രണ്‍ബീര്‍ കപൂര്‍ നായകനായ ‘അനിമല്‍’ എന്ന സിനിമ വന്‍ ഹിറ്റായി മാറിയതോടെ നടി തൃപ്തി ദിമ്രി രാജ്യത്തെ ഏറ്റവും പുതിയ സെന്‍സേഷനാണ്. സിനിമയ്ക്ക് പിന്നാലെ ഗോസിപ്പ് കോളങ്ങളിലും നിറയുകയാണ് നടി. മുന്‍ മോഡലും ബിസിനസുകാരനായ സാം മര്‍ച്ചന്റുമായി ബന്ധപ്പെട്ടാണ് പുതിയ ഗോസിപ്പ്. ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ട്. 29 കാരിയായ നടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്‍സ്റ്റാഗ്രാമില്‍ ഒരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കിടുന്നുണ്ട്. ഇതില്‍ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. എന്നിരുന്നാലും, ഇരുവരും ഒരിക്കലും ഡേറ്റിംഗ് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. Read More…
ലെസ്ബിയന്‍ പ്രണയവും പ്രതികാരവും ; ക്രിസ്റ്റിയന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രയാനും നായികമാരാകുന്ന ‘ലവ് ലൈസ് ബ്‌ളീഡിംഗ്’
രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പ്രണയവും പിന്നെ പ്രതികാരവും. നടി ക്രിസ്റ്റിയന്‍ സ്റ്റിവര്‍ട്ടും മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് കാറ്റി ഒബ്രിയാനും നായികമാരാകുന്ന റൊമാന്റിക് ത്രില്ലറായ ലവ് ലൈസ് ബ്ലീഡിംഗിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നു. ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രിയാനും അവരുടെ പ്രണയവും കൊലപാതകങ്ങളും ഞെട്ടിക്കുന്ന ആക്ഷന്‍രംഗങ്ങളുമായി സിനിമ അടുത്തവര്‍ഷം പുറത്തെത്തും. സെയിന്റ് മൗഡിന്റെ റോസ് ഗ്ലാസ് സംവിധാനവും സഹ-രചനയും നിര്‍വ്വഹിച്ച സിനിമയില്‍ ഡേവ് ഫ്രാങ്കോ, എഡ് ഹാരിസ്, ജെന മലോണ്‍, അന്ന ബാരിഷ്നിക്കോവ് എന്നിവരും അഭിനയിക്കുന്നു. രണ്ട് പ്രണയികള്‍ രക്തരൂക്ഷിതമായ, Read More…
‘ദി ഫെയ്‌സ് ഓഫ് ദ ഫെയ്സ്ലെസ്’ ഓസ്‌കര്‍ പുരസ്‌കാര യോഗ്യത പട്ടികയില്‍; സന്തോഷം പങ്കുവെച്ച് വിന്‍സി അലോഷ്യസ്
നായികാ നായകന്‍ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ മത്സരാര്‍ത്ഥിയായിരുന്നു വിന്‍സി അലോഷ്യസ്. പരിപാടിയില്‍ നായികാ പട്ടം നേടിയില്ലെങ്കിലും വിന്‍സിക്ക് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ സാധിച്ചു. തുടര്‍ന്ന് മലയാളസിനിമയിലും തന്റേതായ സ്ഥാനം നേടാന്‍ വിന്‍സിയ്ക്ക് സാധിച്ചു. മികച്ച കഥാപാത്രങ്ങളാണ് വിന്‍സിയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെയ്യാന്‍ സാധിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിന്‍സി ഇപ്പോള്‍ തന്റെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുകയാണ്. താന്‍ അഭിനയിച്ച ‘ദി ഫെയ്‌സ് Read More…
ആ കാഴ്ച കണ്ട് തകർന്നുപോയി, ആ മൂന്ന് പേർ! വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് ബാല
തനിക്കൊരു മകളാണുള്ളതെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടന്‍ ബാല. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ബാല ഇതുവരെ പറഞ്ഞിട്ടില്ല. തനിക്കു വളരെ വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടായി എന്ന ചില സൂചനകൾ മാത്രമാണ് ബാല ഇതുവരെ പറഞ്ഞിട്ടുള്ളത്. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ ഉയർന്ന ചോദ്യത്തിനാണ് ബാല മറുപടി നൽകിയത്. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. പിറന്നാള്‍ ദിവസമായ മകളെ Read More…
ജയംരവിയുടെ തനിയൊരുവന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു ; വില്ലനാകാന്‍ അമീര്‍ഖാന്‍ എത്തിയേക്കും
തമിഴിലെ യുവനടന്‍ ജയം രവിയുടെ കരിയറില്‍ തന്നെ വന്‍ ബ്രേക്ക് നല്‍കുകയും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവും കണ്ട തനി ഒരുവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ കേട്ടിരുന്നതാണ്. എന്നാല്‍ സിനിമ എന്നു വരുമെന്ന കാര്യത്തില്‍ മാത്രമായിരുന്നു അപ്‌ഡേറ്റ്‌സ് വേണ്ടിയിരുന്നത്. ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവരുന്നു. ജയം രവിയുടെ സഹോദരന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് 2024 ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് വിവരം. ആദ്യസിനിമയിലെ നായികാ നായകന്മാര്‍ തന്നെയാണ് രണ്ടാം Read More…
