Movie News

പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ നടന്‍ വിക്രം ; ‘ചിത്ത’ സംവിധായകന്‍ അരുണ്‍കുമാറിനൊപ്പം അടുത്ത ചിത്രം

നടന്‍ വിക്രത്തിനെ അവസാനമായി കണ്ടത് വന്‍വിജയം നേടിയ മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനിലാണ്. തൊട്ടുപിന്നാലെ പാ രഞ്ജിത്തിന്റെ തങ്കലാനാണ് ആരാധകരെ തേടിവരാന്‍ പോകുന്നത്. അടുത്തതായി താരം എസ്.യു. അരുണ്‍കുമാറിനൊപ്പമുള്ള സിനിമയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ സിദ്ധാര്‍ത്ഥ് നായകനായ ചിത്തയിലൂടെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍കുമാര്‍. ഇത് വിക്രത്തിന്റെ അറുപത്തിരണ്ടാമത്തെ സിനിമയായിരിക്കും. വിക്രവും അരുണ്‍കുമാറും ഒത്തുചേരുന്ന ആദ്യ സിനിമയായതിനാല്‍ രണ്ടുപേരുടേയും ആരാധകര്‍ വലിയ ശ്രദ്ധയാണ് സിനിമയില്‍ വെച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ Read More…

Hollywood

അവതാറിന്റെ വിസ്മയകാഴ്ചകള്‍ അവസാനിക്കുന്നില്ല ; മൂന്നാം ഭാഗം 2025 ല്‍ പുറത്തുവരും ; പിന്നാലെ നാലും അഞ്ചുമുണ്ട്

ലോക സിനിമയില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്തതാണ് അവതാര്‍ സിനിമകളുടെ വന്‍ വിജയങ്ങള്‍ക്ക് ആധാരം. 2009 ലെയും 2022 ലെയും ബോക്‌സോഫീസുകള്‍ തകര്‍ത്ത ചിത്രം ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാമതും മൂന്നാമതും തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പ്രേക്ഷകരെ തേടിയെത്തിയ ബോക്സ് ഓഫീസില്‍ 2.3 ബില്യണ്‍ ഡോളര്‍ നേടിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടറും’ വന്‍ വിജയം നേടിയതോടെ ഫ്രാഞ്ചൈസിയുടെ പുതിയ സിനിമയുടെ തിരക്കിലാണ് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ Read More…

Movie News

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ തിയേറ്ററിൽ 22 ന് റിലീസ് ചെയ്യും

കൊച്ചി: പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്.22 ന് ചിത്രം റിലീസ് ചെയ്യും. അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്റെത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Read More…

Movie News

സ്റ്റേ നീങ്ങി: പൊറാട്ട്നാടകം തീയറ്ററുകളിലേക്ക്

കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു.ഇരു വിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള ,നിയമനടപടികൾ Read More…

Featured Movie News

ജാഫർ ഇടുക്കി, സിബി തോമസ്, ശ്രീകാന്ത് മുരളി-‘മാംഗോ മുറി’ ജനുവരി 5ന് റിലീസ്

ട്രിയാനി പ്രൊഡക്ഷൻസി​ന്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം),ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തും. ചിത്രത്തിൽ ലാലി അനാർക്കലിയും അജിഷ പ്രഭാകരനും പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി Read More…

Hollywood

ബെവര്‍ലി ഹില്‍സിലെ ആഘോഷം ; പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് താരസംഗമം

ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും സുന്ദരികളായ നൂറു നടിമാരുടെ പട്ടിക എടുത്താല്‍ നിസ്സംശയമായും കാണുന്ന പേരുകളാണ് പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് എന്നിവ. അടുത്തിടെ ഈ സൗന്ദര്യങ്ങളുടെ അവിശ്വസനീയമായ ഒരു സംഗമം നടന്നു. മൂന്ന് പേരും ഒരുമിച്ച് ഒരു ആഘോഷത്തില്‍ പങ്കെടുത്തതിന്റെ വാര്‍ത്തയിലാണ് ഹോളിവുഡ് ഗോസിപ്പുകാര്‍. ആഘോഷം നടത്തിയത് പെനലൂപ് ക്രൂസായിരുന്നു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ മന്ദാരിന്‍ ഓറിയന്റല്‍ റെസിഡന്‍സില്‍ ചില പ്രത്യേക അതിഥികള്‍ക്കൊപ്പം പ്രത്യേക ഉച്ചഭക്ഷണത്തിനായി രണ്ട് താരങ്ങളും ക്ഷണിച്ചു. ആഘോഷത്തിന്റെ കാരണം മറ്റൊന്നുമല്ല Read More…

