Featured Movie News

ക്ലാരയെന്ന കുടുംബ സ്ത്രീയായി അന്നാ രേഷ്മ രാജൻ, ധ്യാൻ ശ്രീനിവാസൻ നായകന്‍

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. പിന്നീട് ലാൽ ജോസ് – മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അന്ന ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും. മഹേഷ് പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം Read More…

Hollywood

സ്റ്റാന്റപ്പ് കോമഡിയില്‍ മകനെ വിഷയമാക്കി; ജാനെല്ലാ ജെയിംസിന് തമാശ ബൂമറാംഗായി; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

നടിയും ഹാസ്യതാരവും സ്റ്റാന്റപ്പ്‌കോമഡി താരമായ ജാനെല്ലെ ജെയിംസ് അടുത്തിടെ തന്റെ മകനെക്കുറിച്ച് പറഞ്ഞ ഒരു തമാശ ഇപ്പോള്‍ നടിക്ക് ബൂമറാംഗായി മാറിയിരിക്കുകയാണ്. താരത്തിന്റെ സംസാരത്തിന്റെ പഴയ വീഡിയോ ജേഡ് സ്‌പൈസീ എന്ന അക്കൗണ്ടില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇവര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. അബോട്ട് എലിമെന്ററി സ്റ്റാര്‍ തമാശ അവതരിപ്പിക്കുന്നതിന്റെ ഒരു ക്ലിപ്പ് 2023 ഡിസംബര്‍ 12 ചൊവ്വാഴ്ച, എക്സ് ഉപയോക്താവ് പങ്കിട്ടതാണ് സംഭവം പുറത്തറിഞ്ഞത്. നെറ്റ്ഫ്‌ലിക്സിന്റെ കോമഡി സ്പെഷ്യല്‍ ദി സ്റ്റാന്‍ഡ് അപ്പ് Read More…

Featured Hollywood

അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് വൈല്‍ഡ് വീണ്ടും സംവിധായികയാകുന്നു

സിനിമാ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായ യൂണിവേഴ്‌സലിന് വേണ്ടി സുന്ദരിയായ അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് സിനിമാ സംവിധാനം ചെയ്യുന്നു. ‘നോട്ടി’ എന്ന പേരില്‍ വരുന്ന സിനിമയാണ് ഒളിവിയ സംവിധാനം ചെയ്യുന്നത്. ബാര്‍ബിയുടെ വിജയത്തിന് ശേഷം ലക്കിചാപ്പ് ബാനറിലൂടെ മാര്‍ഗോട്ട് റോബി, ടോം അക്കര്‍ലി, ജോസി മക്നമര എന്നിവര്‍ നിര്‍മ്മിക്കും. ജിമ്മി വാര്‍ഡനാണ് സിനിമയുടെ സ്‌ക്രിപ്റ്റ്. സിനിമയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുമ്പ് ബുക്‌സ്മാര്‍ട്ട് എന്ന സിനിമയുമായി സംവിധാനത്തിലേക്ക് അരങ്ങേറിയ നടി ഈയിടെ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും Read More…

Movie News

സൂര്യയുടെ വെട്രിമാരന്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കണം; വിടുതലൈ- 2 റിലീസിന് ശേഷം സിനിമ

തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളായ സംവിധായകന്‍ വെട്രിമാരനും നടന്‍ സൂര്യയും ഒന്നിക്കുന്ന സിനിമ വടിവാസലിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമ നീണ്ടു നീണ്ടു പോകുകയാണ്. എന്നാല്‍ ‘വിടുതലൈ പാര്‍ട്ട് 2’ റിലീസിന് ശേഷം മാത്രമേ സൂര്യയെ നായകനാക്കി തന്റെ വരാനിരിക്കുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ വെട്രിമാരന്‍ സ്ഥിരീകരിച്ചു. ‘വിടുതലൈ പാര്‍ട്ട് 2’ ന് ചില ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ താന്‍ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം അടുത്തിടെ ഒരു മാധ്യമ സംഭാഷണത്തില്‍ Read More…

Movie News

400 കോടി ബജറ്റുള്ള സലാറില്‍ പ്രഭാസിന്റെ പ്രതിഫലം എത്രയാണെന്നോ? വില്ലനായ പൃഥ്വിരാജിന്റെ പ്രതിഫലം കേട്ടാല്‍ തന്നെ ഞെട്ടും

