ജെന്നിഫര്‍ ലോപ്പസിന്റെ വരാനിരിക്കുന്ന സിനിമ ബെന്‍ അഫ്‌ലെക്കുമായുള്ള അവളുടെ പ്രണയത്തെ രേഖപ്പെടുത്തും. ‘ദിസ് ഈസ് മി… നൗ’ എന്ന വരാനിരിക്കുന്ന സിനിമയില്‍ തങ്ങളുടെ ബന്ധം തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായുള്ള ആദ്യ വേര്‍പിരിയലിന് ശേഷം താനും അദ്ദേഹവും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവിച്ചിരുന്നതായും നടി പറഞ്ഞു. 2022ല്‍ വിവാഹിതയായതിന് ശേഷം നിയമപരമായി തന്റെ അവസാന പേര് അഫ്‌ലെക്ക് എന്ന് മാറ്റിയ ലോപ്പസിന്റെ അഭിപ്രായത്തില്‍, അവരും ഭര്‍ത്താവും ആദ്യ വേര്‍പിരിയലിന്റെ ആഘാതത്തെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെന്ന് പറഞ്ഞു. Read More…
ഒരു കട്ടിൽ ഒരു മുറി, ഷാനവാസ്. കെ.ബാവക്കുട്ടിയുടെ സംവിധാനത്തിൽ പുത്തൻ സിനിമ
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒരു കട്ടിൽ ഒരു മുറി’ എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. റോമാന്റിക് കോമഡി ത്രില്ലർ ‘ (റോം കോം) ജോണറ്ലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിന്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും Read More…
പ്രായം കുറയ്ക്കാന്‍ സൂപ്പര്‍താരങ്ങളുടെ മത്സരം ; സുധാ കൊങ്കരയുടെ സിനിമയില്‍ സൂര്യയും കോളേജ് വിദ്യാര്‍ത്ഥിയാകുന്നു
സുരറൈ പോട്ര് സിനിമയ്ക്ക് പിന്നാലെ സുധാ കൊങ്കര തമിഴ്‌സൂപ്പര്‍താരം സൂര്യയുമായി വീണ്ടും ഒന്നിക്കുന്ന സിനിമയില്‍ സൂപ്പര്‍താരം കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ‘സൂര്യ 43’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ താരത്തിന്റെ ലുക്ക് കോളേജ് ബോയിയിലേക്ക് മാറ്റുമെന്നാണ് സൂചന. സിനിമയില്‍ ദുല്‍ഖറും നസ്രിയയും അഭിനയിക്കുന്നുണ്ട്. 1967 ലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. സിനിമയില്‍ ഒരു യുവ വിപ്ലവകാരിയായിട്ടാണ് സൂര്യയെത്തുന്നത്. സിനിമ 2024 ന്റെ ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ജി.വി. പ്രകാശാണ് സിനിമയ്ക്ക് സംഗീതംനല്‍കുന്നത്. Read More…
ഉലകനായകന്‍ പ്രഭാസിന്റെ വില്ലനാകുന്നു ; പിന്നാലെ വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയില്‍ ദീര്‍ഘകാല പ്രവര്‍ത്തി പരിചയത്തിനിടയില്‍ അപൂര്‍വ്വമായി മാത്രം വില്ലന്‍ വേഷം ചെയ്തിട്ടുള്ള കമല്‍ഹാസന്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം വില്ലനായി എത്തുന്നു. നാഗ് അശ്വിന്റെ പുതിയ സിനിമ ‘കല്‍ക്കി 2898എഡി’ എന്ന സിനിമയിലാണ് കമല്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ സിനിമ പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. തെലുങ്ക് നടന്‍ പ്രഭാസ് നായകനാകുമെന്നാണ് വിവരം. സിനിമയില്‍ അമിതാഭ് ബച്ചന്‍, ദീപികാ പദുക്കോണ്‍, ദിഷാ പഠാണി എന്നിവരാണ് മറ്റു പ്രധാന വേഷത്തില്‍ എത്തുന്നത്. സിനിമയില്‍ കമല്‍ഹാസന്റെ Read More…
കുട്ടികള്‍ വേണമെന്ന് വാശി ; 40 കാരനായ കാമുകന്‍ തനകയോട് 54 കാരി മരിയാ കാരി ഗുഡ്‌ബൈ പറഞ്ഞു
