Hollywood

അയണ്‍ മാന്‍ 2 ടു ബ്ലാക്ക് വിഡോ; ജോഹാന്‍സണിന്റെ ശമ്പള വളര്‍ച്ച ഞെട്ടിപ്പിക്കുന്നത്, 4900% വര്‍ദ്ധനവ്!

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ നതാഷ റൊമാനോഫ് എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചയാളാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. അയണ്‍ മാന്‍ 2-ല്‍, ബ്ലാക്ക് വിഡോയെ അതരിപ്പിച്ചുകൊണ്ടാണ് എന്ന സൂപ്പര്‍ഹീറോയിനായി തുടങ്ങിയത്. സിനിമകള്‍ ഹിറ്റായതോടെ വര്‍ഷങ്ങളായി അവര്‍ വരുത്തിയ ശമ്പള വര്‍ദ്ധനവിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അയണ്‍ മാന്‍ 2 ലെ അവളുടെ വേഷത്തിന്, സ്‌കാര്‍ലറ്റ് ജോഹാന്‍സണ് കിട്ടിയത് 400,000 ഡോളറാണ്. എന്നാല്‍ മാര്‍വല്‍ സിനിമകളിലെ ബാക്ക്-ടു-ബാക്ക് പ്രവേശനം ‘എക്കാലത്തും ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ബോക്‌സ് ഓഫീസ് താരം’ എന്ന Read More…

Movie News

വെട്രിമാരന്‍ അജിത്തുമായും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; സംവിധായകന്‍ താരത്തോട് കഥ പറഞ്ഞു

തമിഴ്‌സിനിമയിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നായി മാറിയിരിക്കുന്ന സംവിധായകന്‍ വെട്രിമാരന്‍ അജിത്തുമായി സഹകരിക്കന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിടുതലൈ 2 ന്റെ ജോലിയില്‍ നില്‍ക്കുന്ന വെട്രിമാരന്‍ അജിത്തുമായി കഥ സംബന്ധിച്ച ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം. വിടുതലൈയ്ക്ക് ശേഷം, സൂര്യയെ നായകനാക്കി വാടിവാസല്‍ എന്ന ചിത്രത്തിനായി സംവിധായകന്‍ അടുത്തതായി സൂര്യയുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിടുതലൈയുടെ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ നിര്‍ദേശപ്രകാരം വെട്രിമാരന്‍ അജിത് കുമാറിനോട് ഒരു കഥ പറഞ്ഞതായി അടുത്തിടെ യൂട്യൂബ് ചാനല്‍ വലൈ പെച്ചു വെളിപ്പെടുത്തിയിരുന്നു. ഇത് Read More…

Hollywood

ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം സിനിമയാകുന്നു; ട്രംപിന്റെ യുവത്വം അവതരിപ്പിക്കുന്നത് സെബാസ്റ്റിയന്‍ സ്റ്റാന്‍

അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം പറയുന്ന സിനിമയില്‍ ട്രംപിന്റെ യുവത്വം അവതരിപ്പിക്കാന്‍ ക്യാപ്റ്റന്‍ അമേരിക്കന്‍ താരം സെബാസ്റ്റ്യന്‍ സ്റ്റാന്‍ എത്തുന്നു. കാന്‍ പുരസ്‌ക്കാര ജേതാവായ ഇറാനിയന്‍ സിനിമാക്കാരന്‍ അലി അബ്ബാസി ഒരുക്കുന്ന സിനിമ ‘ദി അപ്രന്റീസി’ ല്‍ സെബാസ്റ്റിയന്‍ സ്റ്റാനൊപ്പം ജെറമി സ്‌ട്രോങും മരിയ ബകലോവയും ഉള്‍പ്പെടുന്നു. 1970 കളിലും 80 കളിലും ന്യൂയോര്‍ക്ക് സിറ്റിയില്‍ ട്രംപ് തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കെട്ടിപ്പടുക്കുന്ന കാലത്തെക്കുറിച്ചാണ് സിനിമ പറയുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുപ്രസിദ്ധ Read More…

