Hollywood

ചാര്‍ലീസ് തെറോണും ഡാനിയേല്‍ ക്രെയ്ഗും ഒന്നിക്കുന്നു; മണി ഹീസ്റ്റുമായി സൂപ്പര്‍ താരങ്ങള്‍

അക്കാഡമി അവാര്‍ഡ് ജേതാവ് ചാര്‍ലിസ് തെറോണും ജെയിംസ് ബോണ്ട് ഐക്കണ്‍ ഡാനിയല്‍ ക്രെയ്ഗും ഒരു ഹീസ്റ്റ് ത്രില്ലറിനായി ഒന്നിക്കുന്നു. ടു ഫോര്‍ ദ മണി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജസ്റ്റിനും എഴുത്തുകാരനായ ഡാന്‍ മസ്യൂ തെറോണും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യഥാര്‍ത്ഥ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ടു ഫോര്‍ ദ മണി. സിനിമയില്‍, ചാര്‍ലിസും ഡാനിയലും കരിയര്‍ കള്ളന്മാരുടെ വേഷവും പ്രൊഫഷണലായി അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ട മൂന്ന് ജോലികളും അവതരിപ്പിക്കും. ഡോക്ടര്‍ Read More…

Movie News

അമീര്‍ സുല്‍ത്താന്റെ ‘മായാവലൈ’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍

കാര്‍ത്തിയുടെ 25 ാം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനും പരുത്തിവീരന്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും പിന്നാലെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശനിയാഴ്ച സോഷ്യല്‍ മീഡിയ വഴിയാണ് അണിയറക്കാര്‍ ടീസര്‍ വിട്ടത്. രമേഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യ, സഞ്ചിത ഷെട്ടി, ശരണ്‍, ധീന, വിന്‍സെന്റ് അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അമീറിന്റെ വോയ്‌സ് ഓവറോടു കൂടിയുള്ളതാണ് ടീസര്‍. തന്നെ രാജന്‍ എന്ന് പരിചയപ്പെടുത്തുകയും സഞ്ചിത സാറായെ സത്യയായും അവതരിപ്പിക്കുന്നതാണ് ടീസര്‍. Read More…

Movie News

‘സ്വർണപ്പണിക്കാരനായ എന്റെ അച്ഛനുണ്ടാക്കിയതാണ് ആ കമ്മൽ’; വാലിബന്റെ കമ്മലിന് പിന്നിലെ കഥ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍.ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ആരംഭിക്കുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വാലിബന്റെ ചെവിയുടെ ക്ലോസ് ഷോട്ടില്‍ നിന്നാണ്. ഈ ഇയര്‍ കഫ് എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ കമ്മല്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പറയുകയാണ് സേതു ശിവാനന്ദ് എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്. ‘ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍. ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും Read More…

Hollywood

ബെന്നി ബ്‌ളാങ്കോയുമായി ഡേറ്റിംഗില്‍; പോപ്പ രാജകുമാരി സെലീനഗോമസ് സിംഗിളായുള്ള ജീവിതം മതിയാക്കി

പോപ്പ്‌രാജകുമാരി സെലീനഗോമസ് ഒടുവില്‍ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിക്കുന്നു. പ്രണയസാധ്യതയെക്കുറിച്ചുള്ള സമീപകാലത്ത് ഉയര്‍ന്ന ഗോസിപ്പില്‍ ഹോളിവുഡ് താരം സംഗീത നിര്‍മ്മാതാവ് ബെന്നി ബ്ലാങ്കോയുമായുള്ള തന്റെ ബന്ധം സ്ഥിരീകരിച്ചു. കിംവദന്തികള്‍ അവസാനിപ്പിക്കാന്‍ ഗായിക തീരുമാനിക്കുകയും താന്‍ ഇപ്പോള്‍ നിര്‍മ്മാതാവുമായി ഡേറ്റിംഗ് നടത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ അവരുടെ ബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്ന ഒരു പോസ്റ്റിന് കീഴില്‍ ”വസ്തുതകള്‍” എന്ന് കുറിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ നിന്നുള്ള ചില നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാനും പുതിയ പ്രണയത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കിടാനും Read More…

Hollywood

ഡിമന്‍ഷ്യ ബാധിച്ച ഹോളിവുഡ് മുന്‍ സൂപ്പര്‍താരം ബ്രൂസ് വില്ലിസിനായി സമയം ചെലവഴിച്ച് കുടുംബം