Hollywood

ജെന്നിഫര്‍ ലോപ്പസിന്റെ ‘മദര്‍’ വന്‍ഹിറ്റ്; നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍പേര്‍ കണ്ട സിനിമ

മദ്ധ്യവയസ്സ് കഴിഞ്ഞെങ്കിലും ഇപ്പോഴും സൗന്ദര്യത്തിലും ആരാധകരുടെ ഇഷ്ടത്തിന്റെയും കാര്യത്തില്‍ പാട്ടുകാരിയും നടിയുമായ ജെന്നിഫര്‍ ലോപ്പസ് പുലിയാണ്. താരത്തിന്റെ ആല്‍ബം പോലെ തന്നെ സിനിമകള്‍ക്കും വലിയ പ്രചാരം കിട്ടുന്നു. കഴിഞ്ഞവര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത വിജയ ചിത്രങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് താരത്തിന്റെ ‘ദി മദര്‍’. നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്ത ചിത്രം ഇതുവരെ കണ്ടത് 249.9 ദശലക്ഷം മണിക്കൂറുകള്‍. ഹോളിവുഡില്‍ വന്‍ ഹിറ്റായ ബാര്‍ബിയ്ക്കും ഓപ്പണ്‍ ഹൈമറിനും ഒപ്പമാണ് ദി മദറും ഹിറ്റടിച്ചിരിക്കുന്നത്. 127 ദശലക്ഷം Read More…

Movie News

വിജയ് ഒരു സ്‌കൂള്‍ബോയ് ആകുന്നു; വെങ്കട്ട്പ്രഭു ചിത്രത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുകള്‍

ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് യുടെ വെങ്കട്പ്രഭുവുമായുള്ള അടുത്ത സിനിമയെക്കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ വിജയ് സ്‌കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു എന്നതാണ്. ഇരട്ടവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഡീ – ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിജയ് യുടെ ചെറുപ്രായം കാണിക്കുന്നത്. 31 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു സ്‌കൂള്‍ബോയ് ആയി താരത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു ലുക്ക് ആയിരിക്കും ഇതെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ‘ദളപതി 68’ ഹോളിവുഡ് Read More…

Movie News

തമിഴില്‍ ചരിത്രമെഴുതി അന്നാബെന്നും സൂരിയും ; ‘കൊട്ടുകാളൈ’ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍

തമിഴ് സിനിമയില്‍ കോമാളിയെന്ന് പരിഹസിക്കപ്പെട്ടിരുന്ന നടന്‍ സൂരിയും ഭാഗ്യമില്ലാത്ത നായികയെന്ന് മലയാളം തള്ളിയ അന്നാബെന്നും തമിഴ്‌സിനിമയില്‍ ചരിത്രമെഴുതുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇവരുടെ സിനിമ കൊട്ടുകാളൈ പ്രദര്‍ശിപ്പിക്കുന്നു. തമിഴ് സിനിമയില്‍ നിന്നും ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ സിനിമയാണ് കെട്ടുകാളൈ. ‘കൂഴങ്കള്‍’ എന്ന സിനിമയിലൂടെ പ്രശസ്തനായ പി.എസ്. വിനോദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യുടെ നിര്‍മ്മാതാവും നടനുമായ ശിവകാര്‍ത്തികേയനാണ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നത്. അന്നാബെന്‍ ആണ് സിനിമയിലെ നായിക. സിനിമയുടെ ക്യാമറ ബി Read More…