Hollywood

ഔദ്യോഗിക പ്രഖ്യാപനം ; ‘അവതാര്‍ 3’ സിനിമ 2025 ക്രിസ്മസിന് റിലീസ് ചെയ്യും

ലോകം മുഴുവന്‍ വന്‍ ഹിറ്റായി മാറിയ അവതാര്‍ ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തിന് ഔദ്യോഗികമായ പ്രഖ്യാപനം. ‘അവതാര്‍ 3’ സിനിമ 2025 ക്രിസ്മസിന് റിലീസ് ചെയ്യും. 69 കാരനായ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ‘അവതാര്‍’ ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗത്തിനായി തിരക്കേറിയ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിനായി തയ്യാറെടുക്കുകയാണ്. ലോകം മുഴുവനുമുള്ള ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘അവതാര്‍ 3’ ന്റെ വിവരം ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തിയത് ന്യൂസിലന്‍ഡിലെ 1 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു.”ഞങ്ങള്‍ വളരെ തീവ്രമായ രണ്ട് വര്‍ഷത്തെ പോസ്റ്റ്-പ്രൊഡക്ഷനിലേക്ക് പോകുന്നു. Read More…

Featured Movie News

വില്ലന്‍ വേഷം ചെയ്തു മടുത്തു, വിജയ്‌സേതുപതി വീണ്ടും നായകനാകുന്നു, ‘ട്രെയിനി’ല്‍ മിഷ്‌കിനുമൊന്നിച്ച്

വില്ലന്‍ വേഷം ചെയ്തു മടുത്തതായി അടുത്തിടെ വ്യക്തമാക്കിയ വിജയ് സേതുപതി വീണ്ടും നായകവേഷത്തിലേക്ക് മടങ്ങിയെത്തുന്നു. സംവിധായകന്‍ മിഷ്‌കിനുമായി സഹകരിക്കാനൊരുങ്ങുകയാണ് താരം. ചിത്രത്തിന് ട്രെയിന്‍ എന്നു പേരിട്ടു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കട്ടിയുള്ള താടിയും മീശയും ധരിച്ച് വിജയ് സേതുപതിയെ കാണാന്‍ കഴിയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മിഷ്‌കിന്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടു. പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ അടുക്കുന്ന റെയില്‍ വേ ട്രാക്കുകളും കാണാം. അസാധാരണമാം വിധം നിഗൂഡമായ കഥാ ഘടകങ്ങളുള്ള ഒരു ത്രില്ലറായിരിക്കും ട്രെയിന്‍. Read More…

Movie News

വിജയ് ദേവരകൊണ്ടയുടെ ‘റൗഡി’ ബ്രാന്‍ഡില്‍ സുന്ദരിയായി രശ്മികാ മന്ദാന

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരുടെ പട്ടികയിലാണ് രശ്മിക മന്ദാന. എട്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായ അവര്‍, കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് ഇന്‍ഡസ്ട്രികളില്‍ വന്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. അനേകം സിനിമയില്‍ നായകനായി എത്തിയിട്ടുള്ള സഹതാരം വിജയ് ദേവരകൊണ്ടയുമായി നടി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ദൃശ്യങ്ങളാണ് നടിയുടേതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റില്‍ വിജയ് ദേവരകൊണ്ടെയുടെ ബ്രാന്‍ഡായ റൗഡിയില്‍ നടിയെ മുംബൈ വിമാനത്താവളത്തില്‍ Read More…

