

മാപ്പു പറഞ്ഞത് ഒരു തമാശ ! പ്‌ളേറ്റ് മറിച്ച് മന്‍സൂര്‍ അലി ഖാന്‍, തൃഷയ്ക്കെതിരേ അപകീര്‍ത്തി കേസ് നല്‍കും

തമിഴ്‌നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദിവസങ്ങള്‍ക്ക് ശേഷം പ്‌ളേറ്റ് മറിച്ച് വില്ലന്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടിക്കെതിരെ അപകീര്‍ത്തിക്ക് കേസെടുക്കുമെന്ന് താരം പറഞ്ഞു. ചൊവ്വാഴ്ച നടിക്കെതിരേ കേസ് ഫയല്‍ ചെയ്യുമെന്ന് സിഎന്‍എന്‍ ന്യൂസ് 18-നോട് സംസാരിക്കുമ്പോഴായിരുന്നു നടന്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ രേഖകളെല്ലാം ശരിയാക്കിയ ശേഷം മാധ്യമങ്ങളെ കാണുമെന്ന് നടന്‍ പറഞ്ഞു. അതേസമയം മുമ്പ് നടത്തിയ മാപ്പപേക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് ഒരു തമാശയായിരുന്നു എന്നാണ് Read More…

Hollywood

ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്

തന്റെ ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് നടിയും പാട്ടുകാരിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇറാസ് ടൂറിന്റെ ഭാഗമായി ബ്രസീലിലുള്ള താരം സാവോപോളോയില്‍ സ്റ്റേജില്‍ കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ടെയ്ലര്‍ സ്വിഫ്റ്റ് അന ക്ലാര ബെനവിഡിസിന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കുകയായിരുന്നു. അന ക്ലാരയുടെ കുടുംബത്തെ സ്റ്റേജിന് പിന്നില്‍ കാണുകയും അവരോടൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17 ന് റിയോ ഡി ജനീറോയില്‍ നടന്ന ഇറാസ് ടൂര്‍ ഷോയ്ക്കിടെ അമിതമായ Read More…

Movie News

പാചകക്കാരിയായി നയന്‍താരയുടെ വിളയാട്ടം ; അന്നപൂര്‍ണ്ണിയുടെ ട്രെയിലര്‍ പുറത്തുവിട്ടു

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഓരോ ചിത്രവും അവരുടെ ആരാധകര്‍ നടന്മാരുടെ സിനിമകള്‍ പോലെ തന്നെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ അന്നപൂര്‍ണ്ണിയുടെ കാര്യത്തിലും അത് അങ്ങിനെ തന്നെ. ഡിസംബര്‍ 1 ന് പുറത്തുവരാനിക്കുന്ന ചിത്രത്തിന്റെ ജീജ്ഞാസ കൂട്ടി സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂര്‍ണ്ണി നിലേഷ് കൃഷ്ണയാണ് സംവിധാനം. വെല്ലുവിളികളെ അതിജീവിച്ച് ഒരു പെണ്‍കുട്ടി പാചകക്കാരിയാകാന്‍ പോകുന്ന അവളുടെ യാത്രയുടെ നേര്‍ക്കാഴ്ചകളാണ് സിനിമ പറയുന്നത്. അമ്മയുടെ മുന്നറിയിപ്പ് അവഗണിച്ച് ‘ഇന്ത്യയിലെ ഏറ്റവും Read More…

Hollywood

മെലീസ ബരേരെയ്ക്ക് പിന്നാലെ ജെന്ന ഒര്‍ട്ടേഗയും പുറത്തായി; എന്താകും സ്‌ക്രീം 7 ന്റെ ഭാവി?

ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ പുറത്തായ മെലീസ ബരേരെയ്ക്ക് പിന്നാലെ ജെന്ന ഒര്‍ട്ടേഗയും സ്‌ക്രീം 7 ല്‍ ഇല്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. അതേസമയം മെലീസയുടെ കാരണമല്ല ജെന്നയുടെ പുറത്താകലിന് പിന്നില്‍ താരത്തിന്റെ തിരക്കേറിയ ഷെഡ്യൂളാണ് കാരണമായി മാറിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് വരെ താരത്തിന് തിരക്കാണ്. 2024 ഏപ്രിലിലാണ് സ്‌ക്രീം 7 ചിത്രീകരണം തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ഈ സമയത്ത് ജെന്നയ്ക്ക് സിനിമയില്‍ എത്താനാകില്ലെന്നാണ് വിവരം. അതേസമയം 2023 ജൂലൈയിലെ അഭിനേതാക്കളുടെ സമരത്തിന് മുമ്പായി ജെന്നയുടെ വിടവാങ്ങല്‍ Read More…

Movie News

പുഷ്പ 2 ദി റൂള്‍സിന് അല്ലു അര്‍ജുന്‍ നയാപൈസ കൈപ്പറ്റുന്നില്ല; പകരം പ്രതിഫലമായി ചോദിച്ചത് മറ്റൊരു കാര്യം ?

മലയാളത്തില്‍ ഉള്‍പ്പെടെ അനേകം ആരാധകരുള്ള അല്ലു അര്‍ജുന്റെ പുഷ്പ 2 ദി റൂള്‍സിന്റെ വരവിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പയുടെ ആദ്യ പതിപ്പില്‍ ഉജ്വല പ്രകടനം നടത്തിയ അല്ലു അര്‍ജുന്‍ ദേശീയ പുരസ്‌ക്കാരവും അതിലൂടെ നേടിയെടുത്തു. ഇതിന് പിന്നാലെ ഈ സുകുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമയ്ക്കായി അല്ലു അര്‍ജുന്‍ ചോദിച്ചിരിക്കുന്ന പ്രതിഫലമാണ് ഇപ്പോള്‍ സംസാരവിഷയം. സിനിമയില്‍ ഒരു രൂപ പോലും അല്ലു അര്‍ജുന്‍ ചോദിച്ചിട്ടില്ലത്രേ. പകരം Read More…

Featured Movie News

Iഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു Read More…