നടി, ഫാഷന്‍ ഡിസൈനര്‍,കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. സിനിമ മാത്രമല്ല സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. മലയാളികള്‍ക്ക് താരം പ്രിയങ്കരിയായത് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. സീരിയലില്‍ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പല ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറും Read More…
ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന
വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു. Read More…
ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി; കുറിപ്പുമായി പത്മരാജന്റെ മകന്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആയതിനാല്‍ തന്നെ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹം ആഡംബരപൂര്‍വ്വം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ്. പ്രമുഖ വ്യക്തികളെയെല്ലാം നേരിട്ട് ചെന്ന് ക്ഷണിയ്ക്കുന്നതിന്റെ തിരക്കിലാണ് സുരേഷ് ഗോപി. അകാലത്തില്‍ വിട പറഞ്ഞ സംവിധായകന്‍ പത്മരാജന്റെ വീട്ടിലും സുരേഷ് ഗോപി വിവാഹം ക്ഷണിയ്ക്കാന്‍ എത്തിയിരുന്നു. സുരേഷ് ഗോപിയുമായുള്ള തന്റെയും പിതാവ് പത്മരാജന്റേയും ബന്ധത്തെ കുറിച്ച് നീണ്ട ഒരു കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് അനന്ത പത്മനാഭന്‍. ഭാഗ്യയുടെ Read More…
രശ്മികാ മന്ദനെയെ ലക്ഷ്യം വെച്ച് ഒളിയമ്പോ? ഋഷഭ് ഷെട്ടിയുടെ ആ വാക്കുകള്‍ ആരെ ഉദ്ദേശിച്ചാണ്?
ജന്മം കൊണ്ട് കന്നഡക്കാരിയാണെങ്കിലും നടി രശ്മികാ മന്ദനയുടെ തട്ടകം തെലുങ്കും തമിഴും ഹിന്ദിയുമൊക്കെയാണ്. വല്ലപ്പോഴും പോലും നടിക്ക് സ്വന്തം ഭാഷയില്‍ ഒരു സിനിമ ചെയ്യാനുമാകുന്നില്ല. അതേസമയം കന്നഡഭാഷയില്‍ വന്ന് ഭാഷയ്ക്കതീതമായ വന്‍ വിജയം നേടിയ കാന്താരയുടെ രണ്ടാം ഭാഗത്തിനായുള്ള ശ്രമത്തിലാണ് കന്നഡയിലെ സൂപ്പര്‍താരമായി മാറിയിരിക്കുന്ന ഋഷഭ് ഷെട്ടി. അടുത്തിടെ ഐഎഫ്എഫ്ഐ വാര്‍ത്താ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ” ‘കാന്താര’ ഇത്രയും വലിയ വിജയമാക്കിയതിന് കന്നഡ പ്രേക്ഷകര്‍ക്ക് ഞാന്‍ പ്രാരംഭ ക്രെഡിറ്റ് നല്‍കണം. അവര്‍ Read More…
ഇവാ ലോംഗോറിയ രാഷ്ട്രീയത്തിലേക്കില്ല; പക്ഷേ പറയാനുള്ള കാര്യം പറയുക തന്നെ ചെയ്യും
എന്തിനെക്കുറിച്ചും അഭിപ്രായമുള്ള ഹോളിവുഡ് താരം ഇവാ ലോംഗോറിയയ്ക്ക് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ ആരാധകരെ നഷ്ടമാകുമെന്ന പേടിയോ ആശങ്കയോ ഇല്ല. ആരാധകരെക്കാള്‍ തനിക്ക് പ്രധാനം രാഷ്ട്രീയവും ജനാധിപത്യത്തിലെ മറ്റു കാര്യങ്ങളുമാണെന്ന് നടി പറയുന്നു. ”ബോക്‌സ് ഓഫീസിനേക്കാളും കാഴ്ചക്കാരെക്കാളും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ എന്നിവയുടെ തകര്‍ച്ച, പുസ്തകങ്ങളുടെ നിരോധനം തുടങ്ങിയവയെല്ലാം വളരെ അപകടകരമായ കാര്യങ്ങളാണ്. അവയെക്കുറിച്ച് സംസാരിക്കുകയും നോക്കുകയും വോട്ടുചെയ്യുകയും വാദിക്കുകയും വേണം. അതിനാല്‍ ഇത് വിട്ടുവീഴ്ചയില്ലാത്തതാണ്.” Read More…
അദ്ധ്യാപികയും 12 വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രണയം- ‘മെയ് ഡിസംബര്‍’ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി
