Hollywood

ഇന്നാണെങ്കില്‍ നടിയാകില്ലായിരുന്നു, ഓസ്‌ക്കര്‍ തന്ന പ്രശസ്തി വിഷാദവും ആത്മഹത്യാ ചിന്തയുമെന്ന് ആഞ്ജലീന ജോളി

ഇക്കാലത്തായിരുന്നു താന്‍ വിനോദ വ്യവസായത്തില്‍ എത്തിയിരുന്നതെങ്കില്‍ നടിയാകുകയില്ലായിരുന്നെന്ന് ഹോളിവുഡ് താരം ആഞ്ജലീനാ ജൂലി. മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നല്‍കിയ പ്രശസ്തി തന്നെ വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കുമാണ് നയിച്ചതെന്നും നടി പറഞ്ഞു. ദി വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ്സു തുറന്നത്. അഭിനയം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും സ്റ്റേജില്‍ മാത്രമായിരുന്നെന്നും ഹോളിവുഡ് സ്വപ്‌നങ്ങളില്‍ പോലും ഇല്ലായിരുന്നെന്നും പറഞ്ഞു. താന്‍ കരിയര്‍ തുടങ്ങുമ്പോള്‍ അത്ര പ്രതീക്ഷയുള്ള നടിയായിരുന്നില്ല എന്നും പത്രങ്ങളില്‍ അവള്‍ തന്നെക്കുറിച്ച് ഒന്നും വായിച്ചിട്ടില്ലെങ്കിലും Read More…

Movie News

തമിഴ്‌സിനിമയിലെ മാദകസുന്ദരിയെ അവതരിപ്പിക്കാന്‍ ഓസ്‌ട്രേലിയന്‍ നടി ചന്ദ്രിക

തമിഴ്‌സിനിമയില്‍ എത്തിയ ആദ്യ അന്താരാഷ്ട്ര നായിക ബ്രിട്ടീഷുകാരി എമി ജാക്‌സണായിരുന്നു. തമിഴിലും തെലുങ്കിലുമായി അനേകം ആരാധകരെ സ്വന്തമാക്കിയ അവര്‍ക്ക് പിന്നാലെ മറ്റൊരു വിദേശ നടി കൂടി തമിഴ്‌സിനിമയില്‍ കാലുറപ്പിക്കുന്നു. ഇന്തോ-ഓസ്‌ട്രേലിയന്‍ നടി ചന്ദ്രികയാണ് പുതിയതായി കോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ മാദക നായികയുടെ ജീവിതം പറയുന്ന തമിഴ് സിനിമയിലേക്കാണ് നടിയെത്തുന്നത്. ഓസ്‌ട്രേലിയന്‍ നടിയും മോഡലും നര്‍ത്തകിയുമൊക്കെയായ ചന്ദ്രിക ഇന്ത്യന്‍ വംശജയാണ്. ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന നടി അഭിനയവും മോഡലിംഗും ചെയ്തത് ലോസ് ഏഞ്ചല്‍സില്‍ ആയിരുന്നു. 2018 Read More…

Movie News

കെജിഎഫിന്റെ മൂന്നാം ഭാഗവും ഉറപ്പെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍; താനുണ്ടാകുമോ എന്നറിയില്ല

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയും നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്ത പ്രശാന്ത് നീലിന്റെയും യാഷിന്റെയും കെജിഎഫിന്റെ മൂന്നാം ഭാഗവും വരും. ഇപ്പോഴിതാ ഗ്യാങ്സ്റ്റര്‍ ഡ്രാമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ‘സലാര്‍’ റിലീസിനായി ഒരുങ്ങുന്ന സംവിധായകന്‍ പ്രശാന്ത് നീല്‍ അതിന് മുന്നോടിയായി, തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഫ്രാഞ്ചൈസിയായ ‘കെജിഎഫിനെ’ കുറിച്ചും സംസാരിച്ചു. ‘കെജിഎഫ് 3 സംഭവിക്കും. ഞാന്‍ സംവിധായകനാണോ അല്ലയോ എന്നെനിക്കറിയില്ല, പക്ഷേ യഷ് എല്ലായ്‌പ്പോഴും അതിന്റെ ഭാഗമാകും. അതിനുവേണ്ടിയല്ല ഞങ്ങള്‍ അത് പ്രഖ്യാപിച്ചത്.’ Read More…