ഡിമന്‍ഷ്യ ബാധിച്ചവരെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് എന്നറിയാന്‍ ഹോളിവുഡിലെ മൂന്‍ സൂപ്പര്‍താരം ബ്രൂസ് വില്ലിസിനെ കുടുംബം നോക്കുന്നത് എങ്ങിനെയെന്ന് നോക്കിയാല്‍ മതിയാകും. ഡിമെന്‍ഷ്യയുടെ പിടിയിലായിരിക്കുന്ന നടന് വേണ്ടി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം എപ്പോഴും കൂടെ നില്‍ക്കുകയാണ്. പേരുകള്‍ ഓര്‍ക്കാന്‍ കഴിയാത്തപ്പോഴും സ്നേഹിക്കപ്പെടുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിവ് നല്‍കാന്‍ കുടുംബം യത്‌നിക്കുന്നു.നടനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുന്‍ ഭാര്യ ഡെമി മൂര്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ താരത്തോടൊപ്പം എന്നത്തേക്കാളും അടുത്തതായി പെരുമാറുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബ്രൂസിന്റെ രോഗനിര്‍ണ്ണയം നടന്നതു മുതല്‍ കുടുംബത്തെ കുറിച്ചുള്ള Read More…

Movie News

‘തലൈവര്‍ 170’ ന്റെ പേര് പ്രഖ്യാപിക്കും ; രജനീ ആരാധകര്‍ക്ക് ജന്മദിന സമ്മാനം നല്‍കാന്‍ അണിയറക്കാര്‍

ജയിലര്‍ വന്‍ വിജയമായതിന് പിന്നാലെ വലിയ ആകാംഷയോടെയാണ് ആരാധകര്‍ ടി.ജെ. ജ്ഞാനവേലിനൊപ്പമുള്ള രജനീകാന്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നത്. ‘തലൈവര്‍ 170’ എന്ന പേരിട്ടിരിക്കുന്ന സിനിമയ്ക്ക് രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് പേരിടുമെന്ന് സൂചന. ആരാധകരുടെ ആഘോഷങ്ങള്‍ക്കൊപ്പം സിനിമയുടെ ഒരു അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ പേര് സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി നല്‍കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്. സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സോഷ്യല്‍ ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുണ്ട്. Read More…

Featured Hollywood

എക്‌സ്ട്രാ നടിയില്‍ നിന്നും ഹോളിവുഡ് താരം; തന്റെ പ്രചോദനം ജെന്നിഫര്‍ ലോപ്പസെന്ന് ഇവാ ലോംഗോറിയ

വിനോദ വ്യവസായത്തില്‍ ഒരു കരിയര്‍ കണ്ടെത്താന്‍ തന്റെ പ്രചോദനം പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസെന്ന് നടി ഇവാ ലോംഗോറിയ. 48 കാരിയായ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ജെന്നിഫര്‍ ലോപ്പസിനെ കണ്ട ശേഷമാണ് ഹോളിവുഡില്‍ ഒരു കരിയര്‍ തുടരാന്‍ പ്രേരണയായതെന്ന് നടി പറഞ്ഞു. തടസ്സങ്ങള്‍ മറികടന്ന് ലാറ്റിനോ പ്രതിഭകള്‍ക്ക് വഴിയൊരുക്കിയ ഒരാളായി ജെ ലോയെ ലോംഗോറിയ ക്രെഡിറ്റ് ചെയ്തു. സെലീന ക്വിന്റാനില്ലയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് 1997-ലെ ജീവചരിത്രമായ ‘സെലീന’യുടെ സെറ്റില്‍ വെച്ചാണ് ഇവാ ലോംഗോറിയ ജെന്നിഫര്‍ ലോപ്പസിനെ കാണുന്നത്. Read More…

Movie News

‘പ്രസ്തുത രംഗം ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ചെയ്തതല്ല’: വ്യക്തമാക്കി ‘ആന്റണി’ ടീം

ജോജു ജോര്‍ജ് പ്രധാനവേഷത്തിലഭിനയിക്കുന്ന ‘ആന്റണി’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരേ മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ടീം ആന്റണി. ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന “ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ‘ആന്റണി’. പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ Read More…

Movie News

കാത്തിരിപ്പ് അവസാനിക്കുന്നു; സലാര്‍ ആദ്യഭാഗം ഈ മാസം 23 ന്; കേരളത്തില്‍ 300 ലധികം സ്‌ക്രീനുകളില്‍

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലും ബാഹുബലി താരം പ്രഭാസും ഒരുമിക്കുന്ന സലാറിലെ മലയാളം കണക്ഷന്‍ മലയാളം സൂപ്പര്‍താരം പൃഥ്വിരാജാണ്. മൂന്ന് പേരുടെയും ആരാധകര്‍ ആകാംഷയോടെയിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ക്രിസ്മസ് റിലീസായി മൂന്ന് ദിവസം മുമ്പ് സിനിമ തീയേറ്ററുകളില്‍ എത്തും. വരദരാജ മാന്നാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശം വര്‍ദ്ധിക്കുന്നു. കേരളത്തിലുടനീളം 300 ലധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം Read More…