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും സലാര്‍ എന്നാണ് പ്രതീക്ഷ. നായകനായി ബാഹുബലി താരം പ്രഭാസും വില്ലനായി മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജും എത്തുന്ന സിനിമയുടെ ആകാംഷ ആരാധകര്‍ക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് വേണ്ടി നായകനും വില്ലനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും സീന്യൂസുമെല്ലാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മലയാളിതാരം പൃഥ്വിരാജിന് നാലു കോടി രൂപ പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം. പ്രഭാസിന് സിനിമയില്‍ 100 കോടിയും നല്‍കി. Read More…

Featured Movie News

ധനുഷിന്റെ അമ്പതാം ചിത്രം പൂര്‍ത്തിയായി; സംവിധാനം ചെയ്യുന്ന രണ്ടാമത് സിനിമ ഗ്യാംഗ്‌സ്റ്റര്‍ മൂവി

വലിയ ബഹളങ്ങളോ വാര്‍ത്തസൃഷ്ടിക്കലുകളോ ഇല്ലാതെ തമിഴ്‌നടന്‍ ധനുഷ് തന്റെ രണ്ടാമത്തെ സംവിധാന സംരംഭവും പൂര്‍ത്തിയാക്കി. നടന്‍ സംവിധാനം ചെയ്യുന്ന ‘ഡി50’ എന്ന സിനിമയുടെ ഷൂട്ടിംഗ് താരം പൂര്‍ത്തിയാക്കി. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. വടക്കന്‍ ചെന്നൈയെ കേന്ദ്രീകരിച്ച് പ്രതികാരം വിഷയമാകുന്ന ഒരു ഗ്യാംഗ്‌സ്റ്റര്‍ സിനിമയാണ് ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ജൂലൈയിലാണ് ധനുഷ് സിനിമയുടെ ചിത്രീകരണവും സംവിധാനവും ആരംഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി താരം സാമൂഹ്യമാധ്യങ്ങളിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കള്‍ക്കും അനുയായികള്‍ക്കും താരം Read More…

Movie News

‘മറിമായ’ത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ‘പഞ്ചായത്ത് ജെട്ടി’

ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സിറ്റ്കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സമീപകാലത്ത് പ്രേക്ഷകരെ ഇത്രയും ആകർഷിച്ച ഒരു കലാസൃഷ്ടി ഇല്ലായെന്നു തന്നെ പറയാവുന്നതാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്കിടയിൽ അത്ര മാത്രം വേരൂന്നിയിരിക്കുന്നു ‘മറിമായത്തിലെ ‘സലിം ഹസ്സൻ, നിയാസ് ബക്കർ ,ഉണ്ണിരാജ്, വിനോദ് കോവൂർ ,മണി ഷൊർത്ത്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ ,അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി Read More…

Movie News

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ ചിത്രം; എസ്. ജി.257 ആരംഭിച്ചു

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ബ്രദ്ധേയനായ സംവിധായകനാണ് സനൽ .വി.ദേവൻ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ’ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും Read More…

Movie News

കാര്‍ത്തിക് സുബ്ബരാജിന് ഇനിയെന്ത് വേണം? ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ പോകുന്നത് ആരാണെന്നറിയാമോ?

തമിഴിലെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് കാണാമെന്ന് ഉറപ്പ് കൊടുത്ത് ഹോളിവുഡ് വമ്പന്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ കാണാമെന്ന് ഏറ്റിരിക്കുന്നത് ഹോളിവുഡിലെ വമ്പന്‍ താരവും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റവുഡാണ്. എസ്‌ജെ സൂര്യയും രാഘവേന്ദ്ര ലോറന്‍സും നായകന്മാരായി പുറത്തുവന്ന സിനിമ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് സമര്‍പ്പിച്ചത് ക്ലിന്റ് ഈസ്റ്റ്‌വുഡിനും ഇന്ത്യയുടെ ലോകസംവിധായകനായിരുന്ന സത്യജിത് റായിക്കുമായിരുന്നു. എന്നാല്‍ സിനിമ ഇപ്പോള്‍ കാണാമെന്ന് വാഗ്ദാനം നല്‍കിയരിക്കുകയാണ് സാക്ഷാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്. ഒരു ആരാധകന്റെ അഭ്യര്‍ത്ഥനയാണ് Read More…