ജൂലിയാന്‍ മൂര്‍, ചാള്‍സ് മെല്‍ട്ടണ്‍ എന്നിവരോടൊപ്പം നതാലി പോര്‍ട്മാനും വേഷമിട്ട പുതിയ ചിത്രം മെയ് ഡിസംബര്‍ ഇതിനകം തന്നെ മികച്ച അവലോകനം നേടിയിരിക്കുകയാണ്. താരങ്ങളുടെ മികച്ച പ്രകടനത്തന് പുറമേ മികച്ച തിരക്കഥയുമായി ബന്ധപ്പെട്ടും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. കൗമാരപ്രായത്തിലുള്ള തന്റെ വിദ്യാര്‍ത്ഥിനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മേരി കേ ലെറ്റര്‍നോ എന്ന അധ്യാപികയുടെ യഥാര്‍ത്ഥ ജീവിതത്തെ സിനിമ ആധാരമാക്കുന്നു എന്നതാണ് പ്രത്യേകത. യഥാര്‍ത്ഥ സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ Read More…
പരുത്തിവീരന്റെ നിര്‍മ്മാതാവ് അമീര്‍ സുല്‍ത്താന്‍ തന്നെ; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്ത്, വിവാദം മുറുകുന്നു
നടന്‍ കാര്‍ത്തിയുടെ സിനിമാ അരങ്ങേറ്റമായ ‘പരുത്തിവീരന്‍’ സിനിമയുമായി ബന്ധപ്പെട്ട് തമിഴ്‌സിനിമയില്‍ ഉയരുന്ന വന്‍ വിവാദത്തില്‍ സിനിമയുടെ സന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമയുടെ നിര്‍മ്മാതാവായി സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് അമീര്‍ സുല്‍ത്താന്റെ പേരാണ്. സിനിമയുടെ സംവിധായകനായ അമീര്‍ സൂല്‍ത്താനും കാര്‍ത്തിയുടേയും സൂര്യയുടെയും ബന്ധുവുമായ കെ.ഇ. ജ്ഞാനവേലുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതാണ് വിവാദമായി മാറിയത്. കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത് സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ കാര്‍ത്തി നടത്തിയ ഒരു പരിപാടിയോടെയാണ് വിവാദം തുടങ്ങിയത്. കാര്‍ത്തിക്ക് അവസരം നല്‍കിയ സംവിധായകരെയെല്ലാം ക്ഷണിച്ച ചടങ്ങില്‍ ആദ്യ സിനിമ Read More…
‘ഹിഡിംഗ് സദ്ദാം ഹുസൈന്‍’ ഇറാഖി നേതാവിന്റെ ഒളിവുജീവിതവുമായി ഡോക്യുമെന്ററി ; സിനിമയാക്കാന്‍ അണിയറക്കാര്‍
അട്ടിമറിക്കപ്പെട്ട ഇറാഖി നേതാവ് സദ്ദാം ഹുസൈന്റെ ഒളിവ് കാലഘട്ടം സിനിമയാകുന്നു. 2003ല്‍ അമേരിക്കന്‍ സൈന്യം പിടിക്കുന്നത് വരെ അദ്ദേഹം ഒളിവില്‍ കഴിഞ്ഞ എട്ട് മാസത്തെ ജീവിതവും അദ്ദേഹത്തെ സഹായിച്ച ഇറാഖി കര്‍ഷകന്‍ അലാ നമിക്കുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമ ‘ഹൈഡിംഗ് സദ്ദാം ഹുസൈന്‍’ ഡോക്യുമെന്ററി വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ഓസ്‌കാര്‍ ജേതാവ് ദി കിംഗ്‌സ് സ്പീച്ച് എഴുതിയ ബ്രിട്ടീഷ്-അമേരിക്കന്‍ നാടകകൃത്ത് ഡേവിഡ് സീഡ്ലര്‍, നോര്‍വീജിയന്‍-കുര്‍ദിഷ് ചലച്ചിത്ര നിര്‍മ്മാതാവ് ഹല്‍കാവ്ത് മുസ്തഫ എന്നിവരില്‍ നിന്നുമാണ് ഈ പ്രോജക്റ്റ് Read More…
വിവാഹമെപ്പോഴാണ്? ക്രിസ്മാര്‍ട്ടിനോടും ഡെക്കോട്ട ജോണ്‍സണോടും ആരാധകര്‍ കട്ട സപ്പോര്‍ട്ടില്‍ ക്രിസിന്റെ മുന്‍ഭാര്യ
വിവാഹമെപ്പോഴാണെന്നാണ് പാട്ടുകാരന്‍ ക്രിസ് മാര്‍ട്ടിനോടും ഹോളിവുഡ് നടി ഡെക്കോട്ട ജോണ്‍സണോടും ആരാധകരുടെ ചോദ്യം. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ചും കാമുകന്‍ ക്രിസ് മാര്‍ട്ടിന്‍ തന്നെ അതില്‍ നിന്ന് രക്ഷിച്ചതിനെക്കുറിച്ചും മുമ്പ് ഡക്കോട്ട ജോണ്‍സണ്‍ പറഞ്ഞിട്ടുണ്ട്. 2017 ഒക്ടോബര്‍ മുതല്‍ ഡേറ്റിംഗിലാണെങ്കിലും വളരെ സ്വകാര്യമായി വെച്ചിരിക്കുകയാണ് ഇരുവരും. ക്രിസ് മാര്‍ട്ടിന്റെ മുന്‍ ഭാര്യ ഗ്വിനെത്ത് പാല്‍ട്രോ ഇവരുടെ ബന്ധത്തില്‍ ഒരു നിര്‍ണ്ണായ പങ്കു വഹിക്കുന്നുണ്ട്. അവരുടെ പ്രണയത്തില്‍ വിശ്വസിക്കാനും ഒന്നിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അയണ്‍ മാന്‍ നടിയാണ്. വിവാഹം സാധ്യമായാല്‍ Read More…