കുട്ടികള്‍ വേണമെന്നും കുടുംബമാകണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹോളിവുഡ് നടിയും പാട്ടുകാരിയും നര്‍ത്തകിയുമായ മരിയാ കാരി ദീര്‍ഘകാല കാമുകനായിരുന്ന ബ്രയാന്‍ തനാക്കയുമായി വേര്‍പിരിഞ്ഞു. 54 വയസ്സുള്ള മരിയ കാരിയേക്കാള്‍ 14 വയസ്സിന് ഇളയവനാണ് കാമുകന്‍ ബ്രയാന്‍. ആദ്യ ബന്ധത്തില്‍ രണ്ടു മക്കളുള്ള മരിയാ കാരി തനിക്ക് കുട്ടികള്‍ വേണമെന്ന തനാക്കയുടെ ആവശ്യത്തോട് മുഖം തിരിച്ചതോടെയാണ് ഏഴു വര്‍ഷം നീണ്ട ഒരുമിച്ചുള്ള ജീവിതം വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്നാണ് വിവരം. ”അവന്‍ ഒരു കുടുംബം ആഗ്രഹിക്കുന്നു. അവള്‍ എന്നാല്‍ അവിടെയല്ല, ” Read More…
സ്‌കൂള്‍ കാലത്ത് മാറിടവലിപ്പം നാണക്കേടായി തോന്നി ; ശസ്ത്രക്രിയയ്ക്ക് പോകാതിരുന്നത് അമ്മയുടെ ഇടപെടലെന്ന് സിഡ്‌നി
വലിപ്പമുള്ള മാറിടം ഒരു കാലത്ത് ശല്യമായി തോന്നിയിരുന്നതായും കുറയ്ക്കാന്‍ വേണ്ടി ആഗ്രഹിച്ചിരുന്നതായും നടി സിഡ്‌നി സ്വീനി. യൂഫോറിയയിലെ വേഷങ്ങളിലൂടെ ആരാധകരെ നേടിയ താരം അടുത്തിടെ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വലിയ മാറിടങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയരുന്നെന്നും കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് പോകാതിരുന്നതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നതായും താരം പറയുന്നു. അതിനെതിരേ അമ്മയുടെ ഇടപെടലാണ് താരത്തിന് ഗുണകരമായത്. എന്റെ അമ്മ എന്നോട് അത് ചെയ്യരുതെന്ന് പറഞ്ഞു. കോളേജില്‍ എത്തുമ്പോള്‍ ഖേദിക്കുമെന്നും പറഞ്ഞു. ” അന്ന് അതു Read More…
‘നേരിന് വേണ്ടി ജീത്തുസര്‍ ചെയ്യിപ്പിച്ച സ്‌കെച്ച്’ ; മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് പങ്കുവെച്ച് സേതു
മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ഷോ കഴിയുമ്പോള്‍ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വലിയ ഒരിടവേളയ്ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജീത്തു ജോസഫിന്റെ മനസ്സില്‍ ഉണ്ടായിരുന്ന വിജയമോഹന്റെ രൂപം കണ്‍സെപ്റ്റ് Read More…
‘എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം’; കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഷാജി കൈലാസ്
കവിയൂര്‍ പൊന്നമ്മയെ മലയാളികള്‍ കാണുന്നത് തങ്ങളുടെ സ്വന്തം അമ്മയായിട്ടാണ്. നായികയാകേണ്ട പ്രായത്തില്‍ തന്നെ അമ്മയായി അഭിനയിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി വേഷമിട്ടിട്ടുണ്ട്. നാടകത്തില്‍ നിന്നുമാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കകാലത്ത് തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങി. ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിയ്ക്കുകയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയുടെ അമ്മയെ സന്ദര്‍ശിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഭാര്യ ആനിയ്‌ക്കൊപ്പമാണ് ഷാജി കൈലാസ് കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ചത്. ‘എന്റെ പ്രിയപ്പെട്ട Read More…
പൃഥ്വിരാജും പറയുന്നു, നായകനോ നായികയോ അല്ല, സംവിധായകനാണ് താരം
കെ ജിഎഫ് , കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം, ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് ‘സലാര്‍. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനായ പ്രശാന്ത് നീല്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം പ്രഭാസ് നായകനാക്കി ഒരുക്കുന്ന ‘സലാറി’ൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജും എത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മെഗാ-ആക്ഷൻ പാക്ക് Read More…