Movie News

ലിയോ സിനിമയ്ക്ക് സംവിധായകന്‍ ലോകേഷ് കനകരാജ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വിജയമായ സംവിധായകന്‍ എന്നാണ് ലോകേഷ് കനകരാജിന് വിശേഷണം. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടിയ അദ്ദേഹം ഇതുവരെ ചെയ്ത എല്ലാ സിനിമകളും വന്‍ വിജയമായിരുന്നു. വിജയ് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ലിയോ’ ആണ് അവസാനമായി അവതരിപ്പിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ സിനിമയ്ക്കായി സംവിധായകന്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ? സംവിധായകന് നിര്‍മ്മാതാക്കള്‍ പ്രതിഫലം പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തില്ലെന്നും കുറച്ച് തുക ഇപ്പോഴും കൊടുക്കാന്‍ ബാക്കിയുണ്ടെന്നും ചില Read More…

Hollywood

ടെര്‍മിനേറ്ററിന് ഇനിയൊരു പതിപ്പില്ലെന്ന് അണിയറക്കാര്‍; പക്ഷേ സിനിമയുടെ എഐ ഇമേജ് പോസ്റ്ററുകളുമായി ആരാധകര്‍

അര്‍നോള്‍ഡ് ഷ്വാസ്നെഗറിന്റെ ദി ടെര്‍മിനേറ്ററും അതിന്റെ ഇന്‍സ്റ്റോള്‍മെന്റുകളും ഹോളിവുഡിലെ ഏറ്റവും ജനപ്രിയമായ ആക്ഷന്‍ ചിത്രങ്ങളില്‍ ചിലതാണ്. സൈബോര്‍ഗുകളുടെ കഥ പറഞ്ഞ ഫ്രഞ്ചൈസിയിലെ എത്ര ഭാഗം വന്നാലും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ് പതിവ്. സിനിമയുടെ ഇനിയൊരു ഭാഗത്തെക്കുറിച്ച് വിവരമില്ലെങ്കിലും ഹോളിവുഡിലെ ഏറ്റവും സെന്‍സേഷനായ മാര്‍ഗോട്ട് റോബിയുടെയും ഹെന്റി കാവില്ലിന്റെയും ചിത്രങ്ങള്‍ വെച്ച് പുതിയൊരു പതിപ്പിനെക്കുറിച്ച് ചിന്തിക്കുകയാണ് ആരാധകര്‍. ടെര്‍മിനേറ്റര്‍മാരായി ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബിയുടെയും ഹെന്റി കാവില്ലിന്റെയും ചിത്രങ്ങള്‍ അവര്‍ തങ്ങളുടെ പോസ്റ്റില്‍ പങ്കിട്ടു. ഫേസ്ബുക്ക് പേജിലൂടെ Read More…

Hollywood

നെപ്പോളിയന്റെ തിരക്ക് കഴിഞ്ഞു ; റിഡ്‌ലി സ്‌കോട്ട് ഇനി ഗ്‌ളാഡിയേറ്ററിന്റെ രണ്ടാം ഭാഗത്തില്‍

ലോകം മുഴുവന്‍ ഹോളിവുഡ് ആരാധകരെ ഇളക്കിമറിച്ച ഗ്‌ളാഡിയേറ്ററിന്റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷം ഇതേ സമയത്ത് തീയറ്ററില്‍ എത്തുന്ന സിനിമയുടെ ജോലികള്‍ അടുത്തമാസം ആദ്യം ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന. പാരാമൗണ്ട് പിക് ചേഴ് സിന്റെ ബാനറിലാണ് ഗ്ലാഡിയേറ്റര് 2 എത്തുന്നത്. സിനിമ അടുത്ത നവംബറില്‍ എത്തുമെന്നാണ് സൂചനകള്‍. റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ആദ്യഭാഗത്ത് നായകനായത് റസ്സല്‍ക്രോവായിരുന്നു. സിനിമയില്‍ റസ്സല്‍ ക്രോവിന്റെ കഥാപാത്രം അവസാനം മരിക്കുന്നതായിട്ടാണ് കാണിക്കുന്നത്. പോള്‍ മെസ്‌കല്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍, Read More…