വിവാഹം കഴിച്ചത് പീറ്റര്‍ വൈറ്റിനെ; മിഷേല്‍ മോനാഗന്‍ മധുവിധു ആഘോഷിച്ചത് ടോം ക്രൂയിസിനൊപ്പം
പീറ്റര്‍ വൈറ്റിനെ വിവാഹം കഴിച്ച താന്‍ പക്ഷേ മധുവിധു ആഘോഷിച്ചത് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെ കൂടെയായിരുന്നെന്ന് നടി മിഷേല്‍ മോനാഗന്‍. 2005-ല്‍ വൈറ്റുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ മിഷന്‍ ഇംപോസിബിള്‍: ത്രീയില്‍ അഭിനയിക്കാനെത്തിയ തനിക്ക് ടോം ക്രൂയിസുമായി ഒരു ഇന്റിമസി രംഗത്തിലായിരുന്നു അഭിനയിക്കേണ്ടി വന്നതെന്ന് നടി പറഞ്ഞു. 61 കാരനായ ക്രൂയിസുമായി അടുപ്പമുള്ള രംഗം എങ്ങനെ ചിത്രീകരിക്കേണ്ടി വന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഉല്ലാസകരമായ കഥ, 47 കാരിയായ താരം അടുത്തിടെ വിവരിച്ചു. ഒരു അഭിമുഖത്തിനിടെ മോനാഗനോട് അവളുടെ Read More…
ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ്പിറ്റ് 60 ന്റെ നിറവില്‍ ; കാമുകി ഡി റാമോണിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ നടന്‍
ഹോളിവുഡ് ആരാധികമാരായ ലോകത്തുടനീളമുള്ള അനേകം സുന്ദരികളുടെ സ്വപ്‌നനായകനായ ബ്രാഡ്പിറ്റിന് അറുപത്. ഡിസംബര്‍ 18 ന് സൂപ്പര്‍താരം ജന്മദിനം ആഘോഷിച്ചു. 1980-കളുടെ അവസാനം മുതല്‍ വ്യവസായത്തിലുള്ള ബ്രാഡ്പിറ്റ് ഹോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ തവണ തന്റെ അമ്പത്തൊമ്പതാം ജന്മദിനം അവാര്‍ഡ് ജേതാവായ നടി ഇനെസ് ഡി റാമോണിനൊപ്പമാണ് താരം ആഘോഷിച്ചത്. ഇത്തവണ ആഘോഷം കാമുകിക്കും മക്കള്‍ക്കുമൊപ്പം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഞ്ജലീന ജോളിയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ബന്ധമാണ് ഡി റാമോണുമായുള്ളത്. ആഞ്ജലീന Read More…
എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു, തുറന്നു പറഞ്ഞ് നടി ശ്രുതിഹാസന്‍ ; ട്രോളിയവര്‍ക്ക് തകര്‍പ്പന്‍ മറുപടി
പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ മികച്ച ഒരു കരിയര്‍ നേടിയ നടി ശ്രുതിഹാസന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്ക് പിടിച്ചോടുകയാണ്. എന്നാല്‍അടുത്തിടെ നടി തന്റെ മദ്യപാനശീലത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ അനേകം ആരാധകരാണ് യൂട്യൂബ് ചാനല്‍വഴി കണ്ടത്. താന്‍ എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു എന്നും പിന്നീട് അതില്‍ നിന്നും മോചിതയായെന്നും നടി തുറന്നു പറഞ്ഞിരുന്നു. മദ്യപാന ശീലം ഉണ്ടായിരുന്നെങ്കിലും അത് മയക്കുമരുന്നിലേക്ക് എത്തിയിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മദ്യമായിരുന്നെന്നും നടി പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ Read More…
വിജയ് യുടെ സിനിമയിലേക്ക് ലവ്ടുഡേ ഇവാനയില്ല ; പകരമെത്തുന്ന് തെലുങ്ക്‌നടി മാളവികാശര്‍മ്മ
ലിയോയുടെ വിജയത്തിന് പിന്നാലെ വിജയ് യുടെ അറുപത്തെട്ടാമത്തെ ചിത്രവും വലിയ ചര്‍ച്ചയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. സിനിമയില്‍ ലവ്ടുഡേ സിനിമയിലൂടെ ശ്രദ്ധേയയായ ഇവാന അഭിനയിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പകരം മാളവികാ ശര്‍മ്മയെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തില്‍ വിജയുടെ അനുജത്തി വേഷത്തിലേക്കാണ് ശ്രദ്ധേയയായ യുവനടി എത്തുന്നത്. നേരത്തേ ഇവാന ഈ വേഷം ചെയ്യുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അഭിനയിക്കുന്നില്ലെന്ന് താരം തന്നെ പറയുകയായിരുന്നു. മുംബൈ സ്വദേശിയായ നടി ഇതിനകം തെലുങ്ക് Read More…