Hollywood

‘ഇത്ര ചെറുപ്പത്തിലുള്ള വിയോഗം ഹൃദയഭേദകം”; മുന്‍ കാമുകന്‍ മാത്യു പെറിയുടെ മരണത്തില്‍ ജൂലിയ റോബര്‍ട്ട്‌സ്

ഒക്‌ടോബര്‍ 28 ന് ഹോളിവുഡ് നടന്‍ മാത്യൂ പെറിയുടെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ലോകമെമ്പാടുമുള്ള സെലിബ്രിട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു കാലത്ത് കാമുകയായിരുന്ന ഹോളിവുഡ് സൂപ്പര്‍നായിക ജൂലിയ റോബര്‍ട്‌സും അക്കാര്യത്തില്‍ മൗനം വെടിഞ്ഞു. ജൂലിയ റോബര്‍ട്ട്‌സ് ആദ്യമായി മാത്യു പെറിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ചത് ഹൃദയഭേദകം എന്നായിരുന്നു. ഇത്രയും ചെറുപ്പത്തില്‍ ഒരാളുടെ പെട്ടെന്നുള്ള വിയോഗം ഹൃദയഭേദകമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം. കോമഡി സീരീസായ ഫ്രണ്ട്‌സിലെ അതിഥി വേഷത്തില്‍ ഒരുമിച്ച് അഭിനയിച്ച് കാമുകീകാമുകന്മാരായി Read More…

Movie News

ടൈഗര്‍ 3 യിലെ ടൗവ്വല്‍ പോരാട്ടം; ടൗവ്വല്‍ അഴിഞ്ഞുപോകാതെ, പരസ്പരം മുറിവേല്‍ക്കാതെ ഏറെ കഷ്ടപ്പെട്ടെന്ന് കത്രീന

സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് പ്രധാന കഥാപാത്രങ്ങളായ ‘ടൈഗര്‍ 3’ ഈ വര്‍ഷത്തെ വാണിജ്യപരമായി ലാഭകരമായ ചിത്രങ്ങളിലൊന്നാണ്. സിനിമയില്‍ കത്രീന കൈഫും ഹോളിവുഡ് താരം മിഷേല്‍ ലീയും തമ്മിലുള്ള ടര്‍ക്കിഷ് ഹമാം ടവല്‍ പോരാട്ടം സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ രംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയതെന്ന് കത്രീനയും ലീയും അടുത്തിടെ പറഞ്ഞു. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു കത്രീന സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളെക്കുറിച്ച് പറഞ്ഞത്. ‘ഹമാം’ സീക്വന്‍സില്‍ എനിക്ക് ഇരട്ടി Read More…

Movie News

നടന്‍ ചിമ്പു സംവിധായകന്റെ കസേരയിലേക്ക് വീണ്ടും ; അമ്പതാമത് ചിത്രത്തില്‍ താരം ക്യാമറയ്ക്ക് പിന്നിലെത്തും

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നടന്‍ നടന്‍ ചിമ്പു സംവിധായകന്റെ കസേരയിലേക്ക് തിരിച്ചുവരുന്നു. തന്റെ അമ്പതാം സിനിമയിലാണ് നടന്‍ സംവിധായകന്റെ തൊപ്പിയണിയുന്നത്. തിരക്കഥ, എഡിറ്റിംഗ്, സംഗീതം, ആലാപനം, സംവിധാനം ഉള്‍പ്പെടെ സിനിമയിലെ ഒട്ടുമിക്ക മേഖലയിലും കൈവെച്ചിട്ടുള്ള ചിമ്പു തന്റെ തന്നെ ഉപേക്ഷിച്ച പ്രൊജക്ടായ ‘കെറ്റവന്‍’ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് കേള്‍വി. മുമ്പ് 2004 ല്‍ പുറത്തുവന്ന മന്മഥന്‍ സിനിമയ്ക്ക് പിന്നില്‍ താരത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എ ജെ മുരുകന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കൈകള്‍ താരത്തിന്റേതായിരുന്നു എന്നാണ് Read More…

Featured Movie News

ഹിന്ദിചിത്രം ‘ആനിമലിന്’ നല്ല കമന്റിട്ടു ; തൃഷയുടെ ആരാധകര്‍ ‘വയലന്റായി’

സ്ത്രീവിരുദ്ധതയുടെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് നടി തൃഷാ കൃഷ്ണന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ രംഗത്തു വന്നത്. എന്നാല്‍ ബോളിവുഡില്‍ നിന്നുള്ള പുതിയ സിനിമ ആനിമലിന് നല്ല റിവ്യൂ നല്‍കി നടി പുലിവാല് പിടിക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പ്രതികരണം ആരാധകരുടെ വിമര്‍ശത്തെ തുടര്‍ന്ന് നടി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. രണ്‍ബീര്‍ കപൂറും രശ്മിക മന്ദനയും അനില്‍ കപൂറും ബോബി ഡിയോളുമൊക്കെ അഭിനയിച്ച സിനിമ അടുത്തിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയ്ക്ക് തൃഷ ‘കള്‍ട്ട് മൂവി’ എന്ന് അഭിപ്രായവുമിട്ടു. ”ഒറ്റവാക്ക്: കള്‍ട്ട്. Read More…

Hollywood

അന്ന് അയാള്‍ കുഴപ്പക്കാരനായിരുന്നു, ഉജ്ജ്വലമായ ഊര്‍ജ്ജം ഉണ്ടായിരുന്നു; ലിയനാര്‍ഡോയെപ്പറ്റി കേറ്റ് വിന്‍സ്‌ലെറ്റ്

ടൈറ്റാനിക്കിന്റെ സെറ്റില്‍ ലിയനാര്‍ഡോ ഡികാപ്രിയോയുമായി തനിക്ക് മികച്ച സൗഹാര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഇപ്പോഴും നില നിര്‍ത്തുന്നതായും കേറ്റ് വിന്‍സ്‌ലേറ്റ്. 4കെ അള്‍ട്രാ എച്ച്ഡി ഡിവിഡിയായി സിനിമ വീണ്ടും വരാനിരിക്കെ ഡികാപ്രിയോയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് കേറ്റ് വിന്‍സ്‌ലേറ്റ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നതും അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നതും അതിശയകരമാണെന്ന് നടി പറഞ്ഞു. എന്റര്‍ടൈന്‍മെന്റ് ടുനൈറ്റിന് നല്‍കിയ ഒരു ക്ലിപ്പിലാണ് കേറ്റ് വിന്‍സ്‌ലേറ്റ് ഇക്കാര്യം പറഞ്ഞത്. ”നീണ്ട, മെലിഞ്ഞ, ഒരു കുഴപ്പക്കാരനായിരുന്നു അവന്‍, മാത്രമല്ല അവന്‍ തന്നോട് തന്നെ Read More…

Movie News

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യ

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യമലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സൗഭാഗ്യയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ”പകരം വെയ്ക്കാനാവാത്ത”- എന്ന തലക്കെട്ടുമായി ഇപ്പോള്‍ വികാരനിര്‍ഭരമായ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് സൗഭാഗ്യ. മകള്‍ സുദര്‍ശന മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പം കളിയ്ക്കുന്ന രംഗങ്ങളാണ് സൗഭാഗ്യ Read More…